Home

Sunday, February 19, 2023

കീർത്തനം എന്നാൽ പരമപുരുഷനായ ഭഗവാനെ പ്രകീർത്തിക്കുകയാണ്, മറ്റാരെയുമല്ല




അഹം ച ഗായം സദ് വിദ്വാൻ 

സ്ത്രീഭിഃ പരിവൃതോ ഗത 

ജ്ഞാത്വാ വിശ്വസ്യജന്മ

ഹേളനം പുരോജസാ 

യാഹി ത്വം ശൂദ്രതാമാശ

നഷ്ടശ്രീഃ കൃതഹേളനഃ


വിവർത്തനം


നാരദമുനി തുടർന്നു. ആ ആഘോഷത്തിന് ക്ഷണിക്കപ്പെട്ടതിനാൽ ഞാനും പങ്കെടുക്കുകയും, സ്ത്രീകളാൽ ചുറ്റപ്പെട്ട നിലയിൽ ദേവന്മാരെ സ്തുതിച്ച് സംഗീതാത്മകമായി ഗാനാലാപനം നടത്തുകയും ചെയ്തു. ഇതുമൂലം, ക്ഷുഭിതരായ, പ്രപഞ്ചകാര്യങ്ങളുടെ ചുമതലയിലുളള ശ്രേഷ്ഠരായ ദേവന്മാർ എന്നെ ഇപ്രകാരം ശക്തമായി ശപിച്ചു: “അപരാധം ചെയ്തതു മൂലം നീ സൗന്ദര്യം നഷ്ടപ്പെട്ട് തൽക്ഷണം ഒരു ശൂദ്രനായിത്തീരട്ടെ.


ഭാവാർത്ഥം


കീർത്തനത്തെ സംബന്ധിച്ച് ശാസ്ത്രങ്ങൾ പറയുന്നു, ശ്രവണം കീർത്തനം വിഷ്ണോഃ ഒരുവൻ നിർബന്ധമായും പരമോന്നതനായ ഭഗവാന്റെ മഹത്ത്വങ്ങളും, ദിവ്യനാമവും കീർത്തനം ചെയ്യണം. ഇത് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ശ്രവണം കീർത്തനം വിഷ്ണോഃ ഒരുവൻ നിർബന്ധമായും വിഷ്ണുവിനെക്കുറിച്ച് കീർത്തനം ചെയ്യുകയും വിഷ്ണുവിനെ തിക്കുകയും ചെയ്യണം, ഏതെങ്കിലും ദേവനെയല്ല. ദൗർഭാഗ്യവശാൽ വിഡ്ഢികളായ ആളുകൾ ദേവന്മാരുടെ നാമത്തിന്റെ അടിസ്ഥാനത്തിൽ കീർത്തനപ്രക്രിയ നടത്തുന്നു. ഇത് അപരാധമാണ്. കീർത്തനം എന്നാൽ പരമപുരുഷനായ ഭഗവാനെ പ്രകീർത്തിക്കുകയാണ്, അല്ലാതെ ഏതെങ്കിലും ദേവന്മാരെയല്ല. ചിലപ്പോൾ ജനങ്ങൾ കാളീകീർത്തനവും ശിവകീർത്തനവും കണ്ടുപിടിക്കുന്നു. ഒരുവന് ഏതു നാമവും കീർത്തനം ചെയ്യാമെന്നും, ഏതു നാമം കീർത്തനം ചെയ്താലും ഒരേ ഫലമാണ് ലഭിക്കുന്നതെന്നും മായാവാദി വിദ്യാലയത്തിലെ വലിയ സന്ന്യാസിമാർ പോലും പറയുന്നു. പക്ഷേ ദശലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് നാരദമുനി ഒരു ഗന്ധർവനായിരുന്നപ്പോൾ ഭഗവാനെ സ്തുതിക്കുന്നതിനുള്ള ആജ്ഞ അവഗണിച്ച്, സ്ത്രീകളുമായി ഭ്രാന്തമായ സഹവാസം പുലർത്തിക്കൊണ്ട് മറ്റ് രീതികളിൽ കീർത്തനം ചെയ്തത് മൂലം ഒരു ശൂദ്രനായിത്തീരാൻ ശപിക്കപ്പെട്ടത് നാം ഇവിടെ കണ്ടു. കാമാർത്തരായ സ്ത്രീളാൽ ചുറ്റപ്പെട്ട് സങ്കീർത്തനത്തിൽ പങ്കെടുത്തുവെന്നതാണ് അദ്ദേഹത്തിന്റെ ആദ്യത്തെ അപരാധം. സിനിമാഗാനങ്ങൾ പോലുളള സാധാരണ ഗാനങ്ങളെ സങ്കീർത്തനത്തിന് തുല്യമായി പരിഗണിച്ചു എന്നതാണ് അദ്ദേഹം രണ്ടാമത് ചെയ്ത തെറ്റ്. ഈ തെറ്റുകൾക്ക് അദ്ദേഹം ഒരു ശൂദ്രനായിത്തീരാൻ ശിക്ഷിക്കപ്പെട്ടു.


( ശ്രീമദ് ഭാഗവതം 7/15/72 )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ഹരേകൃഷ്ണ മന്ത്രം ജപിക്കുന്നതിന്റെ ശക്തി.

 


ഹരേകൃഷ്ണ മന്ത്രം ജപിക്കുന്നതിന്റെ ശക്തി.


അഗ്നി അതിനെ കൈകാര്യം ചെയ്യുന്നത് നിഷ്കളങ്കനായ ഒരു കുട്ടിയാണോ, അതിന്റെ ശക്തിയെക്കുറിച്ച് അറിവുളള വ്യക്തിയാണോ എന്നൊന്നും പരിഗണിക്കാതെ അതിന്റെ ധർമം നിർവഹിക്കുന്നു. ഉദാഹരണത്തിന്, ഒരു വൈക്കോൽ പാടത്തിനോ ഉണക്കപ്പുൽ പാടത്തിനോ തീ വയ്ക്കുന്നത് അഗ്നിയുടെ ശക്തി അറിയില്ലാത്ത കുട്ടിയായാലും അതറിയുന്ന മുതിർന്ന വ്യക്തിയായാലും പുല്ലും വൈക്കോലും കത്തി ചാമ്പലാകുന്നു. അതുപോലെ, ഒരുവന് ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ ശക്തി അറിയുമെങ്കിലും ഇല്ലെങ്കിലും അവൻ ദിവ്യനാമമന്ത്രം ജപിക്കുന്നപക്ഷം അവൻ എല്ലാ പാപഫലങ്ങളിൽ നിന്നും മുക്തനാകും. ഹരേകൃഷ്ണ പ്രസ്ഥാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്യരാജ്യങ്ങളിൽ പണ്ഡിതരും ചിന്താശീലരായ ആളുകളും അതിന്റെ ഫലത്തെക്കുറിച്ച് ബോധ്യമുളളവരായിത്തീർന്നുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് ഡോക്ടർ ജെ.സ്റ്റിൽസൺ ജൂഢ എന്ന അഭിജ്ഞനായ പണ്ഡിതൻ ഈപ്രസ്ഥാനത്തിൽ വളരെയധികം ആകൃഷ്ടനാണ്. മയക്കുമരുന്നുൾക്ക് അടിമകളായിരുന്ന ഹിപ്പികൾ ഈ പ്രസ്ഥാനത്തിലൂടെ പരിശുദ്ധ വൈഷ്ണവരും, സന്നദ്ധതയോടെ കൃഷ്ണന്റെയും മനുഷ്യവർഗത്തിന്റെയും സേവകരുമായിത്തീരുന്നത് ദർശിച്ചിട്ടാണ് അദ്ദേഹം ഇതിലേക്ക് ആകർഷിക്കപ്പെട്ടത്. കുറച്ചു വർഷങ്ങൾക്കു മുമ്പുപോലും ഇത്തരം ഹിപ്പികൾക്ക് ഹരേ കൃഷ്ണ മന്ത്രം അറിയില്ലായിരുന്നു, എന്നാൽ ഇപ്പോൾ ഇതവർ ജപിക്കുകയും പരിശുദ്ധ വൈഷ്ണവരാകുകയും ചെയ്യുന്നു. അപ്രകാരം അവർ അവിഹിത ലൈംഗിക ജീവിതം, ലഹരി പദാർഥങ്ങളുടെ ഉപയോഗം, മാംസഭക്ഷണം, ചൂതാട്ടം തുടങ്ങിയ പാപകർമങ്ങളിൽ നിന്ന് വിമോചിതരായിക്കൊണ്ടിരിക്കുന്നു. ഈ ശ്ലോകത്തിൽ പിന്താങ്ങപ്പെടുന്ന ഹരേകൃഷ്ണ  പ്രസ്ഥാനത്തിന്റെ പ്രായോഗിക ഫലത്തിന് ദൃഷ്ടാന്തമാണിത്. ഒരുവന് ഹരേ കൃഷ്ണ മഹാമന്ത്ര ജപത്തിന്റെ മൂല്യം അറിയാമെങ്കിലും ഇല്ലെങ്കിലും ഏതു വിധേനയെങ്കിലും അത് ജപിക്കുന്നപക്ഷം അവൻ അപ്പോൾത്തന്നെ ശുദ്ധീകരിക്കപ്പെടും, വീര്യമുളള ഒരൗഷധം അറിഞ്ഞുകൊണ്ടോ അറിയാതെയോ സേവിക്കുന്ന ഒരുവന് അതിന്റെ ഫലം അനുഭവപ്പെടുന്നതുപോലെ.


( ശ്രീമദ് ഭാഗവതം 6/2/18-19/ ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆