Home

Friday, March 31, 2023

 


മിഥ്യാഹങ്കാരത്തിന്റെ മുഖ്യ പ്രവർത്തനം നിരീശ്വരത്ത്വമാണ്. ഒരുവൻ, താൻ വ്യവസ്ഥാനുശിതമായി പരമദിവ്യോത്തമപുരുഷന്റെ ആജ്ഞാനുവർത്തിയും, അവിഭാജ്യ ഘടകവുമാണെന്ന വസ്തുത വിസ്മരിക്കുകയും, സ്വതന്ത്രമായി സന്തോഷം കാംക്ഷിക്കുകയും ചെയ്യുമ്പോൾ അയാൾ പ്രധാനമായും രണ്ടു രീതികളിൽ പ്രവർത്തിക്കുന്നു. ആദ്യം വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടിയോ, അല്ലെങ്കിൽ ഇന്ദ്രിയസുഖാനുഭവങ്ങൾക്കു വേണ്ടിയോ ഫലേച്ചാകർമങ്ങളിൽ മുഴുകുന്നു. അങ്ങനെ കുറെ കാലം കഴിയുമ്പോൾ മോഹഭംഗം സംഭവിച്ച് ഊഹാപോഹക്കാരനായ ദാർശനികനാവുകയും, താൻ ദൈവത്തിന്റെ തലത്തിലായെന്ന് പിടിക്കുകയും ചെയ്യുന്നു. ഒരുവനെ ഈശ്വരനു സമാനായി ചിന്തിപ്പിക്കുന്ന ഈ തെറ്റായ ആശയമാണ് മായശക്തിയുടെ ഏറ്റവും അവസാനത്തെ കുരുക്ക്. ഈ കുരുക്ക് ജീവസത്തയെ മിഥ്യാഹങ്കാരത്തിന്റെ സ്വാധീനത്തിലുള്ള വിസ്മൃതിയുടെ ബന്ധനത്തിൽ അകപ്പെടുത്തുന്നു.


പരമോന്നത സത്യത്തെക്കുറിച്ച് ദാർശനിക ഊഹാപോഹങ്ങൾ ഉണ്ടാക്കുന്ന സ്വഭാവം ഉപേക്ഷിക്കുകയാണ് മിഥ്യാഹങ്കാരത്തിന്റെ പിടിയിൽ നിന്ന് മോചിതനാകാൻ ആദ്യം അനുവർത്തിക്കേണ്ടത്. അപൂർണരും അഹങ്കാരികളുമായ വ്യക്തികളുടെ ദാർശനിക അനുമാനങ്ങളൊന്നും പരമോന്നതമായ സത്യം ഒരിക്കലും അംഗീകരിക്കുകയില്ലെന്ന് ഒരുവന് തീർച്ചയായും നിശ്ചയമുണ്ടായിരിക്കണം. ശ്രീമദ് ഭാഗവതത്തിൽ സൂചിപ്പിച്ചിട്ടുള്ള പന്ത്രണ്ട് മഹദ് അധികാരികളുടെ പ്രതിനിധിയായ യഥാർഥ ആധികാരികതയുള്ള ആൾ, സ്നേഹത്തോടെയും വിധേയത്വത്തോടെയും തന്നെക്കുറിച്ചു പറയുന്നവ മാത്രമേ പരമോന്നതമായ സത്യം, അഥവാ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ സ്വയം ബോധ്യമാക്കുകയുള്ളൂ. അത്തരമൊരു സംരംഭം കൊണ്ടു മാത്രമേ ഒരുവന് ഭഗവാന്റെ മായാശക്തിക്ക് കീഴടങ്ങാൻ കഴിയൂ. മറ്റുള്ളവരെ സംബന്ധിച്ച് ഭഗവദ്ഗീത(7.14)യിൽ സ്ഥിരീകരിച്ചിട്ടുള്ളതുപോലെ മായ ഒട്ടുംതന്നെ അതിശയിപ്പിക്കുന്നവളല്ല.



( ശ്രീമദ് ഭാഗവതം 3/ 5/31/ഭാവാർത്ഥം)





🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ജ്ഞാനി നസ്തത്ത്വ-ദർശിനഃ


 

ഗവേഷണബിരുദമുളളതുകൊണ്ടു മാത്രം ഉന്നത വിദ്യാഭ്യാസമുളളവരാണെന്ന് ഭാവിക്കുന്ന ആധുനിക രാക്ഷസന്മാർ, രാമചന്ദ്രഭഗവാൻ പരമദിവ്യോത്തമപുരുഷനായ ഭഗവാനല്ല, ഒരു സാധാരണ വ്യക്തി മാത്രമായിരുന്നുവെന്ന് തെളിയിക്കാൻ ധാരാളം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ പാണ്ഡിത്യവും ആത്മീയോന്നതിയുമുളളവർ ഒരിക്കലും അത്തരം ആശയങ്ങൾ സ്വീകരിക്കുകയില്ല. അവർ രാമചന്ദ്ര ഭഗവാനെക്കുറിച്ചും അദ്ദേഹത്തിന്റെ കർമങ്ങളെക്കുറിച്ചും. നിരപേക്ഷസത്യത്തെ അറിയുന്ന തത്ത്വദർശികൾ നൽകുന്ന വിവരണങ്ങൾ മാത്രമേ അംഗീകരിക്കുകയുളളു. ഭഗവദ്ഗീത(4.34)യിൽ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ ഉപദേശിക്കുന്നു.ഇ


തദ് വിദ്ധി പ്രണിപാതേന പരിപ്രശ്നേന സേവയാ

ഉപദേക്ഷ്യന്തി തേ ജ്ഞാനം ജ്ഞാനിനസ്തത്ത്വ-ദർശിനഃ


“ഒരാദ്ധ്യാത്മിക ഗുരുവിനെ സമീപിച്ച് സത്യം ഗ്രഹിക്കാൻ ശ്രമിക്കുക. അദ്ദേഹത്തെ സേവിക്കുക, അദ്ദേഹത്തിൽ നിന്ന് വിനയപൂർവ്വം ചോദിച്ച റിയുക, ആത്മസാക്ഷാത്കാരം ലഭിച്ച ഒരാൾ സത്യം കണ്ടറിഞ്ഞിരിക്കുകയാൽ അദ്ദേഹത്തിന് ജ്ഞാനോപദേശം ചെയ്യാൻ കഴിവുണ്ട്. ഒരുവൻ തത്ത്വദർശി, നിരപേക്ഷസത്യത്തെക്കുറിച്ച് സമ്പൂർണ ജ്ഞാനമുള്ളവൻ അല്ലാത്തപക്ഷം, അവന് പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ കർമങ്ങൾ വിവരിക്കാൻ കഴിയില്ല. അതുകൊണ്ട്, രാമായണങ്ങളെന്ന് പറയപ്പെടുന്ന കൃതികൾ, രാമചന്ദ്ര ഭഗവാന്റെ കർമങ്ങളുടെ ചരിത്രങ്ങൾ, ധാരാളമുണ്ടങ്കിലും അവയിൽ പലതും പ്രാമാണികങ്ങളല്ല. ചിലപ്പോൾ രാമചന്ദ്ര ഭഗവാന്റെ കർമങ്ങൾ ഒരുവന്റെ സ്വന്തം ഭാവനയുടെയും, അനുമാനങ്ങളുടെയും, അല്ലെങ്കിൽ ഭൗതിക വൈകാരികതയുടെയും അടിസ്ഥാനത്തിലാണ് വിവരിക്കപ്പെട്ടിട്ടുളളത്. പക്ഷേ രാമചന്ദ്ര ഭഗവാന്റെ സ്വഭാവ സവിശേഷതകൾ കേവലം ഭാവനാവിലാസങ്ങളായി കൈകാര്യം ചെയ്തുകൂടാ. രാമചന്ദ്ര ഭഗവാന്റെ ചരിതം വിവരിക്കുമ്പോൾ ശുകദേവ ഗോസ്വാമി പരീക്ഷിത്ത് മഹാരാജാവിനോട് പറഞ്ഞു, “രാമചന്ദ്ര ഭഗവാന്റെ കർമങ്ങളെക്കുറിച്ച് ഭഗവാൻ നേരത്തേ തന്നെ ശ്രവിച്ചിട്ടുണ്ട്.'' അതുകൊണ്ട്, അയ്യായിരം വർഷങ്ങൾക്കു മുമ്പുതന്നെ നിരവധി രാമായണങ്ങൾ, അഥവാ, രാമചന്ദ്ര ഭഗവാന്റെ ചരിത്രങ്ങൾ ഉണ്ടായിരുന്നതായി കാണപ്പെടുന്നു, ഇപ്പോഴുമുണ്ട്. എന്നാൽ തത്ത്വദർശികളാൽ (ജ്ഞാനി നസ്തത്ത്വ-ദർശിനഃ) രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ മാത്രം നാം തിരഞ്ഞെടുക്കണം. പണ്ഡിതന്മാരെന്ന് വിളിക്കപ്പെടുന്ന, ഗവേഷണ ബിരുദത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അറിവുണ്ടന്ന് അവകാശപ്പെടുന്നവരുടെ ഗ്രന്ഥങ്ങൾ തിരഞ്ഞെടുക്കരുത്.


(ശ്രീമദ് ഭാഗവതം 9/10/3/ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆