Home

Friday, March 24, 2023

സുഷുപ്തമായ കൃഷ്ണഭക്തി ഉണർത്താനുള്ള പ്രക്രിയ .


കൃതിസാധ്യാ ഭവേത് സാധ്യാഭാവ സാ സാധനാഭിധാ

നിത്യസിദ്ധസ്യ ഭാവസ്യ പ്രാകട്യം ഹൃദി സാധ്യതാ


 വിവർത്തനം


"കൃഷ്ണപ്രമം എന്ന ഫലമുളവാക്കുന്ന അതീന്ദ്രിയ ഭക്തിയുതസേവനം ഇന്ദ്രിയങ്ങൾ കൊണ്ട് നിർവഹിക്കുമ്പോൾ അതിനെ സാധനാഭക്തി അഥവാ നിയമനിബന്ധനകൾക്കനുസരിച്ചുളള ഭക്തിയുതസേവനം എന്നുവിളിക്കുന്നു. എല്ലാ ജീവജാലങ്ങളുടെയും ഹൃദയത്തിൽ അത്തരത്തിലുള്ള ഭക്തി ശാശ്വതമായി നിലനിൽക്കുന്നുണ്ട്. ഈ ശാശ്വത ഭക്തിയുടെ ഉണർവാണ് ഭക്തിയുതസേവനത്തിന്റെ വല്ലഭത്വം."


ഭാവാർത്ഥം


ഈ ശ്ലോകം ഭക്തിരസാമൃതസിന്ധുവിൽ (1.2.2) കാണാം. ജീവാത്മാക്കൾ പരമദിവ്യോത്തമപുരുഷന്റെ സൂക്ഷ്മാണു പ്രായരായ അംശങ്ങളാകയാൽ ഭക്തിയുതസേവനം അവരിൽ സുപ്താവസ്ഥയിൽ അന്തർലീനമാണ്. ശ്രവണ - കീർത്തനങ്ങളിൽ നിന്നാണ് ഭക്തിയുതസേവനം ആരംഭിക്കുന്നത്. ഉറങ്ങിക്കിടക്കുന്ന ഒരു മനുഷ്യനെ ശബ്ദസ്പന്ദനത്താൽ ഉണർത്താൻ കഴിയും; അതുകൊണ്ട് ഓരോ ബദ്ധാത്മാവിനും ഒരു പരിശുദ്ധ വൈഷ്ണവനാൽ കീർത്തനം ചെയ്യപ്പെടുന്ന ഹരേ കൃഷ്ണ മന്ത്രം ശ്രവിക്കാൻ അവസരം നൽകണം. അപ്രകാരം സ്പന്ദിപ്പിക്കുന്ന ഹരേ കൃഷ്ണ മന്ത്രം കേൾക്കുന്ന ഒരുവൻ ആത്മീയ ബോധത്തിലേക്ക് അഥവാ കൃഷ്ണാവബോധത്തിലേക്ക് ഉണർത്തപ്പെടും. ഈ വിധത്തിൽ ഒരുവന്റെ മനസ്സ് ക്രമേണ ശുദ്ധീകരിക്കപ്പെടുന്നു, ശ്രീ ചൈതന്യ മഹാപ്രഭു പ്രസ്താവിച്ചിട്ടുള്ളതു പോലെ ചേതോദർപണമാർജനം, മനസ്സ് ശുദ്ധമാകുമ്പോൾ ഇന്ദ്രിയങ്ങളും ശുദ്ധമാകും. അപ്രകാരം ഉണർവ്വ് നേടിയ ഭക്തൻ ഇന്ദ്രിയങ്ങളെ ഇന്ദ്രിയ സുഖത്തിനു വേണ്ടി ഉപയോഗിക്കുന്നതിനു പകരം പ്രേമഭരിതമായ ഭഗവദ്സേവനത്തിനായി വിനിയോഗിക്കുന്നു. സുഷുപ്തമായ കൃഷ്ണഭക്തി ഉണർത്താനുള്ള പ്രക്രിയ ഇതാണ്.


(ചൈതന്യ ചരിതാമൃതം 2/22/105 )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ഒരു ജീവിയുടെ ഫലേച്ഛാകർമ്മങ്ങൾ അവനെ വിവിധ തരത്തിലുള്ള ശരീരങ്ങൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നു.

 



ഇവിടെ, സദാ അത്യന്തം ആപൽകരമായ അവസ്ഥയിൽ നിൽക്കുന്ന ഒരു മാനിനെ ദൃഷ്ടാന്തമായി ചൂണ്ടിക്കാട്ടി രാജാവിനെ ഉപദേശിക്കുന്നു. എല്ലാ വശത്തുനിന്നും ഭീഷണി ഉണ്ടായിട്ടും മാൻ അതറിയാതെ ഒരു പുഷ്പോദ്യാനത്തിൽ പുല്ലു തിന്നു നിൽക്കുന്നു. എല്ലാ ജീവസത്തകളും, പ്രത്യേകിച്ച് മനുഷ്യ ജീവികൾ കുടുംബ മധ്യത്തിൽ തങ്ങൾ സന്തുഷ്ടരാണെന്ന് എപ്പോഴും ചിന്തിക്കുന്നു. മനോഹരമായ മലർവാടിയിൽ തേനീച്ചകളുടെ മധുരഗീതങ്ങൾ ശ്രവിച്ച് നിൽക്കുംപോലെ, എല്ലാവരും കുടുംബ ജീവിതത്തിന്റെ സൗന്ദര്യമായ ഭാര്യയിൽ കേന്ദ്രീകരിച്ചു നിലകൊളളുന്നു. തേനീച്ചകളുടെ മധുരഗാനങ്ങളെ കുടുംബത്തിൽ കുട്ടികളുടെ മധുരസംഭാഷണങ്ങളോട് ഉപമിക്കാം. മനുഷ്യജീവി ആ മാനിനപ്പോലെ തന്റെ മുന്നിൽ കാലഘടകം കടുവയെപ്പോലെ നിൽക്കുന്നുണ്ടെന്ന് കാര്യം അറിയാതെ കുടുംബത്തോടൊത്ത് സന്തോഷിക്കുന്നു. മനുഷ്യജീവിയുടെ ഫലേച്ഛാ കർമങ്ങൾ അവന് മറ്റൊരു അപകടാവസ്ഥ സൃഷ്ടിക്കുകയും, അവനെ നാനാതരം ശരീരങ്ങൾ സ്വീകരിക്കാൻ ബാധ്യസ്ഥനാക്കുകയും ചെയ്യുന്നു. മരുഭൂമിയിൽ മരീചിക തേടുന്ന മാനിന്റെ മൃഗതൃഷ്ണ ആസ്വാദകമല്ല. മാനിന് വല്ലാത്ത ലൈംഗിക തൃഷ്ണയുമുണ്ട്. മാനിനെപ്പോലെ രമിച്ച് ജീവിക്കുന്ന ഒരുവൻ യഥാസമയം കാലത്താൽ വധിക്കപ്പെടുമെന്ന് ചുരുക്കം. അതുകൊണ്ട്, നാം നിയതിയുടെ വ്യവസ്ഥപ്രകാരമുളള നമ്മുടെ പദവി മനസിലാക്കുകയും, മരണം വരുന്നതിനു മുമ്പ് ഭക്തിയുതസേവനം സ്വീകരിക്കുകയും ചെയ്യണമെന്ന് വൈദികസാഹിത്യം ഉപദേശിക്കുന്നു. ഭാഗവത പ്രകാരം (11.9.29)


ലബ്ധ്വാ സുദുർലഭം ഇദം ബഹു-സംഭവാന്തേ

മാനുഷ്യം അർത്ഥഭം അനിത്യം അപീഹ ധീരഃ

തുർണം യതേത ന പതേദ് അനുമൃത്യു യാവൻ

നിഃശ്രേയസായ വിഷയഃ ഖലു സർവതഃ സ്യാത്


അനേകം ജന്മങ്ങൾക്കൊടുവിൽ നമ്മൾ ഈ മനുഷ്യരൂപം നേടി; അതിനാൽ മരണം വരുന്നതിനു മുമ്പ് നമുക്ക് ഭഗവാന്റെ അതീന്ദ്രിയ ഭക്തിയുതസേവനത്തിൽ മുഴുകണം. മനഷ്യജീവിതത്തിന്റെ സാഫല്യം ഇതാണ്.


( ശ്രീമദ് ഭാഗവതം 4/29/53/ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ഒരുവന്റെ കഴിഞ്ഞ കർമങ്ങളുടെ ഫലങ്ങൾക്കനുസരിച്ച് അവന് ഏതു രീതിയിലുള്ള ശരീരമാണ് നൽകേണ്ടതെന്ന് തീരിമാനിക്കുന്നത് യമരാജനാണ്.



ഒരുവന്റെ കഴിഞ്ഞ കർമങ്ങളുടെ ഫലങ്ങൾക്കനുസരിച്ച് അവന് ഏതു രീതിയിലുള്ള ശരീരമാണ് നൽകേണ്ടതെന്ന് തീരിമാനിക്കുന്നത് യമരാജനാണ്.


🍁🍁🍁


യമരാജനും അദ്ദേഹത്തിന്റെ സഹായികളും ഒരു ജീവസത്തയെ വിധികൽപിക്കുന്ന സ്ഥലത്തേക്ക് കൊണ്ടു പോകുമ്പോൾ ജീവസത്തയുടെ അനുയായികളായ ജീവനും, ജീവവായുവും, ആഗ്രഹങ്ങളും അവനോടൊപ്പം പോകും. ഇത് വേദങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ജീവസത്തയെ യമരാജൻ പിടികൂടി കൊണ്ടുപോകുമ്പോൾ (തം ഉത്ക്രാമന്തം) പ്രാണവായുവും അവന്റെ കൂടെ പോകുന്നു (പ്രാണോ f നുത്ക്രാമതി), പ്രാണവായു പോകുമ്പോൾ (പ്രാണം അനുത് ക്രാമന്തം), എല്ലാ ഇന്ദ്രിയങ്ങളും (സർവേ പ്രാണാഃ) ഒപ്പം പോകും (അനുത് ക്രാമന്തി). ജീവസത്തയും പ്രാണവായുവും പോകുമ്പോൾ അഞ്ചു ഘടകങ്ങളാൽ - ഭൂമി, ജലം, വായു, അഗ്നി, സൂക്ഷ്മാകാശം - നിർമിതമായ പദാർത്ഥങ്ങളുടെ പിണ്ഡത്തെ നിരസിക്കുകയും പിന്നിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. ജീവസത്തെ പിന്നീട് വിധികൽപിക്കുന്ന കോടതിയിലേക്ക് പോവുകയും, അവിടെ വച്ച് ഏതു തരത്തിലുളള ശരീരമാണ് അവന് വീണ്ടും കിട്ടാൻ പോകുന്നതെന്ന് യമരാജൻ വിധിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ആധുനിക ശാസ്ത്രജ്ഞർക്ക് അജ്ഞാതമാണ്. ഓരോ ജീവസത്തയും ഈ ജീവിതത്തിലെ അവന്റെ പ്രവൃത്തികളുടെ ഉത്തരവാദിയാണ്. മരണാനന്തരം അവൻ യമരാജന്റെ കോടതിയിലേക്ക് കൊണ്ടുപോകപ്പെടുകയും, അവൻ അടുത്തതായി സ്വീകരിക്കേണ്ടത് ഏതു തരത്തിലുളള ശരീരമാണെന്ന് അവിടെ വച്ച് തീരുമാനിക്കപ്പെടുകയും ചെയ്യും. സ്ഥൂല ശരീരം ഉപേക്ഷിക്കപ്പെടുമെങ്കിലും, ജീവസത്തയും അവന്റെ ആഗ്രഹങ്ങളും, അതുപോലെ അവൻ ചെയ്ത പ്രവൃത്തികളുടെ അനന്തര ഫലങ്ങളായ പ്രതിപ്രവർത്തനങ്ങളും മുന്നോട്ട് പോകും. ഒരുവന്റെ കഴിഞ്ഞ കർമങ്ങളുടെ ഫലങ്ങൾക്കനുസരിച്ച് അവന് ഏതു രീതിയിലുള്ള ശരീരമാണ് നൽകേണ്ടതെന്ന് തീരിമാനിക്കുന്നത് യമരാജനാണ്.


(ശ്രീമദ് ഭാഗവതം 4/28/23/ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆