Home

Friday, July 28, 2023

ഒരുവൻ അമിതമായി കാർക്കശ്യമുള്ളവനോ, അല്ലെങ്കിൽ അമിതമായി ഇന്ദ്രിയാധീനനോ ആകുന്നപക്ഷം മനസ്സിനെ നിയന്ത്രിക്കാൻ കഴിയില്ലെ.



മനസ്സിനെ ഗൗരവപൂർവം കൃഷ്ണാവബോധത്തിൽ മുഴുകിച്ചാലും, അത് അത്യന്തം ചഞ്ചമായതിനാൽ ആധ്യാത്മികാവസ്ഥയിൽ നിന്ന് വളരെപ്പെട്ടെന്ന് വ്യതിചലിച്ചേക്കാം. അവൻ അപ്പോൾ ശ്രദ്ധാപൂർവം മനസ്സിനെ തന്റെ നിയന്ത്രണത്തിൽ തിരിച്ചു കൊണ്ടുവരണം. ഒരുവൻ അമിതമായി കാർക്കശ്യമുള്ളവനോ, അല്ലെങ്കിൽ അമിതമായി ഇന്ദ്രിയാധീനനോ ആകുന്നപക്ഷം മനസ്സിനെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഭഗവദ്ഗീത പറയുന്നു. ചിലപ്പോൾ വളരെ പരിമിതമായ ഇന്ദ്രിയ സുഖം അനുവദിക്കുന്നതിലൂടെ


മനസ്സിനെ സംയമനത്തിൽ കൊണ്ടുവരാൻ സാധിച്ചേക്കും. ഉദാഹരണത്തിന്, ഒരുവൻ ഭക്ഷണകാര്യത്തിൽ കർക്കശമായി നിയന്ത്രണം പാലിക്കുന്നവനാണെങ്കിലും, ചിലപ്പോൾ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്ക് സമർപ്പിച്ചശേഷമുള്ള മഹാപ്രസാദം അൽപ്പം അധികമായി ഭക്ഷിക്കുന്നു, ഇത് മനസ്സിന് അസ്വസ്ഥതയുണ്ടാക്കാതെയിരിക്കുന്നു. അതുപോലെ ഒരുവന് ചിലപ്പോൾ അതീന്ദ്രിയരായ മറ്റുളളവരുമായി തമാശകൾ പറയുക, അവരുമൊത്ത് നീന്തലിൽ ഏർപ്പെടുക തുടങ്ങിയ കാര്യങ്ങളും ചെയ്യാവുന്നതാണ്. പക്ഷേ അത്തരം കാര്യങ്ങളും അമിതമായാൽ അവ ആധ്യാത്മിക ജീവിതത്തിന്റെ പുരോഗതിക്കുള്ള തടസ്സത്തിന് വഴിതെളിക്കും. മനസ്സ് ചിലപ്പോൾ അവിഹിത ലൈംഗികം, ലഹരി സേവ തുടങ്ങിയ പാപകരമായ ഇന്ദ്രിയസുഖങ്ങൾ ഇച്ഛിച്ചുപോയാൽ, അയാൾ മനസ്സിന്റെ വിഡ്ഢിത്തം സഹിക്കുകയും, കഠിനമായ യത്നത്തിലൂടെ കൃഷ്ണാവബോധവുമായി മുന്നോട്ടു പോവുകയും ചെയ്യണം. അപ്പോൾ മായയുടെ തിരമാലകൾ സത്വരം ശമിക്കുകയും, പുരോഗതിയുടെ പാത വീണ്ടും വിശാലമായി തുറക്കപ്പെടുകയും ചെയ്യും.


(ശ്രീമദ് ഭാഗവതം 11/20/19/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 




No comments:

Post a Comment