ഭാഗവതധർമത്തിന് വൈരുധ്യങ്ങളില്ല. ഭാഗവതധർമത്തിൽ “നിന്റെ ധർമം”, “എന്റെ ധർമം" എന്ന വിവേചനമില്ല. ഭാഗവതധർമമെന്നാൽ, ഭഗവദ്ഗീതയിൽ പറഞ്ഞിട്ടുളളതുപോലെ, പരമോന്നതനായ ഭഗവാനാൽ നൽകപ്പെടുന്ന ആജ്ഞകൾ പിന്തുടരുക എന്നാണർത്ഥം: സർവ-ധർമാൻ പരിത്യജ്യ മാം ഏകം ശരണം വ്രജ, ദൈവം ഒന്നേയുളളു, ദൈവം എല്ലാവരുടേതുമാണ്. അതുകൊണ്ട് എല്ലാവരും ദൈവത്തിന് ആത്മസമർപണം ചെയ്യണം. ധർമത്തിന്റെ ശുദ്ധമായ സങ്കൽപം അതാണ്. ഈശ്വരൻ എന്തൊക്കെ കൽപിക്കുന്നുവോ അവയൊക്കെ ധർമമാകുന്നു (ധർമം തു സാക്ഷാദ് ഭഗവത് - പ്രണീതം). ഭാഗവതധർമത്തിൽ “നീ എന്തു വിശ്വസിക്കുന്നു, “ഞാൻ എന്തു വിശ്വസിക്കുന്നു" എന്ന ചോദ്യമില്ല. എല്ലാവരും പരമോന്നതനായ ഭഗവാനിൽ വിശ്വസിക്കുകയും അവിടുത്തെ ആജ്ഞകൾ പാലിക്കുകയും ചെയ്യണം. ആനുകൂല്യേന കൃഷ്ണാനുശീലനം കൃഷ്ണൻ എന്തൊക്കെ പറയുന്നുവോ - ഈശ്വരൻ എന്തൊക്കെ പറയുന്നുവോ - എല്ലാം നേരിട്ട് നിർവഹിക്കണം. അതാണ് ധർമം, മതം.
ഒരുവന് യഥാർത്ഥത്തിൽ കൃഷ്ണാവബോധമുണ്ടെങ്കിൽ അവർ ശത്രുക്കളുണ്ടാവുകയില്ല. അവന്റെ ഏക വ്യാപാരം മറ്റുളളവരെ കൃഷ്ണന്, ഈശ്വരന് സമർപ്പിതരാകാൻ പ്രേരിപ്പിക്കുക. മാത്രമാകയാൽ അവനെങ്ങനെയാണ് ശത്രുക്കളുണ്ടാവുക? ഒരുവൻ ഹിന്ദു മതത്തിലോ, മുസ്ളീം മതത്തിലോ, ക്രിസ്തു മതത്തിലോ, ആ മതത്തിലോ ഈ മതത്തിലോ ഒക്കെ പുരോഗതി നേടിയാലും അവിടെല്ലാം സംഘട്ടനങ്ങളുണ്ട്. ഈശ്വരനെക്കുറിച്ച് വ്യക്തമായൊരു സങ്കൽപമില്ലാത്ത മതങ്ങളുടെ അനുയായികൾ തമ്മിൽ ഏറ്റുമുട്ടുമെന്ന് ചരിത്രം കാണിച്ചു തന്നിട്ടുണ്ട്. മനുഷ്യന്റെ ചരിത്രത്തിൽ അത്തരം ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ പരമോന്നതന്റെ സേവനത്തിൽ ഏകാഗ്രമാകാത്ത മത സമ്പ്രദായങ്ങൾക്ക് ചിരകാലം നിലനിൽക്കാനാവില്ല, കാരണം അവ അസൂയാലുഷിതങ്ങളാണ്. അത്തരം മത സമ്പ്രദായങ്ങൾക്ക് വിരുദ്ധമായ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിനാൽ ഒരുവൻ “എന്റെ വിശ്വാസം”, “നിന്റെ വിശ്വാസം"എന്ന വിചാരം ഉപേക്ഷിക്കണം. എല്ലാവരും ഈശ്വരനിൽ വിശ്വസിക്കുകയും അദ്ദേഹത്തിന് ആത്മസമർപ്പണം ചെയ്യുകയും വേണം. അതാണ് ഭാഗവതധർമം
അവലംബം :എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദ (2014 പതിപ്പ്), (ശ്രീമദ്ഭാഗവതം 6/16 / 41/ഭാവാർത്ഥം)
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment