Home

Saturday, May 13, 2023

വൈദിക ആചാരങ്ങളേക്കാൾ പ്രധാനമാണ് ഹരിനാമ സങ്കീർത്തനം


ഒരുവന് ഭഗവാന്റെ ദിവ്യനാമ കീർത്തനത്തിലൂടെ അത്യുന്നത വിജയം നേടാമെന്നിരിക്കവെ, എന്തുകൊണ്ടാണ് ധാരാളം വൈദികാചാര ചടങ്ങുകൾ ഉണ്ടായിരിക്കുന്നതെന്നും, ജനങ്ങൾ എന്തുകൊണ്ടാണ് അവയാൽ ആകർഷിക്കപ്പെടുന്നതെന്നും ഒരാൾ ചോദിച്ചേക്കാം. ഈ ശ്ലോകം ആ ചോദ്യത്തിന് ഉത്തരം നൽകുന്നു. ഭഗവദ്ഗീത(15.15)യിൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ, വേദൈശ് ച സർവൈർ അഹം ഏവ വേദ്യഃ കൃഷ്ണഭഗവാന്റെ പാദകമലങ്ങളെ പ്രാപിക്കുകയാണ് വേദപഠനത്തിന്റെ യഥാർത്ഥ ലക്ഷ്യം. നിർഭാഗ്യവശാൽ ബുദ്ധിഹീനരായ ജനങ്ങൾ വൈദിക യജ്ഞങ്ങളുടെ ഗാംഭീര്യങ്ങളിൽ ഭ്രമിക്കുകയും ആഢംബരപൂർണങ്ങളായ യജ്ഞങ്ങൾ അനുഷ്ഠിച്ചുകാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അത്തരം യജ്ഞങ്ങളിൽ വൈദിക മന്ത്രങ്ങൾ കീർത്തിച്ചു കേൾക്കാൻ അഭിലഷിക്കുന്നവർ അവ്വിധത്തിലുളള ചടങ്ങുകൾക്ക് വൻതുകകൾ ചെലവഴിക്കുന്നു. അത്തരം ബുദ്ധിഹീനരായ ആളുകളെ സംതൃപ്തിപ്പെടുത്തുന്നതിന് ഞങ്ങൾക്ക് ചിലപ്പോൾ ആ രീതിയിലുളള ആചാര ചടങ്ങുകൾ അനുഷ്ഠിക്കേണ്ടി വരാറുണ്ട്. സമീപകാലത്ത് ഞങ്ങൾ വൃന്ദാവനത്തിൽ വലിയൊരു കൃഷ്ണ- ബലരാമ ക്ഷേത്രം സ്ഥാപിച്ചപ്പോൾ അവിടെ ബ്രാഹ്മണരെക്കൊണ്ട് വൈദിക ചടങ്ങുകൾ നടത്താൻ നിർബന്ധിതരായി, എന്തുകൊണ്ടെന്നാൽ, വൃന്ദാവനവാസികൾ, പ്രത്യേകിച്ചും സ്മാർത്ഥബ്രാഹ്മണർ യൂറോപ്യരെയും അമേരിക്കക്കാരെയും യഥാർത്ഥ ബ്രാഹ്മണരായി അംഗീകരിക്കില്ല. അതുമൂലം ഞങ്ങൾക്ക് ബ്രാഹ്മണരെക്കൊണ്ട് ചെലവേറിയ യജ്ഞങ്ങൾ നടത്തിക്കേണ്ടി വന്നു. ഈ യജ്ഞങ്ങൾക്കു പകരം ഞങ്ങളുടെ സമിതിയിലെ അംഗങ്ങൾ മൃദംഗങ്ങൾ ഉപയോഗിച്ച് ഉച്ചത്തിലുളള സങ്കീർത്തനം നടത്തി. വൈദിക യജ്ഞങ്ങളെക്കാൾ ഞാൻ പ്രാധാന്യം നൽകിയത് സങ്കീർത്തനത്തിനായിരുന്നു. വൈദിക ചടങ്ങുകളും സങ്കീർത്തനവും ഒരേസമയം നടന്നുകൊണ്ടിരുന്നു. വൈദികാചാരങ്ങളിൽ തൽപരരായവർക്ക് സ്വർഗീയ ലോകങ്ങളിലേക്ക് ഉയരാൻ ഉദ്ദേശിക്കപ്പെട്ടിട്ടുളളവയാണ് അത്തരം അനുഷ്ഠാനങ്ങൾ (ജഢീ-കൃത-മതിർ മധു-പുഷ്പി തായാം). അതേസമയം പരമദിവ്യോത്തമപുരുഷനായ ഭഗവാനെ സംതൃപ്തനാക്കുന്നതിന് പരിശുദ്ധ ഭക്തന്മാർക്കുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയാണ്, സങ്കീർത്തനം. ഞങ്ങൾ സങ്കീർത്തനം കൊണ്ടു മാത്രം പ്രതിഷ്ഠാ ചടങ്ങ് നിർവഹിക്കുമായിരുന്നു. പക്ഷേ അങ്ങനെ ചെയ്യുന്നപക്ഷം വൃന്ദാവനവാസികൾ ഗൗരവപൂർവം പ്രതിഷ്ഠാ സ്ഥാപനചടങ്ങിൽ സംബന്ധിക്കുമായിരുന്നില്ല. ഇവിടെ വിശദീകരിച്ചതുപോലെ, ഉന്നതലോകങ്ങളിലേക്ക് ഉയരുന്നതിനുളള ഫലകാംക്ഷാകർമങ്ങൾ വിവരിക്കുന്ന വർണശബളമായ വൈദിക ഭാഷയാൽ ബുദ്ധി മന്ദീഭവിച്ചവർക്കായി ഉദ്ദ്യേശിക്കപ്പെട്ടിട്ടുളളതാണ്, വൈദികാചാരങ്ങൾ.


കലിയുടെ ഈ യുഗത്തിൽ പ്രത്യേകിച്ചും സങ്കീർത്തനം മാത്രമാണ് പര്യാപ്തം. ലോകത്തിന്റെ നാനാ ഭാഗങ്ങളിലുളള ഞങ്ങളുടെ ക്ഷേത്രങ്ങളിലെ അംഗങ്ങൾ ഭഗവദ് വിഗ്രഹത്തിനു മുമ്പിൽ, പ്രത്യേകിച്ചും ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ മുമ്പിൽ സങ്കീർത്തനം തുടരുന്നപക്ഷം അവർ പരിപൂർണമായി നിലകൊളളും. മറ്റ് അനുഷ്ഠാനങ്ങളുടെയൊന്നും ആവശ്യമില്ല. എന്നിരുന്നാലും ശീലങ്ങളിലും മനസ്സിലും ശുദ്ധി സൂക്ഷിക്കുന്നതിന് വിഗ്രഹാരാധാനയും മറ്റ് ക്രമീകൃത തത്ത്വങ്ങളും പാലിക്കേണ്ടത് ആവശ്യമാണ്. ജീവിതത്തിന്റെ പരിപൂർണതയ്ക്ക് സങ്കീർത്തനം മാത്രം പര്യാപ്തമാണെങ്കിലും, ഭക്തന്മാർ വൃത്തിയും ശുദ്ധിയുമുളളവരായി നിലനിൽക്കുന്നതിന് ക്ഷേത്രത്തിലെ അർച്ചന, അഥവാ ഭഗവദ് വിഗ്രഹത്തിന് തുടരണമെന്ന് ശ്രീല ജീവഗോസ്വാമി പറയുന്നു. അതുകൊണ്ട്, ഒരുവൻ രണ്ടു പ്രക്രിയകളും ഒരേസമയം പിന്തുടരണമെന്ന് ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി ഠാകുറ ശുപാർശ ചെയ്യുന്നു. ബിംബാരാധനയും സങ്കീർത്തനവും സമാന്തരമായി കൊണ്ടുപോകണമെന്ന് അദ്ദേഹത്തിന്റെ തത്ത്വം കർശനമായി പാലിക്കുന്ന നാം അത് തുടരണം.


ശ്രീമദ് ഭാഗവതം 6/3/25/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆