Home

Friday, July 14, 2023

ശ്രീ രാധാ കൃപാ കടാക്ഷ സ്തോത്രം


(1)

മുനീന്ദ്ര വൃന്ദ വന്ദിതെ ത്രിലോക ശോക ഹാരിണി 

പ്രസന്ന വക്ത്ര പങ്കജെ നികുഞ്ച ഭൂ വിലാസിനി

വ്രജേന്ദ്ര ഭാനു നന്ദിനി വ്രജേന്ദ്ര സൂനു സംഗതെ 

കദാ കരിഷ്യസീഹമാം കൃപാ കടാക്ഷ ഭാജനം


(2)

അശോക വൃക്ഷ വല്ലരീ വിതാന മണ്ഡപാസ്ഥിതേ

പ്രവാല വാല പല്ലവാ പ്രഭാരുണാഗ്രി കോമളെ

വരാഭയാ സ്ഫുരത് കരെ പ്രഭൂത സംപദാലയെ

കദാ കരിഷ്യസീഹമാം കൃപാ കടാക്ഷ ഭാജനം


(3)

അനംഗ രംഗ മംഗള പ്രസംഗ ഭംഗുര ഭ്രുവം

സ വിഭ്രമം സ സംഭ്രമം ദ്രഗന്ത ബാണ പാതനയ്

നിരന്തരം  വസീകൃത പ്രതീതി നന്ദനന്ദനെ

കദാ കരിഷ്യസീഹമാം കൃപാ കടാക്ഷ ഭാജനം


(4) 


തടിത് സുവർണ ചമ്പകാ പ്രദീപ്ത ഗൗര വിഗ്രഹേ

മുഖ പ്രഭാ പരാസ്ത കോടി ശാരദേന്ദു മണ്ഡലെ 

വിചിത്ര ചിത്ര സഞ്ചരാ ചകോര ശാവ ലോചനെ

കദാ കരിഷ്യസീഹമാം കൃപാ കടാക്ഷ ഭാജനം


(5)


മദോന്മദാതി യൗവനെ പ്രമോദ മാന മണ്ഡിതെ

പ്രിയാനുരാഗ രഞ്ജിതെ കലാ വിലാസ പണ്ഡിതെ

അനന്യ ധന്യ കുഞ്ച രാജ്യ കാമ കേളി കോവിദെ 

കദാ കരിഷ്യസീഹമാം കൃപാ കടാക്ഷ ഭാജനം


(6)


അശേഷ ഹാവ ഭാവ ധീര ഹീര ഹാര ഭൂഷിതെ

പ്രഭൂത ശാത കുംഭ കുംഭ കുംഭി കുംഭ സുസ്തനി

പ്രശസ്ത മന്ദഹാസ്യ ചൂർണ പൂർണ സൗഖ്യ സാഗരെ 

കദാ കരിഷ്യസീഹമാം കൃപാ കടാക്ഷ ഭാജനം


(7)


മൃണാള വാല വല്ലരീ തരംഗ രംഗ ദൊർലതെ 

ലതാഗ്ര ലാസ്യ ലോല നീല ലോചനാവലോകനെ

ലലൽ ലുലൻ മിലൻ മനോജ്ഞ മുഗ്ദ മോഹനാശ്രിതെ 

കദാ കരിഷ്യസീഹമാം കൃപാ കടാക്ഷ ഭാജനം


(8)


സുവർണ മാലികാഞ്ചിത ത്രിരേക കമ്പു കണ്ഠഗേ

ത്രിസൂത്ര മംഗലീ ഗുണാ ത്രി രത്ന ദീപ്തി ദീധിതി 

സലോല നീല കുണ്ഡല പ്രസൂന ഗുച്ച ഗുമ്പിതെ

കദാ കരിഷ്യസീഹമാം കൃപാ കടാക്ഷ ഭാജനം


(9)


നിതംബ ബിംബ ലംബമാന പുഷ്പ മേഖലാ ഗുണേ

പ്രശസ്ത രത്ന കിങ്ങിണീ കലാപ മധ്യ മഞ്ജുളെ

കരീന്ദ്ര ശുണ്ട ധണ്ടികാവരോഹ സൗഭഗോരകെ

കദാ കരിഷ്യസീഹമാം കൃപാ കടാക്ഷ ഭാജനം


(10)


അനേക മന്ത്ര നാദ മഞ്ജു നൂപുരാരവസ്‌ഖലാത്

സമാജ രാജ ഹംസ വംശ നിക്വനാതി ഗൗരവേ 

വിലോല ഹേമ വല്ലരീ വിടമ്പി ചാരു ചംക്രമേ

കദാ കരിഷ്യസീഹമാം കൃപാ കടാക്ഷ ഭാജനം


(11)


അനന്ത കോടി വിഷ്ണു ലോകനമ്ര പദ്മജാർച്ചിതെ

ഹിമാധ്രിജാ പുലോമജാ വിരിഞ്ചിജാ വര പ്രദേ

അപാര സിദ്ധി റിദ്ധി ദിഗ്ദ സത് പദാങ്കുലീ നഖേ

കദാ കരിഷ്യസീഹമാം കൃപാ കടാക്ഷ ഭാജനം


(12)


മകേശ്വരി ക്രിയേശ്വരി സ്വദേശ്വരി സുരേശ്വരി

ത്രിവേദ ഭാരതീശ്വരി പ്രമാണ ശാസനേശ്വരി

രമേശ്വരി ക്ഷമേശ്വരി പ്രമോദ കാനനേശ്വരി

വ്രജേശ്വരി വ്രജാധിപേ ശ്രീ രാധികേ നമോസ്തുതേ


(13)


ഇതീ മമാദ്ഭുതം സ്തവം നിഷമ്യ ഭാനു നന്ദിനീ

കരോതു സന്തതം ജനം കൃപാ കടാക്ഷ ഭാജനം

ഭവേത് തദൈവ സഞ്ചിത ത്രി രൂപ കർമ്മ നാശനം

ഭവേത് തദാ വ്രജേന്ദ്ര സൂനു മണ്ഡല പ്രവേശനം



വിവർത്തനം


(1)

ആരാണോ അനേകം മുനിവൃന്ദങ്ങളുടെ സ്തുതികളാൽ അലങ്കരിക്കപ്പെട്ടവളും, ആരാണോ മൂന്നു ലോകങ്ങളുടെയും ക്ലേശങ്ങൾ ഇല്ലാതാക്കുന്നതും, ആരുടെ മുഖമാണോ ആഹ്ലാദത്താൽ താമരയെ പോലെ ശോഭിക്കുന്നതും, വനത്തിലെ രഹസ്യ ലതാ കുജ്ഞങ്ങൾക്കിടയിൽ പ്രേമ കേളികളിൽ ആനന്ദിക്കുന്നവളുമായ ! ഹേ വൃഷ്ഭാനുവിന്റെ മനോഹരിയായ പുത്രീ, വ്രജത്തിന്റെ അധിപനായ ശ്രീ കൃഷ്ണന്റെ പ്രേമ ഭാജനമേ ! അങ്ങ് എന്നും വ്രജത്തിന്റെ നാഥനായ ശ്രീ കൃഷ്ണന്റെ കൂടെ സഹവസിക്കുന്നു ! എന്നാണ് അങ്ങയുടെ അഹൈതുകമായ കാരുണ്യമാകുന്ന കടാക്ഷത്തിന് എന്നെ പാത്രീഭൂതനാക്കുന്നത്?


(2)

ആരാണോ അശോക വൃക്ഷത്തിന്റെ ചില്ലകൾക്ക് മുകളിൽ വിരിച്ചിരിക്കുന്ന ലതകൾ കൊണ്ടുള്ള മണ്ഡപത്തിൽ വസിക്കുന്നത്. ആരുടെ മൃദുലവും കോമളവുമായ പാദങ്ങളാണ് പുതുതായി കിളിർത്ത വൃക്ഷ മുകുളങ്ങൾ പോലെ കുങ്കുമവും ഇളം ചുവന്നതുമായ നിറം പ്രസരിപ്പിക്കുന്നത്. ആരുടെ ഉയർത്തിയ കൈകൾ അഭയമാകുന്ന അനുഗ്രഹം നൽകുന്നുവോ. ദിവ്യമായ ഐശ്വര്യങ്ങളുടെ ഉറവിടവുമാകുന്നു അങ്ങ് ! എന്നാണ് അങ്ങയുടെ അഹൈതുകമായ കാരുണ്യമാകുന്ന കടാക്ഷത്തിന് എന്നെ പാത്രീഭൂതനാക്കുന്നത്?


(3)

ആരാണോ കാമ ദേവന്റെ ബാണങ്ങൾ കൊണ്ട്, അങ്ങയുടെ ആഹ്ലാദപൂർണമായ മംഗളകരമായ ചരിഞ്ഞ കൺപുരികങ്ങൾ കൊണ്ട്, പ്രേമ സന്ദേശങ്ങൾ ആകുന്ന ബാണങ്ങൾ കൺകോണുകളിൽ നിന്നും അയക്കുന്നത്, ഈ പ്രഹരത്താൽ നന്ദനന്ദനൻ പ്രേമഭരിതനായി, മതിഭ്രമത്താൽ കുലീനനായി എന്നന്നേക്കുമായി അങ്ങേയ്ക്കു കീഴടങ്ങുന്നു ! എന്നാണ് അങ്ങയുടെ അഹൈതുകമായ കാരുണ്യമാകുന്ന കടാക്ഷത്തിന് എന്നെ പാത്രീഭൂതനാക്കുന്നത്?


(4)

ഹേ ആരുടെ സ്വർണ്ണ വർണ്ണത്തിലുള്ള രൂപം മിന്നൽ പോലെയും, ചമ്പക പുഷ്പത്തെ പോലെയും ജ്വലിക്കുന്നത് ! അങ്ങയുടെ പ്രകാശപൂർണമായ മുഖം ദശലക്ഷക്കണക്കിന് പൂർണ ചന്ദ്രന്മാരുടെ സൗന്ദര്യത്തെ മറക്കുന്നു. ആരുടെ ചഞ്ചലമായ കണ്ണുകളാണോ ചകോര പക്ഷിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നത് ! എന്നാണ് അങ്ങയുടെ അഹൈതുകമായ കാരുണ്യമാകുന്ന കടാക്ഷത്തിന് എന്നെ പാത്രീഭൂതനാക്കുന്നത്?


(5)

ഹേ അതി സന്തോഷവതിയായ പ്രേമപൂർണമായ യുവതീ, ആരാണോ അത്യധികം സന്തോഷത്താലും, ദേഷ്യവും, അസൂയയാലും, നിരാശയാലും മുഖം കൂർപ്പിച്ചും പ്രേമത്താൽ അലങ്കരിച്ചിരിക്കുന്നത്, ആർക്കാണോ തന്റെ പ്രേമഭാജനമായ ശ്രീ കൃഷ്ണ ഭഗവാനോട് അത്യന്തം പരിശുദ്ധ പ്രേമം ഉള്ളത്, പ്രേമ പൂർണമായ പ്രവർത്തികളിൽ ഏറ്റവും വൈദഗ്ധ്യം ഉള്ളവളും, ഏറ്റവും മഹത്തായ വനങ്ങളിൽ വിശിഷ്ടമായ ഐശ്വര്യപൂർണമായ ലതാകുഞ്ജങ്ങളിൽ പ്രേമഭരിതമായ ലീലകൾ സജ്ജീകരിക്കുന്നതിൽ ഏറ്റവും അറിവുള്ളവളുമാകുന്നു അങ്ങ്! എന്നാണ് അങ്ങയുടെ അഹൈതുകമായ കാരുണ്യമാകുന്ന കടാക്ഷത്തിന് എന്നെ പാത്രീഭൂതനാക്കുന്നത്?


(6)

ഹേ ആരാണോ  സ്ത്രൈണമായ വശ്യതകൾ കൊണ്ട്, അതായത് പ്രേമപൂർണമായ മുദ്രകൾ കൊണ്ടും, അതീന്ദ്രിയമായ പ്രേമ ഭാവങ്ങളാലും, മൃദുവായ പെരുമാറ്റവുമാകുന്ന രത്നകല്ലുകൾ കൊണ്ട് അലങ്കരിച്ചിട്ടുള്ളത്. അങ്ങയുടെ അതീന്ദ്രിയ പ്രേമത്താൽ അങ്ങയുടെ പരിപൂർണമായ സ്തനങ്ങൾ സ്വർണ കൂജകൾ പോലെ തുടിച്ചതും, അങ്ങയുടെ മന്ദഹാസം ആനന്ദ സാഗരത്തിൽ പൊഴിഞ്ഞ പൂമ്പൊടിയുടെ രേഖ പോലെയും ഉണ്ടാകുന്നു!  എന്നാണ് അങ്ങയുടെ അഹൈതുകമായ കാരുണ്യമാകുന്ന കടാക്ഷത്തിന് എന്നെ പാത്രീഭൂതനാക്കുന്നത്?


(7)

ഹേ ആരുടെ ഇളം താമര വള്ളികൾ പോലെയുള്ള കരങ്ങളാണോ വിനോദത്തിനായി തന്റെ യുവത്വം നിറഞ്ഞ ലീലകളാകുന്ന നദിയുടെ ഓളങ്ങളിൽ ചുഴറ്റുന്നത് ! അങ്ങയുടെ ആകർഷകമായ കടും നീല നിറമുള്ള കണ്ണുകൾ ഇളം കാറ്റാൽ തഴുകിയ ലതയുടെ അറ്റം പോലെയും ! അങ്ങയുടെ ക്രീഡകൾ കൊണ്ടും, ആകർഷകമായ ചലനങ്ങലും, സമാഗമം കൊണ്ടും മോഹന കൃഷ്ണനെ സമ്മോഹത്തിലാക്കുന്നുവോ ! എന്നാണ് അങ്ങയുടെ അഹൈതുകമായ കാരുണ്യമാകുന്ന കടാക്ഷത്തിന് എന്നെ പാത്രീഭൂതനാക്കുന്നത്?


(8)

ഹേ അങ്ങയുടെ മൂന്ന് വരകളാലുള്ള മൃദുലമായ ശംഗ് പോലെയുള്ള കണ്ഠത്തിൽ പരിശുദ്ധമായ സ്വർണ ആഭരണത്താൽ അലങ്കരിച്ചിരിക്കുന്നു ! ആരുടെ കണ്ഠാഭരണമാണോ മൂന്ന് വരികളിലായി വജ്രങ്ങളും, മരതകങ്ങളും, മുത്തുകളാലും അലങ്കരിച്ചുകൊണ്ട് ഉജ്ജ്വലമായി തിളങ്ങുന്നത്! ആരുടെ കടും നീല കേശങ്ങളാണോ പൂക്കളാൽ പിന്നിയിട്ടിരിക്കുന്നത് ! എന്നാണ് അങ്ങയുടെ അഹൈതുകമായ കാരുണ്യമാകുന്ന കടാക്ഷത്തിന് എന്നെ പാത്രീഭൂതനാക്കുന്നത്?


(9)

ഹേ ആരുടെ ഇടുപ്പാണോ തൂങ്ങി കിടക്കുന്ന പൂക്കളാലുള്ള അരപ്പട്ടകളാൽ അലങ്കരിച്ചിരിക്കുന്നത്. ഓ ആരുടെ മനോഹരമായ നേർത്ത അരക്കെട്ടാണ് കിലുങ്ങുന്ന ചെറിയ മണികളാൽ അലങ്കരിച്ചിരിക്കുന്നത്. അങ്ങയുടെ മനോഹരമായ രൂപത്തോടെയുള്ള കാലുകൾ ഗജരാജന്റെ തുമ്പികൈ പോലെയാകുന്നു ! എന്നാണ് അങ്ങയുടെ അഹൈതുകമായ കാരുണ്യമാകുന്ന കടാക്ഷത്തിന് എന്നെ പാത്രീഭൂതനാക്കുന്നത്?


(10)

ഹേ ആരുടെ ചിലങ്കയാണോ രാജകീയമായ ഹംസങ്ങൾ ഉണ്ടാക്കുന്ന ശബ്ദം പോലെ ദിവ്യമായ വിവിധ മന്ത്രങ്ങൾ ഉണ്ടാക്കുന്നത് ! അങ്ങയുടെ അതി ഗംഭീരമായ ചലനങ്ങൾ സ്വർണ്ണ വള്ളികളുടെ ചലനത്തെ പോലും നാണിപ്പിക്കുന്നു ! എന്നാണ് അങ്ങയുടെ അഹൈതുകമായ കാരുണ്യമാകുന്ന കടാക്ഷത്തിന് എന്നെ പാത്രീഭൂതനാക്കുന്നത്?


(11)

ഹേ ആരാണോ ഭഗവാൻ വിഷ്ണുവാൽ നിർമ്മിക്കക്കപ്പെട്ട എണ്ണമറ്റ ദശലക്ഷക്കണക്കിന് ബ്രഹ്മാണ്ഡങ്ങളിലെ ബ്രഹ്മദേവന്മാരാൽ ആരാധിക്കപ്പെടുന്നത് ! അങ്ങ് ഹിമാലയ പുത്രിയായ പാർവതീ ദേവിക്കും(ശിവ പത്നി), പുലോമ പുത്രി സചീ ദേവിക്കും(ഇന്ദ്രന്റെ പത്നി), ബ്രഹ്മാവിന്റെ പത്നിയായ സരസ്വതീ ദേവിക്കും അനുഗ്രഹം നൽകുന്നു ! ഓ ആരുടെ കാൽ നഖങ്ങളാണോ അപരിമിതമായ സിദ്ധികളാലും, ഐശ്വര്യങ്ങളാലും തിളങ്ങുന്നത് ! എന്നാണ് അങ്ങയുടെ അഹൈതുകമായ കാരുണ്യമാകുന്ന കടാക്ഷത്തിന് എന്നെ പാത്രീഭൂതനാക്കുന്നത്?


(12)

ഹേ ദേവീ, വേദ യജ്ഞകളുടെ അധിപേ ! ഹേ പുണ്യ പ്രവൃത്തികളുടെ അധിപയായ ദേവീ, ഹേ നൈസർഗികമായ ഭക്തിയുത സേവനത്തിന്റെ അധിപയായ ദേവീ, ഹേ എല്ലാ ദേവന്മാരുടെയും, ദേവിമാരുടെയും അധിപയായ ദേവീ ! മൂന്ന് വേദങ്ങളിലെയും എല്ലാ ജ്ഞാനങ്ങളുടെയും അധിപയായ ദേവീ, എല്ലാ ആദ്ധ്യാത്മിക തത്വങ്ങളും നടപ്പിലാക്കുന്ന ദേവീ, ഹേ വ്രജത്തിന്റെ അധിപയായ ദേവീ, വ്രജത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന ഒരേയൊരു അധികാരിയായ ദേവീ ! ഹേ ശ്രീ രാധേ !  ഞാൻ എന്റെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു !"


(13)

എന്റെ ഈ വിസ്മയജനകമായ പ്രാർത്ഥന ശ്രവിക്കുന്ന ശ്രീ വൃഷഭാനു നന്ദിനി, ഇത് കീർത്തിക്കുന്ന വ്യക്തിയിൽ ഏറ്റവും കാരുണ്യപൂർണമാകുന്ന അവരുടെ കടാക്ഷം പ്രധാനം ചെയ്യട്ടെ ! ആ നിമിഷം ആ വ്യക്തിക്ക് ഭൂത, ഭാവി, വർത്തമാന കാലത്തെ പാപങ്ങളെ ഇല്ലാതാക്കിയതായി തോന്നുന്നു, അങ്ങനെ അദ്ദേഹത്തിന് ശ്രീ നന്ദനന്ദനൻ ശ്രീ കൃഷ്ണ ഭഗവാന്റെ സനാതനരായ ഭക്തരുടെ സംഗത്തിൽ പ്രവേശനം ലഭിക്കുന്നു. *പൗർണമി, അഷ്ടമി , ദശമി, ഏകാദശി, ത്രയോദശി എന്നീ ദിനങ്ങളിൽ ഈ പ്രാർത്ഥന ചൊല്ലുന്ന ആ ഭക്തന്റെ മനസ്സും ബുദ്ധിയും ശുദ്ധമായി തീരുന്നു, എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നു. ശ്രീ രാധയുടെ കടാക്ഷത്താൽ ഒരുവന് പരിശുദ്ധ ഹർഷോന്മാദക പ്രേമം ലഭിക്കുന്നു. ഈ പ്രാർത്ഥന ശ്രീ രാധാ കുണ്ഡത്തിൽ തുട, നാഭി, നെഞ്ച്, കഴുത്തുവരെയോ മുങ്ങിക്കൊണ്ട് നൂറു വട്ടം ചൊല്ലുന്ന ഭക്തന് പരിപൂർണതയും, സാമ്പത്തിക അഭിവൃദ്ധിയും, ആഗ്രഹ പൂർത്തീകരണവും, മുക്തിയും ലഭിക്കുന്നു, മൊഴിയുന്ന എല്ലാ വാക്കുകളും സത്യമായി തീരുന്നു, അതീന്ദ്രിയ പ്രതാപത്താൽ ഗംഭീര ഐശ്വര്യങ്ങളും ലഭിക്കുന്നു. ആ സമയം ഒരുവന് ശ്രീ രാധികയെ നേരിട്ട് ദർശിക്കുവാൻ സാധിക്കുന്നു. സ്വന്തം കണ്ണുകൾ കൊണ്ട് ശ്രീ രാധികയെ കാണുകയും, ആ ഭക്തനിൽ പ്രസാദിക്കപ്പെട്ട ശ്രീ രാധിക ഉടനെ തന്നെ തന്റെ പ്രിയപ്പെട്ട ശ്യാമസുന്ദരൻ ശ്രീ കൃഷ്ണ ഭഗവാനെ അയാളുടെ നേത്രങ്ങൾ കൊണ്ട് ദർശിക്കുവാനുള്ള അനുഗ്രഹം നൽകുന്നു.  ശേഷം ഒരു ശുദ്ധ വൈഷ്ണവന്റെ ഒരേയൊരു ആഗ്രഹമായ അതീന്ദ്രിയ ലീലകളിലേക്ക് ശ്രീ കൃഷ്ണ ഭഗവാൻ, വ്രജ ധാമത്തിന്റെ നാഥൻ ആ വ്യക്തിക്ക് പ്രവേശനം നൽകുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,






No comments:

Post a Comment