മനസ്സിനെ വധിയ്ക്കേണ്ട ആവശ്യമില്ല. മനസ്സിനെയോ, ആഗ്രഹത്തെയോ തടുക്കാനോ കഴിയുകയില്ല. എന്നാൽ, ആത്മസാക്ഷാത്കാരത്തിനുള്ള കർമനിർവഹണത്തിന് ആഗ്രഹം വളർത്താൻ, മനസ്സ് ചെയ്യുന്ന കർമങ്ങളുടെ നിലവാരത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. കർമക്ഷമമായ ഇന്ദ്രിയങ്ങളുടെ കേന്ദ്രം മനസ്സാണ്. അതിനാൽ, ചിന്തയുടെയും, വികാരങ്ങളുടെയും, ആഗ്രഹങ്ങളുടെയും നിലവാരം മെച്ചപ്പെടുന്നപക്ഷം, ഇന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളുടെ മേന്മയും, കർമങ്ങളുടെ നിലവാരവും സ്വാഭാവികമായി മെച്ചപ്പെടും.
(ശ്രീമദ് ഭാഗവതം 2/1/17/ഭാവാർത്ഥം)
ഭഗവാന്റെ ദിവ്യനാമം, രൂപം, ഗുണങ്ങൾ, ലീലകൾ തുടങ്ങിയവ നിലവിലെ ഭൗതികമായ ഇന്ദ്രിയങ്ങളാൽ മനസ്സിലാക്കാൻ അസാധ്യമാകയാൽ, ഇന്ദ്രിയകർമങ്ങളുടെ കേന്ദ്രമായ മനസ്സിൽക്കൂടി അത്തരം അതീന്ദ്രീയസാക്ഷാത്കാരം ചലനാത്മകമാക്കേണ്ടത് ആവശ്യമാണ്. പരമസത്യത്തിന്റെ വ്യക്തിരൂപത്തിൽ - പരമദിവ്യോത്തമ പുരുഷനിൽ - ഭക്തർ, അവരുടെ മനസ്സിനെ ഏകാഗ്രമാക്കുന്നു. എന്നാൽ, പരമസത്യത്തിന്റെ അത്തരം വ്യക്തിഗത ഭാവവുമായി സമരസപ്പെടാൻ കഴിയാത്ത ഒരുവന്റെ മനസ്സിന്റെ തുടർന്നുള്ള പുരോഗതിക്ക് ആവശ്യമായ പരിശീലനത്തിന് ഉപദേശം നൽകുന്നു.
(ശ്രീമദ് ഭാഗവതം 2/1/17/ഭാവാർത്ഥം)
മനസ്സ് ഉത്തരോത്തരമായി ആത്മീയമായിത്തീരുമ്പോൾ അതിനെ ഇന്ദ്രിയ പ്രവർത്തനങ്ങളിൽനിന്നും പിൻവലിക്കുകയും, ബുദ്ധിയാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുകയും വേണം. ഭൗതിക പ്രവർത്തനങ്ങളിൽ അത്യന്തം നിമഗ്നമായ മനസ്സിനെ പരമദിവ്യോത്തമ പുരുഷന്റെ സേവനത്തിൽ വ്യാപൃതമാക്കുകയും, അപ്രകാരം പൂർണമായ അതീന്ദ്രിയാവബോധത്തിൽ സ്ഥിരീകൃതമാക്കുകയും വേണം.
( ശ്രീമദ് ഭാഗവതം 2/1/18/വിവർത്തനം)
ഭോഗാസക്തമായ പ്രവർത്തനങ്ങൾക്ക് വിരാമമിടാൻ മനസ്സ് ആഗ്രഹിക്കുമെങ്കിലും, അബോധ മനസ്സ് ഭോഗാസക്തമായ പൂർവികളെക്കുറിച്ച് സ്മരിക്കുന്നതിനാൽ അത് ആത്മസാ ക്ഷാത്കാരത്തിൽ പൂർണമായും വ്യാപരിക്കുന്നതിൽ ഒരുവനെ ശല്യപ്പെ ടുത്തുന്നു.
മനസ്സ് ആത്മീയമായി ശുദ്ധമാക്കപ്പെടുകയാൽ ശ്രവണം, കീർത്തനം, തുടങ്ങിയ വിവിധ ഭക്തിയുത പ്രവർത്തനങ്ങളിലൂടെ ഒരുവൻ തൽക്ഷണം ഭഗവാന്റെ അതീന്ദ്രിയ പ്രേമയുതസേവനത്തിൽ സ്വയം വ്യാപൃതനാകുന്നു. ശരിയായ മാർഗനിർദേശത്താൽ അനുഷ്ഠിക്കുന്നതു വഴി പ്രക്ഷുബ്ധമായ മനസ്സിനുപോലും അത് പുരോഗമനത്തിനുള്ള സുനിശ്ചിതമായ പ്രവർത്തനമായിത്തീരുന്നു.
( ശ്രീമദ് ഭാഗവതം 2/1/18/ഭാവാർത്ഥം)
No comments:
Post a Comment