പരമദിവ്യോത്തമപുരുഷന്റെ ആജ്ഞാനുസരണം പ്രവർത്തിക്കുന്ന പ്രകൃതിയുടെ കാർക്കശ്യ നിയമങ്ങൾ ഒരു ജീവസത്തയാലും മാറ്റാൻ സാധ്യമല്ല. സർവശക്തനായ ഭഗവാന്റെ ശാശ്വത അധീനതയിലാണ് ജീവസത്തകൾ. സർവ നിയമ വ്യവസ്ഥകളും ആജ്ഞകളും നിർമിക്കുന്നത്. ഭഗവാനാണ്. ഈ നിയമാനുശാസനങ്ങളെ സാധാരണ ധർമം' എന്ന് വിശേഷിപ്പിക്കുന്നു. ഒരു ധർമ സമവാക്യമുണ്ടാക്കാൻ ആർക്കും കഴിയില്ല. ഭഗവദ് അനുശാസനകളെ അനുവർത്തിക്കുകയാണ്. യഥാർത്ഥ ധർമം; അവയെക്കുറിച്ച് ഭഗവദ്ഗീതയിൽ സുവ്യക്തമായി ഉദ്ഘോഷിച്ചിരിക്കുന്നു. ഏവരും ഭഗവാനെ മാത്രം, അല്ലെങ്കിൽ ഭഗവദ് അനുശാസനകളെ അനുവർത്തിക്കണം. അത് ഏവരെയും ഭൗതികമായും ആത്മീയമായും രണ്ടു വിധത്തിലും ആനന്ദഭരിതരാക്കും. നാം ഭൗതിക ലോകത്തിലുളളിടത്തോളം കാലം നമ്മുടെ കർത്തവ്യം ഭഗവദ് അനുശാസനകളെ അനുവർത്തിക്കുക എന്നതാണ്. മാത്രവുമല്ല, ഭഗവദ് കൃപയാൽ ഭൗതികലോകബന്ധനത്തിൽനിന്നും സ്വതന്ത്രനാക്കപ്പെടുന്നുവെങ്കിൽത്ത ന്നെയും, നമ്മുടെ മുക്താവസ്ഥയിലും ഭഗവാന് അതീന്ദ്രിയ പ്രേമസൂത സേവനം സമർപ്പിക്കാൻ നമുക്ക് കഴിയുന്നു. നമ്മുടെ ഭൗതികാവസ്ഥയിൽ അപര്യാപ്തമായ ആത്മീയദൃഷ്ടിമൂലം നമുക്ക് നമ്മെയോ, ഭഗവാനെയോ ദർശിക്കുവാൻ സാധിക്കുന്നില്ല. എന്നാൽ ഭൗതിക പ്രേമത്തിൽ നിന്നും സ്വതന്ത്രനാക്കപ്പെടുമ്പോൾ നാം യഥാർത്ഥ ആത്മീയ അവസ്ഥയിൽ നിവിഷ്ടമാക്കപ്പെടുകയും, നമുക്ക് നമ്മെയും, ഭഗവാനെയും മുഖാമുഖം ദർശിക്കാൻ സാധിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ ഭൗതിക തത്ത്വത്തെ ഉപേക്ഷിച്ചശേഷം യഥാർത്ഥ ആത്മീയ പദവിയിൽ പുനഃപ്രതിഷ്ഠിക്കപ്പെടുന്നതിനെ “മുക്തി' എന്നു പറയുന്നു. ആകയാൽ ഈ ആത്മീയ സ്വാതന്ത്ര്യത്തിന് നമ്മെ യോഗ്യരാക്കിത്തീർക്കുക എന്ന സവിശേഷ ഉദ്ദേശ്യമാണ് ഈ മാനവജീവിതത്തിനുള്ളത്. നിർഭാഗ്യവശാൽ ഭൗതിക മായാശക്തിക്ക് അധീനരായി അല്പ വർഷങ്ങൾ മാത്രമുള്ള ഈ കളങ്കിതമായ ജീവിതത്തെ നമ്മുടെ നിത്യ അസ്തിത്വമായി നാം സ്വീകരിച്ചിരിക്കുന്നു. മാത്രവുമല്ല, അപ്രകാരം മായയാൽ സൃഷ്ടിക്കപ്പെട്ട മിഥ്യാ പ്രതി രൂപങ്ങളായ രാജ്യം, ഭവനം, ഭൂമി, കുട്ടികൾ, ഭാര്യ, സമൂഹം, ധനം തുടങ്ങിയവയൊക്കെ സ്വന്തമാക്കിക്കൊണ്ട് വ്യാമോഹിതരായിത്തീരുന്നു. ഈ മിഥ്യാഭോഗങ്ങൾക്കായി നാം മായയുടെ ശാസനത്തിനു വിധേയ മായി പരസ്പരം മല്ലടിക്കുന്നു. ആത്മീയജ്ഞാനം പുഷ്ടിപ്പെടുത്തുന്നതിലൂടെ എല്ലാവിധ ഭൗതിക അനുസാരികളുമായി യഥാർത്ഥത്തിൽ നമുക്ക് യാതൊരു ബന്ധവുമില്ലെന്ന് നാം മനസ്സിലാക്കുന്നു. അനന്തരം നാം ഈ ഭൗതിക അഭിനിവേശത്തിൽനിന്നും തൽക്ഷണം സ്വതന്ത്രമായിത്തീരുന്നു. സംഭ്രാന്തഹൃദയരുടെ ആഴങ്ങളിൽ അതീന്ദ്രിയ ശബ്ദത്തെ നിവേശിപ്പിക്കാൻ തക്ക പ്രാപ്തിയുള്ള ഭഗവദ്ഭക്തരുടെ സംസർഗത്താൽ ഭൗതിക ആശങ്കകൾ തൽക്ഷണം ദൂരീകരിക്കപ്പെടുകയും, അപ്രകാരം സർവവിധ മായകളിൽനിന്നും പ്രലാപങ്ങളിൽനിന്നും പ്രായോഗികമായി സ്വന്തമാക്കപ്പെടുകയും ചെയ്യുന്നു. ഭൗതിക അസ്തിത്വത്തിൽ പരിഹാരരഹിത ഘടകങ്ങളായ ജനനം, മരണം, വാർധക്യം, രോഗം എന്നീ രൂപങ്ങളിലെ കർക്കശ ഭൗതിക നിയമങ്ങളുടെ പ്രത്യാഘാതങ്ങളിൽ ആകുല മായവരെ സാന്ത്വനപ്പെടുത്താനുള്ള മാർഗങ്ങളുടെ സംക്ഷേപമാണിത്. യുദ്ധദുരിതമനുഭവിക്കുന്ന കുരുവംശജർ 'മരണ'മെന്ന ഘടകഹേതുവായി വിലപിക്കുമ്പോൾ, ജ്ഞാനത്തെ ആധാരമാക്കി ഭഗവാൻ അവരെ സാന്ത്വ നപ്പെടുത്തി.
(ശ്രീമദ് ഭാഗവതം 1/8/4/ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment