Home

Friday, July 14, 2023

പുരുഷോത്തമ മാസത്തിലെ അനുഷ്ഠാന മുറകൾ




«  ബ്രഹ്മമുഹൂർത്തത്തിൽ( സൂര്യൻ ഉദിക്കുന്നതിന് ഒന്നരമണിക്കൂർ മുൻപുള്ള സമയം)  എഴുന്നേറ്റ് കുളിച്ച് മംഗളാരതി ചെയ്തതിനുശേഷം ഹരേ കൃഷ്ണ മഹാ മന്ത്രം ജപിക്കണം.

 

«    ഉയർന്ന വൈഷ്ണവരുടെ സംഘത്തിൽ ശ്രീമദ്ഭാഗവതം ശ്രവിക്കാൻ ശ്രമിച്ചാൽ വളരെ നല്ലത്. 

 

«    ജപിക്കുമ്പോഴും കീർത്തനം ചെയ്യുമ്പോഴും ഭഗവാൻറെ തിരുനാമത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യം. ഹരേ കൃഷ്ണ മഹാമന്ത്രം കൂടുതൽ മാലകൾ (108 തവണ ഹരേകൃഷ്ണ മഹാമന്ത്രം ജപിച്ചാൽ ഒരു മാല) ജപിക്കുന്നതും കുടുംബാംഗങ്ങളോടൊപ്പം കീർത്തനം ചെയ്യുന്നതും അതിശ്രേഷ്ഠം.

 

«     ഈ മാസം മുഴുവനും ബ്രഹ്മചര്യം പാലിക്കേണ്ടത്  അത്യാവശ്യം.

 

«    സസ്യാഹാരം മാത്രം ഭക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

 

«    തുളസി ദേവിയെ ദിവസവും ആരാധിച്ച് കീർത്തനം പാടി, ശ്രീരാധാകൃഷ്ണന്മാരുടെ  സേവനം  ലഭിക്കാനായി  പ്രാർത്ഥിക്കേണ്ടതാണ്.

«    ദിവസവും രുചിയുള്ള പദാർത്ഥങ്ങൾ പാകം ചെയ്തു ഭഗവാൻ കൃഷ്ണന് നിവേദ്യം സമർപ്പിക്കുക.

 

«   എല്ലാവരും പുരുഷോത്തമ മാസത്തിലെ ഭഗവാൻ കൃഷ്ണന് വ്രതം അനുഷ്ഠിച്ച് പുരുഷോത്തമ ഭഗവാൻ കൃഷ്ണന്റ കാരുണ്യത്തിന് പാത്രമാകാൻ താഴ്മയായി യാചിക്കുന്നു.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 





No comments:

Post a Comment