Home

Friday, September 29, 2023

ഭഗവദ്സേവനത്തിന്റെ മാഹാത്മ്യം


 

ഭഗവാനു വേണ്ടിയുള്ള അതീന്ദ്രിയസേവനം വിഡ്ഢിത്തമോ, വിരസമോ അല്ല. ഭക്തന്റെ സേവനമനോഭാവം ക്രമാനുഗതമായി പുരോഗമിക്കും. ഒരിക്കലും ഉദാസീനമാവുകയില്ല. ഭൗതിക സേവനത്തിൽ ഒരുവനെ വാർദ്ധക്യമാകുമ്പോൾ വിരമിക്കാൻ അനുവദിക്കും. പക്ഷേ, ഭഗവാന്റെ അതീന്ദ്രിയ സേവനത്തിൽ ഒരാൾക്ക് വിരാമമേയില്ല. നേരെമറിച്ച്, പ്രായം വർദ്ധിക്കുംതോറും സേവനമനോഭാവം കൂടുതൽ കൂടുതൽ പുരോഗമിക്കും. അതീന്ദ്രിയ സേവനത്തിൽ സംതൃപ്തിയുടെ പാരമ്യമില്ല. അതിനാൽ അതിൽനിന്ന് വിരമിക്കലുമില്ല. ഭൗതികമായി, ഒരുവൻ ശരീരം കൊണ്ട് സേവനം ചെയ്ത് ക്ഷീണിതനാകുമ്പോൾ അയാളെ വിരമിക്കാൻ അനുവദിക്കുന്നു. അതീന്ദ്രിയ സേവനം ആത്മീയ സേവനമാകയാൽ അവശത അനുഭവപ്പെടുന്നില്ല. പ്രായമേറും തോറും ശരീരത്തിന്റെ ശേഷി കുറഞ്ഞുവരുന്നു. പക്ഷേ, ആത്മാവിന് പ്രായമാകുന്നില്ല. അതിനാൽ ആത്മാവ് ക്ഷീണിക്കുന്നുമില്ല.


ഉദ്ധവന് വാർദ്ധക്യമായി. അതിനർത്ഥം അദ്ദേഹത്തിന്റെ ആത്മാവിന് ജരാനരകൾ ബാധിച്ചെന്നല്ല. അതീന്ദ്രിയ തലത്തിൽ അദ്ദേഹത്തിന്റെ സേവനമനോഭാവം കൂടുതൽ പക്വതയാർജ്ജിക്കുകയാണിപ്പോൾ. അതുകൊണ്ടാണ് വിദുരൻ, ഭഗവാൻ ശ്രീകൃഷ്ണനെപ്പറ്റി ചോദിച്ചയുടനെ അദ്ദേഹത്തിന് ശാരീരികമായ അവശതകൾ മറന്ന് തന്റെ ഭഗവാന്റെ എല്ലാകാര്യങ്ങളും കൃത്യമായി ഓർമിക്കാൻ കഴിഞ്ഞത്. ഭഗവാനു വേണ്ടിയുള്ള പരിശുദ്ധമായ ഭക്തിയുതസേവനത്തിന്റെ ലക്ഷണം ഇതാണ്. (ലക്ഷണം ഭക്തിയോഗസ്യ.)


( ശ്രീമദ്‌ ഭാഗവതം 3/2/3 ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 




Saturday, September 23, 2023

ശ്രീ രാധാ സഹസ്രനാമ സ്തോത്രം




ശ്രീ രാധാ സഹസ്രനാമ സ്തോത്രം

(നാരദ പഞ്ചരാത്രത്തിൽ നിന്നുള്ള ശ്ലോകങ്ങൾ)



ശ്രീ പാർവ്വതി ഉവാച:


ദേവദേവ ജഗന്നാഥ ഭക്താനുഗ്രഹ കാരക:

യദ്യസ്തി മയി കാരുണ്യം മയി യദ്യസ്തി തേ ദയാ


യദ്യത് ത്വയാ പ്രകടിതം തത് സർവം മേ ശ്രൂയതാം  പ്രഭോ

ഗുഹ്യാദ് ഗുഹ്യതരം യത് തു യത് തേ മനസി കാംക്ഷിതം


ത്വയാ ന: ഗദിതം യത് തു യസ്മൈ കാസ്മൈ കദാചന

ത്വൻ മാം കഥയ ദേവേശ സഹസ്രനാമമുത്തമം


ശ്രീരാധായാ മഹാദേവ്യാ ഗോപ്യം ഭക്തി പ്രസാധനം

ബ്രഹ്‌മാണ്ഡകർത്രീ ഹർത്രീ സാ കഥാം  ഗോപീത്വമാഗത:


ശ്രീ മഹാദേവ ഉവാച


ശൃണു ദേവി വിചിത്രാർദ്ധാം കഥാം പാപഹരാം ശുഭാം

നാസ്തി ജന്മാണി കർമ്മാണി തസ്യ നാമ്നാം മഹേശ്വരീ


യദാ ഹരി ചരിത്രാണി കുരുതേ കാര്യഗോചരാത് തദാ വിധാതാ രൂപാണി ഹരി സാന്നിധ്യ സാധിനീ


തസ്യാ ഗോപീത്വ ഭാവസ്യ കാരണം ഗദിതം പുരാ

ഇദാനീം ശൃണു ദേവേശി നാമ്നാം ചൈവ സഹസ്രകം


യൻ മയാ കഥിതം നൈവ തന്ത്രേണ്വപി കദാപി ന:

തവ സ്നേഹാത് പ്രവക്ഷ്യാമി ഭക്ത്യാ ധാര്യം മുമുക്ഷുഭിം


മമ പ്രാണ സമാ വിദ്യാ ഭവ്യതേ മേ ത്വമഹർനിശം

ശ്രുണുഷ്വ ഗിരിജേ നിത്യം പഠസ്യ ച യഥാ മതി


യസ്യാത് പ്രസാദാത് കൃഷ്ണേസ്തു ഗോലോകേശം പരം പ്രഭു

അസ്യ നാമ സഹസ്രസ്യ ഹൃഷിർ നാരദ ഏവ ച

ദേവി രാധാ പരാ പ്രോക്താ ചതുർവർഗ്ഗ പ്രസാദിനീ



അഥ ധ്യാനം

       നമസ്തേ പരമേശാനീ

രാസമണ്ഡല വാസിനീ

രാസേശ്വരി നമസ്തേസ്തു

കൃഷ്ണ പ്രാണാധിക പ്രിയേ


ഓം ശ്രീ രാധാ രാധികാ കൃഷണ വല്ലഭാ കൃഷ്ണസംയുതാ


വൃന്ദാവനേശ്വരീ കൃഷ്ണ പ്രിയാ മദന മോഹിനീ

ശ്രീമതീ കൃഷ്ണകാന്താ ച കൃഷ്ണാനന്ദ പ്രദായിനീ


യശസ്വിനീ യശോഗമ്യാ യശോദാ നന്ദന പ്രിയാ

ദാമോദര പ്രിയാ ഗോപീ ഗോപാനന്ദകരീ തഥാ


കൃഷ്ണാംഗ വാസിനീ ഹൃദ്യാ ഹരി കാന്താ ഹരി ഹരി പ്രിയാ

പ്രധാന ഗോപികാ ഗോപ കന്യാ ത്രൈലോക്യ സുന്ദരീ


വൃന്ദാവന വിഹാരീ ച വികസിത മുഖാംബുജാ

ഗോകുലാനന്ദ കർത്രീ ച ഗോകുലാനന്ദ ദായിനീ


ഗതിപ്രദാ ഗീതഗമ്യാ ഗമനാഗമന പ്രിയാ

വിഷ്ണു പ്രിയാ വിഷ്ണു കാന്താ വിഷ്ണോരംഗനിവാസിനീ


യശോദാത്മജ പത്നീ ച യശോദാനന്ദ ഗേഹിനീ

കാമാരി കാന്താ കാമേശീ കാമ ലാലസ വിഗ്രഹാ


ജയപ്രദാ ജയാ ജീവാ  ജീവാനന്ദ പ്രദായിനീ

നന്ദനന്ദനപത്നീ ച വൃഷഭാനു സുതാ ശിവാ


ഗണാദ്ധ്യക്ഷാ ഗവാദ്ധ്യക്ഷാ ഗവാംഗതിരനുത്തമാ

കാഞ്ചനാഭാ ഹേമഗാത്രീ കാഞ്ചനാംഗദ ധാരിണീ


അശോകാ ശോകരഹിതാ വിശോകാ ശോകനാശിനീ

ഗായത്രീ വേദമാതാ ച വേദാതീതേ വിദുത്തമാ


നീതിശാസ്ത്ര പ്രിയാ നീതി ഗതിർ മതിരഭീഷ്ടദാ

വേദ പ്രിയാ വേദഗർഭാ വേദമാർഗ്ഗ പ്രവർദ്ധിനീ


വേദഗമ്യാ വേദപരാ വിചിത്രാ കനകോജ്ജ്വലാ

തഥോജ്ജ്വല പ്രദാ നിത്യാ തഥൈവോജ്ജ്വല ഗാത്രികാ


നന്ദപ്രിയാ നന്ദസുതാരാദ്ധ്യാ നന്ദപ്രദാ ശുഭാ

ശുഭാംഗീ വിമലാംഗീ ച വിലാസിന്യപരാജിതാ


ജനനീ ജന്മശൂന്യാ ച ജന്മ  മൃത്യു ജരാപഹാ

ഗതിർ ഗതിമതാം ധാത്രീ ധാത്രാനന്ദപ്രദായിനീ


ജഗന്നാഥ പ്രിയാ ശൈല വാസിനീ ഹേമസുന്ദരീ

കിശോരീ കമലാ പദ്മാ പദ്മഹസ്താ പയോധരാ



പയസ്വിനീ പയോദാത്രീ പവിത്രാ സർവ്വമംഗളാ

മഹാജീവപ്രദാ കൃഷ്ണ കാന്താ കമല സുന്ദരീ


വിചിത്ര വാസിനീ ചിത്ര വാസിനീ ചിത്ര രൂപിണീ

നിർഗുണാ സുകുലീനാ ച നിഷ്കുലീനാ നിരാകുലാ


ഗോകുലാന്തര ഗേഹാ ച യോഗാനന്ദകരീ തഥാ

വേണു വാദ്യാ വേണുരതിർ വേണു വാദ്യ പരായണാ


ഗോപാലസ്യ പ്രിയാ സൗമ്യരൂപാ സൗമ്യകുലോദ്വഹാ മോഹാമോഹാവിമോഹാ ച ഗതിനിഷ്ഠാ ഗതിപ്രദാ


ഗീർവാണ വന്ദ്യാ ഗീർവാണാ ഗീർവാണഗണസേവിതാ

ലളിതാ ച വിമലാ ച വിശാഖാ ചിത്രമാലിനീ


ജിതേന്ദ്രിയാ ശുദ്ധസത്ത്വാ കുലീനാ കുലദീപികാ

ദീപപ്രിയാ ദീപദാത്രീ വിമലാ വിമലോദകാ


കാന്താരവാസിനീ കൃഷ്ണാ കൃഷ്ണചന്ദ്രപ്രിയാ മതി അനുത്തരാ ദുഃഖഹന്ത്രീ ദുഃഖകർത്രീ കുലോദ്വഹാ


മതിർ ലക്ഷ്മീർ ധൃതിർ ലജ്ജാ കാന്തിർ പുഷ്ടിർ സമൃതിർ ക്രമാ

ക്ഷീരാബ്ധിശായിനീ ദേവീ ദേവാരികുലമർദ്ദിനീ


വൈഷ്ണവീ ച മഹാലക്ഷ്മീ കുലപൂജ്യാ കുലപ്രിയാ

സംഹർത്രീ സർവദൈത്യാനാം സാവിത്രീ വേദഗാമിനീ


വേദാതീതാ നിരാലംബാ നിരാലംബഗണപ്രിയാ

നിരാലംബജനൈർ പൂജ്യാ നിരാലോകാ നിരാശ്രയാ


ഏകാംഗാ സർവാംഗാ സേവ്യാ ബ്രഹ്മപത്നീ സരസ്വതീ

രാസപ്രിയാ രാസഗമ്യാ രാസാധിഷ്ഠാധിദേവതാ


രസികാ രസികാനന്ദാ സ്വയം രാസേശ്വരി പരാ

രാസമണ്ഡലമദ്ധ്യസ്ഥാ രാസ മണ്ഡലശോഭിതാ



രാസമണ്ഡലസേവ്യാ ച രാസക്രീഢാ മനോഹരാ

പുണ്ഡരീകാക്ഷനിലയാ പുണ്ഡരീകാക്ഷഗേഹിനീ


പുണ്ഡരീകാക്ഷസേവ്യാ ച പുണ്ഡരീകാക്ഷ വല്ലഭാ

സർവ്വജീവേശ്വരീ സർവ്വ ജീവവന്ദ്യാ പരാത് പരാ


പ്രകൃതീ ശംഭുകാന്താ ച സദാശിവമനോഹരാ

ക്ഷുത് പിപാസാ ദയാ നിദ്രാ ഭ്രാന്തിർ ശ്രാന്തിർ ക്ഷമാകുലാ


വധൂരൂപാ ഗോപപത്നീ ഭാരതീ സിദ്ധയോഗിനീ

സത്യരൂപാ നിത്യരൂപാ നിത്യാംഗീ നിത്യഗേഹിനീ


സ്ഥാനദാത്രീ തഥാ മഹാലക്ഷ്മീ സ്വയം പ്രഭാ

സിന്ധുകന്യാ ധാന്യദാത്രീ ദ്വാരകാവാസിനീ തഥാ


ബുദ്ധിർ സ്ഥിതിർ സ്ഥാനരൂപാ സർവകാരണ കാരണാ ഭക്തിപ്രിയാ ഭക്തിഗമ്യാ ഭക്താനന്ദപ്രദായിനീ


ഭക്തൽപദ്രുമാതീതാ തഥാതീതഗുണാ തഥാ

മനോധിഷ്ഠാനദേവീ  ച കൃഷ്ണപ്രേമപരായണാ


നിരാമയാ സൗമ്യ ദാത്രീ തഥാ മദനമോഹിനീ

ഏകാനേകാ ശിവാ ക്ഷമാ ദുർഗ്ഗാ ദുർഗ്ഗതിനാശിനീ


ഈശ്വരീ സർവ്വവന്ദ്യാ ച ഗോപനീയാ ശുഭങ്കരീ

പാലിനീ സർവ്വഭൂതാനാം തഥാ കാമാംഗഹാരിണീ


സദ്യോമുക്തിപ്രദാ ദേവീ വേദസാരാ പരാത് പരാ

ഹിമാലയസുതാ സർവ്വാ പാർവ്വതീ ഗിരിജാ സതീ


ദക്ഷകന്യാ ദേവ മാതാ മന്ദലജ്ജാ ഹരിർസ്തനൂ

വൃന്ദാരണ്യ പ്രിയാ വൃന്ദാ വൃന്ദാവന വിലാസിനി


വിലാസിനീ വൈഷ്ണവീ ച ബ്രഹ്മലോക പ്രതിഷ്ഠിതാ

രുക്മിണീ രേവതീ സത്യഭാമാ ജാംബവതീ തഥാ


സുലക്ഷ്മണാ മിത്രവിന്ദാ കാളിന്ദീ ജഹ്നുകന്യകാ

പരിപൂർണാ പൂർണതരാ തഥാ ഹൈമവതീ ഗതി


അപൂർവാ ബ്രഹ്മരൂപാ ച ബ്രഹ്മാണ്ഡപരിപാലിനീ

ബ്രഹ്മാണ്ഡഭാണ്ഡമദ്ധ്യസ്ഥാ ബ്രഹ്മാണ്ഡഭാണ്ഡ രൂപിണീം


അണ്ഡരൂപാണ്ഡമദ്ധ്യസ്ഥാ തഥാണ്ഡപരിപാലിനീ

അണ്ഡബാഹ്യാണ്ഡസംഹർത്രീ  ശിവബ്രഹ്മഹരിപ്രിയാ


മഹാവിഷ്ണുപ്രിയാ കൽപ വൃക്ഷരൂപാ നിരന്തരാ

സാരഭൂതാ സ്ഥിരാ ഗൗരീ ഗൗരാംഗീ ശശിശേഖരാ


ശ്വേതചമ്പകവർണാഭാ ശശികോടിസമപ്രഭാ

മാലതീമാല്യഭൂഷാഢ്യാ  മാലതീമാല്യ ധാരിണീ


കൃഷ്ണ സ്തുതാ കൃഷ്ണകാന്താ വൃന്ദാവനവിലാസിനീ

തുളസ്യധിഷ്ഠിതാദേവീ സംസാരാർണവപാരദാ


ശാരദാഹാരദാംഭോദാ യശോദാ ഗോപനന്ദിനീ

അതീതഗമനാ ഗോപീ പരാനുഗ്രഹകാരിണീ


കരുണാർണവസമ്പൂർണാ കരുണാർണവധാരിണീ

മാധവീ മാധവമനോഹാരിണീ ശ്യാമവല്ലഭാ



അന്ധകാരഭയധ്വസ്താ മംഗല്യാ മംഗളപ്രദാ

ശ്രീഗർഭാ ശ്രീപ്രദാ ശ്രീശാ ശ്രീനിവാസാച്യുതപ്രിയാ



ശ്രീരൂപാ ശ്രീഹരാ ശ്രീദാ ശ്രീകാമാ ശ്രീസ്വരൂപിണീ

ശ്രീദാമാനന്ദദാത്രീ ച ശ്രീദാമേശ്വരവല്ലഭാ


ശ്രീനിതംബാ ശ്രീഗണേശാ ശ്രീ സ്വരൂപാശ്രിതാ ശ്രുതീ

ശ്രീക്രിയാരൂപിണീ

ശ്രിയാ ശ്രീകൃഷ്ണഭജനാന്വിതാ



ശ്രീരാധാ ശ്രീമതീ ശ്രേഷ്ഠാ ശ്രേഷ്ഠരൂപാ ശ്രുതിപ്രിയാ

യോഗേശാ യോഗമാതാ ച യോഗാതീതാ യുഗപ്രിയാ


യോഗപ്രിയാ യോഗഗമ്യാ  യോഗിനീഗണവന്ദിതാ

ജപാകുസുമസംകാശാ ദാഡിമീകുസുമോപമാ



നിരാലംബധരാ ധീരാ ധൈര്യരൂപധരാ ധ്യതീ

രത്നസിംഹാസനസ്ഥാ ച രത്നകുണ്ഡലഭൂഷിതാ


രത്നാലംകാരസംയുക്താ രത്നമാല്യധരാ പരാ

രത്നേന്ദ്രസാരഹാരഢ്യാ രത്നമാലാവിഭൂഷിതാ


ഇന്ദ്രനീലമണിന്യസ്ത  പാദപദ്മശുഭാ ശുചീ

കാർത്തികാ പൗർണമാസീ ച അമാവാസ്യാ ഭയാപഹാ


ഗോവിന്ദരാജഗൃഹിണീ ഗോവിന്ദഗണപൂജിതാ

വൈകുണ്ഠനാഥഗൃഹിണീ വൈകുണ്ഠപരമാലയാ



വൈകുണ്ഠദേവദേവാഢ്യാ തഥാ വൈകുണ്ഠസുന്ദരീ

മഹാലസാ വേദവതീ സീതാ സാധ്വീ പതിവ്രതാ



അന്നപൂർണാ സദാനന്ദരൂപാ കൈവല്യസുന്ദരീ

കൈവല്യദായിനീ ശ്രേഷ്ഠാ ഗോപിനാഥമനോഹരാ



ഗോപീനാഥേശ്വരീ ചണ്ഡ നായികാ നയനാന്വിതാ

നായികാ നായകപ്രീതാ നായകാനന്ദരൂപിണീ



ശേഷാ ശേഷവതീ ശേഷരൂപിണീ ജഗദംബികാ

ഗോപാലപാലികാ മായാ ജയാനന്ദപ്രദാ തഥാ



കുമാരീ യൗവനാനന്ദ  യുവതീ ഗോപസുന്ദരീ

ഗോപമാതാ ജാനകീ ച ജനകാനന്ദകാരിണീ


കൈലാസവാസിനീ രംഭാ വൈരാഗ്യാകുലദീപികാ

കമലാകാന്ത ഗൃഹിണീ കമലാ

കമലാലയാ


ത്രൈലോക്യമാതാ ജഗതാമധിഷ്ഠാത്രീ പ്രിയാംബികാ

ഹരകാന്താ ഹരരതാ ഹരാനന്ദപ്രദായിനീ


ഹരപത്‌നി ഹരപ്രീതാ ഹരതോഷണതത്പരാ

ഹരേശ്വരീ രാമരതാ രാമാ രാമേശ്വരീ രമാ


ശ്യാമളാ ചിത്രലേഖാ ച തഥാ ഭുവനമോഹിനീ

സുഗോപീ ഗോപവനിതാ ഗോപരാജ്യപ്രദാ ശുഭാ


സുന്ദരാംഗീ മഹീരൂപാ മത്സ്യരാജസുതാ സതീ

കൗമാരീ നാരസിംഹീ ച വാരാഹീ നവരൂപിണീ


ചഞ്ചലാ ചഞ്ചലാമോദാ നാരീ ഭുവനസുന്ദരീ

ദക്ഷയജ്ഞഹരാ ദക്ഷാ ദക്ഷകന്യാ സുലോചനാ


രതിരൂപാ രതിപ്രീതാ രതി ശ്രേഷ്ഠാ രതിപ്രദാ

രതിർ ലക്ഷ്മണഗേഹസ്ഥാ വിരജാ ഭുവനേശ്വരീ


ശംഖാസ്പദാ ഹരേർ ജായാ ജാമാതൃകുലവന്ദിതാ

ബകുളാ ബകുളാമോദ ധാരിണീ യമുനാ ജയാ



വിജയാ ജയപതീ ച യമളാർജുനഭഞ്ജിനീ

വക്രേശ്വരീ വക്രരൂപാ വക്രവീക്ഷണവീക്ഷിതാ


അപരാജിതാ ജഗന്നാഥാ ജഗന്നാഥേശ്വരീ യതി

ഖേചരീ ഖേചരസുതാ ഖേചരത്വപ്രദായിനീ


വിഷ്ണുവക്ഷസ്ഥലസ്ഥാ ച വിഷ്ണുഭാവനതത്പരാ

ചന്ദ്രകോടിസുഗാത്രീ  ച ചന്ദ്രാനനമനോഹരീ


സേവാസേവ്യാ ശിവാ ക്ഷമാ തഥാ ക്ഷേമംകരീ വധൂ

യാദവേന്ദ്രവധൂ സേവ്യാ ശിവഭക്താ ശിവാന്വിതാ


കേവലാ നിഷ്ഫലാ

സൂക്ഷ്മാ മഹാഭീമാഭയപ്രദാ

ജീമൂതരൂപാ ജൈമൂതി ജിതാമിത്ര പ്രമോദിനീ


ഗോപാലവനിതാ നന്ദാ കുല ജേന്ദ്രനിവാസിനീ

ജയന്തീ യമുനാംഗീ ച യമുനാതോഷകാരിണീ


കലി കൽമഷഭംഗാ ച കലികൽമഷനാശിനീ

കലികൽമഷരൂപാ ച നിത്യാനന്ദകരീ കൃപാ


കൃപാവതീ കുലവതീ കൈലാസാചലവാസിനീ

വാമദേവീ വാമഭാഗാ ഗോവിന്ദപ്രിയകാരിണീ


നാഗേന്ദ്രകന്യാ യോഗേശീ യോഗിനീ യോഗരൂപിണീ

യോഗസിദ്ധാ സിദ്ധരൂപാ സിന്ധക്ഷേത്രനിവാസിനീ


ക്ഷേത്രാധിഷ്ഠാതൃ രൂപാ  ച ക്ഷേത്രാതീതാ കുല പ്രദാ

കേശവാനന്ദദാത്രീ ച കേശവാനന്ദദായിനീ


കേശവാ കേശവപ്രീതാ കേശവീ കേശവപ്രിയാ

രാസക്രീഡാകരീ രാസ വാസിനീ രാസസുന്ദരീ


ഗോകുലാന്വിതദേഹാ ച ഗോകുലത്വപ്രദായിനീ

ലവംഗനാമ്നീ നാരംഗീ നാരംഗകുലമണ്ഡനാ


ഏലാലവംഗകർപ്പൂര മുഖവാസമുഖാന്വിതാ മുഖ്യാ മുഖ്യപ്രദാ മുഖ്യ രൂപാ മുഖ്യ നിവാസിനീ


നാരായണീ കൃപാതീതാ കരുണാമയകാരിണീ

കാരുണ്യാ കരുണാ കർണ്ണാ ഗോകർണ്ണാ നാഗകർണികാ


സർപിണീ കൗളിനീ ക്ഷേത്ര വാസിനീ ജഗദംബികാ

ജടിലാ കുടിലാ നീലാ നീലാംബരധരാ ശുഭാ


നീലാംബരവിധാത്രീ ച നീലകണ്ഠപ്രിയാ തഥാ

ഭഗിനീ ഭാഗിനീ ഭോഗ്യാ കൃഷ്ണഭോഗ്യാ ഭഗേശ്വരീ


ബലേശ്വരീ ബലരാധ്യാ കാന്താ കാന്തനിതംബിനീ

നിതംബിനീ രൂപവതീ യുവതീ കൃഷ്ണപ്രേയസീ


വിഭാവരീ വേത്രവതീ  സംകടാ കുടിലാളകാ

നാരായണപ്രിയാ സലില സൃക്കണീപരിമോഹിതാ


ദൃക്പദമോഹിതാ പ്രാതനാശിനീ നവനീതികാ

നവീനാ നവനാരീ ച  നാരംഗഫലശോഭിതാ


ഹൈമീ ഹേമമുഖീ ചന്ദ്രമുഖീ ശശിസുശോഭനാ

അർദ്ധചന്ദ്രധരാ ചന്ദ്രവല്ലഭാ രോഹിണീ തമീ


തിമിംഗലകുലാമോദാ മത്സ്യരൂപാംഗഹാരിണീ

കാരണീ സർവഭൂതാനാം കാര്യാതീതാ കിശോരിണീ


കിശോരവല്ലഭാ കേശകാരികാ കാമകാരികാ

കാമേശ്വരീ കാമകലാ കാളിന്ദീകുല ദീപികാ


കളിന്ദതനയാതീര വാസിനീ തീരഗേഹിനീ

കാദംബരീപാനപരാ  കുസുമാമോദധാരിണീ


കുമുദാ കുമുദാനന്ദാ  കൃഷ്ണേശീ കാമവല്ലഭാ

തർകാലീ വൈജയന്തീ ച നിംബദാഡിമരൂപിണീ


ബില്വവൃക്ഷപ്രിയാ കൃഷ്ണാംബരാ ബില്വോപമസ്തനീ

ബില്വാത്മികാ ബില്വവപുർ ബില്വവൃക്ഷ നിവാസിനീ


തുളസീതോഷികാ തൈതിലാനന്ദപരിതോഷികാ

ഗജമുക്താ മഹാമുക്താ മഹാമുക്തി ഫലപ്രദാ

 

അനംഗമോഹിനീ ശക്തി രൂപാ ശക്തി സ്വരൂപിണീ

പഞ്ചശക്തി സ്വരൂപാ ച ശൈശവാനന്ദകാരിണീ


ഗജേന്ദ്രഗാമിനീ ശ്യാമ ലതാനംഗലതാ തഥാ

യോഷിത് ശക്തിസ്വരൂപാ ച യോഷിദാനന്ദ കാരിണീ


പ്രേമപ്രിയാ പ്രേമരൂപാ പ്രേമാനന്ദതരംഗിണീ പ്രേമഹാരാ പ്രേമദാത്രീ പ്രേമശക്തിമയീ തഥാ


കൃഷ്ണപ്രേമവതീ ധന്യാ കൃഷ്ണപ്രേമതരംഗിണീ പ്രേമഭക്തിപ്രദാ പ്രേമാ പ്രേമാനന്ദതരംഗിണീ


പ്രേമക്രീഡാപരീതാംഗീ  പ്രേമ ഭക്തിതരംഗിണീ

പ്രേമാർഥദായിനീ സർവശ്വേതാ നിത്യതരംഗിണീ



ഹാവഭാവാന്വിതാ രൗദ്രാ രുദ്രാനന്ദ പ്രകാശിനീ കപിലാ ശൃംഖല കേശ പാശസംബന്ധിനീ ഘടീ


കോടര വാസിനീ ധൂമ്രേകേശാ ജലോദരീ

ബ്രഹ്മണ്ഡാഗോചരാ ബ്രഹ്മരൂപിണീ  ഭാവഭാവിനീ

  

സംസാരനാശിനീ ശൈവാ ശൈവാനന്ദപ്രദായിനീ

ശിശിരാ ഹേമരാഗാഢ്യാ മേഘരൂപാതിസുന്ദരീ


മനോരമാ വേഗവതീ വേഗാഢ്യാ വേദവാദിനീ

ദയാന്വിതാ ദയാധാരാ ദയാരൂപാ സുസേവിനീ



കിശോരസംഗസംസർഗ്ഗാ ഗൗരചന്ദ്രാനനാ കലാ

കലാധിനാഥവദനാ കലാനാഥാധിരോഹിണീ


വിരാഗകുശലാ ഹേമ പിംഗളാ ഹേമമണ്ഡനാ ഭാണ്ഡീരതാലവനഗാ കൈവർതീ പീവരീ ശുകീ


ശുകദേവഗുണാതീതാ ശുകദേവപ്രിയാ സഖീ

വികലോത്‌കർഷിണീ ഘോഷാ കാഷായാംബരധാരിണീ


ഘോഷാവതീ ഘോഷരൂപാ ജഗദുത്പത്തികാരിണീ സൃഷ്ടിസ്ഥിതികരീ സംഹാരിണീ സംഹാരകാരിണീ



കേശശൈവലധാത്രീ ച ചന്ദ്രഗാത്രീ സുകോമളാ

പദ്മാംഗരാഗസംരാഗാ വിന്ധ്യാദ്രോപരിവാസിനീ


വിന്ധ്യാലയാ ശ്യാമസഖീ സഖീ സംസാരരാഗിണീ

ഭൂതാ ഭവിഷ്യാ ഭവ്യാ ച ഭവ്യഗാത്രാ ഭവാതിഗാ


ഭവ നാശാന്തകാരിണ്യാകാശരൂപാ സുകേശിനീ

രതിരംഗപരിത്യാഗാ രതിവേഗാ രതിപ്രദാ


തേജസ്വിനീ തേജോരൂപാ കൈവല്യപഥദാ ശുഭാ

മുക്തിഹേതുർ മുക്തിഹേതു ലംഘിനീ ലംഘനക്ഷമാ


വിശാലനേത്രാ വൈശാലീ വിശാലകുലസംഭവാ

വിശാലഗൃഹാവാസാ ച വിശാലവദനീ രതീ


ഭക്ത്യതീതാ ഭക്തഗതിർ ഭക്തികാ ശിവഭക്തിദാ

ശിവശക്തി സ്വരൂപാ ച ശിവാർദ്ധാംഗവിഹാരിണീ


ശിരീഷകുസുമാമോദാ ശിരീഷകുസുമോജ്ജ്വലാ

ശിരീഷമൃധ്വീ ശൈരീഷി ശിരീക്ഷ കുസുമാകൃതീ


വാമാംഗഹാരിണീ വിഷ്ണോർ ശിവഭക്തിസുഖാന്വിതാ

വിജിതാ വിജിതാമോദാ ഗഗനാ ഗണതോഷിതാ


ഹയാസ്യാ ഹേരംബസുതാ ഗണമാതാ സുഖേശ്വരി

ദുഖ:ഹന്ത്രീ ദുഖ:ഹരാ സേവിതേപ്സിതസർവദാ


 സർവജ്ഞത്വവിധാത്രീ ച കുലക്ഷേത്രനിവാസിനീ

ലവംഗാ പാണ്ഡവസഖീ സഖീമധ്യനിവാസിനീ


ഗ്രാമ്യാ ഗീതാ ഗയാ ഗമ്യാ ഗമനാതീതനിർഭരാ

സർവാംഗസുന്ദരീ ഗംഗാ ഗംഗാജലമയീ തഥാ


ഗംഗേരിതാ പൂതഗാത്രാ പവിത്രകുലദീപികാ

പവിത്രസുണശീലാഢ്യാ പവിത്രാനന്ദദായിനീ


പവിത്രസുണസീമാദ്യാ പവിത്രകുലദീപനീ

കമ്പമാനാ കംസഹരാ വിന്ധ്യാചലനിവാസിനീ


ഗോവർദ്ധനേശ്വരീ ഗോവർദ്ധനഹാസ്യാ ഹയാകൃതി

മീനാവതാരാ മീനേശി ഗഗനേശീ ഹയാ ഗജീ


ഹരിണീ ഹാരിണീ ഹാര ധാരിണീ കനകാകൃതി

വിദ്യുത്പ്രഭാ വിപ്രമാതാ ഗോപമാതാ ഗയേശ്വരീ


ഗവേശ്വരീ ഗവേശീ ച ഗവീശി ഗവിവാസിനീ

ഗതിജ്ഞ്ഞാ ഗീതകുശലാ ദനുജേന്ദ്രനിവാരിണീ 


നിർവാണദാത്രീ നൈർവാണീ ഹേതുയുക്താ ഗയോത്തരാ

പർവതാധിനിവാസാ ച നിവാസകുശലാ തഥാ


സന്ന്യാസധർമകുശലാ സന്ന്യാസേശീ ശരന്മുഖീ

ശരച്ചന്ദ്രമുഖീ ശ്യാമ ഹാരാ ക്ഷേത്രനിവാസിനീ


വസന്തരാഗസംരാഗാ വസന്തവസനാകൃതീ 

ചതുർഭുജാ ഷട്ഭുജാ ദ്വിഭുജാ ഗൗരവിഗ്രഹാ


സഹസ്രാസ്യാ വിഹാസ്യാ ച മുദ്രാസ്യാ മദദായിനീ

പ്രാണപ്രിയാ പ്രാണരൂപാ പ്രാണരൂപിണ്യപാവൃതാ


കൃഷണപ്രീതാ കൃഷ്ണരതാ കൃഷ്ണാതോഷണതത്പ രാ 

കൃഷ്ണാപ്രേമരതാ  കൃഷ്ണഭക്താ ഭക്തഫലപ്രദാ


കൃഷ്ണപ്രേമാ പ്രേമഭക്താ ഹരിഭക്തി പ്രദായിനീ

ചൈതന്യരൂപാ ചൈതന്യ പ്രിയാ ചൈതന്യരൂപിണീ


ഉഗ്രരൂപാ ശിവക്രോധാ കൃഷ്ണക്രോധാ ജലോദരീ

മഹോദരീ മഹാദുർഗ കാന്താരസുസ്ഥവാസിനീ


ചന്ദ്രാവലീ ചന്ദ്രകേശീ ചന്ദ്രപ്രേമതരംഗിണീ


സമുദ്രമനോദ്ഭൂതാ സമുദ്രജലവാസിനീ

സമുദ്രാമൃതരൂപാ ച സമുദ്രജപലവാസികാ കേശപാശരതാ നിദ്രാ ക്ഷുധാ പ്രേമതരംഗികാ


ദൂർവാദളശ്യാമതനുർ ദൂർവാദളതനുഛവീ നാഗരാ നാഗരീരാഗാ നാഗരാനന്ദകാരിണീ


നാഗരാലിംഗനപരാ നാഗരാംഗനമംഗലാ

ഉച്ചനീചാ ഹൈമവതീ പ്രിയാ കൃഷ്ണതരംഗദാ


പ്രേമാലിംഗനസിദ്ധാംഗീ സിദ്ധാ സാദ്ധ്യാവിലാസികാ

മംഗലാമോദജനനീ മേഖലാമോദധാരിണീ


രത്നമഞ്ചീരദൂഷാംഗീ രത്നഭൂഷണഭൂഷണാ

ജംബാലമാലികാ കൃഷ്ണ പ്രാണാ പ്രാണ വിമോചനാ


സത്യപ്രദാ സത്യവതീ സേവകാനന്ദദായികാ

ജഗദ്യോനിർ ജഗദ്ബീജാ വിചിത്രമണിദൂഷണാ


രാധാരമണകാന്താ  ച രാധ്യാ രാധനരൂപിണീ

കൈലാസവാസിനീ കൃഷ്ണ പ്രാണസർവസ്വദായിനീ


കൃഷ്ണാവതാരനിരതാ കൃഷ്ണഭക്തഫലാർഥിനീ

യാചകയാചകാനന്ദ കാരിണീ യാചകോജ്ജ്വലാ



ഹരിഭൂഷണഭൂഷാഢ്യാ നന്ദയുക്താർദ്രപാദഗാ

ഹൈ ഹൈ താളധരാ ഥൈ ഥൈ 

ശബ്ദശക്തിപ്രകാശിനീ


ഹ്രീം ഹ്രീം ശബ്ദസ്വരൂപാ ച ഹ്രീം ഹ്രീം വാക്യവിശാരദാ

ജഗദാനന്ദകർത്രീ ച സാന്ദ്രാനന്ദവിശാരദാ


പണ്ഡിതാ പണ്ഡിതഗുണാ പണ്ഡിതാനന്ദകാരിണീ

പരിപാലനകർത്രീ ച തഥാ സ്ഥിതിവിനോദിനീ


തഥാ സംഹാരശബ്ദാഢ്യാ വിദ്വജ്ജനമനോഹരാ 

വിദുഷാനാം പ്രീതിജനനീ വിദ്വത്പ്രേമവിവർധിനീ


നാദേശീ നാദരൂപാ ച നാദബിന്ദുവിധാരിണീ 

ശൂന്യസ്ഥാനസ്ഥിതാ ശൂന്യ രൂപപാദപവാസിനീ


കാർത്തികവ്രതകർത്രീ ച  വസനാഹാരിണീ തഥ ജലശായാ ജലതലാ ശിലാതലനിവാസിനീ


ക്ഷുദ്രകീടാംഗസംസർഗാ സംഗദോഷവിനാശിനീ

കോടികന്ദർപലാവണ്യാ കന്ദർപകോടിസുന്ദരീ

കന്ദർപകോടി ജനനീ

 കാമബീജപ്രദായിനീ കാമശാസ്ത്രവിനോദാ ച കാമശാസ്ത്രപ്രകാശിനി


 കാമപ്രകാശികാ കാമിനീ അണിമാദ്യഷ്ടസിദ്ധിദാ യാമിനീ യാമിനീനാഥ വദനാ യാമിനീശ്വരീ


 യാഗയോഗഹരാ ഭുക്തി മുക്തിദാത്രി ഹിരണ്യദാ

കപാലമാലിനീ ദേവീ

ധാമരൂപിണ്യപൂർവദാ


 കൃപാന്വിതാ ഗുണാ ഗൗണ്യാ 

ഗുണാതീതഫലപ്രദാ

കൂശ്മാണ്ഡഭൂതവേതാള നാശിനീ ശരദാന്വിതാ


ശീതളാ ധവളാ ഹേലാ ലീലാ ലാവണ്യമംഗലാ

വിദ്യാർത്ഥിനീ വിദ്യമാനാ വിദ്യാ വിദ്യാസ്വരൂപിണി


 ആന്വീക്ഷികീ ശാസ്ത്രരൂപാ ശാസ്ത്രസിദ്ധാന്ദ്ധകാരിണീ

 നാഗേന്ദ്രാ നാഗമാതാ ച

 ക്രീഡാകൗതുകരൂപിണീ


ഹരിഭാവനശീലാ ച ഹരിതോഷണതത്പരാ

ഹരിപ്രാണാ ഹരപ്രാണാ ശിവപ്രാണാ ശിവാന്വിതാ


 നരകാർണവസംഹർത്രീ നരകാർണവനാശിനീ

 നരേശ്വരീ നരാതീതാ നരസേവ്യാ നരാംഗനാ


യശോദാനന്ദനപ്രാണ വല്ലഭാ ഹരിവല്ലഭാ

യശോദാനന്ദനാരമ്യാ യശോദാനന്ദനേശ്വരീ


യശോദാനന്ദനാകൃഷ്ടാ യശോദാഗേഹവാസിനീ

യശോദാനന്ദനപ്രാണാ

യശോദാനന്ദനാർഥദാ


വത്സലാ കൗശലാ കാലാ

കരുണാർണവരൂപിണീ

സ്വർഗ്ഗലക്ഷ്മിർ ഭൂമി ലക്ഷ്മീർ

ദ്രൗപദീ പാണ്ഡവപ്രിയാ


താഥാർജുനസഖീ ഭൗമീ

ഭൈമീ ഭീമകുലോദ്വഹാ

ഭുവനാ മോഹനാ ക്ഷീണാ

പാനാസക്തതരാ തഥാ


പാനാർത്‌ഥിനീ    പാനപാത്രാ

പാനാപാനന്ദദായിനീ

ദുഗ്ധമന്ഥനകർമാദ്യാ

ദുഗ്ധമസ്ഥനതത്പരാ


ദധി ഭണ്ഡാർതിനീ കൃഷ്ണ

ക്രോധിനീ നന്ദനാംഗനാ

ഘൃതലിപ്താ തക്രയുക്താ

യമുനാപാര കൗതുകാ


വിചിത്രകഥകാ കൃഷ്ണ

ഹാസ്യഭാഷണതത്പരാ

ഗോപാംഗനാ വേഷ്ടിതാ ച കൃഷ്ണസംഗാർഥിനീ തഥാ


രാസാസക്താ രാസരതി രാസവാസക്തവാസനാ

 ഹരിദ്രാ ഹരിതാ ഹരിണ്യാ

 ആനന്ദാർപ്പിത ചേതനാ


നിശിചൈതന്യാ ച നിശ്ചേതാ

തഥാ ദാരുഹരിദ്രികാ

 സുബലസോദരീ കൃഷ്ണ

 ഭാര്യാ ബാണാതിവേഗിനീ


 ശ്രീദാമസ്യ സഖീ ദാമ ദാമിനീ ദാമധാരിണീ

കൈലാസിനീ കേശിനീ ച

ഹരിതാംബര ധാരിണി


ഹരി സാന്നിധ്യ ദാത്രീ ച

ഹരി കൗതുകമംഗളാ

ഹരിപ്രദാ ഹരിദ്വാരാ

യമുനാ ജലവാസിനീ


ജയപ്രദാ ജിതാർത്ഥീ ച

ചതുരാ ചതുരീ തമീ

തമിസ്രാ താപരൂപാ ച

 രൗദ്ര രൂപാ യശോധിനീ


കൃഷ്ണാർത്ഥിനീ കൃഷ്ണ കലാ

കൃഷ്ണാനന്ദ വിധായിനീ

 കൃഷ്ണാർത്ഥ  വാസനാ കൃഷ്ണ

 രാഗിണീ ഭാവ ഭാവിനീ


 കൃഷ്ണാർത്ഥ രഹിതാ ഭക്താ ഭക്ത ഭുക്തി ശുഭപ്രദാ ശ്രീ കൃഷ്ണരഹിതാ ദീനാ തഥാ വിരഹിണീ ഹരേർ


മഥുരാ മഥുരാ രാജ ഗേഹ ഭാവന ഭാവനാ ശ്രീ കൃഷ്ണ ഭാവനാമോദാ തതോന്മാദ വിധായിനീ


കൃഷ്ണാർത്ഥവ്യാകുലാ കൃഷ്ണ സാരചർമ്മധരാ ശുഭാ അളകേശ്വരപൂജ്യാ ച കുബേരേശ്വര വല്ലഭാ


ധന ധാന്യ വിധാത്രീ ച

ജായാ കായാ ഹയാ ഹയീ

പ്രണവാ പ്രണവേശീ ച പ്രണവാർത്ഥസ്വരൂപിണീ


ബ്രഹ്മവിഷ്ണു ശിവാർദ്ധാംഗ ഹാരിണീ ശൈവ ശിംശപാ

 രാക്ഷസ നാശിനീ ഭൂത പ്രേത പ്രാണ വിനാശിനീ


സകലേപ്സിത ദാത്രീ ച ശക്തീ സാധ്വീയരുന്ധതീ

പതിവ്രതാ പതിപ്രാണാ പതിവാക്യാ വിനോദിനീ


അശേഷസാധനീ കൽപ വാസിനീ കൽപ രൂപിണീ


ഇതി ശ്രീ നാരദപഞ്ചരാത്രേ ഗൗരീ മഹേശ്വര സംവാദേ ശ്രീ രാധാ സഹസ്രനാമ സ്ത്രോത്രം സമ്പൂർണം


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 









Thursday, September 21, 2023

ശ്രീമതി രാധാറാണിയുടെ കാരുണ്യം



മുക്തരായ പരിശുദ്ധ ഭഗവദ്ഭക്തരുടെ സ്വത്താണ് ഭഗവാൻ ശ്രീകൃഷ്ണൻ. ആ നിലയ്ക്ക് ഭക്തർക്കു മാത്രമേ കൃഷ്ണനെ മറ്റൊരു ഭക്തന് നൽകുവാൻ കഴിയുകയുള്ളൂ. കൃഷ്ണനെ ഒരിക്കലും നേരിട്ട് പ്രാപ്തമാക്കാൻ കഴിയുകയില്ല. ആയതിനാൽ, "ഗോപി-ഭർതുഃ പദ-കമല യോർ ദാസ-ദാസാനുദാസഃ', അഥവാ “വൃന്ദാവനത്തിലെ കന്യകമാരായ ഗോപികമാരെ പരിരക്ഷിക്കുന്ന ഭഗവാന്റെ സേവകരുടെ അതീവ അനു സരണയുള്ള വിനയാന്വിതനായ സേവകൻ” എന്ന് ശ്രീ ചൈതന്യ പ്രഭു സ്വയം വിശേഷിപ്പിക്കുന്നു. അതിനാൽ, ഒരു ശുദ്ധഭഗവദ്ഭക്തൻ ഒരിക്കലും ഭഗവാനെ നേരിട്ട് സമീപിക്കുകയില്ല. മറിച്ച്, ഭഗവദ്സേവകരെ സംപ്രീതരാക്കാൻ യത്നിക്കുകയും, അപ്രകാരം ഭഗവാൻ സംപ്രീതനായിത്തീരുകയും ചെയ്യുന്നു. അപ്പോൾ മാത്രമേ ഭക്തന് ഭഗവദ്പാദാംബുജങ്ങളിൽ നിവിഷ്ടമായ തുളസീദളങ്ങളുടെ സ്വാദ് ആസ്വദിക്കുവാൻ കഴിയുകയുള്ളൂ. വേദധർമശാസ്ത്രങ്ങളുടെ വലിയ പണ്ഡിതനായിത്തീരുന്നതിലൂടെ ഭഗവാനെ കണ്ടെത്താൻ കഴിയില്ലെന്നും, എന്നാൽ ഭഗവാൻ അദ്ദേഹത്തിന്റെ പരിശുദ്ധ ഭക്തനിലൂടെ വളരെ അനായാസം സമുപഗമ്യനാണെന്നും ബ്രഹ്മസംഹിതയിൽ പറഞ്ഞിരിക്കുന്നു. വൃന്ദാവനത്തിൽ, ഭഗവാൻ ശ്രീകൃഷ്ണന്റെ ആനന്ദശക്തിയായ ശ്രീമതി രാധാറാണിയുടെ കൃപാകടാക്ഷത്തിനായി എല്ലാ പരിശുദ്ധ ഭക്തന്മാരും പ്രാർഥിക്കുന്നു. പരമപരിപൂർണന്റെ കരുണാത്മകമായ സ്ത്രൈണ പകർപ്പായ ശ്രീമതി രാധാറാണി, സാംസാരികമായ സ്ത്രൈണഗുണങ്ങളുടെ പരിപൂർണതാവസ്ഥയ്ക്ക് തുല്യമായതാണ്. ആകയാൽ, ആത്മാർഥ ഭക്തർക്ക് രാധാറാണിയുടെ അനുകമ്പ വളരെ വേഗത്തിൽ ലഭ്യമാണ്. മാത്രവുമല്ല, കൃഷ്ണഭഗവാനോട്, അവ്വണ്ണമൊരു ഭക്തനെ ശ്രീമതി രാധാറാണി ഒരിക്കൽ ശുപാർശ ചെയ്താൽ, ഭഗവാൻ ഉടൻ ആ ഭക്തനെ അദ്ദേഹത്തിന്റെ ഭക്തസംഘത്തിൽ സ്വീകരിക്കുന്നു. ആകയാൽ നിർണയമെന്തെന്നാൽ, നേരിട്ട് ഭഗവദ്പയ്ക്കായി അഭ്യർഥിക്കുന്നതിനുപകരം, പരിശുദ്ധ ഭഗവദ്ഭക്തന്റെ കൃപയ്ക്കായി യത്നിക്കുന്നതിൽ ഒരുവൻ അതീവ താത്പര്യം കാണിക്കണം. ഒരുവൻ അപ്രകാരം പ്രവർത്തിക്കുന്നതാകയാൽ (ഭക്തവൈഭവത്താൽ), ഭഗവദ്സേവനത്തിനായുള്ള സ്വാഭാവികമായ അഭിനിവേശം പുനരുജ്ജീവിക്കും.


(ശ്രീമദ്‌ ഭാഗവതം 2/3/23/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 





Wednesday, September 20, 2023

"മദന ദാഹ" ശ്രീമതി രാധാറാണിയാൽ ആകർഷിതനാകുന്നവൻ



ഭഗവാന്റെ സൗന്ദര്യം അത്രയ്ക്ക് വശ്യമാകയാൽ പര്യാപ്തമാംവിധം വർണിക്കാൻ സാധ്യമല്ല. ആത്മീയ- ഭൗതിക ലോകങ്ങളിലെ ഭഗവാന്റെ സൃഷ്ടികളിൽ ഏറ്റവും സുന്ദരമായ കാഴ്ച ഭാഗ്യദേവതയാണെന്ന് കരുതപ്പെടുന്നു. താനാണ് ഏറ്റവും സുന്ദരിയെന്നൊരുബോധം അവൾക്കുമുണ്ട്. എന്നിട്ടും, ഭഗവാൻ പ്രത്യക്ഷനായപ്പോൾ അവളുടെ സൗന്ദര്യം നിഷ്പ്രഭമായി. മറ്റുവാക്കുകളിൽ പറഞ്ഞാൽ, ഭഗവാന്റെ സാന്നിധ്യത്തിൽ ഭാഗ്യദേവതയുടെ സൗന്ദര്യം രണ്ടാംകിടയാണ്. ഭഗവാന്റെ സൗന്ദര്യം നൂറു കണക്കിന് ആയിരക്കണക്കിന് കാമദേവന്മാരെ തോൽപ്പിക്കുന്നതാണെന്ന് വൈഷ്ണവ കവികൾ പാടുന്നു. അതിനാൽ അദ്ദേഹം മദനമോഹനൻ എന്നു വിളിക്കപ്പെടുന്നു. ഭഗവാൻ ചില സന്ദർഭങ്ങളിൽ രാധാറാണിയുടെ അഴകിനുപിന്നാലെ ഭ്രാന്തുപിടിച്ചു നടക്കുമെന്നും വിവരിക്കപ്പെട്ടിട്ടുണ്ട്. ഭഗവാൻ മദനമോഹനനാണെങ്കിലും ചില സന്ദർഭങ്ങളിൽ അദ്ദേഹം മദന ദാഹ അഥവാ ശ്രീമതി രാധാറാണിയാൽ ആകർഷിതനാകുകയാണ്. വാസ്തവത്തിൽ ലക്ഷ്മിയുടെയും വൈകുണ്ഠത്തിന്റെയും സൗന്ദര്യങ്ങളെ വെല്ലുന്ന പരമവിശിഷ്ട സൗന്ദര്യമാണ് ഭഗവാന്റേത്. വൈകുണ്ഠഗ്രഹങ്ങളിലെ ഭഗവാന്റെ ഭക്തന്മാർ ഭഗവാനെ ഏറ്റവും സുന്ദരനായി കാണുവാൻ  ആഗ്രഹിക്കുന്നു. എന്നാൽ, ഗോകുലത്തിലെ, അഥവാ കൃഷ്ണലോകത്തിലെ ഭക്തന്മാർക്ക് രാധാറാണിയെ കൃഷ്ണനേക്കാൾസു ന്ദരിയായി കാണാനാണാഗ്രഹം.


(ശ്രീമദ് ഭാഗവതം 3/15/42/ഭാവാർത്ഥം)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്