ശ്രീ രാധികാഷ്ടകം
രചയിതാവ്: കൃഷ്ണദാസ കവിരാജ
ഗോവിന്ദ ലീലാമൃത (സുക സാരി സ്താവ)
1
കുങ്കുമാക്ത കാഞ്ചനാബ്ജ ഗർവഹാരി ഗൗരഭാ
പീത നാഞ്ചിതാബ്ജ ഗന്ധ കീർത്തി നിന്ദി സൗരഭാ
ബല്ലവേശ സൂനു സർവ വാഞ്ചിതാർത്ഥ സാധികാ
മഹ്യമാത്മ പാദപത്മ ദാസ്യതാസ്തു രാധികാ
2
കൗരവിന്ദ കാന്തി നിന്ദി ചിത്ര പട്ട ശാടിക്കാ
കൃഷ്ണ മത്ത ഭൃംഗകേളി ഫുല്ല പുഷ്പ വാടിക്കാ
കൃഷ്ണ നിത്യ സംഗമാർത്ഥ പദ്മ ബന്ധു രാധികാ
മഹ്യവാത്മ പാദ പത്മ ദാസ്യതാസ്തു രാധികാ
3
സൗകുമാര്യ സൃഷ്ട പല്ലമാലി കീർത്തി നിഗ്രഹാ
ചന്ദ്ര ചന്ദനോത്പലേന്ദു സേവ്യ ശീത വിഗ്രഹാ
സ്വാഭിമർഷ ബല്ലവീ കാമ താപ ബാധികാ
മഹ്യമാത്മ പാദ പത്മ ദാസ്യതാസ്തു രാധികാ
4
വിശ്വവന്ദ്യ യൗവതാഭി വന്ദിതാപി യാ രമാ
രൂപ നവ്യ യൗവനാദി സമ്പദാ ന യത് സമാ
ശീല ഹാർദ്ദ ലീലയാച സായതോസ്തി നാധികാ
മഹ്യമാത്മ പാദ പത്മ ദാസ്യതാസ്തു രാധികാ
5
രാസ ലാസ്യ ഗീത നർമ സത്കലാലി പണ്ഡിതാ
പ്രേമ രമ്യ രൂപവേശ സദ് ഗുണാലി മണ്ഡിതാ
വിശ്വ നവ്യ ഗോപ യോഷിത് ആലി തോപി യാധികാ
മഹ്യമാത്മ പാദ പത്മ ദാസ്യതാസ്തു രാധികാ
6
നിത്യ നവ്യ രൂപ കേളി കൃഷ്ണ ഭാവ സമ്പദാ
കൃഷ്ണ രാഗ ബന്ധ ഗോപ യൗവതേഷു കമ്പദാ
കൃഷ്ണ രൂപ വേശ കേളി ലഗ്ന സത് സമാധികാ
മഹ്യമാത്മ പാദ പത്മ ദാസ്യതാസ്തു രാധികാ
7
സ്വേദ കമ്പ കണ്ഠകാശ്രു ഗദ്ഗദാദി സഞ്ചിതാ
മർഷ ഹർഷ വാമദാതി ഭാവ ഭൂഷണാഞ്ചിതാ
കൃഷ്ണ നേത്ര തോഷി രത്ന മണ്ഡനാലി ദാധികാ
മഹ്യമാത്മ പാദ പത്മ ദാസ്യതാസ്തു രാധികാ
8
യാ ക്ഷണാർദ്ധ കൃഷ്ണ വിപ്രയോഗ സന്തതോദിതാ
നേക ദൈന്യ ചാപലാദി ഭാവ വൃന്ദ മോദിത
യത്ന ലബ്ധ കൃഷ്ണ സംഗ നിർഗതാഖിലാധികാ
മഹ്യമാത്മ പാദ പത്മ ദാസ്യതാസ്തു രാധികാ
ശ്രീ രാധികാഷ്ടകം വിവർത്തനം
1) ചുട്ടുപഴുത്ത സ്വർണ്ണത്തെപോലെയുള്ള ശ്രീമതി രാധാറാണിയുടെ നിറം, മധ്യഭാഗത്ത് കുങ്കുമനിറമുള്ള സ്വർണ്ണതാമരയെ പോലും തോൽപ്പിക്കുന്നു. ദേവിയുടെ സുഗന്ധം കുങ്കുമപൂ വിതറിയ താമരപ്പൂവിന്റെ സൗരഭ്യത്തെപോലും ലജ്ജിപ്പിക്കുന്നു. ഗോപന്മാരുടെ രാജാവായ ഭഗവാൻ ശ്രീകൃഷ്ണന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുവാൻ സാധിക്കുന്നവളാണ് ശ്രീമതി രാധാറാണി. ആ ശ്രീമതി രാധികയുടെ മനോഹരമായ പാദപത്മങ്ങളെ സേവിക്കുവാനുള്ള അവസരം എനിക്ക് നൽകട്ടെ.
2) ശ്രീമതി രാധാറാണിയുടെ മനോഹരമായ പട്ടുവസ്ത്രങ്ങൾ ചുവന്ന പവിഴത്തെപ്പോലും തോൽപ്പിക്കുന്നു. ശ്രീകൃഷ്ണനെന്ന തേനീച്ച തേൻ നുകർന്ന് മനോഹരമായ ലീലകളാടുവാൻ എത്തുന്ന പൂന്തോട്ടമാണ് രാധാറാണി. തന്റെ പ്രിയനാഥനായ ഭഗവാൻ ശ്രീകൃഷ്ണന്റെ ശാശ്വതമായ സഹവാസം ലഭിക്കുവാനായി രാധാറാണി നിത്യവും സൂര്യദേവനെ ആരാധിക്കുന്നു. ശ്രീമതി രാധാറാണിയുടെ മനോഹരമായ പാദപത്മങ്ങളെ സേവിക്കുവാനുള്ള അവസരം എനിക്ക് നൽകട്ടെ.
3) രാധികയുടെ അതി മനോഹരമായ സൗകുമാര്യത തളിരിലയുടെ പുതുമയെ വെല്ലുന്നു. രാധാറാണിയുടെ പുതുമയാർന്ന രൂപം നിലാവിനാലും, ചന്ദനലേപനത്താലും താമരകളാലും കർപ്പൂരത്താലും സേവിക്കപ്പെടേണ്ടതാണ്. ഗോപികമാരുടെ നാഥനായ ശ്രീകൃഷ്ണനെ സ്പർശിക്കുന്നതിലൂടെ രാധാറാണി ഭഗവാന്റെ അതീന്ദ്രിയമായ ജ്വലിക്കുന്ന മോഹത്തെ നശിപ്പിക്കുന്നു. അങ്ങിനെയുള്ള ശ്രീമതി രാധാറാണിയുടെ മനോഹരങ്ങളായ പാദപങ്ങളെ സേവിക്കുവാനുള്ള അവസരം എനിക്ക് നൽകട്ടെ.
4) അന്യദേവന്മാരാൽ സ്തുതിക്കപ്പെടുന്ന ഐശ്വര്യദേവതയായ ലക്ഷ്മീദേവിയുടെ ഐശ്വര്യങ്ങൾ ശ്രീമതി രാധാറാണിയുടെ സൗന്ദര്യത്തിന് മുന്നിൽ വളരെ തുച്ഛമാണ്. ഭൗതികലോകത്തിലാകട്ടെ ആത്മീയ ലോകത്തിലാകട്ടെ രാധാറാണിയുടെ മാധുര്യ ലീലക്ക് പകരം വെക്കുവാൻ മറ്റൊന്നുമില്ല. ആ ശ്രീമതി രാധികാ ദേവിയുടെ മനോഹരമായ പാദപത്മങ്ങളെ സേവിക്കുവാനുള്ള അവസരം എനിക്ക് നൽകട്ടെ.
5) രാസനൃത്തം, സംഗീതം, ബനൃത്യം, നർമ്മം തുടങ്ങിയ എല്ലാ അതീന്ദ്രിയ കലകളിലും അഗ്രഗണ്യയാണ് ശ്രീമതി രാധാറാണി. കാരുണ്യം, സൗന്ദര്യം എന്നീ ഗുണങ്ങളാലും മനോഹരങ്ങളായ ആഭരണങ്ങളാലും അലംകൃതയാണ് ശ്രീമതി രാധിക. വിശ്വം മുഴുവൻ വാഴ്ത്തുന്ന വ്രജഭൂമിയിലെ ഗോപികകളിൽ അത്യുത്തമയാണ് ശ്രീ രാധികാദേവി. അത്തരത്തിലുള്ള ശ്രീമതി രാധാറാണിയുടെ മനോഹരമായ പാദപത്മങ്ങളെ സേവിക്കുവാനുള്ള അവസരം എനിക്ക് നൽകട്ടെ.
6) ശാശ്വതമായ സൗന്ദര്യം, ശാശ്വത ലീലകൾ, ഭഗവാനോടുള്ള അതിരറ്റ സ്നേഹം തുടങ്ങിയ ഐശ്വര്യങ്ങൾ നിറഞ്ഞവളാണ് ശ്രീമതി രാധ. ഭഗവാനോടുള്ള ഭക്തിയാൽ രാധാറാണിയിലുണ്ടാകുന്ന വികാരാവേശങ്ങൾ മറ്റ് ഗോപികമാരെപ്പോലും അമ്പരപ്പിക്കുന്നു. ഭഗവാന്റെ രൂപങ്ങളും ആഭരണങ്ങളും, ലീലകളും സ്മരിക്കുന്നതിൽ രാധികാദേവി സദാ മുഴുകിയിരിക്കുന്നു.
7) ശരീരം വിറക്കുക, രോമാഞ്ചമുണ്ടാകുക, കണ്ണുനീർ പൊഴിക്കുക, ശബ്ദമിടറുക തുടങ്ങിയ സാത്വിക ഭാവത്തിന്റെ എട്ട് പരമാനന്ദഭാവങ്ങളും ശ്രീമതി രാധാറാണി അനുഭവിക്കുന്നു. പരമാനന്ദത്തിന്റെ വിവിധ ഗുണങ്ങളായ ക്ഷമ, ആനന്ദം എന്നീ ആഭരണങ്ങളാൽ അലംകൃതയാണ് ശ്രീമതി രാധിക. അങ്ങിനെയുള്ള ശ്രീമതി രാധാറാണിയുടെ മനോഹരമായ പാദകമലങ്ങളെ സേവിക്കുവാനുള്ള അവസരം എനിക്ക് നൽകട്ടെ.
8) ഭഗവാൻ ശ്രീകൃഷ്ണനിൽ നിന്ന് ഒരു ക്ഷണനേരമെങ്കിലും അകന്നാൽ ശ്രീമതി രാധിക അസ്വസ്ഥയാവുകയും പലവിധത്തിലുള്ള വിരഹവേദനകൾ അനുഭവിക്കുകയും ചെയ്യുന്നു. പക്ഷേ ഭഗവാന്റെ സാമീപ്യം ലഭിക്കുമ്പോൾ രാധികാദേവിയുടെ എല്ലാ വേദനകളും ഞൊടിയിടയിൽ തന്നെ അപ്രത്യക്ഷമാകുന്നു. അപ്രകാരമുള്ള ശ്രീമതി രാധാറാണിയുടെ മനോഹരമായ പാദപത്മങ്ങളെ സേവിക്കുവാനുള്ള അവസരം എനിക്ക് നൽകട്ടെ.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment