1
വൃന്ദാവന രമ്യ സ്ഥാന ദിവ്യ ചിന്താമണി ധാമ
രത്ന മന്ദിര മനോഹരാ
അഭ്രത കാളിന്ദി നീരേ രാജഹംസ കേളി കരേ
താഹേ ശോഭേ കനക കമലം
2
താരമദ്ധ്യേ ഹേമ പീത അഷ്ട ദളേ ബേഷ്ടിത
അഷ്ട ദളേ പ്രധാന നായിക
താര മദ്ധ്യേ രാത്നാസനേ ബസി ആചേൻ ദുയി ജനേ
ശ്യാമ സംഗേ സുന്ദരീ രാധികാ
3
ഓ രൂപ ലാവണ്യ രാശി അമിയാ പരിച ഖാസി
ഹാസ്യ പരിഹാസ്യ സംഭാഷണേ
നരോത്തമ ദാസ കൊയി നിത്യ ലീല സുഖ മൊയി
സദായി സ്ഫുരക്ക് മോര മനേ.
വൃന്ദാവന രമ്യ സ്ഥാന വിവർത്തനം
🍁🍁🍁🍁🍁🍁🍁🍁
1) രത്നമന്ദിരങ്ങളാലും ചിന്താമണി രത്നങ്ങൾ കൊണ്ട് നിർമ്മിച്ച കൊട്ടാരങ്ങളാലും നിറഞ്ഞതാണ് മനോഹരമായ വൃന്ദാവനം. സ്വർണ്ണതാമരകൾ വിരിഞ്ഞു നിൽക്കുന്ന യമുനാ നദിയിൽ രാജ ഹംസകൾ നീന്തികളിക്കുന്നു.
2) ആ സ്വർണ്ണ താമരയുടെ മദ്ധ്യത്തിൽ എട്ട് ഇതളുകളാൽ നിറഞ്ഞ ഒരു സ്ഥലമുണ്ട്. ഈ എട്ട് ഇതളുകളിലും ഭഗവാന്റെയും ശ്രീമതി രാധാറാണിയുടെയും പ്രധാനപ്പെട്ട അഷ്ടസഖിമാർ വസിക്കുന്നു. അതിന്റെ മദ്ധ്യത്തിലുള്ള രത്നസിംഹാസനത്തിൽ ശ്രീ ശ്യാമസുന്ദരനും ശ്രീമതി രാധികയും ഉപവിഷ്ടരായിരിക്കുന്നു.
3) ആ യുഗള കിഷോരന്മാരുടെ അതീന്ദ്രിയമായ തമാശകളും ചിരിയും എല്ലായിടത്തും അമൃത് ചൊരിയുന്നു. പരിശുദ്ധഭക്തനായ ശ്രീ നരോത്തമദാസ് ഠാക്കൂർ ഇപ്രകാരം പറയുന്നു; ശ്രീ രാധാകൃഷ്ണന്മാരുടെ ഈ അതീന്ദ്രിയ ലീലകൾ സദാ എന്റെ മനസ്സിൽ ഉണ്ടാകണമേയെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
No comments:
Post a Comment