Home

Friday, July 21, 2023

ഭൃഗുമുനി വിഷ്ണുഭഗവാന്റെ പരമോത്കൃഷ്ടത തെളിയിക്കുന്ന ലീല

 



വളരെ പണ്ടൊരിക്കൽ സരസ്വതീനദിയുടെ തീരത്തുവെച്ച് മുനിമാരുടെ ഒരു സംഘം ചർച്ചയിലേർപ്പെട്ടു. മൂന്ന് മുഖ്യ ദേവന്മാരായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരിൽ വെച്ച് ഏറ്റവും മഹാനാര് എന്നതായിരുന്നു വിഷയം. അവർ ഭൃഗുമഹർഷിയെ അന്വേഷണം ഏൽപ്പിച്ചു.


മഹത്വത്തിന്റെ നിസ്സന്ദേഹമായ ലക്ഷണമാണ് സഹിഷ്ണുതയെന്നതിനാൽ ഭൃഗുമഹർഷി ദേവന്മാരുടെ സഹിഷ്ണുതയെ പരീക്ഷിക്കാൻ നിശ്ചയിച്ചു. ആദ്യം അദ്ദേഹം പിതാവായ ബ്രഹ്മാവിന്റെ സഭയിലേക്ക് ആദരവൊന്നുമർപ്പിക്കാതെ കയറിചെന്നു. ഇത് ബ്രഹ്മാവിനെ കുപിതനാക്കിയെങ്കിലും മകനാണല്ലോ എന്നോർത്ത് കോപമടക്കി. അടുത്തതായി സ്വന്തം ജ്യേഷ്ഠനായ ശിവന്റെയരികിലേക്കാണ് മഹർഷി ചെന്നത്. ശിവൻ ആസനത്തിൽ നിന്നെഴുന്നേറ്റ് സഹോദരനെ പുൽകാനെത്തി. പക്ഷെ ധർമത്തിൽ നിന്ന് വഴിതെറ്റി നടക്കുന്നവനെന്നാക്ഷേപിച്ച് ആ ആശ്ലേഷത്തെ മഹർഷി തിരസ്കരിച്ചു. ത്രിശൂലം കൊണ്ട് ഭൃഗുവിനെ കൊല്ലാൻ പുറപ്പെട്ട ശിവനെ പാർവതീദേവി തടഞ്ഞ് സമാധാനിപ്പിച്ചു. അനന്തരം ഭഗവാൻ നാരായണനെ പരീക്ഷിക്കാൻ ഭൃഗു വൈകുണ്ഠത്തിലേക്ക് പുറപ്പെട്ടു. ലക്ഷ്മീദേവിയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്ന ഭഗവാന്റെ അരികിൽ ചെന്ന് ഭൃഗു മഹർഷി അദ്ദേഹത്തിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. കുപിതനാകുന്നതിനു പകരം ഭഗവാനും ദേവിയുമെഴുന്നേറ്റ് ഭൃഗുവിനെ വണങ്ങി. ഭഗവാൻ പറഞ്ഞു. “സ്വാഗതം, ദയവായി ആസനസ്ഥനായി അല്പം വിശ്രമിക്കൂ. സ്വാമിൻ, അങ്ങയുടെ വരവ് ശ്രദ്ധിക്കാത്തതിന് ഞങ്ങൾക്കു മാപ്പു തരിക". മടങ്ങിച്ചെന്ന് മുനിമാരുടെ സഭയിൽ വിവരങ്ങൾ ധരിപ്പിച്ചപ്പോൾ വിഷ്ണു തന്നെയാണ് പരമോന്നതനെന്ന് അവർ തീരുമാനിച്ചു.


(ശ്രീമദ് ഭാഗവതം 10/89/ആമുഖം)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



No comments:

Post a Comment