Home

Monday, July 31, 2023

പാപിയാണെന്ന ചിന്ത (ഭ.ഗീ.4.37)



 നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന്

 ശാശ്വതമായ പരിഹാരം

 

പാപിയാണെന്ന ചിന്ത



യഥൈധാംസി സമിദ്ധോ ഽഗ്‌നിർഭസ്‌മസാത്കുരുതേ ഽർജുന

ജ്ഞാനാഗ്നിഃ സർവകർമാണി ഭസ്‌മസാത്കുരുതേ തഥാ


   

  അല്ലയോ അർജുനാ, കത്തുന്ന തീ വിറകിനെ എന്നപോലെ, ജ്ഞാനമാകുന്ന അഗ്നി സർവ്വകർമ്മഫലങ്ങളേയും ഭസ്മമാക്കുന്നു.


ഭാവാർത്ഥം:

 ജീവാത്മാവ്, പരമാത്മാവ്, ഇവരുടെ പരസ്പരബന്ധം എന്നിവയെക്കുറിച്ചുള്ള പൂർണ്ണജ്ഞാനത്തെ ഇവിടെ അഗ്നിയോടുപമിച്ചിരിക്കുന്നു. പാപകർമ്മങ്ങളുടെ മാത്രമല്ല, പുണ്യകർമ്മങ്ങളുടേയും ഫലങ്ങൾ ഈ അഗ്നിയിൽ ചാമ്പലാകുന്നു. കർമ്മത്തിന്റെ പ്രതിപ്രവർ ത്തനങ്ങൾക്ക് പല അവസ്ഥകളുണ്ട്. അങ്കുരാവസ്ഥ, ഫലോദയാവസ്ഥ, നേടിക്കഴിഞ്ഞ അവസ്ഥ, വരാനിരിക്കുന്ന അവസ്ഥ. എന്നാൽ ജീവസത്തയുടെ മൂലസ്വരൂപത്തെക്കുറിച്ചുള്ള ജ്ഞാനം ഇവയെ മുഴുവൻ ഭസ്മീകരിക്കും. ഒരാൾ പൂർണ്ണജ്ഞാനാവസ്ഥയിലെത്തുമ്പോൾ കഴിഞ്ഞതും കഴിയാനിരിക്കുന്നതുമായ എല്ലാ കർമ്മഫലങ്ങളും നശിച്ചുകൊള്ളും. വേദങ്ങൾ ഘോഷിക്കുന്നു. ഉഭേ ഉഹൈവൈഷ ഏതേ തരത്യമൃതഃ സാധ്വസാധുനി - ഒരാൾ പുണ്യപാപഫലങ്ങൾക്കതീതനാകുന്നു. (ബൃഹദാരണ്യകോപനിഷത്ത് 4.4.22). 


( ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം  4.37 )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



No comments:

Post a Comment