Home

Thursday, March 9, 2023

ഒരു കാരണവശാലും ഭാര്യയും ഭർത്താവും വേർപിരിയാൻ പാടില്ല.



ഒരു മകൻ പുത് എന്നു വിളിക്കപ്പെടുന്ന നരകത്തിലെ ദണ്ഡനത്തിൽ നിന്ന് അവന്റെ പിതാവിനെ രക്ഷിക്കുന്നതിനാൽ അവൻ പുത്രനെന്ന് വിളിക്കപ്പെടുന്നു. ഈ തത്ത്വമനുസരിച്ച്, പിതാവും മാതാവും തമ്മിലൊരു വിയോജിപ്പുണ്ടാകുമ്പോൾ, പുത്രനാൽ രക്ഷിക്കപ്പെടുന്നത് പിതാവാണ്, മാതാവല്ല. പക്ഷേ പത്നി വിശ്വസ്തയും നിശിതമായി ഭർത്താവിന്റെ പക്ഷത്തു നിൽക്കുന്നവളുമാണെങ്കിൽ, പിതാവ് മോചിപ്പിക്കപ്പെടുമ്പോൾ മാതാവും മോചിപ്പിക്കപ്പെടുന്നു. ആയതിനാൽ, വിവാഹമോചനം പോലുളള കാര്യങ്ങൾ വൈദിക സാഹിത്യത്തിൽ ഇല്ല. ഒരു പത്നി എപ്പോഴും ഭർത്താവിന്റെ വിശ്വസ്തയും പതിവ്രതയും ആയിരിക്കാൻ പരിശീലിപ്പിക്കപ്പെടുന്നു. ഇത് അവളെ ഏത് ജുഗുപ്സാവഹമായ ഭൗതികാവസ്ഥകളിൽ നിന്നും മോചിതയാകാൻ സഹായിക്കും. ഈ ശ്ലോകം വ്യക്തമായി പറയുന്നു, പുത്രോ നയതി നരദേവ യമക്ഷയാത്. “പുത്രൻ അവന്റെ പിതാവിനെ യമരാജന്റെതടങ്കലിൽ നിന്ന് രക്ഷിക്കുന്നു." പുത്രോ നയതി മാതരം, “പുത്രൻ മാതാവിനെ രക്ഷിക്കുന്നു” എന്ന് ഒരിടത്തും പറയുന്നില്ല. ബീജം നൽകുന്ന പിതാവാണ് രക്ഷിക്കപ്പെടുന്നത്. സൂക്ഷിപ്പുകാരി മാത്രമായ മാതാവല്ല. ആയതിനാൽ, ഭാര്യാഭർത്താക്കന്മാർ ഒരിക്കലും, ഒരു സാഹചര്യത്തിലും വേർപിരിഞ്ഞ് കഴിയരുത്, എന്തുകൊണ്ടെന്നാൽ, അവർക്കൊരു പുത്രനുണ്ടങ്കിൽ, അവർ അവനെ ഒരു വൈഷ്ണവനായി വളർത്തുന്നപക്ഷം, അവന് അവന്റെ പിതാവിനെയും മാതാവിനെയും യമരാജന്റെ തടവിൽ നിന്നും നരകജീവിതത്തിലെ ശിക്ഷകളിൽ നിന്നും മോചിപ്പിക്കാൻ കഴിയും.


(ശ്രീമദ് ഭാഗവതം 9/20/22/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆