Home

Wednesday, June 28, 2023

മനുഷ്യന് ബന്ധനത്തിനും മോചനത്തിനും മനസ്സു തന്നെ കാരണം.



ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത്
ആത്മൈവ ഹ്യാത്മനോബന്ധുരാത്മൈവ രിപുരാത്മനഃ

മനുഷ്യൻ മനസ്സിന്റെ സഹായത്തോടെ സ്വയം ഉദ്ധരിക്കണം; അധഃപതിക്കരുത്. ബദ്ധനായ ആത്മാവിന് തന്റെ മനസ്സത്രേ ബന്ധു. അതുതന്നെയാണ് ശത്രുവും.

ആത്മാവെന്ന പദം സന്ദർഭത്തിനനുസരിച്ച ശരീരത്തേയോ മനസ്സിനേയോ ജീവനേയോ സൂചിപ്പിക്കുന്നു. യോഗശാ സ്ത്രപ്രകാരം മനസ്സിനും ബദ്ധാത്മാവിനും സവിശേഷ പ്രാധാന്യമുണ്ട്. യോഗപരിശീലനത്തിന്റെ കേന്ദ്രബിന്ദു മനസ്സാകയാൽ ഇവിടെ ആത്മപദം മനസ്സിനെയാണ് സൂചിപ്പിക്കുന്നത്. മനോനിയന്ത്രണവും ഇന്ദ്രിയവിഷയങ്ങളുടെ ആകർഷണവലയത്തിൽ നിന്ന് അതിനെ മോചിപ്പിക്കലുമത്രേ, യോഗത്തിന്റെ ലക്ഷ്യം. ബദ്ധനായ ആത്മാവിനെ അജ്ഞാനത്തിന്റെ ചെളിക്കുണ്ടിൽ നിന്നു കയറ്റാനുതകുന്ന പരിശീലനം മനസ്സിന് നൽകണം. ഒരാൾ ഭൗതികലോകത്തിൽ മനസ്സിന്റേയും ഇന്ദ്രിയങ്ങളുടേയും സ്വാധീനതയിൽപ്പെട്ടുപോകുന്നു. ഭൗതികപ്രകൃതിക്കുമേൽ ആധിപത്യം നേടാൻ ആഗ്രഹിക്കുന്ന മിഥ്യാഹങ്കാരവുമായി മനസ്സ് ബന്ധപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് വാസ്തവത്തിൽ വിശുദ്ധനായ ആത്മാവ് ഭൗതികലോകത്തിൽ കുടുങ്ങിയിരിക്കുന്നത്. അതിനാൽ ഭൗതികപ്രകൃതിയുടെ തിളക്കത്താലാകൃഷ്ടമാകാത്തവിധം മനസ്സിനെ പരിശീ ലിപ്പിക്കേണ്ടതുണ്ട്, എന്നാലേ ബദ്ധനായ ആത്മാവിന് രക്ഷയുള്ളൂ. വിഷയങ്ങളോടുള്ള ആകർഷണത്താൽ സ്വയം അധഃപതിക്കരുത്. വിഷ യങ്ങളാൽ എത്രമാത്രം ആകൃഷ്ടനാകുന്നുവോ അത്രത്തോളം ഒരാൾ ഭൗതികാസ്തിത്വത്തിൽ കുടുങ്ങിപ്പോകും. കൃഷ്ണാവബോധത്തിൽ സദാ മനസ്സുറപ്പിക്കുകയാണ് ഈ ബന്ധനത്തിൽ നിന്ന് മുക്തി നേടാനുള്ള ഉത്തമ മാർഗ്ഗം. ഈ നിർദ്ദേശത്തിന് ഊന്നൽകൊടുക്കുകയാണ് 'ഹി' എ ന്ന പദം. അതായത് ഒരാൾ നിശ്ചയമായുംചെയ്യണം.

മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ
ബന്ധായ വിഷയാസംഗോ മുക്ത്യൈനിർവിഷയം മനഃ

"മനുഷ്യന് ബന്ധനത്തിനും മോചനത്തിനും മനസ്സു തന്നെ കാരണം. വിഷയാസക്തമാവുമ്പോൾ ബന്ധനത്തിനും, വിഷയങ്ങളിൽ നിന്ന് വേർപ്പെട്ടാൽ മുക്തിക്കും അത് ഹേതുവാകുന്നു."(അമൃത ബിന്ദുപനിഷത്ത് -2) അതിനാൽ എല്ലായ്ക്കപ്പോഴും കൃഷ്ണാവബോധത്തിൽ മുഴുകിയിരിക്കുന്ന മനസ്സ്, പരമമുക്തിക്ക് കാരണമാണ്.

(ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം ആറ് / ശ്ലോകം 5)

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆




No comments:

Post a Comment