ഭഗവാനു വേണ്ടിയുള്ള അതീന്ദ്രിയസേവനം വിഡ്ഢിത്തമോ, വിരസമോ അല്ല. ഭക്തന്റെ സേവനമനോഭാവം ക്രമാനുഗതമായി പുരോഗമിക്കും. ഒരിക്കലും ഉദാസീനമാവുകയില്ല. ഭൗതിക സേവനത്തിൽ ഒരുവനെ വാർദ്ധക്യമാകുമ്പോൾ വിരമിക്കാൻ അനുവദിക്കും. പക്ഷേ, ഭഗവാന്റെ അതീന്ദ്രിയ സേവനത്തിൽ ഒരാൾക്ക് വിരാമമേയില്ല. നേരെമറിച്ച്, പ്രായം വർദ്ധിക്കുംതോറും സേവനമനോഭാവം കൂടുതൽ കൂടുതൽ പുരോഗമിക്കും. അതീന്ദ്രിയ സേവനത്തിൽ സംതൃപ്തിയുടെ പാരമ്യമില്ല. അതിനാൽ അതിൽനിന്ന് വിരമിക്കലുമില്ല. ഭൗതികമായി, ഒരുവൻ ശരീരം കൊണ്ട് സേവനം ചെയ്ത് ക്ഷീണിതനാകുമ്പോൾ അയാളെ വിരമിക്കാൻ അനുവദിക്കുന്നു. അതീന്ദ്രിയ സേവനം ആത്മീയ സേവനമാകയാൽ അവശത അനുഭവപ്പെടുന്നില്ല. പ്രായമേറും തോറും ശരീരത്തിന്റെ ശേഷി കുറഞ്ഞുവരുന്നു. പക്ഷേ, ആത്മാവിന് പ്രായമാകുന്നില്ല. അതിനാൽ ആത്മാവ് ക്ഷീണിക്കുന്നുമില്ല.
ഉദ്ധവന് വാർദ്ധക്യമായി. അതിനർത്ഥം അദ്ദേഹത്തിന്റെ ആത്മാവിന് ജരാനരകൾ ബാധിച്ചെന്നല്ല. അതീന്ദ്രിയ തലത്തിൽ അദ്ദേഹത്തിന്റെ സേവനമനോഭാവം കൂടുതൽ പക്വതയാർജ്ജിക്കുകയാണിപ്പോൾ. അതുകൊണ്ടാണ് വിദുരൻ, ഭഗവാൻ ശ്രീകൃഷ്ണനെപ്പറ്റി ചോദിച്ചയുടനെ അദ്ദേഹത്തിന് ശാരീരികമായ അവശതകൾ മറന്ന് തന്റെ ഭഗവാന്റെ എല്ലാകാര്യങ്ങളും കൃത്യമായി ഓർമിക്കാൻ കഴിഞ്ഞത്. ഭഗവാനു വേണ്ടിയുള്ള പരിശുദ്ധമായ ഭക്തിയുതസേവനത്തിന്റെ ലക്ഷണം ഇതാണ്. (ലക്ഷണം ഭക്തിയോഗസ്യ.)
( ശ്രീമദ് ഭാഗവതം 3/2/3 ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment