Home

Wednesday, April 12, 2023

ഹരേകൃഷ്ണ മന്ത്രം ചൊല്ലുന്നത് ദേവാരാധനയേക്കാൾ ശക്തമാണ്



പണ്ട്, വിഷ്ണുവുമായി ബന്ധപ്പെടുത്തിയാണ് സർവ കർമങ്ങളും നിർവഹിച്ചിരുന്നത്, പക്ഷേ സത്യയുഗത്തിനുശേഷം വൈഷ്ണവർക്കിടയിൽ അനാദര പ്രവണതകളുടെ ലക്ഷണങ്ങൾ പ്രകടമായി. മറ്റുളളവരെ വൈഷ്ണവരാകാൻ സഹായിക്കുന്നവനാണ് ഒരു വൈഷ്ണവനെന്ന് ശ്രീല ഭക്തിവിനോദ ഠാകുറ പറഞ്ഞിട്ടുണ്ട്. ധാരാളം ആളുകളെ വൈഷ്ണവരായി പരിവർത്തനം ചെയ്തതിന് ഉത്തമ മാതൃകയാണ് നാരദ മഹർഷി  മറ്റുളളവരെ വൈഷ്ണവരായി പരിവർത്തിപ്പിക്കുന്ന ശക്തനായ വൈഷ്ണവൻ ആരാധിക്കപ്പെടേണ്ടതാണ്, പക്ഷേ ഭൗതിക കളങ്കം മൂലം, ഉൽകൃഷ്ടനായ അത്തരമൊരു വൈഷ്ണവൻ താഴേക്കിടയിലുളള മറ്റു വൈഷ്ണവരാൽ അനാദരിക്കപ്പെടുന്നു. ഈ കളങ്കം ദർശിച്ച മഹാവിശുദ്ധരായ വ്യക്തികൾ ക്ഷേത്രങ്ങളിൽ വിഗ്രഹാരാധനയ്ക്ക് ആരംഭം കുറിച്ചു. ത്രേതാ യുഗത്തിലാണ് ഇത് ആരംഭിച്ചത്, ദ്വാപരയുഗത്തിൽ പ്രത്യേകിച്ച് പ്രബലമായി (ദ്വാപരേ പരിചര്യായാം). പക്ഷേ കലിയുഗത്തിൽ വിഗ്രഹാരാധന അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഹരേ കൃഷ്ണ മന്ത്രജപം വിഗ്രഹാരാധനയെക്കാൾ ശക്തിമത്താണ്. ശ്രീ ചൈതന്യ മഹാപ്രഭു ഇതിനൊരു പ്രായോഗിക മാതൃക ആവിഷ്കരിച്ചു. അദ്ദേഹം ക്ഷേത്രങ്ങൾ സ്ഥാപിക്കുകയോ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുകയോ ചെയ്തില്ല, പക്ഷേ അദ്ദേഹം സങ്കീർത്തന പ്രസ്ഥാനത്തെ സമൃദ്ധമാക്കി. അതുകൊണ്ട് കൃഷ്ണാവബോധ പ്രഭാഷകർ സങ്കീർത്തന പ്രസ്ഥാനത്തിന് കൂടുതൽ ഊന്നൽ നൽകണം, പ്രത്യേകിച്ചും അതീന്ദ്രിയ സാഹിത്യം അധികമധികം വിതരണം ചെയ്യുന്നതിലൂടെ. ഇത് സങ്കീർത്തന പ്രസ്ഥാനത്തെ സഹായിക്കും. വിഗ്രഹാരാധനയ്ക്ക് സാധ്യതയുളളപ്പോഴൊക്കെ നമുക്ക് ധാരാളം കേന്ദ്രങ്ങൾ സ്ഥാപിക്കാം, പക്ഷേ പൊതുവെ നാം അതീന്ദ്രിയ സാഹിത്യത്തിന്റെ വിതരണത്തിന് കൂടുതൽ കൂടുതൽ ഊന്നൽ നൽകണം, കാരണം, ജനങ്ങളെ കൃഷ്ണാവബോധത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിന് ഇത് കൂടുതൽ ഫലപ്രദമാകും.



(ശ്രീമദ് ഭാഗവതം 7/14/39/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆