Home

Friday, November 10, 2023

നിരര്‍ത്ഥക സംസാരം




വിലജ്ജമാനയാ യസ്യ സ്ഥാതുമീക്ഷാപഥേ £മുയാ 
വിമോഹിതാ വികത്ഥന്തേ മമാഹമിതി ദുർധിയഃ




വിവർത്തനം


ഭഗവാന്റെ മായിക ശക്തി, സ്വന്തം പദവിയെക്കുറിച്ച് ലജ്ജയുള്ളവളാകയാൽ അഗ്രപഥം സ്വീകരിക്കുന്നില്ല. എന്നാൽ, അവളാൽ സംഭ്രാന്തരാക്കപ്പെട്ടവർ (വിഭ്രമിപ്പിക്കപ്പെട്ടവർ), ഞാനെന്നും, എന്റേതെന്നുമുള്ള ചിന്തകളിൽ നിമഗ്നരായി വിഡ്ഢിത്തം സംസാരിക്കുന്നു.


ഭാവാർഥം


പരമദിവ്യോത്തമ പുരുഷന്റെ അദമ്യമാംവിധം പ്രഭവിഷ്ണുവായ വശീകരണശക്തിക്ക്, അല്ലെങ്കിൽ അജ്ഞതയെ പ്രതിനിധീകരിക്കുന്ന ത്രിതീയ ശക്തിക്ക്, ജീവചൈതന്യമുള്ള സമ്പൂർണ ലോകത്തെയും വിഭ്രമിപ്പിക്കാൻ കഴിയും. എങ്കിൽത്തന്നെയും, പരമദിവ്യോത്തമ പുരുഷന്റെ മുന്നിൽ നിൽക്കാൻ തക്ക ശക്തയല്ല അവൾ. പരമദിവ്യോത്തമ പുരുഷന്റെ പിന്നിൽ അന്ധകാരമാണ് (അജ്ഞതയാണ്). ജീവാത്മാക്കളെ വഴിതെറ്റിക്കാൻ തക്ക ശക്തി അവിടെ അവൾക്കുണ്ട്. വിഡ്ഢിത്തം (അസംബന്ധം) പറയുന്നതാണ് സംഭ്രാന്തരായവരുടെ പ്രഥമ ലക്ഷണം. അസംബന്ധമായ, അഥവാ നിരർഥകമായ സംഭാഷണങ്ങളെ വേദഗ്രന്ഥങ്ങൾ പിന്തുണയ്ക്കില്ല. അത് ഞാനെന്നും, അത് എന്റേതെന്നും പറയുന്നത് ശുദ്ധ അസംബന്ധമാണ്. അത്തരം തെറ്റായ ആശയത്താലാണ് ഒരു നിരീശ്വര സംസ്കാരം നയിക്കപ്പെടുന്നത്. മാത്രവുമല്ല, ഭഗവാനെക്കുറിച്ചുള്ള സത്യമായ സാക്ഷാത്കാരം കൂടാതെ അത്തരം വ്യക്തികൾ ഒരു കൃത്രിമ ഈശ്വരനെ അംഗീകരിക്കുന്നു, അല്ലെങ്കിൽ മോഹകശക്തിയാൽ മുമ്പേതന്നെ വിഭ്രമിപ്പിക്കപ്പെട്ടവരെ വഴിതെറ്റിക്കാൻ സ്വയം ഈശ്വരനെന്ന് വഞ്ചകമായി പ്രഖ്യാപിക്കുന്നു. ഭഗവദ്സവിധത്തിലുള്ളവരും, ഭഗവാനെ അഭയം പ്രാപിച്ചവരും മോഹകശക്തിയാൽ വശീകരിക്കപ്പെടുകയില്ല. ആകയാൽ അവർ, ഞാനെന്നും, എന്റേതെന്നുമുള്ള മിഥ്യാബോധത്തിൽനിന്നും സ്വതന്ത്രരാകുന്നു. അതിനാൽ അവർ കൃത്രിമ ഈശ്വരനെ അംഗീകരിക്കുകയോ, പരമോന്നത ഭഗവാന് തുല്യമായി സ്വയം ഭാവിക്കുകയോ ചെയ്യുന്നില്ല. സംഭ്രാന്തനായ വ്യക്തിയെ തിരിച്ചറിയുന്നതെങ്ങനെയെന്ന് ഈ ശ്ലോകത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.



 ( ശ്രീമദ്‌ ഭാഗവതം 2/5/13 ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



No comments:

Post a Comment