മാനവർക്ക് രണ്ടു വ്യത്യസ്ത തരം കർമങ്ങളാണ് (ധർമങ്ങളാണ്) വേദങ്ങൾ നിർദേശിക്കുന്നത്. പ്രവൃത്തിമാർഗം, അഥവാ ഇന്ദിയ സംതൃപ്തി മാർഗവും, പരിത്യാഗ്, അഥവാ സന്ന്യാസ മാർഗവും. ഇന്ദ്രിയ സംതൃപ്തി മാർഗം അധമവും, പരിത്യാഗ മാർഗം പരമകാരണ ഹേതുവു മാകയാൽ ഉന്നതവുമാണ്. ജീവാത്മാവിന്റെ ലൗകികാസ്തിത്വമെന്നത് യഥാർത്ഥ ജീവിതത്തിന്റെ രോഗാവസ്ഥയാണ്. യഥാർത്ഥ ജീവിതം ആത്മീയ അസ്തിത്വമാകുന്നു. അവിടെ ജീവിതം ശാശ്വതവും, പരമാനന്ദ പൂർണവും, വിജ്ഞാനസമ്പൂർണവുമാകുന്നു. ഭൗതികാസ്തിത്വത്തിൽ ജീവിതം ക്ലേശഭരിതവും, താൽക്കാലികവുമാകുന്നു. അവിടെ ആനന്ദമെന്നൊന്നില്ല. ദുരിതങ്ങളിൽനിന്നും മുക്തി നേടാനുള്ള വൃഥാ ശ്രമവും, താൽക്കാലിക ദുരിതശമനവും സന്തോഷമെന്ന് തെറ്റായി വ്യാഖ്യാനിക്ക പ്പെടുന്നു. ആകയാൽ, അസ്ഥിരവും, ക്ലേശഭരിതവുമായ പുരോഗമന പാത അധമമാകുന്നു. എന്നാൽ നിത്യവും, പരമാനന്ദപൂർണവും, അഭിജ്ഞാനസമ്പൂർണവുമായ ജീവിതത്തിലേക്ക് നയിക്കുന്ന പരമപുരുഷ ഭക്തിയുതസേവനം സവിശേഷ ധർമമാകുന്നു. എന്നാലും, ചിലപ്പോ ഴൊക്കെ നിലവാരമില്ലാത്ത കാര്യങ്ങളാൽ ഇതിൽ മാലിന്യം കലരാം. ദൃഷ്ടാന്തമായി, ഭൗതിക ലാഭത്തിനായി സ്വീകരിക്കപ്പെടുന്ന ഭക്തിയുത സേവനം സർവസംഗപരിത്യാഗ പുരോഗമന പാതയ്ക്ക് നിശ്ചയമായും വിഘ്നമാകുന്നു.
ജീവിതത്തിന്റെ രോഗാതുരാവസ്ഥയിലെ സന്തോഷത്തേക്കാൾ (ഇന്ദ്രിയാസ്വാദനങ്ങളേക്കാൾ) എന്തുകൊണ്ടും നല്ലത് പരമക്ഷേമത്തിനായുള്ള സർവസംഗപരിത്യാഗമോ, ഇന്ദ്രിയനിഗ്രഹമോ ആണ്. അത്തരം ആസ്വാദനങ്ങൾ രോഗലക്ഷണങ്ങളെ വർദ്ധിപ്പിക്കുന്നുവെന്നു മാത്രമല്ല, രോഗകാലാവധിയെ നീട്ടുകയും ചെയ്യുന്നു. ആകയാൽ ഭഗവദ്ഭക്തിയുത സേവനം പരിശുദ്ധമായിരിക്കണം, അതായത്, ഭൗതികാസ്വാദനാഭിലാഷം ലവലേശം ഉണ്ടാവരുത്. ആകയാൽ, അനാവശ്യമായ മോഹങ്ങളുടെയോ, ഫലോദ്ദിഷ്ട കർമങ്ങളുടെയോ, ദാർശനിക ഊഹാപോഹങ്ങളു ടെയോ നേർത്ത മാലിന്യം പോലും കലരാത്ത സർവഗുണ സമ്പന്നമായ, പരമധർമമായ ഭക്തിയുതസേവനം ആണ് സ്വീകരിക്കേണ്ടത്. ഭഗവദസേവനമാകുന്ന ശാശ്വതാനന്ദത്തിലേക്ക് നയിക്കപ്പെടുന്നതിനുള്ള ഏക മാർഗമാണത്.
‘ധർമം' എന്നാൽ ‘ഒരാളുടെ അസ്തിത്വത്തെ പാലിക്കുന്നത് ഏതോ, അത് എന്നർത്ഥമാകയാൽ ധർമത്തെ ജീവനോപായമായി മനഃപൂർവ മാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. പരമപുരുഷനായ കൃഷ്ണണനുമാ യുള്ള ഒരുവന്റെ ശാശ്വത ബന്ധത്തെയും, തന്റെ പ്രവർത്തനങ്ങളെയും സംയുക്തമാക്കുന്ന ഒന്നാകണം ഒരു ജീവാത്മാവിന്റെ അസ്തിത്വത്തിന്റെ നിലനിൽപ്പ്. ജീവാത്മാക്കളുടെ മുഖ്യ കേന്ദ്രം കൃഷ്ണനാകുന്നു. ജീവ നുള്ള എല്ലാ ചരാചരങ്ങളിലുംവച്ച് സർവാകർഷകനും, ജീവാത്മാക്ക ളിലും, ശാശ്വതമായവയിലുംവച്ച് ശാശ്വതമായ രൂപമുള്ളവനുമാകുന്നു ശ്രീകൃഷ്ണൻ,
ഓരോ ജീവാത്മാവിനും ആത്മീയ അസ്തിത്വത്തിൽ അതിന്റേതായ നിത്യസ്വരൂപമുണ്ടെന്നു മാത്രമല്ല, അവയ്ക്കെല്ലാം സ്വീകാര്യമായ ശാശ്വത ആകർഷണം കൃഷ്ണനാകുന്നു. കൃഷ്ണൻ സർവഥാ പരിപൂർണനും, മറ്റുള്ളതൊക്കെ അദ്ദേഹത്തിന്റെ അവിഭാജ്യ ഘടകങ്ങളുമാകുന്നു. അവി ഭാജ്യ ഘടകവും, കൃഷ്ണനും തമ്മിലുള്ള ബന്ധം, സേവകനും സേവി ക്കപ്പെടുന്നവനും തമ്മിലുള്ളതാകുന്നു. ഇത് ഭൗതികാസ്തിത്വത്തിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു അതീന്ദ്രിയ ബന്ധമാകുന്നു. സേവകനും, സേവിതനും തമ്മിലുള്ള ഈ ബന്ധം ഗാഢസൗഹൃദത്തിന്റെ അതീവ സുഖാവഹരൂപമാകുന്നു. ഭക്തിയുതസേവനം വികാസം പ്രാപി ക്കുന്നതോടൊപ്പം ഒരാൾ ഇത് മനസ്സിലാക്കുന്നു. ഭൗതികാസ്തിത്വത്തിലെ നിലവിലുള്ള സോപാധിക അവസ്ഥയിലാണെങ്കിൽതന്നെയും, അതീന്ദ്രിയ ഭഗവദ്ഭക്തിയുതസേവനത്തിൽ നിശ്ചയമായും ഏവരും ഏർപ്പെടണം. അപ്രകാരമായാൽ യഥാർത്ഥ ജീവിതത്തെക്കുറിച്ചുള്ള സൂചന ക്രമേണ ഒരാൾക്ക് ലഭിക്കുകയും, അവൻ പൂർണ സംതൃപ്തനാകുകയും ചെയ്യുന്നു.
(ശ്രീമദ് ഭാഗവതം 1.2.6 - ഭാവാർത്ഥം, )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment