Home

Friday, January 27, 2023

ആത്മാവിനെ ആവരണം ചെയ്യുന്ന അഹങ്കാരത്തിൻ്റെ അഞ്ച് തലങ്ങൾ.




ആത്മാവിനെ ആവരണം ചെയ്യുന്ന അഹങ്കാരത്തിൻ്റെ അഞ്ച് തലങ്ങൾ.


🔆🔆🔆🔆🔆🔆🔆🔆


ആത്മാവിനെ ആവരണം ചെയ്യുന്ന അഹങ്കാരത്തിൻ്റെ അഞ്ച് തലങ്ങളെക്കുറിച്ച് ശ്രീല പ്രഭുപാദർ "കൃഷ്ണ" എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നു. ശരീരത്തിനുള്ളിൽ അസ്തിത്വത്തിന് അഞ്ചു വ്യത്യസ്ത വിഭാഗങ്ങളുണ്ട്. അന്നമയം, പ്രാണമയം മനോമയം, വിജ്ഞാനമയം, ആനന്ദമയം,(ഇവ തൈത്തിരീയ ഉപനിഷത്തിലെ ബ്രഹ്മാനന്ദവല്ലിയിൽ ക്രമമായി പറഞ്ഞിരിക്കുന്നു) ജീവിതാരംഭത്തിൽ ജീവികളെല്ലാം ഭക്ഷണ പ്രധാനികളാണ്, മനുഷ്യ ശിശുവും മൃഗവും, എല്ലാം നല്ല ഭക്ഷണം കൊണ്ടു മാത്രമേ സംതൃപ്തരാകൂ. ധാരാളമായി ഭക്ഷിക്കുന്നതിൽ മാത്രം താത്പര്യമുള്ള ഈ അവബോധത്തെയാണ് അന്നമയം എന്നു വിളിക്കുന്നത്. അന്നം എന്നാൽ ഭക്ഷണം. ഇതെത്തുടർന്ന് ജീവൻ നിലനിർത്തുന്നതിലാണ് ശ്രദ്ധ അഥവാ ജീവൻ രക്ഷിക്കുന്നതിലാണു താത്പര്യം എന്നു വച്ചാൽ ആക്രമിക്കപ്പെടാതെയോ നശിപ്പിക്കപ്പെടാതെയോ ജീവിതം തുടരാൻ കഴിഞ്ഞാൽ സന്തോഷമായി എന്ന അവസ്ഥ, ഇതാണ് പ്രാണമയം എന്നു വിശേഷിപ്പിക്കുന്ന ഘട്ടം. പ്രാണരക്ഷാവബോധം എന്നുവേണമെങ്കിൽ പറയാം. ഇതിനുശേഷം ഒരുവൻ മനോവിതാനത്തിലെത്തുമ്പോൾ അതിനെ മനോമയം എന്നു പറയും. ഭൗതിക നാഗരികത പ്രധാനമായും അന്നമയം, പ്രാണമയം, മനോമയം എന്നീ മൂന്ന് ഘട്ടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. പരിഷ്കൃത മനുഷ്യന്റെ ആദ്യത്തെ പരിഗണന സാമ്പത്തിക വികാസമാണ്. രണ്ടാമത്തേത് പ്രതിരോധം, മൂന്നാമത്തേത് മാനസികാഭ്യൂഹം, മറ്റൊരു തരത്തിൽ പറഞ്ഞാൽ മൂല്യങ്ങളെക്കുറിച്ചുള്ള ദാർശനിക സമീപനം.  


“ദാർശനിക ജീവിതത്തിന്റെ പരിണാമ പ്രക്രിയയിലൂടെ ബൗദ്ധികമായ ജീവിതത്തിന്റെ വിതാനത്തിലെത്തിതാൻ ഈ ഭൗതിക ശരീരമല്ലെന്നും ആത്മാവാണെന്നും മനസ്സിലാക്കിയാൽ, അവൻ വിജ്ഞാനമയഘട്ടത്തിൽ സ്ഥിതിചെയ്യുന്നു. തുടർന്ന്, ആത്മീയ ജീവിതത്തിന്റെ പരിണാമത്തിലൂടെ ഒരുവൻ സർവേശ്വരനെക്കുറിച്ച് അതായത് പരമാത്മാവിനെക്കുറിച്ചുള്ള ബോധത്തിലെത്തിച്ചേരുന്നു. സർവേശ്വരനുമായുള്ള ബന്ധം വളർത്തി ഭക്തിയുതസേവനം അനുഷ്ഠിച്ചാൽ ആ ഘട്ടത്തിനാണ് കൃഷ്ണാവബോധം അഥവാ ആനന്ദമയഘട്ടം എന്നു പറയുന്നത്. ജ്ഞാനത്തിന്റെയും നിത്യതയുടെയും പരമാനന്ദം നിറഞ്ഞ ജീവിതമാണ് ആനന്ദമയം, വേദാന്ത സൂത്രത്തിൽ പറയുന്നതു പോലെ ആനന്ദമയോ£ഭ്യാസാത്. പരബ്രഹ്മവും ബ്രഹ്മവും അഥവാ പരമപുരുഷനും ജീവാത്മാക്കളും സ്വാഭാവേന തന്നെ ആനന്ദപൂർണ്ണരാണ്. അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം എന്നീ ജീവിതത്തിന്റെ


താഴത്തെ നാലു ഘട്ടത്തിൽ കഴിയുന്നിടത്തോളം കാലം ജീവാത്മാവ് ഭൗതിക ജീവിതത്തിൽ കഴിയുന്നതായി കണക്കാക്കപ്പെടുന്നു. എന്നാൽ, ആനന്ദമയ ഘട്ടത്തിലെത്തുന്നതോടെ അവൻ മുക്താത്മാവായി തീരുന്നു. ഈ ആനന്ദമയ ഘട്ടത്തെ ബ്രഹ്മഭൂതഘട്ടമെന്നാണ് ഭഗവദ്ഗീത വിശേഷിപ്പിക്കുന്നത്. ജീവിതത്തിലെ ബ്രഹ്മ-ഭൂത ഘട്ടത്തിൽ ഉത്കണ്ഠയോ അഭിലാഷമോ ഇല്ലെന്ന് അവിടെ പറഞ്ഞിട്ടുണ്ട്. സമസ്ത ജീവാത്മാക്കളോടും സമഭാവനയുണ്ടാക്കുന്നിടത്താണ് ഈ ഘട്ടത്തിന്റെ പ്രാരംഭം. അവിടെ നിന്ന് അത് കൃഷ്ണാവബോധത്തിന്റെ ഘട്ടമായി വികസിക്കന്നു. ആ ഘട്ടത്തിൽ സദാ പരമപുരുഷനെ സേവിക്കാനുള്ള തീവ്രാഭിലാഷം വളരുന്നു. ഭക്തിയുതസേവനത്തിൽ പുരോഗമിക്കുന്നതിനു വേണ്ടിയുള്ള ഈ തീവ്രാഭിലാഷം ഐഹികമായ വിഷയ സുഖങ്ങൾക്കു വേണ്ടിയുള്ള തീവ്രാഭിലാഷം പോലെയുള്ളതല്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ തീവ്രാഭിലാഷം ആത്മീയ ജീവിതത്തിലും നിലനിൽക്കുന്നു. എന്നാൽ അത് തികച്ചും വിശുദ്ധീകരിക്കപ്പെട്ടതാണ്. ഇന്ദ്രിയങ്ങൾ നിർമ്മലമാകുമ്പോൾ അവ അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം എന്നീ ഭൗതിക ഘട്ടങ്ങളിൽ നിന്നു വിമുക്തമായിത്തീർന്ന് ഏറ്റവും ഉയർന്ന ഘട്ടമായ ആനന്ദമയത്തിൽ, അതായത് കൃഷ്ണാവബോധത്തിലെ പരമാനന്ദത്തിൽ എത്തിച്ചേരുന്നു.


സർവേശ്വരനിൽ ലയിക്കുന്ന അവസ്ഥയെയാണ് ആനന്ദമയമായി മായാവാദി ദാർശനികർ കണക്കാക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം പരമാത്മാവും ജീവാത്മാവും ഒന്നായിത്തീരുന്ന അവസ്ഥയാണ് ആനന്ദമയം. എന്നാൽ, ഏകതയെന്നു പറയുന്നത് പരമനിൽ ലയിച്ച് ഒരുവന്റെ വ്യക്തിഗതമായ അസ്തിത്വം നഷ്ടപ്പെടുത്തുന്നതല്ല, എന്നതാണ് യാഥാർത്ഥ്യം. ആദ്ധ്യാത്മികാസ്തിത്വത്തിൽ ലയിക്കുക എന്നു പറയുന്നത് സർവേശ്വരന്റെ നിത്യതയുമായും ജ്ഞാനവുമായും ഉള്ള ഗുണപരമായ ഐക്യത്തിന്റെ സാക്ഷാത്കാരമാണ്. എന്നാൽ യഥാർത്ഥമായ ആനന്ദമയഘട്ടം പ്രാപിക്കുന്നത് ഭക്തിയുതസേവനത്തിൽ വ്യാപരിക്കുമ്പോഴാണ്. ഇക്കാര്യം ഭഗവദ്ഗീത ഉറപ്പിച്ചു പറയുന്നുണ്ട്. മദ്ഭക്തിം ലഭതേ പരാം: പരമാത്മാവും വിധേയാത്മാക്കളും തമ്മിൽ പ്രേമവിനിമയം നടക്കുമ്പോൾ മാത്രമേ ബ്രഹ്മഭൂതമായ ആനന്ദമായ ഘട്ടം പൂർണമാക്കുകയുള്ളൂ. ജീവിതത്തിന്റെ ഈ ആനന്ദമയ ഘട്ടത്തിലെത്താത്തിടത്തോളം കാലം ഒരുവന്റെ ശ്വാസോച്ഛ്വാസം കൊല്ലന്റെ ആലയിലെ ഉലയുടെ ശ്വാസോച്ഛ്വാസം പോലെയാണ്. അവന്റെ ആയുസ്സ് വൃക്ഷത്തിന്റേതുപോലെയാണ്. ഒട്ടകം, പന്നി, നായ്, തുടങ്ങിയ നികൃഷ്ടജീവികളേക്കാൾ ഒട്ടും മെച്ചമല്ല, അവൻ.


(ശ്രീമദ് ഭാഗവതം 10.87.17 / ഭാവാർത്ഥം)




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆