ശ്രീ ഭഗവാനുവാച
കാമ ഏഷ ക്രോധ ഏഷ രജോഗുണസമുദ്ഭവഃ
മഹാശനോ മഹാപാപ്മാ വിദ്ധ്യേനമിഹ വൈരിണം.
ശ്രീ ഭഗവാൻ പറഞ്ഞു: അല്ലയോ അർജുനാ, രജോഗുണവുമാ യുള്ള സമ്പർക്കത്തിൽ നിന്നുണ്ടായതും പിന്നീട് ക്രോധമായിത്തീരുന്ന തുമായ കാമമാണിങ്ങനെ പ്രേരിപ്പിക്കുന്നത്. എല്ലാം നശിപ്പിക്കുന്ന ഈ മഹാപാപമാണ് ഇഹലോകത്തിലെ ശത്രു.
ഭാവാർത്ഥം:
ഒരു ജീവസത്ത ഭൗതികസൃഷ്ടിയുമായി ബന്ധപ്പെടുമ്പോൾ രജോഗുണവുമായുള്ള സമ്പർക്കത്തിന്റെ ഫലമായി അവന്റെ ശാശ്വതമായ കൃഷ്ണപ്രേമം കാമമായി പരിണമിക്കുന്നു. പാല്, പുളി രസത്തിന്റെ സമ്പർക്കത്താൽ തൈരായി മാറുന്നതുപോലെ കൃഷ്ണ പ്രേമം കാമമായി മാറുന്നു. പൂർത്തീകരിക്കാത്ത കാമം ക്രോധമായും, ക്രോധം മിഥ്യയായും മാറുന്നു. ഈ മായയാൽ ഭൗതികസ്യഷ്ടി നിലനിൽക്കുന്നു. കാമമാണ് ശുദ്ധജീവാത്മാക്കളെ ഭൗതികലോകത്തിൽ ബന്ധനസ്ഥരാക്കുന്നത്. ഇതു തന്നെയാണ് ജീവാത്മാവിന്റെ ഏറ്റവും വലിയ ശത്രുവും. ഗുണത്രയം ചിലപ്പോൾ ക്രോധമായും സദൃശങ്ങളായ മറ്റുചില വികാരങ്ങളായും പ്രത്യക്ഷപ്പെടാം. തമോഗുണത്തിന്റെ വേറൊരു രൂപമാണ് ക്രോധം. തൻമൂലം രജോഗുണത്തിൽ നിന്ന് തമോഗുണത്തിലേക്ക് പതിക്കുന്നതിന് പകരം നാം നിർദ്ദിഷ്ട കർമ്മാനുഷ്ഠാനങ്ങളിലൂടെ സത്ത്വഗുണത്തിലേയ്ക്കുയരണം. അങ്ങനെയായാൽ ആത്മീയാസക്തിയിലൂടെ ക്രോധത്താലുണ്ടാകുന്ന നാശത്തിൽ നിന്ന് രക്ഷപ്പെടാം.
പരമദിവ്യോത്തമപുരുഷനായ കൃഷ്ണൻ എപ്പോഴും വർദ്ധിച്ചു കൊണ്ടിരിക്കുന്ന ആത്മീയാനന്ദത്തിനായി അനേകം രൂപവിസ്തരണങ്ങൾ കൈക്കൊള്ളുന്നു. ഈ ആത്മീയാനുഭൂതിയുടെ ചെറു കണങ്ങളാണ് ജീവാത്മാക്കളെല്ലാം. അവർക്ക് ഭാഗികമായ സ്വാതന്ത്ര്യവുമുണ്ട്. ഭാഗികമായ ഈ സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തുമ്പോൾ, സേവന മനോഭാവം ഇന്ദ്രിയ സുഖപ്രവണതയായി മാറും; ജീവാത്മാക്കൾ കാമത്തിന് വിധേയരാവുന്നത് അപ്പോഴാണ്. ബദ്ധരായ ജീവാത്മാക്ക ളുടെ ഈ കാമപ്രവണതകളെ സഫലമാക്കിത്തീർക്കാൻ വേണ്ടിയാണ് പരമദിവ്യോത്തമപുരുഷൻ ഈ ഭൗതികലോകം സൃഷ്ടിച്ചത്. ഇവിടെ നിരന്തരം കാമപ്രവർത്തനങ്ങളിലേർപ്പെട്ട്, ഇച്ഛാഭംഗം സംഭവിക്കു മ്പോൾ ജീവാത്മാക്കൾ തങ്ങളുടെ മൂലസ്വരൂപത്തെപ്പറ്റി അന്വേഷിക്കാൻ തുടങ്ങുന്നു.
'അഥാതോ ബഹ്മജിജ്ഞാസ' ഈ അന്വേഷണമാണ് വേദാന്ത സുത്രങ്ങളുടെ തുടക്കം. അതായത് ഓരോരുത്തരും പരമോന്നത (ഭഗവാൻ)നെക്കുറിച്ച് അന്വേഷിക്കണം എന്നർത്ഥം. ഈ പരമപുരുഷനെ ശ്രീമദ് ഭാഗവതത്തിൽ വിവരിച്ചിട്ടുള്ളത് ഇപ്രകാരമാണ്. ജന്മാദ്യസ്യയതോ ഽന്വയാദിതരതശ് - ചാർഥേഷ്വഭിജ്ഞഃ സ്വരാട്.,,അതായത് എല്ലാറ്റിന്റേയും ഉറവിടം പരമബ്രഹ്മമാണെന്നർത്ഥം. അതുകൊണ്ട് കാമത്തിന്റെ ഉത്പത്തിയും അതേ പരമപുരുഷൻ തന്നെ. കാമത്തെ പരമപു രുഷനോടുള്ള പ്രേമമാക്കി മാറ്റിയാൽ, അതായത് കൃഷ്ണാവബോധ മാക്കി മാറ്റിയാൽ - എല്ലാം കൃഷ്ണസേവനത്തിനുവേണ്ടി ആഗ്രഹിച്ചാ ൽ - കാമവും ക്രോധവും ആത്മീയവത്കരിക്കാം. ശ്രീരാമന്റെ ഉറ്റസേവകനായ ഹനുമാൻ രാവണന്റെ കനക നഗരം ഭസ്മമാക്കി സ്വന്തം ക്രോധത്തെ പ്രകടിപ്പിച്ചു. അങ്ങനെ ചെയ്തതുകൊണ്ട് ഹനുമാൻ ഭഗ വാന്റെ ഉത്തമഭക്തനായിത്തീരുകയാണ് ചെയ്തത്. ഇവിടെ തന്റെ സംപ്രീതിക്കുവേണ്ടി ശത്രുക്കളിൽ ക്രോധത്തെ പ്രയോഗിക്കുവാനാണ് ഭഗവാൻ അർജുനനെ പ്രേരിപ്പിക്കുന്നത്. കാമവും ക്രോധവും കൃഷ്ണ സേവനത്തിനുവേണ്ടി വിനിയോഗിച്ചാൽ അവ നമ്മുടെ ശത്രക്കളായി ഭവിക്കുന്നതിനു പകരം മിത്രങ്ങളായിത്തീരുക തന്നെ ചെയ്യും.
No comments:
Post a Comment