ഭഗവദ്രൂപം ദർശിക്കാൻ യാതൊരു യാന്ത്രിക പ്രക്രിയയുമില്ല. അത് പൂർണമായും ഭഗവാന്റെ അഹൈതുക കൃപയെ ആശ്രയിച്ചാണിരിക്കുന്നത്. നാം ആഗ്രഹിക്കുമ്പോഴൊക്കെ സൂര്യൻ ഉദിക്കണമെന്ന് ആജ്ഞാനിബദ്ധമായി ആവശ്യപ്പെടാൻ സാധ്യമല്ലാത്തതുപോലെ, നമ്മുടെ ദൃഷ്ടിക്ക് പ്രത്യക്ഷീഭവിക്കണമെന്ന് നമുക്ക് ഭഗവാനോട് ആജ്ഞാനിബദ്ധമായി ആവശ്യപ്പെടാൻ സാധ്യമല്ലതന്നെ. സൂര്യദേവൻ അദ്ദേഹത്തിന് സമ്മതമുളളപ്പോൾ മാത്രം സ്വേച്ഛയാൽ ഉദിക്കുന്നു. അതുപോലെ, ഭഗവാന്റെ അഹൈതുക കാരുണ്യത്താൽ മാത്രമേ, പ്രത്യക്ഷനാകാൻ ഭഗവാൻ പ്രസാദിക്കുകയുള്ളൂ. അനുകൂലമായ നിമിഷത്തെ ഒരുവൻ പ്രതീക്ഷിക്കുകയും, ഭഗവാന്റെ ഭക്തിയസേവനത്തിലുള്ള അവന്റെ നിർദിഷ്ട കർത്തവ്യ ഉദ്യമം തുടരുകകയും വേണം. പ്രഥമ ഉദ്യമം വിജയകരമാകയാൽ, അതേ യാന്ത്രിക പ്രക്രിയയാൽ വീണ്ടും ഭഗവാനെ ദർശിക്കാനാവുമെന്ന് ശ്രീ നാരദമുനി വിചാരിച്ചു. സർവ ബാധ്യതകളിൽ നിന്നും ഭഗവാൻ പരിപൂർണ സ്വതന്ത്രനാണ്. നിഷ്കളങ്ക ഭക്തിയുതസേവനത്താൽ മാത്രമേ ഭഗവാനെ ബന്ധിക്കാൻ സാധ്യമാകൂ. നമ്മുടെ ഭൗതിക ഇന്ദ്രിയങ്ങളാൽ ഭഗവാനെ ദർശിക്കാനോ, ഗ്രഹിക്കുവാനാ സാധ്യമല്ല. ഭഗവാൻ പ്രസാദിക്കുമ്പോൾ, ഭഗവദ് കൃപയെ പരിപൂർണമായും ആശ്രയിച്ച്, ഭക്തിയുതസേവനത്തിന്റെ ആത്മാർത്ഥ ഉദ്യമത്തിൽ സംപ്രീതനാകുമ്പോൾ, ഭഗവാൻ സ്വമേധയാ പ്രത്യക്ഷനാകുന്നു.
(ശ്രീമദ് ഭാഗവതം 1/6/19/ ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment