Friday, December 29, 2023
Thursday, December 28, 2023
ഭയത്തെ അതിജീവിക്കുക
ആത്മീയ പുരോഗതി കൈവരിക്കുന്നതിന് ഒരുവൻ നിർഭയനായിരിക്കണമെന്ന് ഭഗവദ്ഗീതയിൽ പറയുന്നു. അഭയം സത്ത്വ-സംശുദ്ധിഃ (ഭ.ഗീ.16.1). ഭൗതികതയിൽ നിമഗ്നമാകുന്നതാണ് ഭയത്തിന് നിദാനം. ശ്രീമദ്ഭാഗവത (11.2.37)ത്തിലും പറഞ്ഞിരിക്കുന്നു, ഭയം ദ്വിതീയാഭിനിവേശതഃ സ്യാത്ഃ ജീവിതത്തിന്റെ ശാരീരിക സങ്കൽപത്തിൻ്റെ സൃഷ്ടിയാണ്, ഭയം. താൻ ഈ ശരീരമാണെന്ന് വിചാരിക്കുന്നിടത്തോളം അവൻ ഭയമുളളവനായിരിക്കും. എപ്പോൾ ഈ ഭൗതിക സങ്കൽപത്തിൽ നിന്ന് സ്വതന്ത്രനാകുന്നുവോ, അപ്പോൾ അവൻ ബ്രഹ്മഭൂതൻ, ആത്മസാക്ഷാത്കാരം സിദ്ധിച്ചവൻ ആയിത്തീരുകയും ഉടനെ ഭയരഹിതനാവുകയും ചെയ്യും. ബ്രഹ്മ-ഭൂതഃ പ്രസന്നാത്മാ (ഭ.ഗീ.18.54). ഭയമുക്തനാകാതെ ഒരുവന് സന്തോഷവാനാകാൻ കഴിയില്ല. ഭക്തന്മാർ എപ്പോഴും ഭയരഹിതരും സന്തോഷമുളളവരുമാണ്, കാരണം, അവർ നിരന്തരം ഭഗവാന്റെ പങ്കജപാദങ്ങളുടെ സേവനങ്ങളിൽ മുഴുകുന്നു. ശ്രീമദ്ഭാഗവതത്തിൽ ഇതും പറഞ്ഞിരിക്കുന്നുഃ
ഏവം പ്രസന്ന-മനസോ ഭഗവദ്-ഭക്തി-യോഗതഃ
ഭഗവദ്-തത്ത്വ-വിജ്ഞാനം മുക്ത-സംഗസ്യ ജായതേ (ഭാഗ.1.2.20)
ഭഗവദ്-ഭക്തി-യോഗം അനുഷ്ഠിക്കുന്നതിലൂടെ ഒരുവൻ ഭയരഹിതനും സന്തുഷ്ടനുമായിത്തീരും. ഒരുവൻ ഭയമില്ലാത്തവനും സന്തോഷമുളളവനുമാകാത്തപക്ഷം അവന് ദൈവശാസ്ത്രം മനസിലാക്കുവാൻ സാധിക്കില്ല. ഭഗവത്-തത്ത്വ-വിജ്ഞാനം മുക്ത-സംഗസ്യ ജായതേ. ഈ ശ്ലോകം ഭൗതികലോകത്തിൻ്റെ ഭയപൂർണതയിൽ നിന്ന് സമ്പൂർണ സ്വതന്ത്രരായവരെ പരാമർശിക്കുന്നു. ഒരുവൻ സ്വതന്ത്രനായിക്കഴിയുമ്പോൾ അവന് ഭഗവാന്റെ അതീന്ദ്രിയ രൂപത്തിൻ്റെ സവിശേഷതകൾ യഥാർത്ഥത്തിൽ മനസിലാക്കാൻ സാധിക്കും.
(ശ്രീമദ്ഭാഗവതം 4/24/52/ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്
Tuesday, December 26, 2023
പ്രകൃതിയുടെ പ്രതിഭാസങ്ങളെ ഇല്ലായ്മ ചെയ്യാൻ ആർക്കും കഴിയുകയില്ല
മൂടൽ മഞ്ഞിനെ ഇല്ലാതാക്കാൻ കഴിയുമോ?
ശ്രീല പ്രഭുപാദർ : ഇവിടെ അചിന്ത്യശക്തിയാണ് പ്രവർത്തിക്കുന്നത്, ഈ മൂടൽമഞ്ഞ്, ഇതിനെ തുടച്ചു നീക്കാൻ നിങ്ങൾക്ക് കഴിയില്ല. അതു നിങ്ങളുടെ ശക്തിക്കതീതമാണ്. വാഗ്ധോരണികൾ കൊണ്ട് വിശദീകരിക്കാൻ നിങ്ങൾ ശ്രമിച്ചേക്കാം...."ചില രാസപദാർത്ഥങ്ങൾ. ചില തന്മാത്രകൾ, അത്, ഇത് എന്നെല്ലാം. അങ്ങനെയെത്രയോ കാര്യങ്ങളുണ്ട്. (ചിരിച്ചുകൊണ്ട്) പക്ഷേ അതിനെയൊന്നും തുടച്ചു നീക്കാൻ നിങ്ങൾക്ക് കഴിയുകയില്ല.
സ്വരൂപദാമോദരൻ : അതെ,
മൂടൽമഞ്ഞ് എങ്ങനെ ഉണ്ടാകുന്നു എന്ന്പറയാൻ അവർക്ക് കഴിയുകയില്ല. അവരതിനെ വിളിക്കുന്നത്...
ശ്രീല പ്രഭുപാദർ : അതു നിങ്ങൾക്ക് ചെയ്യാം, അതിനെനീക്കം ചെയ്യാം. അതുവലിയ കാര്യമല്ല. പക്ഷേ അതെങ്ങനെയാണ് ഉണ്ടാകുന്നതെന്നറിഞ്ഞാൽ അതിനെ പ്രതിരോധിക്കാൻ കഴിയും.
സ്വരൂപദാമോദരൻ : അതെങ്ങനെയുണ്ടാകുന്നുവെന്ന് നമുക്കറിയാം.
ശ്രീല പ്രഭുപാദർ : അതേ. നിങ്ങൾക്കറിയാവുന്നതുകൊണ്ട് നിങ്ങൾക്കതിന്റെ പ്രതിപ്രവർത്തനവും കണ്ടുപിടിക്കാം.
സ്വരൂപദാമോദരൻ: അതു പാലു പോലെയാണ്. പാലിന് വെളുത്ത നിറമാണെങ്കിലും, അതു വെള്ളം മാത്രമാണ്. അതിനെ 'കൊളോയ്ഡൽ സസ്പെൻഷൻ ഓഫ് പ്രോട്ടീൻസ്' എന്ന് പറയുന്നു - ജലത്തിൽ. അതുപോലെ തന്നെ മൂടൽ മഞ്ഞും വായുവിലുള്ള ജലം മാത്രമാണ്.
ശ്രീല പ്രഭുപാദർ : അതേ. അതിന് നിങ്ങൾ തീയിടുക. അപ്പോൾ മൂടൽ മഞ്ഞ് ഉടൻ തന്നെ തുടച്ചു നീക്കപ്പെടും. വെള്ളത്തെ ഇല്ലായ്മ ചെയ്യാൻ അഗ്നിക്ക് കഴി
യും. അപ്പോൾ അഗ്നി ഉല്പാദിപ്പിക്കണം. അതു നിങ്ങൾക്ക് കഴിയില്ല. ഒരു വലിയ ബോംബിടുക. അതിൽ നിന്ന് ഊഷ്മാവുണ്ടാകും, മൂടൽ മഞ്ഞ് ഇല്ലാതാകും. ചെയ്യും.
ശിഷ്യൻ : അതുഭൂമിയെ തന്നെ നാമാവശേഷമാക്കും. (എല്ലാവരുംചിരിക്കുന്നു)
ശ്രീല പ്രഭുപാദർ : ഹരേ കൃഷ്ണ. ജലത്തെ പ്രതിരോധിക്കാൻ അഗ്നിക്കും വായുവിനും കഴിയും. ഇതെല്ലാവർക്കുമറിയാം. അതുകൊണ്ടു നിങ്ങൾ ചെയ്യുക.
ഇതാണ് അചിന്ത്യശക്തി. നിങ്ങൾക്കെന്ത് അസംബന്ധം വേണമെങ്കിലും പറയാം, പക്ഷേ അതിനെതിരെ(മൂടൽമഞ്ഞ്) ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ടതിനെ അചിന്തശക്തിയെന്ന് പറയുന്നു. നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. പക്ഷേ പ്രകൃതിയുടെ ക്രമീകരണമനുസരിച്ച് സൂര്യനുദിക്കുമ്പോൾ മൂടൽ മഞ്ഞ് അകലുന്നു. പൂർണമായും തീരുന്നു. സൂര്യനുദിക്കുമ്പോൾ അല്പം ചൂടുകൂടുന്നു. ഉടൻ തന്നെ എല്ലാം തീരുന്നു. നീഹാരം ഇവ ഭാസ്കരം (ശ്രീമദ് ഭാഗവതം 6.118) ഈ ഉദാഹരണം ഭാഗവതത്തിൽ നൽകിയിട്ടുള്ളതാണ് മൂടൽമഞ്ഞിനെ നീഹാരമെന്ന് പറയുന്നു. നീഹാരം ഭാസ്കരനാൽ (സൂര്യനാൽ) ഇല്ലാതാകുന്നു. അതു പോലെ തന്നെ സുപ്താവസ്ഥയിലുള്ള ഭക്തിയെ ഉണർത്തിയാൽ ഈ പാപപ്രതികരണങ്ങൾ എല്ലാം ഇല്ലാതാകുന്നു.
നിങ്ങൾ വെറുതെ പറയും. സൂര്യൻ ഈ രാസപദാർത്ഥവും ആ രാസപദാർത്ഥവും കൊണ്ടു നിർമ്മിക്ക പ്പെട്ടിരിക്കുന്നു എന്ന്. അങ്ങനെയെങ്കിൽ ഒരു സൂര്യനെ ഉൽപാദിപ്പിച്ച് എറിഞ്ഞു തരൂ. എന്തിനാണ് വെറുതെ താത്ത്വികമായ ഈ ഊഹാപോഹങ്ങളും, കബളിപ്പിക്കലും, വാക്കുകൾ കൊണ്ടുള്ള കസർത്തുകളും ? അതു നല്ലതല്ല.
സ്വരൂപദാമോദരൻ : അതാണ് ഗവേഷണത്തിന്റെ അർഥം. ഇത്രയുംനാൾ അറിയാതിരുന്നവയെ മനസ്സിലാക്കുക.
ശ്രീല പ്രഭുപാദർ : അതെ. ഗവേഷണമെന്നാൽ നിങ്ങൾ മൂഢന്മാരും ദുഷ്കൃതികളുമാണെന്ന് സ്വയം സമ്മതിക്കലാണ്. ഗവേഷണം ആർക്ക് വേണ്ടി ? ആർക്കാണ് അറിയാത്തത്? നിങ്ങൾക്കാണ് അറിവില്ലാത്തത്. അതു നിങ്ങൾ സമ്മതിക്കുന്നുമുണ്ട്. എത്രയോ അചിന്ത്യ ശക്തികളുണ്ട്. അവയെങ്ങനെ സംഭവിക്കുന്നുവെന്ന് നിങ്ങൾക്കറിയില്ല. അതുകൊണ്ട് നിങ്ങൾ അചിന്ത്യശക്തിയെ അംഗീകരിച്ചേ മതിയാകൂ. ഈ അചിന്ത്യശക്തിയെ അംഗീകരിക്കാത്ത പക്ഷം ദൈവത്തിന് അർത്ഥമില്ല. ദൈവം അങ്ങനെ (ദൈവമായി) ആയിത്തീർന്നതാണ് എന്ന്പറയുന്നത് ശരിയല്ല. കപടദൈവങ്ങൾ ദുഷ്കൃതികളാണ്, മൂഢന്മാരാണ്. പക്ഷേ ബുദ്ധിമതി കൾ അചിന്ത്യശക്തിയുടെ സാന്നിധ്യത്തിന് ഊന്നൽ നൽകും
നാം കൃഷ്ണനെ ദൈവമായി അംഗീകരിക്കുന്നതുപോലെ - അചിന്ത്യശക്തി ശ്രീരാമൻ്റെ അചിന്ത്യശക്തിയെ നാം അംഗീകരിക്കണം. അതിനെ വിലകുറച്ചു കാണരുത്. ഒരു ദുഷ്കൃതി വന്നിട്ടുപറയുന്നു, "ഞാൻ ദൈവത്തിന്റെ അവതാരമാണ്." മറ്റൊരു ദുഷ്കൃതി അതംഗീകരിക്കുന്നു. അതു ശരിയല്ല. " വ്യക്തി ദൈവമാണ്" എന്ന് പറയുന്നത് ഞങ്ങൾ അംഗീകരിക്കുന്നില്ല. അചിന്ത്യശക്തിയുടെ പ്രകടഭാവമുണ്ടായിരിക്കണം. ബാലനായിരുന്നപ്പോൾ കൃഷ്ണൻ പർവതത്തെ ഉയർത്തിയതു പോലെ. അത് അചിന്ത്യമായ ശക്തിയുടെ പ്രകടനമാണ്. രാമചന്ദ്രഭഗവാൻ തൂണുകളില്ലാതെ കല്ലുകൾ കൊണ്ടു പാലം പണികഴിപ്പിച്ചു. കല്ലുകൾ വെള്ളത്തിൽ പൊങ്ങിക്കിടന്നു. അത് അചിന്ത്യശക്തിയാണ്.
നിങ്ങൾക്ക് അചിന്ത്യശക്തിയെ അംഗീകരിക്കാൻ കഴിയില്ല എന്നതിനാൽ, അവയെക്കുറിച്ചു വിശദീകരിക്കുമ്പോൾ അവ വെറും കഥകൾ മാത്രമാണെന്ന് നിങ്ങൾ പറയും. എന്താണതിന് പറയുന്നത് ? “മിത്തോളജി''. പക്ഷേ മഹാത്മാക്കളായ വാത്മീകിയും, വ്യാസദേവനും മറ്റാചാര്യന്മാരും തങ്ങളുടെ സമയം പാഴാക്കിയത് കെട്ടുകഥകൾ (മിത്തോളജി) മെനയാനാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അത്രയധികം പാണ്ഡിത്യമുള്ളവർ ? അതുകെട്ടുകഥകളാണെന്ന് അവർ വ്യാഖ്യാനിക്കുന്നില്ല. അവരതിനെ യാഥാർത്ഥ്യമായി കാണുന്നു.
വലിയ കാട്ടുതീയുണ്ടായി. സഖാക്കളും ഗോപബാലന്മാരും വളരെ ചിന്തിതരായി. അവർ കൃഷ്ണന്റെ നേർക്ക് നോക്കി. "കൃഷ്ണാ, എന്തു ചെയ്യണം ?" കൃഷ്ണൻ പറഞ്ഞു, "വിഷമിക്കണ്ട." അദ്ദേഹം കാട്ടുതീ വിഴുങ്ങി. അത്ര തന്നെ. അതാണ് അചിന്ത്യമായ ശക്തി. അതാണ് ദൈവം.
ഐശ്വര്യ-വൈരാഗ്യ-യശോfവബോധ-വീര്യ-ശ്രി യഃ. ഈ ആറൈശ്വര്യങ്ങളും പരിപൂർണമായും പ്രകടമാണ്. അതാണ് ദൈവം. അതേ അചിന്ത്യമായ ശക്തി, അഥവാ ഊർജം നമുക്കുമുണ്ട്. പക്ഷേ വളരെ കുറഞ്ഞയളവിൽ മാത്രം. നമ്മുടെ ശരീരത്തിൽ എന്തൊക്കെയോ സംഭവിക്കുന്നു. നമുക്ക് വിശദീകരിക്കാൻ കഴിയുകയില്ല. അതേ ഉദാഹരണം. എൻ്റെ നഖം വളരുന്നു. അതിനസുഖം വന്ന് ജീർണിച്ചാലും പിന്നേയും അതേപോലെ വളരുന്നു. എന്തു യന്ത്രപ്രവർത്തനമാണ് നടക്കുന്നതെന്ന് നാമറിയുന്നില്ല. പക്ഷേ അതേ സ്ഥാനത്ത്, അതേയളവിൽ വീണ്ടും വളരുന്നു.അതെന്റെ ശരീരത്തിൽ നിന്നാണ് വളരുന്നത്. അതാണ് അചിന്ത്യശക്തി. ഇത് എനിക്കും, ഡോക്ടർമാർക്കും ഒരേപോലെ അചിന്ത്യമാണ്, അവർക്കും വിശദീകരിക്കാൻ കഴിയുകയില്ല.
ശിഷ്യൻ : ഡോക്ടർമാർ മനുഷ്യൻ്റെ തലച്ചോറിലെ സങ്കീർണതകൾ കണ്ട് അമ്പരുന്നു നിൽക്കുകയാണ്.
ശ്രീല പ്രഭുപാദർ : അതെ. അതെ, പക്ഷേ അവർ ദുർബുദ്ധികളാണ്. തലച്ചോറ് പ്രവർത്തിക്കുന്നതല്ല. ആത്മാവാണ് പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർ പ്രവർത്തിക്കുന്നു എന്നുപറയുന്നതുപോലെ. ദുർബുദ്ധിപറയും കമ്പ്യൂട്ടറാണ് പ്രവർത്തിക്കുന്നതെന്ന്. അല്ല. മനുഷ്യനാണ് പ്രവർത്തിക്കുന്നത്. അയാൾ ബട്ടൺ അമർത്തുന്നു, അപ്പോൾ അതു പ്രവർത്തിക്കുന്നു. അതില്ലെങ്കിൽ പിന്നെ ആ യന്ത്രത്തിൻ്റെ പ്രയോജനമെന്താണ്? നിങ്ങൾ യന്ത്രത്തെ വെറുതെ വച്ചിരുന്നാൽ, ആയിരം വർഷങ്ങൾ കഴിഞ്ഞാലും അതു പ്രവർത്തിക്കുകയില്ല. പിന്നെ ഒരാൾ വരും, ബട്ടൺ അമർത്തും, അതു പ്രവർ ൺത്തിച്ചു തുടങ്ങും. അപ്പോൾ ആരാണ് പ്രവർത്തിക്കുന്നത്? യന്ത്രം പ്രവർത്തിക്കുന്നുവോ അതോ മനുഷ്യൻ പ്രവർത്തിക്കുന്നുവോ ? മനുഷ്യനും ഒരു യന്ത്രം തന്നെയാണ്. അതു പ്രവർത്തിക്കുന്നതിൻ്റെ കാരണം പരമാത്മാവിന്റെ അഥവാ ദൈവത്തിൻ്റെ സാന്നിദ്ധ്യമാണ്. ആകയാൽ, ആത്യന്തികമായി ദൈവമാണ് പ്രവർത്തിക്കുന്നത്. മരിച്ച വ്യക്തിക്ക് പ്രവർത്തിക്കാൻ കഴിയില്ല. ഒരാൾ എത്ര കാലം ജീവനോടേയിരിക്കുന്നു ? പരമാത്മാവും ആത്മാവും ഉള്ളിടത്തോളം. ആത്മാവുണ്ടെങ്കിലും, പരമാത്മാവ് ബുദ്ധി നൽകിയില്ലെങ്കിൽ ആത്മാവിന് പ്രവർത്തിക്കാൻ കഴിയില്ല. മത്തഃ സ്തിർ ജ്ഞാനം അപോഹനം ച (ഭഗവദ് ഗീത 15.15) ദൈവമാണ് ബുദ്ധി തരുന്നത്. “നീ ഈ ബട്ടൺ അമർത്തുക." അപ്പോൾ ഞാൻ ബട്ടൺ അമർത്തുന്നു. അതായത് ആത്യന്തികമായി പ്രവർത്തിക്കുന്നത് കൃഷ്ണനാണ്.
നിങ്ങൾ ഗവേഷണം ചെയ്യുന്നതും സംസാരിക്കുന്നതുമെല്ലാം കൃഷ്ണൻ തന്നെയാണ് ചെയ്യുന്നത്. കൃഷ്ണനാണ് നിങ്ങൾക്ക് ബുദ്ധി നൽകുന്നത്. നിങ്ങൾ, ഈ സൗകര്യം വേണമെന്ന് കൃഷ്ണനോടു പ്രാർത്ഥിച്ചു. കൃഷ്ണൻ അതു നിങ്ങൾക്ക് നൽകുന്നു. ചിലപ്പോൾ ആകസ്മികമായി ചില പരീക്ഷണങ്ങൾ വിജയിക്കുന്നു. അതായത് പരീക്ഷണം നടത്തി നിങ്ങൾ വലയുമ്പോൾ കൃഷ്ണൻ പറയും, “ശരി, നടത്തിക്കൊള്ളുക" എന്ന്. യശോദ മാതാവിനെപ്പോലെ. അവർ കൃഷ്
ണനെ ബന്ധിക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ കഴിഞ്ഞില്ല. പിന്നീട് കൃഷ്ണൻ സമ്മതിച്ചു, അപ്പോൾ അതു സാധ്യമായി. അതുപോലെ തന്നെ ഈ ആകസ്മികതയിലും കൃഷ്ണൻ നിങ്ങളെ സഹായിക്കുകയാണ്: "ശരി, നിങ്ങൾ വളരെ കഠിനമായി അദ്ധ്വാനിച്ചു. ഇതാ പ്രതിഫലം". എല്ലാം കൃഷ്ണനാണ്. മത്തഃ സ്മൃതിർ ജ്ഞാനം അപോഹനം ച. എല്ലാം കൃഷ്ണനിൽ നിന്നാണ് ഉത്ഭവിക്കുന്നത്.
സ്വരൂപദാമോദരൻ : കൃഷ്ണൻ ഗവേഷണം നടത്താനുള്ള ശരിയായ മാർഗദർശനം നൽകിയില്ലെന്ന് അവർ പറയും.
ശ്രീല പ്രഭുപാദർ : അതെ, അദ്ദേഹം നൽകുന്നുണ്ട്. അല്ലെങ്കിൽ എങ്ങനെ നിങ്ങൾക്ക് ചെയ്യുവാൻ കഴിയും? നിങ്ങൾ ചെയ്യുന്നതെല്ലാം കൃഷ്ണന്റെ കാരുണ്യം കൊണ്ടു മാത്രമാണ്. നിങ്ങൾ അനുകൂലമായി പ്രവർത്തിച്ചാൽ കൃഷ്ണൻ നിങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകും. കൃഷ്ണൻ സൗകര്യങ്ങൾ നൽകും, നിങ്ങളെ അനകൂലിക്കും, നിങ്ങൾ ആഗ്രഹിക്കുന്നത്ര മാത്രം, അതിനപ്പുറമില്ല. നിങ്ങൾ കൃഷ്ണനെ ശരണം പ്രാപിക്കുന്നതിന് ആനുപാതികമായി ബുദ്ധി ഉണ്ടാകും. നിങ്ങൾ പൂർണമായി ശരണം പ്രാപിച്ചാൽ പരിപൂർണബുദ്ധി ഉണ്ടാകും. അതു ഭഗവദ് ഗീതയിൽ പറയുന്നു: യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം. (ഭഗവദ് ഗീത 4.11) "നിങ്ങൾ പൂർണമായും ശരണം പ്രാപിച്ചാൽ ഞാൻ പൂർണമായ സംരക്ഷണം നൽകും" എന്നാണ് കൃഷ്ണൻ പറയുന്നത്. അഹം ത്വാം സർവപാപേഭ്യോ മോക്ഷയിഷ്യാമി (ഭഗവദ് ഗീത 18.66) അദ്ദേഹം നിങ്ങൾക്ക് പൂർണമായ ബുദ്ധി പ്രദാനം ചെയ്യും.
ശാസ്ത്രസമൂഹം ഇത് അംഗീരിക്കുന്നതാണ് നമ്മുടെ മഹത്തായ വിജയം. അവർ സമ്മതിക്കട്ടെ. അപ്പോൾ നമ്മുടെ കൃഷ്ണാവബോധപ്രസ്ഥാനം ഒരു വമ്പിച്ച വിജയമാകും. നിങ്ങൾ സമ്മതിക്കുക,"ദൈവമുണ്ട്, അചിന്ത്യശക്തിയുണ്ട്." അപ്പോൾ നമ്മുടെ പ്രസ്ഥാനം വിജയിക്കും.
- ദിവ്യ പൂജ്യ ശ്രീ ശ്രീമദ് എ.സി.ഭക്തിവേദാന്തസ്വാമി ശ്രീല പ്രഭുപാദരും ശിഷ്യന്മാരും തമ്മിൽ 1973 മേയ് മാസം ലോസ് ആഞ്ചല്സിൽ വച്ചു നടന്ന സംഭാഷണത്തിൽ നിന്ന്.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്
Monday, December 25, 2023
പ്രവൃത്തിയിൽ പുരോഗതി അനിവാര്യമാണ്
നേഹ യത്കർമ്മ ധർമ്മായ ന വിരാഗായ കല്പതേ
ന തീർത്ഥപദസേവായൈ ജീവന്നപി മൃതേ ഹി സഃ
വിവർത്തനം
ഏതോരുവന്റെ തോഴിൽ ധാർമിക ജീവിതത്തിൻ്റെ ഉന്നതിക്കുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുളളതല്ലയോ, ഏതോരുവൻ്റെ ധാർമികമായ ആചാരാനുഷ്ഠാനങ്ങൾ അവനെ വൈരാഗ്യത്തിലേക്ക് ഉയർത്തുന്നില്ലയോ, ഏതോരുവൻ്റെ വൈരാഗ്യം അവനെ പരമദിവ്യോത്തമപുരുഷനായ ഭഗവാനുവേണ്ടിയുളള ഭക്തിയുത സേവനത്തിലേക്ക് നയിക്കുന്നില്ലയോ, അവൻ ശ്വസിക്കുന്നുണ്ടെങ്കിലും മരിച്ചവനായി പരിഗണിക്കപ്പെടും.
ഭാവാർത്ഥം
ഭർത്താവുമൊത്തുള്ള തൻ്റെ ജീവിതം ഭൗതികമായ കരുക്കുകളിൽ നിന്ന് മോചനത്തിൻ്റെ പാതയിലേക്ക് നയിക്കാൻ ഉതകാത്തതായിരുന്നതിനാൽ അത് വെറും സമയം പാഴാക്കലായിരുന്നുവെന്ന് ദേവഹൂതി പരിതപിക്കുന്നു. ഒരുവൻ്റെ ഏതു പ്രവൃത്തിയും ധാർമിക ജീവിതത്തിൻ്റെ തലത്തിലേക്ക് നയിക്കപ്പെടുന്നില്ലെങ്കിൽ പ്രയോജനരഹിതമാകും. സ്വാഭാവികമായി എല്ലാവരും എന്തെങ്കിലും തൊഴിൽ ചെയ്യുന്നവരാണ്. ഒരു തൊഴിൽ ഒരുവനെ, ധാർമിക ജീവിതത്തിൻ്റെ തലത്തിലേക്കും, ധാർമിക ജീവിതത്തിന്റെ തലം, പരിത്യാഗത്തിൻ്റെ, അഥവാ സന്ന്യാസത്തിൻ്റെ തലത്തിലേക്കും, പരിത്യാഗത്തിൻ്റെ തലം ഭക്തിയുതസേവനത്തിന്റെ തലത്തിലേക്കും നയിക്കുന്നപക്ഷം അവന് ആ തൊഴിലിൽ പരിപൂർണത നേടാൻ കഴിയും. ഭഗവദ് ഗീതയിൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ, ഏതു തൊഴിലും ആത്യന്തികമായി ഭക്തിയുതസേവനത്തിന്റെ തലത്തിലേക്ക് നയിക്കപ്പെടാത്തപക്ഷം അത് ഭൗതികജീവിതത്തിൽ ബദ്ധതയ്ക്ക് നിദാന മാകും. "യജ്ഞാർത്ഥാത് കർമണോ fന്യത്ര ലേകോ fയം കർമ ബന്ധനഃ" ഒരുവൻ ക്രമാനുഗതമായി ഭക്തിയുതസേവനത്തിൻ്റെ തലത്തിലേക്ക് ഉയർത്തപ്പെടാത്തപക്ഷം, അവൻ്റെ സ്വാഭാവികമായ പ്രവർത്തനങ്ങളുടെ ആരംഭം മുതലേ അവനൊരു മൃതശരീരമായി പരിഗണിക്കപ്പെടും. കൃഷ്ണാവബോധം ഗ്രഹിക്കുന്നതിലേക്ക് നയിക്കപ്പെടാത്ത ഏതു പ്രവൃത്തിയും പ്രയോജനമില്ലാത്തതാകുന്നു.
(ശ്രീമദ് ഭാഗവതം 3/23/56/)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്
ആരെയാണ് കൃഷ്ണഭക്തർ, അഥവാ കൃഷ്ണാവബോധമുള്ളവർ എന്ന് വിളിക്കുന്നത്?
ചൈതന്യമഹാപ്രഭു രൂപഗോസ്വാമിയെ പഠിപ്പിക്കുവാൻ തുടങ്ങിയപ്പോൾ ആദ്യമായി അദ്ദേഹത്തോടു പറഞ്ഞു: “എൻ്റെ പ്രിയപ്പെട്ട രൂപാ ഭക്തിയുതസേവനത്തിന്റെ ശാസ്ത്രം മഹാസമുദ്രം പോലെയാണ്. അതിൻ്റെ മുഴുവൻ വിസ്തൃതിയും നിനക്കു കാട്ടിത്തരുവാൻ സാധ്യമല്ല. എന്തായാലും ഞാൻ അതിൽനിന്ന് ഒരു തുള്ളിമാത്രം എടുത്തുകാട്ടി ആ സമുദ്രത്തിന്റെ സ്വഭാവം നിനക്കു വിശദീകരിച്ചു തരുവാൻ ശ്രമിക്കാം. ഈ വിധത്തിൽ നിനക്കതിന്റെ രൂചി അറിയുവാനും ഭക്തിയുത സേവനമാകുന്ന സാഗരം വാസ്തവത്തിൽ എന്താണെന്നു മനസ്സിലാക്കുവാനും കഴിയും". തുടർന്ന്, മഹാപ്രഭു ഈ ബ്രഹ്മാണ്ഡത്തിൽ, അഥവാ പ്രപഞ്ചത്തിൽ അസംഖ്യം ജീവസത്തകളുണ്ടെന്നും അവയൊക്കെ തങ്ങളുടെ സ്വന്തം ഫലോദ്ദിഷ്ടകർമങ്ങൾക്കനുസൃതമായി ഒരു ജീവവർഗത്തിൽനിന്നു മറ്റൊന്നിലേക്കും ഒരു ഗ്രഹത്തിൽ നിന്നു മറ്റൊന്നിലേക്കും പുനർജന്മം കൈക്കൊള്ളുകയാണെന്നും വിശദീകരിച്ചു. ഇപ്രകാരം ഭൗതികജീവിതത്തിലുള്ള അവരുടെ പഞ്ജര ബന്ധം സ്മരണാതീതകാലം മുതൽ തുടർന്നു വരുന്നു. വാസ്തവത്തിൽ ഈ ജീവസത്തകൾ പരമാത്മാവിന്റെ അതിസൂക്ഷ്മങ്ങളായ വിഭിന്നാംശങ്ങളത്രെ. ജീവാത്മാവിന്റെ ആയതി വിസ്താരങ്ങൾ ഒരു രോമാഗ്രത്തിൻ്റെ 1/10,000 അംശത്തോളമാണെന്നു ശ്രീമദ്ഭാഗവതത്തിൽ പറഞ്ഞിരിക്കുന്നു. മറ്റുവിധത്തിൽ പറഞ്ഞാൽ, അതു ദൃശ്യമല്ലാത്തവിധം തുലോം ചെറുതാകുന്നു. ശ്വേതാശ്വതരോപനിഷത്തിലും ഈ കാര്യം സ്ഥിരീകരിച്ചിരിക്കുന്നു. ശ്രീമദ്ഭാഗവത്തിൻ്റെ ദശമസ്കന്ധത്തിൽ, ചതുഷ്കുമാരന്മാരിൽ ഒരുവനായ സനന്ദനൻ ഒരു മഹായജ്ഞം നടത്തവേ താഴെപ്പറയുന്ന പ്രഭാഷണം നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു. “ഹേ പരമതത്വമേ! ജീവസത്തകൾ പരമാല്പങ്ങളായ സ്ഫുലിംഗങ്ങളല്ലായിരുന്നുവെങ്കിൽ ഓരോ സൂക്ഷ്മ സ്ഫുലിംഗവും സർവവ്യാപകമായതും ഒരു പരമശക്തിയാൽ നിയന്ത്രിക്കപ്പെടുവാൻ കഴിയാത്തതുമാകുമായിരുന്നു. എന്നാൽ ഒരു ജീവസത്തയെ പരമപ്രഭുവിൻ്റെ ഒരു പരമാണു മാത്രമായ വിഭിന്നാംശമായി അംഗീകരിക്കുന്നപക്ഷം അവൻ സ്വയം ഒരു പരമശക്തിയാൽ നിയന്ത്രിതനായി ഭവിക്കും. ഈ ഒടുവിൽ പറഞ്ഞതാണ് അവൻ്റെ യഥാർത്ഥത്തിലുള്ള മൂലസ്വരൂപം. അത് ഈ നിലയിൽ വർത്തിക്കുന്നതായാൽ അവനു പൂർണമുക്തി നേടുകയും ചെയ്യാം. (ഭാഗ 10.87.30) ഒരുവൻ തൻ്റെ സ്ഥാനം പരമദിവ്യോത്തമപുരുഷന്റേതിനു തുല്യമാണെന്നു തെറ്റായി പരിഗണിക്കുന്നതായാൽ അയാൾ അദ്വൈതസിദ്ധാന്തത്താൽ ദൂഷിതനായിത്തീരുകയും ആധ്യാത്മിക ജീവിതത്തിനായുള്ള അയാളുടെ പ്രയത്നങ്ങൾ ഫലപ്രദമാകാതെ പോകുകയും ചെയ്യും.
ചൈതന്യമഹാപ്രഭു, രണ്ടു തരം ജീവസത്തകൾ- ശാശ്വതമുക്തിനേടിയവയും ശാശ്വതബദ്ധങ്ങളും ഉണ്ടെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് ശ്രീമദ് ഭാഗവതത്തിലെ ഈ ഉപദേശങ്ങൾ സവിസ്തരം പ്രതിപാദിച്ചു. നിത്യബദ്ധങ്ങളായ ജീവസത്തകളെത്തന്നെ രണ്ടുവിഭാഗങ്ങളായി- ജംഗമങ്ങളെന്നും സ്ഥാവരങ്ങളെന്നും - തരംതിരിക്കാം. ചലിക്കാൻ കഴിയാത്ത സത്തകൾ- ഉദാഹരണത്തിന് മരങ്ങൾപോലെയുള്ളവ- ഒരു സ്ഥലത്തു സ്ഥിതിചെയ്യുകയും അവ സ്ഥാവരങ്ങൾ എന്നു വർഗീകരിക്കപ്പെടുകയും ചെയ്യുന്നു. ചലിക്കുന്നവ- പക്ഷികൾ, മൃഗങ്ങൾ എന്നിവയെപ്പോലെ- ജംഗമങ്ങൾ (ചലിക്കുന്ന സത്തകൾ) എന്നുവിളിക്കപ്പെടുന്നു. അവയെ വീണ്ടും മൂന്നിനങ്ങളായി വിഭജിക്കുന്നു. ആകാശത്തുപറക്കുന്നവ, വെള്ളത്തിൽ നീന്തുന്നവ, ഭൂമിയിൽ നടക്കുന്നവ. കരയിൽ ജീവിക്കുന്ന ലക്ഷോപലക്ഷം ജീവസത്തകളിൽ, മനുഷ്യർ ഒരു ചെറിയ അംശം മാത്രമാണ്. എണ്ണത്തിൽ കുറവായ ആ മനുഷ്യജീവികളിൽ ഭൂരിഭാഗവും ആധ്യാത്മികജീവിതത്തെപ്പറ്റി തികച്ചും അജ്ഞരും തങ്ങളുടെ ശീലങ്ങളിൽ ശുദ്ധിയില്ലാത്തവരും പരമദിവ്യോത്തമപുരുഷൻ്റെ അസ്തിത്വത്തിൽ വിശ്വാസമില്ലാത്തവരുമാണ്. ചുരുക്കത്തിൽ, മനുഷ്യജീവികളിൽ ഭൂരിഭാഗവും മൃഗങ്ങളെപോലെ ജീവിക്കുന്നു. അവരെ യഥാർത്ഥത്തിൽ മനുഷ്യത്വമുള്ള അഥവാ പരിഷ്കൃതരായ ജീവിസമൂഹത്തിൽപ്പെട്ട മനുഷ്യജീവികളുടെ എണ്ണത്തിൽ ഉൾപ്പെടുത്താതെ വിട്ടുകളയാവുന്നതാണ്. ധർമശാസ്ത്രങ്ങളിലും ദൈവാസ്തിത്വത്തിലും വിശ്വസിക്കുന്ന, അഥവാ ശരിയായ പെരുമാറ്റത്തിൽ വിശ്വസിക്കുന്ന, ഏതാനും ആളുകളെ കണ്ടെത്തുക തുലോം ദുഷ്കരമാകുന്നു. ഈ കാര്യങ്ങളുടെ മൂല്യത്തിൽ ഉറച്ചു വിശ്വസിക്കുന്നവർ ആര്യന്മാർ- ആധ്യാത്മിക ജീവിതത്തിൽ മുന്നേറുന്നവരെ കുറിക്കുന്ന ഒരു വാക്ക്- എന്നറിയപ്പെടുന്നു. ധർമശാസ്ത്രങ്ങളുടെ മൂല്യത്തിലും മാനുഷിക പരിഷ്കൃതിയുടെ പുരോഗമനത്തിലും വിശ്വസിക്കുന്ന കൂട്ടരിൽ രണ്ടുവിഭാഗങ്ങളുണ്ട് - ധാർമിക ബോധമുള്ളവരും ധാർമിക ബോധമില്ലാത്തവരും. ധാർമിക ബോധമുള്ളവർ പൊതുവേ ഇന്ദ്രിയ തർപണത്തിന് ചില സത്ഫലങ്ങൾ നേടുവാൻ വേണ്ടി ഫലോദ്ദിഷ്ടകർമങ്ങൾ ചെയ്യുന്നു. ഇന്ദ്രീയ പ്രീണനത്തിനായി സത്കർമങ്ങൾ ചെയ്യുന്ന ഒട്ടേറെ ആളുകളിൽ ഒരു ചെറിയ എണ്ണം മാത്രമേ നിരപേക്ഷതത്വത്തെപ്പറ്റി അറിയുന്നുള്ളു. ഇവരെയാണു ജ്ഞാനികൾ എന്നു വിളിക്കുന്നത്. ശതക്കണക്കും സഹസ്രക്കണക്കുമായ അത്തരം ജ്ഞാനികളിൽതന്നെ ചുരുക്കം പേരേ യഥാർഥത്തിൽ മോക്ഷം പ്രാപിക്കുന്നുള്ളൂ. ഒരാൾ മുക്തനാകുമ്പോൾ ജീവസത്ത ഭൗതിക മൂലകങ്ങൾ അടങ്ങിയതല്ലെന്നും മറിച്ച്, ഭൗതിക വസ്തുവിൽ നിന്നു വ്യതിരിക്തമായ ജീവാത്മാവാണെന്നും അയാൾ താത്വികമായി മനസ്സിലാക്കുന്നു. ഈ തത്വം സൈദ്ധാന്തികമായി മാത്രം അറിയുന്നതുകൊണ്ട് ഒരാളെ മുക്തൻ എന്നു പറയാമെങ്കിലും, യഥാർത്ഥത്തിലുള്ള ഒരു മുക്തൻ അഥവാ മുക്താത്മാവ് പരമപ്രഭുവിൻ്റെ നിത്യസേവകൻ എന്ന നിലയിലുള്ള തൻ്റെ മൂലസ്വരൂപം മനസ്സിലാക്കുന്നവനാണ്. അങ്ങനെയുള്ള മുക്താത്മാക്കൾ ഭക്തിവിശ്വാസങ്ങളോടെ ഭഗവത് സേവനത്തിൽ വ്യാപൃതരാകുന്നു. അവരെ കൃഷ്ണഭക്തന്മാർ, അഥവാ കൃഷ്ണാവബോധവാന്മാർ എന്നുവിളിക്കുന്നു.
( ചൈതന്യശിക്ഷാമൃതം / അധ്യായം ഒന്ന് / രൂപഗോസ്വാമിക്കു നൽകിയ ഉപദേശങ്ങൾ )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്
Friday, December 22, 2023
അഥാഷ്ടാദശോഽധ്യായഃ സംന്യാസത്തിന്റെ പരിപൂർണത
അർജുന
ഉവാച ।
സംന്യാസസ്യ മഹാബാഹോ
തത്ത്വമിച്ഛാമി വേദിതും ।
ത്യാഗസ്യ
ച ഹൃഷീകേശ പൃഥക്കേശിനിഷൂദന ॥ 18-1 ॥
ശ്രീഭഗവാനുവാച ।
കാമ്യാനാം കർമണാം ന്യാസം
സംന്യാസം കവയോ വിദുഃ ।
സർവകർമഫലത്യാഗം
പ്രാഹുസ്ത്യാഗം വിചക്ഷണാഃ ॥ 18-2 ॥
ത്യാജ്യം ദോഷവദിത്യേകേ
കർമ പ്രാഹുർമനീഷിണഃ ।
യജ്ഞദാനതപഃകർമ
ന ത്യാജ്യമിതി ചാപരേ ॥ 18-3 ॥
നിശ്ചയം ശൃണു മേ തത്ര
ത്യാഗേ ഭരതസത്തമ ।
ത്യാഗോ
ഹി പുരുഷവ്യാഘ്ര ത്രിവിധഃ സമ്പ്രകീർതിതഃ ॥ 18-4 ॥
യജ്ഞദാനതപഃകർമ ന
ത്യാജ്യം കാര്യമേവ തത് ।
യജ്ഞോ
ദാനം തപശ്ചൈവ പാവനാനി മനീഷിണാം ॥ 18-5 ॥
ഏതാന്യപി തു കർമാണി സംഗം
ത്യക്ത്വാ ഫലാനി ച ।
കർതവ്യാനീതി
മേ പാർഥ നിശ്ചിതം മതമുത്തമം ॥ 18-6 ॥
നിയതസ്യ തു സംന്യാസഃ
കർമണോ നോപപദ്യതേ ।
മോഹാത്തസ്യ
പരിത്യാഗസ്താമസഃ പരികീർതിതഃ ॥ 18-7 ॥
ദുഃഖമിത്യേവ യത്കർമ
കായക്ലേശഭയാത്ത്യജേത് ।
സ
കൃത്വാ രാജസം ത്യാഗം നൈവ ത്യാഗഫലം ലഭേത് ॥ 18-8 ॥
കാര്യമിത്യേവ യത്കർമ
നിയതം ക്രിയതേഽർജുന ।
സംഗം
ത്യക്ത്വാ ഫലം ചൈവ സ ത്യാഗഃ സാത്ത്വികോ മതഃ ॥ 18-9 ॥
ന ദ്വേഷ്ട്യകുശലം കർമ
കുശലേ നാനുഷജ്ജതേ ।
ത്യാഗീ
സത്ത്വസമാവിഷ്ടോ മേധാവീ ഛിന്നസംശയഃ ॥ 18-10 ॥
ന ഹി ദേഹഭൃതാ ശക്യം
ത്യക്തും കർമാണ്യശേഷതഃ ।
യസ്തു
കർമഫലത്യാഗീ സ ത്യാഗീത്യഭിധീയതേ ॥ 18-11 ॥
അനിഷ്ടമിഷ്ടം മിശ്രം ച
ത്രിവിധം കർമണഃ ഫലം ।
ഭവത്യത്യാഗിനാം
പ്രേത്യ ന തു സംന്യാസിനാം ക്വചിത് ॥ 18-12 ॥
പഞ്ചൈതാനി മഹാബാഹോ
കാരണാനി നിബോധ മേ ।
സാംഖ്യേ
കൃതാന്തേ പ്രോക്താനി സിദ്ധയേ സർവകർമണാം ॥ 18-13 ॥
അധിഷ്ഠാനം തഥാ കർതാ കരണം
ച പൃഥഗ്വിധം ।
വിവിധാശ്ച
പൃഥക്ചേഷ്ടാ ദൈവം ചൈവാത്ര പഞ്ചമം ॥ 18-14 ॥
ശരീരവാങ്മനോഭിര്യത്കർമ
പ്രാരഭതേ നരഃ ।
ന്യായ്യം
വാ വിപരീതം വാ പഞ്ചൈതേ തസ്യ ഹേതവഃ ॥ 18-15 ॥
തത്രൈവം സതി
കർതാരമാത്മാനം കേവലം തു യഃ ।
പശ്യത്യകൃതബുദ്ധിത്വാന്ന
സ പശ്യതി ദുർമതിഃ ॥ 18-16 ॥
യസ്യ നാഹങ്കൃതോ ഭാവോ
ബുദ്ധിര്യസ്യ ന ലിപ്യതേ ।
ഹത്വാഽപി
സ ഇമാഁല്ലോകാന്ന ഹന്തി ന നിബധ്യതേ ॥ 18-17 ॥
ജ്ഞാനം ജ്ഞേയം പരിജ്ഞാതാ
ത്രിവിധാ കർമചോദനാ ।
കരണം
കർമ കർതേതി ത്രിവിധഃ കർമസംഗ്രഹഃ ॥ 18-18 ॥
ജ്ഞാനം കർമ ച കർതാ ച
ത്രിധൈവ ഗുണഭേദതഃ ।
പ്രോച്യതേ
ഗുണസംഖ്യാനേ യഥാവച്ഛൃണു താന്യപി ॥ 18-19 ॥
സർവഭൂതേഷു യേനൈകം
ഭാവമവ്യയമീക്ഷതേ ।
അവിഭക്തം
വിഭക്തേഷു തജ്ജ്ഞാനം വിദ്ധി സാത്ത്വികം ॥ 18-20 ॥
പൃഥക്ത്വേന തു യജ്ജ്ഞാനം
നാനാഭാവാൻപൃഥഗ്വിധാൻ ।
വേത്തി
സർവേഷു ഭൂതേഷു തജ്ജ്ഞാനം വിദ്ധി രാജസം ॥ 18-21 ॥
യത്തു
കൃത്സ്നവദേകസ്മിൻകാര്യേ സക്തമഹൈതുകം ।
അതത്ത്വാർഥവദൽപം
ച തത്താമസമുദാഹൃതം ॥ 18-22 ॥
നിയതം
സംഗരഹിതമരാഗദ്വേഷതഃ കൃതം ।
അഫലപ്രേപ്സുനാ
കർമ യത്തത്സാത്ത്വികമുച്യതേ ॥ 18-23 ॥
യത്തു കാമേപ്സുനാ കർമ
സാഹങ്കാരേണ വാ പുനഃ ।
ക്രിയതേ
ബഹുലായാസം തദ്രാജസമുദാഹൃതം ॥ 18-24 ॥
അനുബന്ധം ക്ഷയം
ഹിംസാമനപേക്ഷ്യ ച പൗരുഷം ।
മോഹാദാരഭ്യതേ
കർമ യത്തത്താമസമുച്യതേ ॥ 18-25 ॥
മുക്തസംഗോഽനഹംവാദീ
ധൃത്യുത്സാഹസമന്വിതഃ ।
സിദ്ധ്യസിദ്ധ്യോർനിർവികാരഃ
കർതാ സാത്ത്വിക ഉച്യതേ ॥ 18-26 ॥
രാഗീ
കർമഫലപ്രേപ്സുർലുബ്ധോ ഹിംസാത്മകോഽശുചിഃ ।
ഹർഷശോകാന്വിതഃ
കർതാ രാജസഃ പരികീർതിതഃ ॥ 18-27 ॥
അയുക്തഃ പ്രാകൃതഃ
സ്തബ്ധഃ ശഠോ നൈഷ്കൃതികോഽലസഃ ।
വിഷാദീ
ദീർഘസൂത്രീ ച കർതാ താമസ ഉച്യതേ ॥ 18-28 ॥
ബുദ്ധേർഭേദം ധൃതേശ്ചൈവ
ഗുണതസ്ത്രിവിധം ശൃണു ।
പ്രോച്യമാനമശേഷേണ
പൃഥക്ത്വേന ധനഞ്ജയ ॥ 18-29 ॥
പ്രവൃത്തിം ച നിവൃത്തിം
ച കാര്യാകാര്യേ ഭയാഭയേ ।
ബന്ധം
മോക്ഷം ച യാ വേത്തി ബുദ്ധിഃ സാ പാർഥ സാത്ത്വികീ ॥ 18-30 ॥
യയാ ധർമമധർമം ച കാര്യം
ചാകാര്യമേവ ച ।
അയഥാവത്പ്രജാനാതി
ബുദ്ധിഃ സാ പാർഥ രാജസീ ॥ 18-31 ॥
അധർമം ധർമമിതി യാ മന്യതേ
തമസാവൃതാ ।
സർവാർഥാന്വിപരീതാംശ്ച
ബുദ്ധിഃ സാ പാർഥ താമസീ ॥ 18-32 ॥
ധൃത്യാ യയാ ധാരയതേ
മനഃപ്രാണേന്ദ്രിയക്രിയാഃ ।
യോഗേനാവ്യഭിചാരിണ്യാ
ധൃതിഃ സാ പാർഥ സാത്ത്വികീ ॥ 18-33 ॥
യയാ തു
ധർമകാമാർഥാന്ധൃത്യാ ധാരയതേഽർജുന ।
പ്രസംഗേന
ഫലാകാങ്ക്ഷീ ധൃതിഃ സാ പാർഥ രാജസീ ॥ 18-34 ॥
യയാ സ്വപ്നം ഭയം ശോകം
വിഷാദം മദമേവ ച ।
ന
വിമുഞ്ചതി ദുർമേധാ ധൃതിഃ സാ പാർഥ താമസീ ॥ 18-35 ॥
സുഖം ത്വിദാനീം ത്രിവിധം
ശൃണു മേ ഭരതർഷഭ ।
അഭ്യാസാദ്രമതേ
യത്ര ദുഃഖാന്തം ച നിഗച്ഛതി ॥ 18-36 ॥
യത്തദഗ്രേ വിഷമിവ
പരിണാമേഽമൃതോപമം ।
തത്സുഖം
സാത്ത്വികം പ്രോക്തമാത്മബുദ്ധിപ്രസാദജം ॥ 18-37 ॥
വിഷയേന്ദ്രിയസംയോഗാദ്യത്തദഗ്രേഽമൃതോപമം
।
പരിണാമേ
വിഷമിവ തത്സുഖം രാജസം സ്മൃതം ॥ 18-38 ॥
യദഗ്രേ ചാനുബന്ധേ ച സുഖം
മോഹനമാത്മനഃ ।
നിദ്രാലസ്യപ്രമാദോത്ഥം
തത്താമസമുദാഹൃതം ॥ 18-39 ॥
ന തദസ്തി പൃഥിവ്യാം വാ
ദിവി ദേവേഷു വാ പുനഃ ।
സത്ത്വം
പ്രകൃതിജൈർമുക്തം യദേഭിഃ സ്യാത്ത്രിഭിർഗുണൈഃ ॥ 18-40 ॥
ബ്രാഹ്മണക്ഷത്രിയവിശാം
ശൂദ്രാണാം ച പരന്തപ ।
കർമാണി
പ്രവിഭക്താനി സ്വഭാവപ്രഭവൈർഗുണൈഃ ॥ 18-41 ॥
ശമോ ദമസ്തപഃ ശൗചം
ക്ഷാന്തിരാർജവമേവ ച ।
ജ്ഞാനം
വിജ്ഞാനമാസ്തിക്യം ബ്രഹ്മകർമ സ്വഭാവജം ॥ 18-42 ॥
ശൗര്യം തേജോ
ധൃതിർദാക്ഷ്യം യുദ്ധേ ചാപ്യപലായനം ।
ദാനമീശ്വരഭാവശ്ച
ക്ഷാത്രം കർമ സ്വഭാവജം ॥ 18-43 ॥
കൃഷിഗൗരക്ഷ്യവാണിജ്യം
വൈശ്യകർമ സ്വഭാവജം ।
പരിചര്യാത്മകം
കർമ ശൂദ്രസ്യാപി സ്വഭാവജം ॥ 18-44 ॥
സ്വേ സ്വേ കർമണ്യഭിരതഃ
സംസിദ്ധിം ലഭതേ നരഃ ।
സ്വകർമനിരതഃ
സിദ്ധിം യഥാ വിന്ദതി തച്ഛൃണു ॥ 18-45 ॥
യതഃ പ്രവൃത്തിർഭൂതാനാം
യേന സർവമിദം തതം ।
സ്വകർമണാ
തമഭ്യർച്യ സിദ്ധിം വിന്ദതി മാനവഃ ॥ 18-46 ॥
ശ്രേയാൻസ്വധർമോ വിഗുണഃ
പരധർമാത്സ്വനുഷ്ഠിതാത് ।
സ്വഭാവനിയതം
കർമ കുർവന്നാപ്നോതി കിൽബിഷം ॥ 18-47 ॥
സഹജം കർമ കൗന്തേയ
സദോഷമപി ന ത്യജേത് ।
സർവാരംഭാ
ഹി ദോഷേണ ധൂമേനാഗ്നിരിവാവൃതാഃ ॥ 18-48 ॥
അസക്തബുദ്ധിഃ സർവത്ര
ജിതാത്മാ വിഗതസ്പൃഹഃ ।
നൈഷ്കർമ്യസിദ്ധിം
പരമാം സംന്യാസേനാധിഗച്ഛതി ॥ 18-49 ॥
സിദ്ധിം പ്രാപ്തോ യഥാ
ബ്രഹ്മ തഥാപ്നോതി നിബോധ മേ ।
സമാസേനൈവ
കൗന്തേയ നിഷ്ഠാ ജ്ഞാനസ്യ യാ പരാ ॥ 18-50 ॥
ബുദ്ധ്യാ വിശുദ്ധയാ
യുക്തോ ധൃത്യാത്മാനം നിയമ്യ ച ।
ശബ്ദാദീന്വിഷയാംസ്ത്യക്ത്വാ
രാഗദ്വേഷൗ വ്യുദസ്യ ച ॥ 18-51 ॥
വിവിക്തസേവീ ലഘ്വാശീ
യതവാക്കായമാനസഃ ।
ധ്യാനയോഗപരോ
നിത്യം വൈരാഗ്യം സമുപാശ്രിതഃ ॥ 18-52 ॥
അഹങ്കാരം ബലം ദർപം കാമം
ക്രോധം പരിഗ്രഹം ।
വിമുച്യ
നിർമമഃ ശാന്തോ ബ്രഹ്മഭൂയായ കൽപതേ ॥ 18-53 ॥
ബ്രഹ്മഭൂതഃ പ്രസന്നാത്മാ
ന ശോചതി ന കാങ്ക്ഷതി ।
സമഃ
സർവേഷു ഭൂതേഷു മദ്ഭക്തിം ലഭതേ പരാം ॥ 18-54 ॥
ഭക്ത്യാ മാമഭിജാനാതി
യാവാന്യശ്ചാസ്മി തത്ത്വതഃ ।
തതോ
മാം തത്ത്വതോ ജ്ഞാത്വാ വിശതേ തദനന്തരം ॥ 18-55 ॥
സർവകർമാണ്യപി സദാ
കുർവാണോ മദ്വ്യപാശ്രയഃ ।
മത്പ്രസാദാദവാപ്നോതി
ശാശ്വതം പദമവ്യയം ॥ 18-56 ॥
ചേതസാ സർവകർമാണി മയി സംന്യസ്യ
മത്പരഃ ।
ബുദ്ധിയോഗമുപാശ്രിത്യ
മച്ചിത്തഃ സതതം ഭവ ॥ 18-57 ॥
മച്ചിത്തഃ സർവദുർഗാണി
മത്പ്രസാദാത്തരിഷ്യസി ।
അഥ
ചേത്ത്വമഹങ്കാരാന്ന ശ്രോഷ്യസി വിനങ്ക്ഷ്യസി ॥ 18-58 ॥
യദഹങ്കാരമാശ്രിത്യ ന
യോത്സ്യ ഇതി മന്യസേ ।
മിഥ്യൈഷ
വ്യവസായസ്തേ പ്രകൃതിസ്ത്വാം നിയോക്ഷ്യതി ॥ 18-59 ॥
സ്വഭാവജേന കൗന്തേയ
നിബദ്ധഃ സ്വേന കർമണാ ।
കർതും
നേച്ഛസി യന്മോഹാത്കരിഷ്യസ്യവശോഽപി തത് ॥ 18-60 ॥
ഈശ്വരഃ സർവഭൂതാനാം
ഹൃദ്ദേശേഽർജുന തിഷ്ഠതി ।
ഭ്രാമയൻസർവഭൂതാനി
യന്ത്രാരൂഢാനി മായയാ ॥ 18-61 ॥
തമേവ ശരണം ഗച്ഛ സർവഭാവേന
ഭാരത ।
തത്പ്രസാദാത്പരാം
ശാന്തിം സ്ഥാനം പ്രാപ്സ്യസി ശാശ്വതം ॥ 18-62 ॥
ഇതി തേ ജ്ഞാനമാഖ്യാതം
ഗുഹ്യാദ്ഗുഹ്യതരം മയാ ।
വിമൃശ്യൈതദശേഷേണ
യഥേച്ഛസി തഥാ കുരു ॥ 18-63 ॥
സർവഗുഹ്യതമം ഭൂയഃ ശൃണു
മേ പരമം വചഃ ।
ഇഷ്ടോഽസി
മേ ദൃഢമിതി തതോ വക്ഷ്യാമി തേ ഹിതം ॥ 18-64 ॥
മന്മനാ ഭവ മദ്ഭക്തോ
മദ്യാജീ മാം നമസ്കുരു ।
മാമേവൈഷ്യസി
സത്യം തേ പ്രതിജാനേ പ്രിയോഽസി മേ ॥ 18-65 ॥
സർവധർമാൻപരിത്യജ്യ
മാമേകം ശരണം വ്രജ ।
അഹം
ത്വാ സർവപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ ॥ 18-66 ॥
ഇദം തേ നാതപസ്കായ
നാഭക്തായ കദാചന ।
ന
ചാശുശ്രൂഷവേ വാച്യം ന ച മാം യോഽഭ്യസൂയതി ॥ 18-67 ॥
യ ഇദം പരമം ഗുഹ്യം
മദ്ഭക്തേഷ്വഭിധാസ്യതി ।
ഭക്തിം
മയി പരാം കൃത്വാ മാമേവൈഷ്യത്യസംശയഃ ॥ 18-68 ॥
ന ച തസ്മാന്മനുഷ്യേഷു
കശ്ചിന്മേ പ്രിയകൃത്തമഃ ।
ഭവിതാ
ന ച മേ തസ്മാദന്യഃ പ്രിയതരോ ഭുവി ॥ 18-69 ॥
അധ്യേഷ്യതേ ച യ ഇമം
ധർമ്യം സംവാദമാവയോഃ ।
ജ്ഞാനയജ്ഞേന
തേനാഹമിഷ്ടഃ സ്യാമിതി മേ മതിഃ ॥ 18-70 ॥
ശ്രദ്ധാവാനനസൂയശ്ച ശൃണുയാദപി
യോ നരഃ ।
സോഽപി
മുക്തഃ ശുഭാഁല്ലോകാൻപ്രാപ്നുയാത്പുണ്യകർമണാം ॥ 18-71 ॥
കച്ചിദേതച്ഛ്രുതം പാർഥ
ത്വയൈകാഗ്രേണ ചേതസാ ।
കച്ചിദജ്ഞാനസമ്മോഹഃ
പ്രനഷ്ടസ്തേ ധനഞ്ജയ ॥ 18-72 ॥
അർജുന ഉവാച ।
നഷ്ടോ മോഹഃ സ്മൃതിർലബ്ധാ
ത്വത്പ്രസാദാന്മയാച്യുത ।
സ്ഥിതോഽസ്മി
ഗതസന്ദേഹഃ കരിഷ്യേ വചനം തവ ॥ 18-73 ॥
സഞ്ജയ ഉവാച ।
ഇത്യഹം വാസുദേവസ്യ
പാർഥസ്യ ച മഹാത്മനഃ ।
സംവാദമിമമശ്രൗഷമദ്ഭുതം
രോമഹർഷണം ॥ 18-74 ॥
വ്യാസപ്രസാദാച്ഛ്രുതവാനേതദ്ഗുഹ്യമഹം
പരം ।
യോഗം
യോഗേശ്വരാത്കൃഷ്ണാത്സാക്ഷാത്കഥയതഃ സ്വയം ॥ 18-75 ॥
രാജൻസംസ്മൃത്യ സംസ്മൃത്യ
സംവാദമിമമദ്ഭുതം ।
കേശവാർജുനയോഃ
പുണ്യം ഹൃഷ്യാമി ച മുഹുർമുഹുഃ ॥ 18-76 ॥
തച്ച സംസ്മൃത്യ
സംസ്മൃത്യ രൂപമത്യദ്ഭുതം ഹരേഃ ।
വിസ്മയോ
മേ മഹാൻ രാജൻഹൃഷ്യാമി ച പുനഃ പുനഃ ॥ 18-77 ॥
യത്ര യോഗേശ്വരഃ കൃഷ്ണോ
യത്ര പാർഥോ ധനുർധരഃ ।
തത്ര
ശ്രീർവിജയോ ഭൂതിർധ്രുവാ നീതിർമതിർമമ ॥ 18-78 ॥
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്