Home

Sunday, October 22, 2023

ഭഗവദ്സേവനത്തിന്റെ മാഹാത്മ്യം



പരമദിവോത്തമപുരുഷനെ ഭഗവദ്ഗീതയിൽ അത്യന്തം പരിശുദ്ധനും, പരമോന്നതനും, നിരപേക്ഷ സത്യവുമായി വർണിച്ചിരിക്കുന്നു. ഭഗവദ് സ്വരൂപത്തിൽ ഭൗതികച്ഛായയുടെ യാതൊരു സൂചകാവശിഷ്ടം പോലുമില്ല. ആകയാൽ, ഭൗതിക അഭിനിവേശത്തിന്റെ ലവലേശമായ ഛായയുളള ഒരുവന് ഭഗവാനെ സമീപിക്കാൻ സാധ്യമല്ല. കുറഞ്ഞപക്ഷം, രാജസികവും താമസികവുമായ രണ്ടുവിധ ഭൗതികഗുണങ്ങളിൽനിന്നും ഒരാൾ എപ്പോൾ സ്വതന്ത്രനാകുന്നുവോ, അപ്പോൾ മുതൽ ഭക്തിയുത സേവനം ആരംഭിക്കുന്നു. കാമം (ഇന്ദ്രിയാസക്തി), ലോഭം (അത്യാശ) എന്നിവയിൽനിന്നും സ്വതന്ത്രനാക്കപ്പെട്ടതിന്റെ സൂചനാപ്രദർശനം അനന്തരഫലമായി സംഭവിക്കുന്നതാണ്. അതായത്, ഒരാൾ ഇന്ദ്രിയസംതൃപ്തിവാണ് വാഞ്ഛയിൽനിന്നും, ഇന്ദ്രിയാസ്വാദന ലോഭമോഹങ്ങളിൽ നിന്നും സ്വതന്ത്രനാകണം. സമീകൃതമായ പ്രകൃതിഗുണം സ്വാതികമാകുന്നു. സർവവിധ ഭൗതിക ഛായയിൽനിന്നും സ്വതന്ത്രമാകുകയെന്നാൽ, സാത്വികഗുണത്തിൽ നിന്നും സ്വതന്ത്രമാകുകയെന്നത്ഥം. വിജനമായ വനത്തിൽ ഭഗവദ് ശ്രോതാക്കളെ അന്വേഷിക്കുന്നതിനെ സാത്വിക ഗുണമായി നിരുപിക്കുന്നു. ആത്മീയ പരിപൂർണതയ പ്രാപ്തമാക്കാനായി ഒരാൾ വനത്തിലേക്ക് ഗമിക്കണം. എന്നാൽ, അവിടെ അവന് ഭഗവാനെ സ്വയം ദർശിക്കാൻ സാധ്യമാകും എന്ന് അതിനർത്ഥമില്ല. സർവ ഭൗതിക അഭിനിവേശങ്ങളിൽ നിന്നും പരിപൂർണമായും സ്വതന്ത്രമായി, അതീന്ദ്രിയ തലത്തിൽ നിവിഷ്ടമാകണം. എങ്കിൽ മാത്രമേ ഒരു ഭക്തന് പരമദിവ്യോത്തമപരുഷനെ സ്വയം ദർശിച്ച് അനുഭവവേദ്യമാക്കാൻ സാധിക്കുകയുളളൂ. അതിനുളള ശ്രേഷ്ഠവും ഉചിതവുമായ മാർഗമാണ് ഭഗവാന്റെ അതീന്ദ്രിയ സ്വരൂപത്തെ ആരാധിക്കുന്ന സ്ഥലത്ത് വസിക്കുക എന്നത്. ഭഗവദ് ക്ഷേത്രം അതീന്ദ്രിയ സ്ഥലവും, നേരെമറിച്ച് വനം തത്ത്വത്തിൽ ശ്രേഷ്ഠ വസതിയുമാകുന്നു. ഒരു പുതുഭക്തൻ കാനനത്തിൽ ഗമനം നടത്തി ഭഗവാനെ അന്വേഷിച്ചു കണ്ടെത്തുന്നതിനേക്കാൾ, ഭഗവദ്വിഗ്രഹത്തെ (അർച്ചന) ഉപാസിക്കുന്നതാണ് ഉത്തമം. ആരണ്യത്തിൽ അലസഗമനം നടത്തുന്നതിനേക്കാൾ ശ്രേഷ്ഠമാണ് ഭക്തിയുതസേവനത്തിന് പ്രാരംഭം കുറിക്കുന്ന അർച്ചനാപ്രക്രിയ സർവവിധ ഭൗതിക അഭിലാഷങ്ങളിൽനിന്നും പരിപൂർണമായി സ്വതന്ത്രമാക്കപ്പെട്ട ഈ വർത്തമാന ജീവിതത്തിൽ ശ്രീ നാരദമുനി കാനനസഞ്ചാരം നടത്തിയില്ല. എങ്കിൽത്തന്നെയും, അദ്ദേഹത്തിന്റെ സാന്നിധ്യം ഒന്നുകൊണ്ടു മാത്രം സർവയിടങ്ങളും വൈകുണ്ഠമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിയുന്നു. മനുഷ്യർ, സുരന്മാർ, കിന്നരന്മാർ, ഗന്ധർവ്വന്മാർ, ഋഷികൾ, മുനിമാർ എന്നിവരെയും, മറ്റെല്ലാവരെയും ഭഗവദ്ഭക്തരാക്കി രൂപാന്തരപ്പെടുത്താൻ അദ്ദേഹം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കുന്നു. അദ്ദേഹം തന്റെ പ്രവർത്തനത്താൽ പ്രഹ്ലാദ മഹാരാജാവ്, ധ്രുവ മഹാരാജാവ് എന്നിവരെപ്പോലെയുള്ളവരെയും, മറ്റ് നിരവധി പേരെയും ഭഗവാന്റെ അതീന്ദ്രിയ സേവനത്തിൽ നിയുക്തമാക്കി. ആകയാൽ, ഭഗവാന്റെ ശുദ്ധഭക്തന്മാർ, നാരദൻ, പ്രഹ്ലാദൻ എന്നിവരെപ്പോലുളള മഹാഭക്തരുടെ കാലടികളെ പിന്തുടർന്ന് കീർത്തന പ്രക്രിയയാൽ ഭഗവദ് മാഹാത്മ്യങ്ങളെ പ്രകീർത്തിക്കുവാൻ നമ്മുടെ സമ്പൂർണ സമയവും വിനിയോഗിക്കണം. അവ്വിധമുള്ള പ്രചാ രണപ്രവർത്തനം സർവ ഭൗതിക ഗുണങ്ങൾക്കും അതീന്ദ്രിയമാണ്.


(ശ്രീമദ് ഭാഗവതം 1/6/21/ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


ഭഗവദ്രൂപം ദർശിക്കാൻ യാതൊരു യാന്ത്രിക പ്രക്രിയയുമില്ല. അത് പൂർണമായും ഭഗവാന്റെ അഹൈതുക കൃപയെ ആശ്രയിച്ചാണിരിക്കുന്നത്.

 


ഭഗവദ്രൂപം ദർശിക്കാൻ യാതൊരു യാന്ത്രിക പ്രക്രിയയുമില്ല. അത് പൂർണമായും ഭഗവാന്റെ അഹൈതുക കൃപയെ ആശ്രയിച്ചാണിരിക്കുന്നത്. നാം ആഗ്രഹിക്കുമ്പോഴൊക്കെ സൂര്യൻ ഉദിക്കണമെന്ന് ആജ്ഞാനിബദ്ധമായി ആവശ്യപ്പെടാൻ സാധ്യമല്ലാത്തതുപോലെ, നമ്മുടെ ദൃഷ്ടിക്ക് പ്രത്യക്ഷീഭവിക്കണമെന്ന് നമുക്ക് ഭഗവാനോട് ആജ്ഞാനിബദ്ധമായി ആവശ്യപ്പെടാൻ സാധ്യമല്ലതന്നെ. സൂര്യദേവൻ അദ്ദേഹത്തിന് സമ്മതമുളളപ്പോൾ മാത്രം സ്വേച്ഛയാൽ ഉദിക്കുന്നു. അതുപോലെ, ഭഗവാന്റെ അഹൈതുക കാരുണ്യത്താൽ മാത്രമേ, പ്രത്യക്ഷനാകാൻ ഭഗവാൻ പ്രസാദിക്കുകയുള്ളൂ. അനുകൂലമായ നിമിഷത്തെ ഒരുവൻ പ്രതീക്ഷിക്കുകയും, ഭഗവാന്റെ ഭക്തിയസേവനത്തിലുള്ള അവന്റെ നിർദിഷ്ട കർത്തവ്യ ഉദ്യമം തുടരുകകയും വേണം. പ്രഥമ ഉദ്യമം വിജയകരമാകയാൽ, അതേ യാന്ത്രിക പ്രക്രിയയാൽ വീണ്ടും ഭഗവാനെ ദർശിക്കാനാവുമെന്ന് ശ്രീ നാരദമുനി വിചാരിച്ചു. സർവ ബാധ്യതകളിൽ നിന്നും ഭഗവാൻ പരിപൂർണ സ്വതന്ത്രനാണ്. നിഷ്കളങ്ക ഭക്തിയുതസേവനത്താൽ മാത്രമേ ഭഗവാനെ ബന്ധിക്കാൻ സാധ്യമാകൂ. നമ്മുടെ ഭൗതിക ഇന്ദ്രിയങ്ങളാൽ ഭഗവാനെ ദർശിക്കാനോ, ഗ്രഹിക്കുവാനാ സാധ്യമല്ല. ഭഗവാൻ പ്രസാദിക്കുമ്പോൾ, ഭഗവദ് കൃപയെ പരിപൂർണമായും ആശ്രയിച്ച്, ഭക്തിയുതസേവനത്തിന്റെ ആത്മാർത്ഥ ഉദ്യമത്തിൽ സംപ്രീതനാകുമ്പോൾ, ഭഗവാൻ സ്വമേധയാ പ്രത്യക്ഷനാകുന്നു.


(ശ്രീമദ്‌ ഭാഗവതം 1/6/19/ ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


Saturday, October 21, 2023

ഉദാത്തമായ ധർമനിഷ്ഠമായ അനുഷ്ഠാനങ്ങൾ ഒരുവനെ സകല പാപ പ്രതികരണങ്ങളിൽനിന്നും മുക്തനാക്കുന്നു



യത്കീർതനം യത്സ്മരണം യദീക്ഷണം 

യദ്വന്ദനം യച്ഛ്രവണം യദർഹണം 

ലോകസ്യ സദ്യോ വിധുനോതി കല്മേഷം 

തസ്മൈ സുഭദ്രശ്രവസേ നമോ നമഃ



വിവർത്തനം


സർവമംഗളകരനായ ശ്രീകൃഷ്ണ ഭഗവാനെ ഞാൻ സാദരം പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ഗുണവർണനത്തിനും, സ്മരണത്തിനും, ദർശനത്തിനും, ശ്രവണത്തിനും, പ്രാർഥനകൾക്കും, ആരാധനയ്ക്കും നിവർത്തകന്റെ സകല പാപഫലങ്ങളെയും ഉടൻ പവിത്രമാക്കാൻ കഴിയും.


ഭാവാർഥം


ധർമനിഷ്ഠമായ അനുഷ്ഠാനങ്ങളുടെ ഉദാത്തമായ രൂപം ഒരുവനെ സകല പാപപ്രത്യാഘാതങ്ങളിൽനിന്നും മുക്തനാക്കുകയാണെന്ന് മഹാപ്രാമാണികനായ ശ്രീ ശുകദേവ ഗോസ്വാമി ഇതിൽ നിർദേശിച്ചിരിക്കുന്നു. ഭഗവദ്ഗീതയിലും, ശ്രീമദ് ഭാഗവതത്തിലും സൂചിപ്പിച്ചിരിക്കുന്നതുപോലെ, സ്മരണം, ഭഗവദ്ദർശനത്തിനായുള്ള ക്ഷേത്ര സന്ദർശനം, പ്രാർഥനകൾ, ഭഗവദ്സങ്കീർത്തനശവണം തുടങ്ങിയ യഥോചിതമായ നിരവധി മാർഗങ്ങളിലൂടെ കീർത്തനം, അഥവാ ഭഗവദ്ഗുണവർണനം ഫലപദമായി അനുഷ്ഠിക്കാൻ സാധ്യമാണ്. താളാത്മകമായ സംഗീതത്തിന്റെ അകമ്പടിയോടെ ഭഗവദ് മാഹാത്മ്യങ്ങളെ ആലപിക്കുക, ശ്രീമദ് ഭാഗവതവും, ഭഗവദ്ഗീതയും പോലെയുള്ള ധർമശാസ്ത്രങ്ങളുടെ കഥനം എന്നീ രണ്ടു രീതികളിൽ കീർത്തനം സാധ്യമാണ്.


ഭഗവാനുമായി കൂട്ടിച്ചേർക്കപ്പെട്ടിട്ടില്ലെന്ന് ഭക്തർ വിചാരിച്ചേക്കാമെന്നാൽത്തന്നെയും, ഭൗതികമായ ഭഗവദ് അഭാവത്താൽ ഭക്തർ നിരാശപ്പെടേണ്ടതില്ല. ജപം, ശ്രവണം, സ്മരണം, കീർത്തനം, മുതലായ ഭക്തിയുത സേവനപ്രക്രിയ മുഴുവനായോ, അവയിൽ ചിലതിന്റെയോ, ഏതെങ്കിലും


ഒന്നിന്റെയോ, മുകളിൽ പ്രസ്താവിച്ച രീതിയിലുള്ള അതീന്ദ്രിയ ഭഗവദ് പ്രേമ നിർവഹണത്തിന്, ഭഗവാനുമായി സന്ധിക്കുന്ന അഭികാമ്യമായ ഫലം നമുക്ക് പ്രദാനം ചെയ്യാൻ കഴിയും. ശ്രീകൃഷ്ണ ഭഗവാന്റെയും, രാമന്റെയും പരിശുദ്ധ നാമശബ്ദത്തിനുപോലും അന്തരീക്ഷത്തെ തൽക്ഷണം ആത്മീയമായി പൂരിതമാക്കാൻ കഴിയും. അത്തരം പരിശുദ്ധ അതീന്ദ്രിയ സേവനം നിർവഹിക്കപ്പെടുന്ന എവിടെയും ഭഗവദ്സാന്നിധ്യം ഉണ്ടാകുമെന്ന് നാം നിശ്ചയമായും അറിയണം. അപ്രകാരം, അപരാധനിർമുക്തമായ കീർത്തനത്തിന്റെ നിവർത്തകന് ഭഗവാനുമായി സ്പഷ്ടമായ സംസർഗം ഉണ്ടായിരിക്കും. അതുപോലെ, വിദഗ്ധമായ മാർഗനിർദേശത്തിനു കീഴിൽ സ്മരണം, പ്രാർഥനകൾ എന്നിവയെ യഥാവണ്ണം നിർവഹിക്കുന്നപക്ഷം അവയ്ക്കും അഭികാമ്യമായ ഫലം പ്രദാനം ചെയ്യാൻ കഴിയും. ഭക്തിയുതസേവനരൂപങ്ങളെ ഒരുവൻ ഒരിക്കലും കെട്ടിച്ചമയ്ക്കത്. ഒരുവന് ക്ഷേത്രത്തിലെ ഭഗവദ്രൂപങ്ങളെ ആരാധിക്കാം. അല്ലെങ്കിൽ ഭക്തിനിർഭരമായ പ്രാർഥനകൾ അവ്യക്തിഗതമായി ഭഗവാന് സമർപ്പിക്കാം. ക്ഷേത്രത്തിലോ, ദേവാലയത്തിലോ, മസ്ജിദിലോ ചെന്ന് പ്രാർഥിച്ച്, പാപഫലങ്ങളിൽനിന്നും മുക്തനായിത്തീരാമെന്ന ലാഘവബുദ്ധിയോടെ പാപങ്ങൾ ചെയ്യാതിരിക്കുന്നവൻ സകല പാപഫലങ്ങളിൽനിന്നും മുക്തനായി തീരുമെന്നത് സുനിശ്ചിതമാണ്. ഭക്തിയുക്തസേവനത്തിന്റെ ബലത്തിൽ മനപൂർവം അപരാധം പ്രവർത്തിക്കുന്ന മനോഭാവത്തെ 'നാമ്നോ ബലാദ് യസ്യ ഹി പാപബുദ്ധിഃ' എന്ന് വിശേഷിപ്പിക്കുന്നു. ഭക്തിയുസേവനനിർവ ഹണത്തിൽ മഹാപരാധം ഇതാകുന്നു. ആകയാൽ, അത്തരം അപരാധങ്ങളുടെ നിഗൂഢ വിപത്തുകൾക്കെതിരെ ഒരുവന് സ്വയം സംരക്ഷിക്കുവാൻ ജാഗരൂകനാകുന്നതിന് ശ്രവണം അത്യന്താപേക്ഷിതമാകുന്നു. ശ്രവണപക്രിയക്ക് സവിശേഷ പ്രാധാന്യം കൊടുക്കുന്നതിന് ശ്രീ ഗോസ്വാമി സർവമംഗളകരമായ ഭാഗധേയത്തെ ആവാഹിക്കുന്നു.


(ശ്രീമദ് ഭാഗവതം 2/4/15 )




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


Thursday, October 19, 2023

ഭൗതിക ആസക്തി


 

ആത്മസാക്ഷാത്കാരം



സ്വ ആത്മാവിനെ സംബന്ധിച്ച അജ്ഞാനമാണ് ഭൗതികജ്ഞാനം അർത്ഥമാക്കുന്നത്. ആത്മാവിനെ സംബന്ധിച്ച യഥാർത്ഥ ജ്ഞാനത്തെ, അന്വേഷിച്ചറിയുന്നതിനെയാണ് തത്ത്വശാസ്ത്രം വിവക്ഷിക്കുന്നത്. ആത്മസാക്ഷാത്കാരം ഇല്ലാത്ത തത്ത്വശാസ്ത്രം ശുഷ്കമായ പ്രകല്പനം മാത്രമാകുന്നു. ശ്രീമദ് ഭാഗവതം ആത്മാവിനെക്കുറിച്ചുള്ള യഥാർത്ഥ ജ്ഞാനം പകർന്നുനൽകുന്നു. മാത്രവുമല്ല, ശ്രീമദ് ഭാഗവത ശ്രവണത്തിലൂടെ ഭൗതികാസക്തിയിൽനിന്നും സ്വതന്ത്രനാകാനും, അതിൻ പ്രകാരം നിർഭയതാസമ്പൂർണമായ രാജ്യത്തിൽ പ്രവേശിക്കാനും കഴിയുന്നു. ഈ ഭൗതിക ലോകം ഭീതി നിർഭരമാകുന്നു. ഒരു തടവറയിലെന്നപോലെ ഇതിലെ തടവുകാർ സദാ ഭയവിഹ്വലരായിരിക്കുന്നു. കാരാഗൃഹത്തിലെ നിയമാനുശാസനങ്ങൾ ധിക്കരിക്കാനുള്ള അവകാശം തടവുപുള്ളികൾക്കില്ല. കാരാഗൃഹ നിയമനിഷേധം ജയിൽ ജീവിതകാലയളവ് ദീർഘിപ്പിക്കുന്നു. (അതായത്, പുനർജന്മമാകുന്ന വേറൊരു ശരീരത്തിൽ ഒരു നിശ്ചിത കാലഘട്ടത്തേക്കുള്ള ഭൗതിക ജീവിതം.) അതേപോലെ, ഈ ഭൗതികാസ്തിത്വത്തിൽ നാം സദാ ഭീതി പൂണ്ടവരാകുന്നു. ഈ ഭീതാവസ്ഥയെ ഉത്കണ്ഠ എന്നു വിശേഷിപ്പിക്കുന്നു. ഭൗതിക ജീവിതത്തിലുള്ള ഏവരും, വൈവിധ്യമാർന്ന എല്ലാ ജീവിവർഗങ്ങളും പ്രകൃതിനിയമങ്ങൾ ലംഘിച്ചോ, ലംഘിക്കാതെയോ തികച്ചും ഉത്കണ്ഠാകുലരാണ്. "വിമോചനം', അഥവാ മുക്തി എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഈ നിരന്തര ഉത്കണ്ഠയിൽ നിന്നുള്ള ആശ്വാസം ലഭിക്കലാകുന്നു. ഉത്കണ്ഠ ഭഗവാന്റെ ഭക്തിയുത സേവനമായി പരിവർത്തനം ചെയ്യപ്പെടുമ്പോൾ മാത്രമാണ് ഇത് സാധ്യമാകുന്നത്. ശ്രീമദ് ഭാഗവതം ഭൗതികമായ ഉത്കണ്ഠയെ ആത്മീയ തലത്തിലേക്കു മാറ്റുന്നു. ശ്രീ വ്യാസദേവന്റെ ശ്രേഷ്ഠനായ പുത്രൻ ആത്മ സാക്ഷാത്കാരം സിദ്ധിച്ച ശുകദേവ ഗോസ്വാമിയെപ്പോലുള്ള ജ്ഞാനികളായ ദാർശനികരുടെ സംസർഗത്താലാണ് ഇത് സാധ്യമായിത്തീരുന്നത്. മഹാരാജാവ് പരീക്ഷിത്ത്, അദ്ദേഹത്തിന് മൃത്യു സംഭവിക്കുമെന്ന ബ്രാഹ്മണ ശാപം അറിഞ്ഞതിനുശേഷം, ശുകദേവ ഗോസ്വാമിയുടെ സംസർഗത്താലുള്ള ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുകയും, അപ്രകാരം അഭികാമ്യമായ ഫലം സംപ്രാപ്തമാക്കുകയും ചെയ്തു. ശ്രീമദ് ഭാഗവത പാരായണം തൊഴിലായി സ്വീകരിച്ചവർ നടത്തുന്ന സപ്താഹ വായനകൾ ഇതിന്റെ ഒരു അനുകരണം മാത്രമാണ്. അതു കേട്ടുകൊണ്ടിരിക്കുന്ന വിഡ്ഢികൾ ധരിച്ചിരിക്കുന്നത്, ഈ ശ്രവണം കൊണ്ട് മായാ ബന്ധനത്തിൽനിന്നും മുക്തരാകാമെന്നും, നിർഭയത ലഭിക്കുമെന്നുമാണ്. അത്തരത്തിലുള്ള അനുകരണ ഭാഗവത ശ്രവണം യഥാർത്ഥ ഭാഗവത ശ്രവണത്തിന്റെ ഒരു വികൃത രൂപം മാത്രമാണ്. അപഹാസ്യരും അത്യാർത്തി പിടിച്ചവരുമായ ആളുകളുടെ ഭാഗവത സപ്താഹ പ്രദർശനത്താൽ ആരുംതന്നെ വഴിതെറ്റിക്കപ്പെടരുത്. അത്തരം പ്രകടനങ്ങൾക്കൊണ്ട് അവരുടെ ഭൗതിക സുഖങ്ങൾ വ്യവസ്ഥാപിതമാക്കാൻ മാത്രമേ സാധിക്കുകയുള്ളൂ.


(ശ്രീമദ് ഭാഗവതം 1.12.28 - ഭാവാർത്ഥം)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


Tuesday, October 17, 2023

ആദ്ധ്യാത്മിക സ്വാതന്ത്ര്യത്തിന് നമ്മെ യോഗ്യരാക്കിത്തീർക്കുക എന്ന സവിശേഷ ഉദ്ദേശ്യമാണ് ഈ മാനവ ജീവിതത്തിനുള്ളത്



പരമദിവ്യോത്തമപുരുഷന്റെ ആജ്ഞാനുസരണം പ്രവർത്തിക്കുന്ന പ്രകൃതിയുടെ കാർക്കശ്യ നിയമങ്ങൾ ഒരു ജീവസത്തയാലും മാറ്റാൻ സാധ്യമല്ല. സർവശക്തനായ ഭഗവാന്റെ ശാശ്വത അധീനതയിലാണ് ജീവസത്തകൾ. സർവ നിയമ വ്യവസ്ഥകളും ആജ്ഞകളും നിർമിക്കുന്നത്. ഭഗവാനാണ്. ഈ നിയമാനുശാസനങ്ങളെ സാധാരണ ധർമം' എന്ന് വിശേഷിപ്പിക്കുന്നു. ഒരു ധർമ സമവാക്യമുണ്ടാക്കാൻ ആർക്കും കഴിയില്ല. ഭഗവദ് അനുശാസനകളെ അനുവർത്തിക്കുകയാണ്. യഥാർത്ഥ ധർമം; അവയെക്കുറിച്ച് ഭഗവദ്ഗീതയിൽ സുവ്യക്തമായി ഉദ്ഘോഷിച്ചിരിക്കുന്നു. ഏവരും ഭഗവാനെ മാത്രം, അല്ലെങ്കിൽ ഭഗവദ് അനുശാസനകളെ അനുവർത്തിക്കണം. അത് ഏവരെയും ഭൗതികമായും ആത്മീയമായും രണ്ടു വിധത്തിലും ആനന്ദഭരിതരാക്കും. നാം ഭൗതിക ലോകത്തിലുളളിടത്തോളം കാലം നമ്മുടെ കർത്തവ്യം ഭഗവദ് അനുശാസനകളെ അനുവർത്തിക്കുക എന്നതാണ്. മാത്രവുമല്ല, ഭഗവദ് കൃപയാൽ ഭൗതികലോകബന്ധനത്തിൽനിന്നും സ്വതന്ത്രനാക്കപ്പെടുന്നുവെങ്കിൽത്ത ന്നെയും, നമ്മുടെ മുക്താവസ്ഥയിലും ഭഗവാന് അതീന്ദ്രിയ പ്രേമസൂത സേവനം സമർപ്പിക്കാൻ നമുക്ക് കഴിയുന്നു. നമ്മുടെ ഭൗതികാവസ്ഥയിൽ അപര്യാപ്തമായ ആത്മീയദൃഷ്ടിമൂലം നമുക്ക് നമ്മെയോ, ഭഗവാനെയോ ദർശിക്കുവാൻ സാധിക്കുന്നില്ല. എന്നാൽ ഭൗതിക പ്രേമത്തിൽ നിന്നും സ്വതന്ത്രനാക്കപ്പെടുമ്പോൾ നാം യഥാർത്ഥ ആത്മീയ അവസ്ഥയിൽ നിവിഷ്ടമാക്കപ്പെടുകയും, നമുക്ക് നമ്മെയും, ഭഗവാനെയും മുഖാമുഖം ദർശിക്കാൻ സാധിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ ഭൗതിക തത്ത്വത്തെ ഉപേക്ഷിച്ചശേഷം യഥാർത്ഥ ആത്മീയ പദവിയിൽ പുനഃപ്രതിഷ്ഠിക്കപ്പെടുന്നതിനെ “മുക്തി' എന്നു പറയുന്നു. ആകയാൽ ഈ ആത്മീയ സ്വാതന്ത്ര്യത്തിന് നമ്മെ യോഗ്യരാക്കിത്തീർക്കുക എന്ന സവിശേഷ ഉദ്ദേശ്യമാണ് ഈ മാനവജീവിതത്തിനുള്ളത്. നിർഭാഗ്യവശാൽ ഭൗതിക മായാശക്തിക്ക് അധീനരായി അല്പ വർഷങ്ങൾ മാത്രമുള്ള ഈ കളങ്കിതമായ ജീവിതത്തെ നമ്മുടെ നിത്യ അസ്തിത്വമായി നാം സ്വീകരിച്ചിരിക്കുന്നു. മാത്രവുമല്ല, അപ്രകാരം മായയാൽ സൃഷ്ടിക്കപ്പെട്ട മിഥ്യാ പ്രതി രൂപങ്ങളായ രാജ്യം, ഭവനം, ഭൂമി, കുട്ടികൾ, ഭാര്യ, സമൂഹം, ധനം തുടങ്ങിയവയൊക്കെ സ്വന്തമാക്കിക്കൊണ്ട് വ്യാമോഹിതരായിത്തീരുന്നു. ഈ മിഥ്യാഭോഗങ്ങൾക്കായി നാം മായയുടെ ശാസനത്തിനു വിധേയ മായി പരസ്പരം മല്ലടിക്കുന്നു. ആത്മീയജ്ഞാനം പുഷ്ടിപ്പെടുത്തുന്നതിലൂടെ എല്ലാവിധ ഭൗതിക അനുസാരികളുമായി യഥാർത്ഥത്തിൽ നമുക്ക് യാതൊരു ബന്ധവുമില്ലെന്ന് നാം മനസ്സിലാക്കുന്നു. അനന്തരം നാം ഈ ഭൗതിക അഭിനിവേശത്തിൽനിന്നും തൽക്ഷണം സ്വതന്ത്രമായിത്തീരുന്നു. സംഭ്രാന്തഹൃദയരുടെ ആഴങ്ങളിൽ അതീന്ദ്രിയ ശബ്ദത്തെ നിവേശിപ്പിക്കാൻ തക്ക പ്രാപ്തിയുള്ള ഭഗവദ്ഭക്തരുടെ സംസർഗത്താൽ ഭൗതിക ആശങ്കകൾ തൽക്ഷണം ദൂരീകരിക്കപ്പെടുകയും, അപ്രകാരം സർവവിധ മായകളിൽനിന്നും പ്രലാപങ്ങളിൽനിന്നും പ്രായോഗികമായി സ്വന്തമാക്കപ്പെടുകയും ചെയ്യുന്നു. ഭൗതിക അസ്തിത്വത്തിൽ പരിഹാരരഹിത ഘടകങ്ങളായ ജനനം, മരണം, വാർധക്യം, രോഗം എന്നീ രൂപങ്ങളിലെ കർക്കശ ഭൗതിക നിയമങ്ങളുടെ പ്രത്യാഘാതങ്ങളിൽ ആകുല മായവരെ സാന്ത്വനപ്പെടുത്താനുള്ള മാർഗങ്ങളുടെ സംക്ഷേപമാണിത്. യുദ്ധദുരിതമനുഭവിക്കുന്ന കുരുവംശജർ 'മരണ'മെന്ന ഘടകഹേതുവായി വിലപിക്കുമ്പോൾ, ജ്ഞാനത്തെ ആധാരമാക്കി ഭഗവാൻ അവരെ സാന്ത്വ നപ്പെടുത്തി.


(ശ്രീമദ് ഭാഗവതം 1/8/4/ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


Sunday, October 15, 2023

മരണത്തെ ജയിക്കുന്ന വിദ്യ





മരണസമയത്ത് ഓരോ ജീവസത്തയും അവന്റെ ഭാര്യയ്ക്കും സന്താനങ്ങൾക്കും എന്തു സംഭവിക്കുമെന്ന് ഉൽകണ്ഠപ്പെടും. അതുപോലെ, ഒരു രാഷ്ട്രീയക്കാരനും അവന്റെ രാജ്യത്തിന്, അല്ലെങ്കിൽ അവന്റെ രാഷ്ട്രീയ പാർട്ടിക്ക് എന്തു സംഭവിക്കുമെന്ന് ഉൽകണ്ഠപ്പെടും. ഒരുവൻ പൂർണമായ കൃഷ്ണാവബോധത്തിൽ അല്ലെങ്കിൽ അവന്റെ അവബോധത്തിന്റെ പ്രത്യേക തലത്തിലുളള ഒരു ശരീരം അടുത്ത ജന്മത്തിൽ സ്വീകരിക്കേണ്ടിവരും. പുരഞ്ജനൻ അവന്റെ ഭാര്യയെയും സന്താനങ്ങളെയും കുറിച്ച് ചിന്തിക്കുന്നതിനാലും, ഭാര്യയെക്കുറിച്ചുളള വിചാരങ്ങളിൽ അമിതമായി മുഴുകിയിരിക്കുന്നതിനാലും അവന് അടുത്ത ജീവിതത്തിൽ ഒരു സ്ത്രീയുടെ ശരീരം സ്വീകരിക്കണം. അതുപോലെ ഒരു രാഷ്ട്രീയക്കാരൻ, അല്ലെങ്കിൽ ദേശീയവാദി എന്നു പറയപ്പെടുന്നവൻ അവന്റെ രാഷ്ട്രീയ ജീവിതത്തിനൊടുവിൽ അവൻ ജീവിച്ചിരുന്ന അതേ നാട്ടിൽ വീണ്ടും ജനിക്കും. ഒരുവന്റെ ഈ ജീവിതത്തിലെ പ്രവൃത്തികൾ അടുത്ത ജീവിതത്തിലും അവനെ ബാധിക്കും. ചിലപ്പോൾ രാഷ്ട്രീയക്കാരുടെ പ്രവൃത്തികൾ അങ്ങേയറ്റം പാപപങ്കിലമായ രീതിയിൽ സ്വന്തം ഇന്ദ്രിയപൂരണത്തിനുവേണ്ടി മാത്രമാകാറുണ്ട്. ഒരു രാഷ്ട്രീയക്കാരൻ അവന്റെ എതിർ പാർട്ടിയെ ഇല്ലാതാക്കുന്നത് അസാധാരണ സംഭവമല്ല. ഒരു രാഷ്ട്രീയക്കാരൻ അവന്റെ മാതൃരാജ്യമെന്നുപറയപ്പെടുന്ന രാജ്യത്തു തന്നെ വീണ്ടും ജനിക്കാൻ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കഴിഞ്ഞ ജീവിതത്തിലെ പാപകർമങ്ങൾക്കുള്ള ദുരിതങ്ങൾ അടുത്ത ജീവിതത്തിലും അവൻ അനുഭവിക്കണം.


ആധുനിക ശാസ്ത്രകാരന്മാർക്ക് ദേഹാന്തര പ്രാപ്തിയുടെ ശാസ്ത്രം തീരെ അറിയില്ല. ശാസ്ത്രജ്ഞരെന്നു വിളിക്കപ്പെടുന്നവർ ഇത്തരം കാര്യങ്ങളിൽ ഉൽകണ്ഠപ്പെടാൻ ഇഷ്ടപ്പെടുന്നില്ല. ഇത്തരം സൂക്ഷ്മ വിഷയ കാരണങ്ങളും ജീവിത പ്രശ്നങ്ങളും പരിഗണിച്ചാൽ അവരുടെ ഭാവി ഇരുട്ടിലാകുമെന്ന് അവർ കരുതുന്നു. അതിനാൽ അവർ ഭാവിയെ പരിഗണിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയും, സാമൂഹിക, രാഷ്ട്രീയ, ദേശീയ ആവശ്യങ്ങളുടെ പേരിൽ എല്ലാത്തരത്തിലുമുള്ള പാപപ്രവൃത്തികൾ തുടരുകയും ചെയ്യുന്നു.


ഓരോ വ്യക്തിഗതാത്മാവിന്റെയും ജീവിതത്തിലെ അവന്റെ സ്വന്തം പ്രവർത്തനങ്ങളുടെയും പ്രതിപ്രവർത്തനങ്ങളുടെയും ഉത്തരവാദി അവൻ തന്നെയാണെന്ന് വിഡ്ഢികളായ ജനങ്ങൾ മനസിലാക്കുന്നില്ല. ഒരു ജീവസത്ത അവന്റെ ശൈശവത്തിലും ബാല്യത്തിലും നിഷ്കളങ്കനായിരിക്കുമെന്നതിനാൽ, ആ പ്രായത്തിൽത്തന്നെ അവനെ ജീവിതത്തിന്റെ മൂല്യൾ മനസിലാക്കാൻ കഴിയും വിധം നയിക്കേണ്ടത് പിതാവിന്റെയും മാതാവിന്റെയും ധർമമാണ്. ഒരു കുട്ടി വളർന്ന് പ്രായപൂർത്തിയായിക്കഴിയുമ്പോൾ അവന്റെ ജീവിത ധർമങ്ങളുടെ നിർവഹണച്ചുമതല അവന് സ്വതന്ത്രമായി വിട്ടുകൊടുക്കണം. രക്ഷാകർത്താവിന് തന്റെ മരണാനന്തരം സന്താനത്തെ സഹായിക്കാൻ സാധിക്കില്ല. ഒരു പിതാവിന് മരിക്കുമ്പോൾ തന്റെ സന്താനങ്ങളുടെ അടിയന്തര സഹായത്തിന് ചില എസ്റ്റേറ്റുകളോ മറ്റോ വിട്ടുകൊടുത്തിട്ടു പോകാൻ കഴിഞ്ഞേക്കാം. എങ്ങനെതന്നെയായാലും, തന്റെ മരണാനന്തരം കുടുംബം എങ്ങനെ നിലനിൽക്കുമെന്ന ആധിയിൽ അവൻ മുഴുകരുത്. ബദ്ധാത്മാവിന്റെ രോഗമാണിത്. അവൻ സ്വന്തം ഇന്ദ്രിയാസ്വാദനത്തിനുവേണ്ടി പാപകർമങ്ങൾ ചെയ്യുന്നു എന്നു മാത്രമല്ല, സന്താനങ്ങൾക്കും ആഢംബരപൂർവം ഇന്ദ്രിയാസ്വാദനം നടത്തുന്നതിന് സ്വത്ത് സമ്പാദിച്ചു കൂട്ടുകയും ചെയ്യുന്നു.


എങ്ങനെയായാലും എല്ലാവരും മരണത്തെ ഭയപ്പെടുന്നു. അതിനാൽ മരണം ഭയമെന്നു വിളിക്കപ്പെടുന്നു. പുരഞ്ജനൻ ഭാര്യയെയും സന്താനങ്ങളെയും കുറിച്ചുളള ചിന്തകളിൽ മുഴുകിയെങ്കിലും മൃത്യു അവനുവേണ്ടി കാത്തുനിന്നില്ല. മൃത്യു ഒരു മനുഷ്യനുവേണ്ടിയും കാത്തുനിൽക്കില്ല. അത് വളരെവേഗം അതിന്റെ ചുമതല നിർവഹിക്കും. മരണം, ജീവസത്തയെ ഒരു ശങ്കയും കൂടാതെ എടുത്തുകൊണ്ടു പോകുന്നതിനാൽരാജ്യത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും, ബന്ധുക്കളെക്കുറിച്ചു. ചിന്തിച്ച് ഈശ്വരാവബോധത്തെ അവഗണിച്ച് ജീവിതം നശിപ്പിക്കുന്ന നിരീശ്വരവാദികളുടെ ആത്യന്തികമായ ദൈവസാക്ഷാൽകാരം മരണമാണ് . ഈ ശ്ലോകത്തിലെ അതദ്- അർഹണം എന്ന വാക്ക് വളരെ അർത്ഥഗർഭമാണ്. ഒരുവൻ അവന്റെ കുടുബാംഗങ്ങളുടെയോ, രാജ്യത്തെ ജനങ്ങളുടെയോ സമൂഹത്തിന്റെയോ, സമുദായത്തിന്റെയോ ക്ഷേമത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ അമിതമായി മുഴുകരുതെന്നാണ് അതിന്റെ സാരം. ഒരുവന്റെ ആദ്ധ്യാത്മികമായ പുരോഗതിക്ക് ഇവയൊന്നും സഹായകമാകില്ല. ദൗർഭാഗ്യത്തിന് ഇന്നത്തെ സമൂഹത്തിലെ വിദ്യാസമ്പന്നരെന്ന് വിളിക്കപ്പെടുന്നവരുടെ സമൂഹത്തിന് ആദ്ധ്യാത്മിക പുരോഗതി എന്താണെന്ന് ഒരറിവുമില്ല. മനുഷ്യരൂപത്തിലുള്ള ജീവിതത്തിൽ ആദ്ധ്യാത്മികമായി ഉന്നതി നേടാൻ അവസരമുണ്ടായിട്ടും അവർ ലുബ്ധരായി തുടരുന്നു. അവർ അവരുടെ ബന്ധുക്കളുടെയും, രാജ്യത്തെ ജനങ്ങളുടെയും, സമൂഹത്തിന്റെയും മറ്റും ഭൗതിക ക്ഷേമത്തെക്കുറിച്ച് ചിന്തിച്ച് അവരുടെ ജീവിതങ്ങൾ തെറ്റായ രീതിയിൽ പാഴാക്കുന്നു. മരണത്തെ എങ്ങനെ കീഴടക്കാമെന്നു പഠിക്കുകയാണ് ഒരുവന്റെ യഥാർത്ഥ ധർമം. മരണത്തെ അതിജീവിക്കുന്നതിനുള്ള പ്രക്രിയ കൃഷ്ണ ഭഗവാൻ ഭഗവദ്ഗീത(4.9)യിൽ പറഞ്ഞിട്ടുണ്ട്.


ജന്മ കർമ ച മേ ദിവ്യം ഏവം യോ വേത്തി തത്ത്വതഃ

ത്യക്ത്വാ ദേഹം പുനർ ജന്മ നൈതി മാം ഏതി സോ£ർജുന


“അല്ലയോ അർജുനാ, എന്റെ പ്രത്യക്ഷപ്പെടലിന്റെയും പ്രവർത്തനങ്ങളുടെയും അതീന്ദ്രീയ സ്വഭാവം ഗ്രഹിക്കുന്ന ഒരുവൻ തന്റെ ശരീരം ഉപേക്ഷിച്ചതിനുശേഷം ഈ ഭൗതികലോകത്തിൽ വീണ്ടും ജനിക്കുന്നില്ല. അവൻ എന്റെ ശാശ്വത ധാമം പ്രാപിക്കും.


പൂർണമായ കൃഷ്ണാവബോധത്തിലുള്ള ഒരുവൻ ഈ ശരീരം ഉപേക്ഷിച്ചശേഷം മറ്റൊരു ഭൗതിക ശരീരം സ്വീകരിക്കാനിടയാകാതെ ഭഗവദ് ധാമത്തിലേക്ക്, ഭഗവാനിലേക്ക് മടങ്ങിപ്പോകും ഈ പരിപൂർണത പ്രാപ്തമാക്കാൻ ഓരോരുത്തരും പരിശ്രമിക്കണം. ദൗർഭാഗ്യവശാൽ അങ്ങനെ ചെയ്യുന്നതിനുപകരം ജനങ്ങൾ സമൂഹം, സൗഹൃദം, സ്നേഹം, ബന്ധങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ചിന്തകളിൽ മുഴുകുന്നു. ഈ കൃഷ്ണാവബോധപ്രസ്ഥാനം എങ്ങനെ തന്നെയായാലും ലോകമെമ്പാടുമുളള ജനങ്ങളെ പഠിപ്പിക്കുകയും, മരണത്തെ എങ്ങനെ കീഴടക്കാമെന്ന് അറിയിക്കുകയും ചെയ്യുന്നു.  ഹരിം  വിനാ ന സൃതിം തരന്തി. പരമദിവ്യോത്തമപുരുഷനായ ഭഗവാനിൽ ശരണം പ്രാപിക്കാതെ ഒരുവനും മരണത്തെ കീഴടക്കാൻ കഴിയില്ല.


(ശ്രീമദ് ഭാഗവതം 4/28/21.22/ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


Saturday, October 14, 2023

ആദിഭഗവാനായ ഗോവിന്ദൻ



 ഭൂയ ഏവ വിവിത്സാമി ഭഗവാനാത്മമായയാ 

യഥേദം സൃജതേ വിശ്വം ദുർവിഭാവ്യമമധീശ്വരൈഃ


 

വിവർത്തനം


ശ്രേഷ്ഠരായ ദേവന്മാർക്കുപോലും അചിന്ത്യമായ ഈ ആശ്ചര്യജനകമായ പ്രപഞ്ചങ്ങളെ അവ്വണ്ണം പരമദിവോത്തമ പുരുഷൻ, അദ്ദേഹത്തിന്റെ സ്വകീയ ശക്തികളാൽ എപ്രകാരമാണ് സൃഷ്ടിക്കുന്നതെന്ന് വിശദമാക്കിത്തരണമെന്ന് അങ്ങയോട് ഞാൻ അപേക്ഷിക്കുന്നു.


ഭാവാർഥം


ദർശനവിശേഷമായ പ്രപഞ്ചസൃഷ്ടിയെക്കുറിച്ചുള്ള പരമപ്രധാനമായ ചോദ്യം, ജിജ്ഞാസുവായ ഓരോ മനസ്സിലുമുറിക്കുന്നു. ആകയാൽ, പരമദിവ്യോത്തമ പുരുഷന്റെ, ഭഗവാന്റെ സർവ കർമങ്ങളെയുംകുറിച്ച് സ്വന്തം ആത്മീയഗുരുവിൽ നിന്നും അറിയേണ്ടുന്ന പരീക്ഷിത്ത് മഹാരാജാവിനെ പോലൊരു വ്യക്തിത്വത്തെ സംബന്ധിച്ചിടത്തോളം, അത്തരമൊരു അന്വേഷണം ഒട്ടും അസാധാരണമല്ല. എല്ലാ അസാധാരണ കാര്യങ്ങളെക്കുറിച്ചും നാം വിദ്വാനായ വ്യക്തിയിൽനിന്നും അന്വേഷിച്ചറിയേണ്ടതുണ്ട്. സൃഷ്ടിയെ സംബന്ധിച്ച ചോദ്യവും, ഉചിതനായ വ്യക്തിയോട് ആരായേണ്ട അത്തരം ചോദ്യങ്ങളിൽ ഒന്നാണ്. ആകയാൽ ആത്മീയഗുരു, ശ്രീ ശുകേദവ ഗോസ്വാമിയുമായി ബന്ധപ്പെടുത്തി മുമ്പു പ്രസ്താവിച്ചപോലെ, സർവജ്ഞനായ ഒരുവൻ ആയിരിക്കണം. അപ്രകാരമായാൽ, ഭഗവാനെ അടിസ്ഥാനമാക്കി ശിഷ്യന് അജ്ഞമായതെല്ലാം, യോഗ്യനായ ആത്മീയ ഗുരുവിൽനിന്നും അന്വേഷിച്ചറിയാം. ഇവിടെ പ്രായോഗിക ദൃഷ്ടാന്തമായി പരീക്ഷിത്ത് മഹാരാജാവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീമദ് ഭാഗവതാരംഭത്തിൽ (ജന്മാദസ്യ) നാമേവരും മനസ്സിലാക്കിയതുപോലെ, നാം കാണുന്നതൊക്കെയും ഭഗവദ്ശക്തിയാലാണ് സൃഷ്ടിക്കപ്പെട്ടതെന്ന് പരീക്ഷിത്ത് മഹാരാജാവിന് മുമ്പേ അറിയാമായിരുന്നു. അതിനാൽ, സൃഷ്ടിയെന്ന പ്രക്രിയയെക്കുറിച്ചറിയാൻ അദ്ദേഹം ആഗ്രഹിച്ചു. സൃഷ്ടിയുടെ ഉൽപ ത്തിയെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു. അല്ലാത്തപക്ഷം,

അസാധാരണമായ പ്രപഞ്ചത്തെ പരമദിവ്യോത്തമ പുരുഷൻ, അദ്ദേഹത്തിന്റെ വിഭിന്ന ശക്തികളാൽ സൃഷ്ടിച്ചത് എപ്രകാരമാണെന്ന് അദ്ദേഹം അന്വേഷിക്കുമായിരുന്നില്ല. സൃഷ്ടി ഏതോ ഒരു സൃഷ്ടികർത്താവാൽ   സൃഷ്ടിക്കപ്പെട്ടതാണെന്നും, അല്ലാതെ, താനേ ഉണ്ടായതല്ലെന്നും  അറിയാം. പ്രായോഗിക ലോകത്ത് ഒരു വസ്തുവും താനേ ഉണ്ടായതായ ഒരു അനുഭവവും നമുക്കില്ല. സൃഷ്ടിപരമായ ശക്തി സ്വതന്ത്രവും, വൈദ്യുതി പ്രവർത്തിക്കുന്നതുപോലെ സ്വയം പ്രവർത്തിക്കുന്നതുമാണെന്ന് വിഡ്ഢികൾ പറയുന്നു. എന്നാൽ വൈദ്യുതിപോലും, ഏതോ ഒരു സ്ഥലത്ത് സ്ഥിതിചെയ്യുന്ന വൈദ്യുതി നിലയത്തിലെ എഞ്ചിനീയർ ഉൽപ്പാദിപ്പിക്കുന്നതാണെന്ന് ബുദ്ധിയുള്ളവർക്ക് അറിയാം. അപ്രകാരം ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ചുമതലയുള്ള എഞ്ചിനീയറുടെ മേൽനോട്ടത്തിൽ എല്ലായിടത്തും വിതരണം ചെയ്യപ്പെടുന്നു. സൃഷ്ടിയുമായി ബന്ധപ്പെട്ട ഭഗവദ്മേൽനോട്ടം ഭഗവദ്ഗീത(9.10)യിൽ പോലും സൂചിപ്പിച്ചിരിക്കുന്നു. പരമപുരുഷന്റെ അത്തരം അസംഖ്യം ശക്തികളിൽ ഒന്നിന്റെ ആവിഷ്കരണമാണ് ഭൗതിക ശക്തിയെന്ന് അതിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു. അനുഭവജ്ഞാനം ലഭിച്ചിട്ടില്ലാത്ത ഒരു ബാലൻ, ഇലക്ട്രോണിക്സിന്റെയും, വൈദ്യുതിയുമായി ബന്ധപ്പെട്ട മറ്റനേകം കൗതുകകരമായ വസ്തുക്കളുടെയും അവ്യക്തിഗത പ്രവൃത്തികളിൽ അത്ഭുത പരതന്ത്രനായിത്തീർന്നേക്കാമെങ്കിലും, അത്തരം പ്രവൃത്തികളുടെ പിന്നിൽ അതിനു കാരകമായ ശക്തിയെ സൃഷ്ടിക്കുന്ന ഒരു മനുഷ്യൻ ഉണ്ടെന്ന് അനുഭവജ്ഞാനമുള്ള ഒരുവൻ തിരിച്ചറിയുന്നു. അതുപോലെ, ലോകത്തിലെ പണ്ഡിതരും, ദാർശനികരും വിശ്വപ്രപഞ്ചത്തിന്റെ നിരാകാരസൃഷ്ടിയെക്കുറിച്ച്, മാനസിക ഊഹാപോഹത്താൽ നിരവധി കാൽപ്പനിക സിദ്ധാന്തങ്ങൾ അവതരിപ്പിച്ചാൽത്തന്നെയും, വൈദ്യുതോത്പാദനത്തിനു പിന്നിൽ വൈദ്യുതി നിലയത്തിലെ എഞ്ചിനീയറുള്ളതുപോലെ, സൃഷ്ടി ക്കു പിന്നിൽ ഭഗവദ്കരങ്ങളാണെന്ന് ഭഗവദ്ഗീതാ അധ്യയനത്തിലൂടെ, ബുദ്ധിയുള്ള ഭഗവദ്ഭക്തന് മനസ്സിലാക്കാൻ കഴിയും. ഗവേഷണ വിദ്യാർഥി സകലതിന്റെയും കാരണങ്ങളെയും ഫലങ്ങളെയും കണ്ടെത്തുന്നു. എന്നാൽ ബ്രഹ്മാവ്, ശിവൻ, ഇന്ദ്രൻ, അതുപോലെ മഹത്വമുള്ള മറ്റ് ദേവന്മാർ എന്നീ ഗവേഷക പണ്ഡിതർ, ചിലപ്പോഴൊക്കെ ഭഗവാന്റെ സൃഷ്ടി പരമായ ശക്തിയെ ദർശിച്ച് അന്ധാളിച്ചുപോയിട്ടുണ്ട്. ആകയാൽ, നിസ്സാര കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന നിസ്സാരന്മാരായ ലൗകിക പണ്ഡിതന്മാരെക്കുറിച്ചെന്തു പറയാനാണ്? പ്രപഞ്ചത്തിലെ വിഭിന്ന ഗ്രഹങ്ങളിൽ,വിഭിന്ന ജീവിതസാഹചര്യങ്ങളാകയാലും, ഒരു ഗ്രഹം മറ്റുള്ളവയെ അപേക്ഷിച്ച് ശ്രേഷ്ഠമായതിനാലും, അതാതു ഗ്രഹങ്ങളിലെ ജീവസത്തകളുടെ തലച്ചോറുകൾക്കും നിയതമായ (സ്പഷ്ടമായ) വ്യത്യസ്ത മൂല്യങ്ങളുണ്ട്. ഭഗവദ്ഗീതയിൽ പ്രതിപാദിച്ചിരിക്കുന്നതുപോലെ, ഈ ഭൂലോകത്തിലെ നിവാസികൾക്ക്, അചിന്ത്യമായ ആയുസ്സുളള ബ്രഹ്മലോകത്തിലെ നിവാസികളുടെ ആയുസ്സ്യമായി സാമ്യപ്പെടുത്തിയാൽ, അത് ഭൂലോകത്തിലെ ഒരു മഹാശാസ്ത്രജ്ഞനും സങ്കൽപ്പിക്കുവാൻ പോലും കഴിയാത്തയാണെന്ന് ഒരുവന് മനസ്സിലാക്കാൻ കഴിയും. അവ്വണ്ണം ശ്രേഷ്ഠ ബുദ്ധിശക്തിയുള്ള, അഥവാ ഉന്നത മസ്തിഷ്ക മൂല്യാങ്കമുള്ള ബ്രഹ്മദേവൻ പോലും അദ്ദേഹത്തിന്റെ മഹത്തായ ബ്രഹ്മ-സംഹിതയിൽ ഇപ്രകാരം പറയുന്നു.


ഈശ്വരഃ പരമഃ കൃഷ്ണഃ

സദ്-ചിദ്-ആനന്ദ വിഗ്രഹഃ 

അനാദി ആദിർ ഗോവിന്ദ

സർവ-കാരണ-കാരണം


ഭഗവദ്ഗുണങ്ങളുള്ള അനവധി വ്യക്തിത്വങ്ങളുണ്ടെങ്കിലും, ആരും കൃഷ്ണനേക്കാൾ അതീതരല്ല. ആകയാൽ അദ്ദേഹം പരമോന്നതനാകുന്നു. അദ്ദേഹം പരമപുരുഷനും, നിത്യനും, ജ്ഞാനസമ്പൂർണനും, പരമാനന്ദസ്വരൂപനും, ആദിഭഗവാനായ ഗോവിന്ദനും, സർവ കാരണങ്ങളുടെയും പരമകാരണവുമാകുന്നു.


ശ്രീകൃഷ്ണ ഭഗവാൻ സർവകാരണങ്ങളുടെയും പരമകാരണമാണെന്ന് ബ്രഹ്മദേവൻ അംഗീകരിക്കുന്നു. എന്നാൽ, ഈ നിസ്സാര ഗ്രഹത്തിലെ തീരെ ചെറിയ മസ്തിഷ്കമുള്ള വ്യക്തികൾ ഭഗവാനെ അവരിലൊരുവനായി കരുതുന്നു. സർവസ്വവും (സമ്പൂർണവും) അദ്ദേഹമാണെന്ന് ഭഗവദ്ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ അരുളിചെയ്യുമ്പോൾ, സൈദ്ധാന്തിക ദാർശനികരും, ലൗകിക വാദപ്രതിവാദക്കാരും അദ്ദേഹത്തെ ഭർത്സിക്കുന്നു ഭഗവാൻ ഖിന്നനായി ഇപ്രകാരം അരുളി ചെയ്യുന്നു.


അവജാനന്തി മാം മൂഢാ

മാനുഷീം തനും ആശ്രിതം

പരം ഭാവം അജാനന്തോ

മമ ഭൂത-മഹേശ്വരം


“ഞാൻ മനുഷ്യരൂപത്തിൽ അവതരിക്കുമ്പോൾ മൂഢന്മാർ എന്നെ നിന്ദിക്കുന്നു. പ്രത്യക്ഷമായ സർവതിന്റെയും മേലുള്ള എന്റെ പരമ ആധിപതത്തെക്കുറിച്ചും, എന്റെ അതീന്ദ്രിയ സ്വഭാവത്തെക്കുറിച്ചും അവർക്കറിഞ്ഞുകൂടാ. (ഭ.ഗീ. 9.11). രാജാവിനാൽ നിയോഗിക്കപ്പെട്ട മന്ത്രിമാരെപ്പോലെ, ലൗകികമായ കാര്യങ്ങളെ നിർവഹിക്കുന്ന, അഥവാ നിയന്ത്രിക്കുന്ന സൃഷ്ടിക്കപ്പെട്ട അതിശക്തരായ ദേവന്മാർ, അഥവാ ഭൂതങ്ങളാണ് ബ്രഹ്മാവും, ശിവനും എന്നിരിക്കെ, മറ്റ് ദേവന്മാരെക്കുറിച്ച് പറയാനുണ്ടോ മന്ത്രിമാർ, അഥവാ ഭരണനിർവാഹകർ ഈശ്വരന്മാരോ, നിയന്താക്കളോ ആകാം. എന്നാൽ പരമപുരുഷൻ (പരമോന്നതഭഗവാൻ), മഹേശ്വരൻ അഥവാ നിയന്താക്കളുടെ സ്രഷ്ടാവ് ആകുന്നു. അൽപ്പജ്ഞാനികളായ വ്യക്തികൾ ഇതേക്കുറിച്ച് അജ്ഞരാണ്. മാത്രവുമല്ല, ഭഗവാൻ, അദ്ദേഹത്തിന്റെ അഹൈതുകമായ കാരുണ്യത്താൽ പലപ്പോഴും മനുഷ്യരൂപത്തിൽ നമ്മുടെ മുന്നിൽ അവതരിക്കുകയാൽ, അദ്ദേഹത്തെ നിന്ദിക്കുന്നതിനുള്ള സാഹസം അവർ കാട്ടുന്നു. ഭഗവാൻ മനുഷ്യനെപ്പോലെയല്ല. അദ്ദേഹം സച്-ചിദ്-ആനന്ദ-വിഗ്രഹ (സച്ചിദാനന്ദ), അഥവാ പരമദിവ്യോത്തമ പുരുഷനാകുന്നു. അദ്ദേഹത്തിന്റെ ശരീരവും ആത്മാവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ശക്തിയും, ശക്തനും അദ്ദേഹം തന്നെയാകുന്നു.


തന്റെ ആത്മീയഗുരുവായ ശ്രീ ശുകദേവ ഗോസ്വാമിയോട് പരീക്ഷത്ത് മഹാരാജാവ്, ശ്രീകൃഷ്ണ ഭഗവാന്റെ വൃന്ദാവനത്തിലെ ലീലകളെക്കുറിച്ച് വർണിക്കുവാൻ ആവശ്യപ്പെട്ടില്ല. അദ്ദേഹം ആദ്യം ഭഗവദ്സൃഷ്ടിയെക്കുറിച്ച് ശ്രവിക്കാനാണ് ആഗ്രഹിച്ചത്. രാജാവ്, നേരെ ശ്രീകൃഷ്ണ ഭഗവാന്റെ ലീലകളെക്കുറിച്ച് ആദ്യം ശ്രവിക്കണമെന്ന് ശ്രീ ശുകദേവ ഗോസ്വാമി ഉപദേശിച്ചില്ല. മരണം ആസന്നമായ പരീക്ഷിത്ത് മഹാരാജാവിന് സമയം വളരെ കുറവായതിനാൽ, ഭാഗവതപാരായണം ഉപജീവന മാർഗമായി സ്വീകരിച്ചവർ സാധാരണ ചെയ്യുന്നതുപോലെ, എല്ലാകാര്യങ്ങളെയുംകുറിച്ചുള്ള കുറുക്കുവഴിയായിക്കരുതി, ശ്രീ ശുകദേവ ഗോസ്വാമിക്ക്, സ്വാഭാവികമായും നേരെ ദശമസ്കന്ധത്തിന്റെ വിവരണത്തിലേക്ക് കടക്കാൻ സാധ്യമായിരുന്നു. എന്നാൽ രാജാവോ, ശ്രീമദ് ഭാഗവതത്തിന്റെ മഹാപ്രഭാഷകനോ, ഭാഗവത സംഘാടകരെപ്പോലെ നേരെ ദശമസ്കന്ധത്തിലേക്ക് കടക്കാതെ, ഭാവിയിലെ ഭാഗവത പഠിതാക്കളും, ശ്രോതാക്കളും ഭാഗവതപാരായണ ശ്രവണ നടപടിക്രമത്തിൽനിന്നും പാഠം ഉൾക്കൊള്ളാനായി, ക്രമാനുഗതമായ ശ്രീമദ് ഭാഗവത കഥാകഥന ശ്രവണത്തിലേർപ്പെട്ടു. ഭഗവാന്റെ ബാഹ്യശക്തിയുടെ നിയന്ത്രണത്തിലുള്ളവർ, അന്യഥാ, ഭൗതിക ലോകത്തുള്ളവർ, ഭഗവാന്റെ ബാഹ്യശക്തി, പരമദിവോത്തമപുരുഷന്റെ ആദേശത്തിൻ കീഴിൽ പ്രവർത്തിക്കുന്നത് എപ്രകാരമാണെന്ന് ആദ്യം മനസ്സിലാക്കണം. അതിനുശേഷം ഭഗവാന്റെ അന്തരംഗശക്തിയുടെ പ്രവൃത്തികൾക്കുള്ളിൽ പ്രവേശിക്കാൻ ഒരുവൻ യത്നിക്കട്ടെ. ലൗകികവാദികളിൽ ഏറിയകൂറും ശ്രീകൃഷ്ണ ഭഗവാന്റെ ബഹിരംഗശക്തിയായ ദുർഗാദേവിയുടെ ഉപാസകരാണ്. എന്നാൽ, ദുർഗാദേവി ഭഗവാന്റെ ഛായാശക്തിയാണെന്ന് അവർക്കറിഞ്ഞുകൂടാ. ഭഗവദ്ഗീത (9.10) യിൽ സ്ഥിരീകരിച്ചിരിക്കുന്നതുപോലെ, ദുർഗാദേവിയുടെ അത്ഭുതകരമായ ഭൗതിക ക്രിയകളുടെ പുറകിൽ ഭഗവാന്റെ ആദേശമുണ്ട്. ദുർഗാശക്തി, ഗോവിന്ദന്റെ ആജ്ഞപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും, അദ്ദേഹത്തിന്റെ അനുമതി കൂടാതെ, ശക്തയായ ദുർഗാദേവിക്ക് ഒരു തൃണത്തെപ്പോലും ചലിപ്പിക്കാൻ കഴിയില്ലെന്നും ബ്രഹ്മസംഹിത ഊന്നിപ്പറയുന്നു. ആകയാൽ, ഒരു പുതുഭക്തൻ, ഭഗവാന്റെ അന്തരംഗശക്തിയാൽ അവതരിപ്പിക്കപ്പെട്ട അതീന്ദ്രിയ ലീലകളിലേക്ക് നേരെ കടക്കാതെ, ഭഗവാന്റെ സൃഷ്ടിപരമായ ശക്തിയെ സംബന്ധിക്കുന്ന പ്രക്രിയയെക്കുറിച്ച് ആരാഞ്ഞുകൊണ്ട് പരമപുരുഷൻ എത്രത്തോളം മഹത്വമുള്ളവനാണെന്ന് മനസ്സിലാക്കട്ടെ! ഭഗവാന്റെ കൽപ്പക ശക്തിയെക്കുറിച്ചും, അതിലുള്ള ഭഗവദ്കരങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങൾ ചൈതന്യചരിതാമൃതത്തിലുമുണ്ട്. ഭഗവാൻ കൃഷ്ണൻ എത്രത്തോളം മഹത്വമുള്ളവനാണെന്നതിനെക്കുറിച്ചുള്ള ജ്ഞാനത്തെ അവഗണിക്കുന്നതിനാലുള്ള നിഗൂഢ വിപത്തിനെ തീരെ ഗൗരവമായ ശ്രദ്ധ അത്യന്താപേക്ഷിതമാണെന്ന് ചൈതന്യചരിതാമൃതത്തിന്റെ രചയിതാവ് പുതുഭക്തന്മാർക്ക് മുന്നറിവു നൽകുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ മഹാത്മ്യം മനസ്സിലാക്കുമ്പോൾ മാത്രമേ ഒരുവന് അദ്ദേഹത്തിൽ അപഞ്ചലമായ വിശ്വാസം ഉണ്ടാവുകയുള്ളൂ. അല്ലാത്തപക്ഷം, സാധാരണക്കാരെപ്പോലെ മഹാന്മാരും ശ്രീകൃഷ്ണ ഭഗവാനെ അനേകം പ്രബല ദേവന്മാരിൽ ഒരുവനായോ, അല്ലെങ്കിൽ ചരിത്രപുരുഷനായോ, അതുമല്ലെങ്കിൽ വെറുമൊരു സാങ്കൽപ്പിക കഥാപാത്രമായോ മാത്രമേ മനസ്സിലാക്കുകയുള്ളൂ. ഉൽക്കൃഷ്ടമായ ആദ്ധ്യാത്മിക വിദ്യ മുമ്പേ തന്നെ സ്വയം സ്വായത്തമാക്കിയവർക്ക്, വൃന്ദാവനത്തിലെയും, ദ്വാരകയിലെയും ഭഗവാന്റെ അതീന്ദ്രിയലീലകൾ ആസ്വാദ്യങ്ങളാണ്. പരീക്ഷിത്ത് മഹാരാജാവിന്റെ സ്വഭാവത്തിൽ നമുക്ക് കാണാൻ കഴിയുംപോലെ, ആനുക്രമികമായ സേവനാന്വേഷണത്തിലൂടെ സാധാരണക്കാരനും അത്തര മൊരു അതീന്ദ്രിയതലത്തിൽ എത്താൻ കഴിഞ്ഞേക്കാം.


(ശ്രീമദ് ഭാഗവതം 2/4/6 )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


Thursday, October 12, 2023

ഒരു ആത്മാർഥ ഭക്തൻ നേരിടുന്ന ദുഃഖം കർമ്മ ഫലം മൂലമുണ്ടാവുന്നതല്ല


തത്തേനുകമ്പാം സുസമീക്ഷമാണോ
ഭുഞ്ജാന ഏവാത്മകൃതം വിപാകം 
ഹൃദ്വാഗ് വപുർഭിർവിദധന്നമസ്തേ
ജീവേത യോ മുക്തിപദേ സ ദായഭാക്


 വിവർത്തനം


പ്രിയപ്രഭോ, പൂർവ്വജന്മദുഷ്കൃതികളുടെ ഫലങ്ങളൊക്കെ ക്ഷമയോടെ അനുഭവിച്ചുകൊണ്ട്, മനസാ വാചാ കർമ്മണാ അങ്ങയെ സാദരം പ്രണമിച്ചുകൊണ്ട് അങ്ങയുടെ അഹൈതുകമായ കാരുണ്യത്തിനായി കാത്തിരിക്കുന്ന ഒരുവൻ മോക്ഷത്തിനർഹനാണ്. കാരണം അതവന്റെ ന്യായമായ അവകാശമായി ഭവിച്ചിരിക്കുന്നു.


ഭാവാർത്ഥം


നിയമാനുസൃതമായി ജനിച്ച പുത്രൻ ജീവനോടെ ഇരുന്നാൽ മാത്രം മതി പിതാവിന്റെ സ്വത്തിനവകാശിയാകാൻ. അതുപോലെ ഭക്തിയോഗത്തിന്റെ നിയന്ത്രണതത്ത്വങ്ങൾ നാലും പിന്തുടർന്നുകൊണ്ട് കൃഷ്ണാവബോധത്തി ജീവിച്ചാൽ മാത്രം മതിയാകും പരമപുരുഷന്റെ കാരുണ്യത്തിനർഹനാകാനെന്ന് ശ്രീല ശ്രീധര സ്വാമി തന്റെ ഭാഷ്യത്തിൽ വിവരിക്കുന്നു. എന്നു വെച്ചാൽ അയാൾ ഭഗവാന്റെ ധാമത്തിലേക്കുയർത്തപ്പെടുമെന്നു തന്നെ.


ഒരു ഭക്തൻ പൂർവ്വജന്മകർമ്മങ്ങളുടെ ദുരിതഫലങ്ങൾ വേദനയോടെ അനുഭവിക്കുമ്പോഴും ആത്മാർത്ഥതയോടെ ഭഗവാന്റെ കാരുണ്യത്തിനു കാക്കുന്നുവെന്നാണ് സുസമീക്ഷമാണ എന്ന വാക്ക് സൂചിപ്പിക്കുന്നത്. തന്നിൽ പൂർണമായും ശരണമടഞ്ഞാൽ പിന്നെ ആ ഭക്തന് പൂർവ്വജന്മകർമ്മ ഫലം അനുഭവിക്കേണ്ടിവരികയില്ലെന്ന് ഭഗവാൻ കൃഷ്ണൻ ഭഗവദ്ഗീതയിൽ പറയുന്നു. എന്നിരുന്നാലും ആ ഭക്തന്റെയുള്ളിൽ പൂർവ്വജന്മത്തിലെ പാപമനഃസ്ഥിതിയുടെ അവശിഷ്ടങ്ങൾ ബാക്കിയുണ്ടാകാമെന്നതിനാൽ, പൂർവ്വജന്മപാപഫലമെന്നു തോന്നിയേക്കാവുന്ന ചില ശിക്ഷകൾ കൊണ്ട്, ഭഗവാൻ അവന്റെയുള്ളിലെ സുഖഭോഗ പ്രവണതയുടെ അവസാനത്തെ കറകളും കൂടി തുടച്ചു മാറ്റുന്നു. ഭഗവാനെക്കൂടാതെ ആഹ്ലാദിക്കുവാനുള്ള ജീവാത്മാവിന്റെ പ്രവണത തിരുത്താൻ വേണ്ടിയാണ് ഭഗവാൻ പ്രപഞ്ചസൃഷ്ടി നടത്തിയതുതന്നെ. അപ്പോൾ ഒരു പാപത്തിനു നൽകുന്ന ശിക്ഷ അതു ചെയ്യാനിടയാക്കിയ മാനസികാവസ്ഥയെ തടയാൻ വേണ്ടി പ്രത്യേകം ക്രമീകരിച്ചതാവും. ഭഗവത്സേവനത്തിന് തന്നെ സമർപ്പിച്ച് കഴിഞ്ഞ ഭക്തനാണെങ്കിൽപ്പോലും അയാൾ കൃഷ്ണാവബോധത്തിൽ പരിപൂർണ്ണനാകുന്നതുവരെ, ഭൗതിക സുഖഭോഗങ്ങളോടുള്ള തൃഷ്ണ അയാളിൽ അല്പമൊക്കെ ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ ആ ബാക്കി നിൽക്കുന്ന സുഖതൃഷ്ണയെയും കൂടി ദുരീകരിക്കാൻ വേണ്ടി ഭഗവാൻ ചില പ്രത്യേക സന്ദർഭങ്ങൾ സൃഷ്ടിക്കും. കർമ്മഫലം മൂലമുണ്ടാകുന്നതല്ല ഒരാത്മാർത്ഥ ഭക്തനു നേരിടുന്ന ഈ സങ്കടം. എന്നു മാത്രമല്ല ഈ ഭൗതികലോകം മുഴുവനായി വിട്ടെറിഞ്ഞ്, ഭഗവദ്ധാമത്തിലേയ്ക്ക് മടങ്ങാനുള്ള ത്വര അയാളിൽ ജനിപ്പിക്കാൻ ഭഗവാൻ ചൊരിയുന്ന പ്രത്യേക കരുണയാണത്. ഒരു ആത്മാർത്ഥ ഭക്തൻ ഭഗവാന്റെ വാസസ്ഥാനത്തേക്ക് തിരിച്ചുപോകാനായി ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അതിനാലയാൾ ഭഗവാൻ നൽകുന്ന കരുണാപൂർവ്വമായ ശിക്ഷ സസന്തോഷം സ്വീകരിച്ച്, തുടർന്നും മനസാ വാചാ കർമ്മണാ ഭഗവാനെ സാദരം പ്രണമിക്കുകയും ചെയ്യും. എല്ലാ യാതനകളെയും ഭഗവാനുമായി നേരിട്ടു ബന്ധപ്പെടാൻ വേണ്ടി നൽകുന്ന ചെറിയൊരു വിലയായി കരുതുന്ന യഥാർത്ഥ ഭക്തൻ, ഭഗവാന്റെ ഉത്തമദാസൻ, ദായഭാക് എന്ന വാക്കു സൂചിപ്പിക്കുന്നതുപോലെ തീർച്ചയായും ഭഗവാന്റെ ന്യായമായ അവകാശിയായ പുത്രനായിത്തീരും. അഗ്നിയായിത്തീർന്നാലല്ലേ സൂര്യനെത്തൊടാൻ പറ്റൂ? അതുപോലെ തീവ്രമായ ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നുപോകാതെ പരിശുദ്ധിയുടെ പരമപൂർണ്ണതയായ കൃഷ്ണനെ സമീപിക്കാനാവില്ല. പുറമേയ്ക്ക് യാതനയായി കാണപ്പെട്ടാലും യഥാർത്ഥത്തിലത് ഭഗവാൻ സ്വന്തം കൈയാൽ ചെയ്യുന്ന ചികിത്സാവിധിയാണ്.


(ശ്രീമദ് ഭാഗവതം 10-14-8 ( വിവർത്തനം & ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്