Home

Sunday, October 8, 2023

ശുദ്ധ ഭക്തരുടെ മാർഗനിർദേശങ്ങൾ



കൃഷ്ണാവബോധമുൾക്കൊണ്ട് ഭക്തിയുതസേവനത്തിലേർപ്പെടു ന്നവർക്കാകട്ടെ; ഭഗവദ്വൈഭവങ്ങൾ കേൾക്കുകയും വിശ്വാസ്യനായ ഒരു ആദ്ധ്യാത്മികാചാര്യന്റെ ഉപദേശങ്ങളനുസരിക്കുകയും കൃഷ്ണവിഗ്രഹത്തിനു മുമ്പിൽ പതിവായി പൂജാപ്രണാമങ്ങൾ നടത്തുകയും ഭഗവാന് നിവേദിച്ചതിന്റെ ഉച്ചിഷ്ടം ഭക്ഷിക്കുകയും ചെയ്യുന്നതുകൊണ്ട് മാത്രം നിഷ്പ്രയാസം ഭഗവത്സാക്ഷാത്കാരം നേടാം. വ്യക്തിശൂന്യവാദികൾ അതിവിഷമമായൊരു വഴിയാണ് ആവശ്യമില്ലാതെ സ്വീകരിക്കുന്നത് എന്നതിൽ സംശയമില്ല. എന്നിട്ടും അവസാനം നിരപേക്ഷതത്ത്വത്തിന്റെ സാക്ഷാത്കാരം അവർക്ക് സാദ്ധ്യമായില്ലെന്നു വരാം. എന്നാൽ സഗുണോപാസകർക്ക് അത്തരം ക്ലേശങ്ങളൊന്നും കൂടാതെ ഭഗവാനെ സമീപിക്കാം.  


( ശ്രീമദ്‌ഭഗവദ്ഗീത 12/5/ഭാവാർത്ഥം)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


No comments:

Post a Comment