ബഹുല എന്ന ഗോ മാതാവ് ശ്രീ കൃഷ്ണ ഭഗവാനെ ശരണം പ്രാപിക്കുന്ന ഒരു മനോഹരമായ ലീലയാണ് ബഹുലാഷ്ടമി. വൃന്ദാവനത്തിലെ കൃഷ്ണ കുണ്ടത്തിന്റെ തീരത്തുള്ള ഗോവിന്റെയും, ഗോ കിടാവിന്റെയും, ഒരു ബ്രാഹ്മണന്റെയും, കടുവയുടെയും, കൃഷ്ണന്റെയും വിഗ്രഹങ്ങൾ തീർത്ഥാടകരെ ഈ മനോഹര ലീല ഓർമപ്പെടുത്തുന്നു.
ഒരിക്കൽ ബഹുല എന്ന ഗോ മാതാവ് വളരെ സമാധാനത്തോടെ മേയുകയായിരുന്നു. അപ്പോഴാണ് ഒരു കടുവ അവളെ ആക്രമിച്ചത്. ബഹുല തന്റെ കിടാവിന് പാല് നൽകിയതിന് ശേഷം തിരിച്ചു വന്ന് നിന്റെ ഭക്ഷണമായിക്കൊള്ളാം എന്ന വാക്കു നൽകി. ബഹുലയുടെ ഈ നിർദേശം അംഗീകരിച്ച കടുവ അവളുടെ മടങ്ങി വരവിനായി കാത്തിരുന്നു. ഈ സമയം ആ പശു തന്റെ യജമാനനായ ബ്രാഹ്മണന്റെയും, തന്റെ കിടാവിന്റെയും അടുക്കൽ തിരിച്ചെത്തി, ശേഷം അവിടെ സംഭവിച്ച എല്ലാ കാര്യങ്ങളും അവരോട് വിവരിച്ചു.
അവളുടെ ദുഃഖകരമായ ആ കഥ കേട്ടപ്പോൾ അവർ അവൾക്ക് പകരം കടുവയുടെ ഭക്ഷണമായി അവിടെ പോകുവാൻ തയ്യാറായി. ബഹുല അവരുടെ ആ നിസ്വാർത്ഥമായ വാഗ്ദാനം നിരസിച്ചു. എങ്കിലും അവസാനം അവർ മൂവരും ഒരുമിച്ചു (ഗോവ്, ഗോ കിടാവ്, ബ്രാഹ്മണൻ) കടുവയുടെ അടുക്കൽ സമർപ്പിക്കുവാനായി മടങ്ങി.
കടുവ ആദ്യം ആരെ ഭക്ഷണമാക്കണം എന്ന് ആലോചിച്ചിരുന്നപ്പോൾ, ധർമത്തിന്റെയും വ്രജവാസികളുടെയും നാഥനായ ശ്രീ കൃഷ്ണ ഭഗവാൻ അവിടെ പ്രത്യക്ഷനായി. ഒരു കയ്യിൽ സുദർശന ചക്രവുമായി പ്രത്യക്ഷനായ ഭഗവാൻ, സത്യസന്ധതയോടെയും, ആദരണീയവുമായ രീതിയിൽ പെരുമാറിയ ബഹുലയെയും അവളുടെ കൂടെയുള്ളവരെയും വെറുതെ വിടുകയാണെങ്കിൽ ശാശ്വതമായ കീർത്തി നിനക്ക് ലഭിക്കും എന്ന് കടുവയ്ക്ക് ഉറപ്പ് നൽകി. അങ്ങനെ ആ കടുവ ബഹുലയെ മോചിപ്പിച്ചു, അതുകൊണ്ട് തന്നെ ആ കിടാവും, ബ്രാഹ്മണനും അവരുടെ അമ്മയുടെ മോചനത്തിൽ അങ്ങേയറ്റം സന്തോഷിക്കുകയും ശ്രീ കൃഷ്ണ ഭഗവാന്റെ കാരുണ്യത്താൽ അനുഗ്രഹീതരാവുകയും ചെയ്തു.
ബഹുലയുടെ സത്യസന്ധതയിലും, ആത്മാർത്ഥതയിലും സംപ്രീതനായ ഭഗവാൻ ആ വനത്തിന് ബഹുലവനം എന്ന നാമം നൽകുകയും, അദ്ദേഹത്തിന്റെ പത്നി ആകുവാനുള്ള അനുഗ്രഹവും അവൾക്ക് നൽകുകയുണ്ടായി. അങ്ങനെ അടുത്ത ജന്മത്തിൽ ബഹുല, ശ്രീ കൃഷ്ണ ഭഗവാന്റെ ഭാര്യമാരിൽ ഒരാളായി. ഈ ദിവസവും അവളുടെ പേരിൽ അറിയപ്പെടുന്നു - ബഹുലാഷ്ടമി.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment