പയോവ്രതാനുഷ്ഠാനം
ദേവന്മാർ സ്വർഗ്ഗരാജ്യത്ത് അദൃശ്യരായപ്പോൾ അവരുടെ മാതാവ് അദിതി പുത്രന്മാരുടെ വിരഹം മൂലം അതീവ ദുഃഖിതരായിത്തീർന്നു .അനേകമനേകം വർഷങ്ങൾക്കുശേഷം ഒരുനാൾ കശ്യപൻ ധ്യാന സമാധിയിൽ നിന്നുണർന്ന് അദ്ദേഹത്തിൻറെ ആശ്രമത്തിലേക്ക് തിരിച്ചുവന്നപ്പോൾ,ആശ്രമത്തിന്റെ ശോഭ നഷ്ടപ്പെട്ടിരിക്കുന്നതും തന്റെ പത്നി അതീവ ദുഃഖിതരായി ഇരിക്കുന്നതും അദ്ദേഹം കണ്ടു. ആശ്രമത്തിൽ എവിടെയും ദുഃഖത്തിന് അടയാളങ്ങൾ ദർശിച്ച അദ്ദേഹം ആശ്രമത്തിന്റെ സുസ്ഥിതിയെ കുറിച്ചും ,അവളുടെ ദുഃഖത്തിന് കാരണമെന്തെന്നും പത്നിയോട് അന്വേഷിച്ചു. ആശ്രമത്തിലെ ക്ഷേമത്തെ കുറിച്ച് അറിയിച്ചശേഷം, തൻറെ പുത്രന്മാരുടെ അഭാവമാണ് തന്നെ ദു:ഖിപ്പിക്കുന്നതെന്ന അദിതി അദ്ദേഹത്തോട് പറഞ്ഞു. പുത്രന്മാർക്ക് എങ്ങനെ മടങ്ങിവരാനും അവരുടെ പദവികളിൽ പുനസ്ഥാപിക്കാനും കഴിയുമെന്ന് അറിയിക്കണമെന്ന് അനന്തരം ദേവി അഭ്യർത്ഥിച്ചു.അദിതി തന്റെ പുത്രൻമാർക്ക് എല്ലാ സൗഭാഗ്യങ്ങളും ആഗ്രഹിച്ചു. അദിതിയുടെ അഭ്യർത്ഥനയിൽ ദയാർദ്രനായ കശ്യപമുനി , ആത്മസാക്ഷാത്കാരത്തിന്റെ തത്ത്വ ശാസ്ത്രത്തെ കുറിച്ചും, ആത്മാവും പദാർത്ഥവും തമ്മിലുള്ള അന്തരത്തെക്കുറിച്ചും, ഭൗതിക നഷ്ടത്താൽ എങ്ങനെ ബാധിക്കപ്പെടാതിരിക്കാം എന്നതിനെക്കുറിച്ചും അവളെ ഉപദേശിച്ചു .പക്ഷേ ഈ ഉപദേശങ്ങൾ നൽകിയിട്ടും സംതൃപ്തയായില്ലെന്ന് കണ്ട കശ്യപ മുനി അവളോട് വാസുദേവനെ, ജനാർദ്ദനെ ആരാധിക്കാൻ ആവശ്യപ്പെട്ടു .ഭഗവാൻ വാസുദേവനു മാത്രമേ അവളെ സംതൃപ്തയാകാനും അവരുടെ എല്ലാ അഭിലാഷങ്ങളും പൂർത്തീകരിക്കാനും കഴിയുകയുള്ളൂ എന്ന് അദ്ദേഹം ഉറപ്പു കൊടുത്തു. അദിതി വാസുദേവ ഭഗവാനേ ആരാധിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, കശ്യപ പ്രജാപതി അവളോട് പന്ത്രണ്ട് ദിവസംകൊണ്ട് നിർവഹിക്കുന്ന പയോവ്രതം എന്നറിയപ്പെടുന്ന ആരാധന പ്രക്രിയയെ പറ്റി പറഞ്ഞു. ഈ പ്രക്രിയയിലൂടെ കൃഷ്ണ ഭഗവാനെ പ്രസാദിപ്പിക്കുന്നത് എങ്ങനെയെന്ന് ബ്രഹ്മദേവൻ അദ്ദേഹത്തിന് ഉപദേശിച്ചിരുന്നു .അപ്രകാരം അദ്ദേഹം അവൻറെ പത്നിയോട് ഈ വ്രതമനുഷ്ഠിക്കാനും അതിൻറെ വിധി മുറകൾ പാലിക്കാനും ഉപദേശിച്ചു .
(സംഗ്രഹം/ ശ്രീമദ് ഭാഗവതം 8 16)
നാളെ . . .
ഭഗവാൻ അദിതിയുടെ പുത്രത്വം സ്വീകരിക്കുന്നു
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment