Home

Monday, May 22, 2023

ബലി മഹാരാജാവിന്റെ ആത്മസമർപ്പണം

 


ബലി മഹാരാജാവിന്റെ ആത്മസമർപ്പണം

ബലി മഹാരാജാവ് അത്യന്തം സത്യസന്ധനായിരുന്നു. തൻറെ വാഗ്ദാനം പാലിക്കാൻ സാധിക്കാതിരുന്നതിൽ അദ്ദേഹം വളരെയധികം ഭയപ്പെട്ടിരുന്നു. എന്തുകൊണ്ടെന്നാൽ സത്യത്തിൽ നിന്ന് വ്യതിചലിക്കുന്നു ഒരു വ്യക്തി സമൂഹത്തിൻറെ ദൃഷ്ടിയിൽ നിസ്സാരനായി തീരും എന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു. ഒരു ഉത്കൃഷ്ടവ്യക്തിക്ക് നരകീയ ജീവിതത്തിൻറെ ക്ലേശങ്ങൾ സഹിക്കാൻ കഴിയും. പക്ഷേ സത്യത്തിൽ നിന്ന് വ്യതിചലിക്കുന്നതിന്റെ അപകീർത്തിയെ അയാൾ അങ്ങേയറ്റം ഭയപ്പെടുന്നു. പരമ ദിവ്യോത്തമ പുരുഷനായ ഭഗവാൻ തനിക്ക് വിധിച്ച ശിക്ഷ സ്വീകരിക്കാമെന്ന് വളരെ സന്തോഷത്തോടെ ബലി മഹാരാജാവ് സമ്മതിച്ചു.ബലി മഹാരാജാവിന്റെ കുലത്തിൽ വിഷ്ണുവിനോടുള്ള ശത്രുത മൂലം നിരവധി ധ്യാന യോഗികൾ പോലും നേടിയതിനേക്കാൾ ഉന്നതമായ പദവി നേടിയ നിരവധി അസുരന്മാർ ഉണ്ടായിരുന്നു. പ്രഹ്ളാദ മഹാരാജാവിന് ഭക്തിയുത സേവനത്തിൽ ഉണ്ടായിരുന്ന ദൃഢനിശ്ചയം ബലി മഹാരാജാവ് പ്രത്യേകം അനുസ്മരിച്ചു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് അദ്ദേഹം വിഷ്ണുവിൻറെ മൂന്നാമത്തെ ചുവടു് വയ്ക്കുന്നതിനുള്ള സ്ഥലമായി തൻറെ ശിരസ്സ് ദാനം നൽകാൻ തീരുമാനിച്ചു. പരമ ദിവ്യോത്തമപുരുഷനായ ഭഗവാനെ സംതൃപ്തിപ്പെടുത്തുന്നതിന് എത്രയോ മഹദ് വ്യക്തികൾ തങ്ങളുടെ കുടുംബബന്ധങ്ങളും ഭൗതിക സമ്പത്തുകളും പരിത്യജിച്ചിട്ടുണ്ടെന്ന കാര്യവും അദ്ദേഹം പരിഗണിച്ചു. തീർച്ചയായും ഭഗവാൻറെ വ്യക്തിഗത സേവകരായി തീരുന്നതിനു വേണ്ടി അദ്ദേഹത്തിൻറെ തൃപ്തിക്കായി സ്വന്തം ജീവൻ പോലും അവർ ചിലപ്പോൾ ത്യജിക്കുന്നു.അപ്രകാരം പൂർവ്വ ആചാര്യന്മാരുടെയും ഭക്തന്മാരുടെയും കാലടികൾ പിന്തുടരുന്നതിലൂടെ ബലി മഹാരാജാവ് സ്വയം വിജയം കൈവരിച്ചതായി നിരീക്ഷിച്ചു.


ബലി മഹാരാജാവ് വരുണ പാശത്താൽ ബന്ധിതനായ നിലയിൽ ഭഗവാന് പ്രാർഥനകൾ അർപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹത്തിൻറെ പിതാമഹൻ പ്രഹ്ലാദമഹാരാജാവ് അവിടെ പ്രത്യക്ഷപ്പെട്ടു. ബലി മഹാരാജാവിന്റെ ഭൗതിക സമ്പത്തുകൾ തന്ത്രപൂർവ്വം അപഹരിച്ച പരമ ദിവ്യോത്തമപുരുഷനായ ഭഗവാൻ അതിലൂടെ അദ്ദേഹത്തെ മോചിപ്പിച്ചത് എങ്ങനെയെന്ന് പ്രഹ്ലാദമഹാരാജാവ് വിസ്തരിച്ചു. പ്രഹ്ളാദ മഹാരാജാവ് സന്നിഹിതനായിരുന്നപ്പോൾ ബ്രഹ്മദേവനും, ബലിമഹാരാജാവിന്റെ പത്നിയായ വിന്ധ്യാ വലിയും , പരമോന്നതനായ ഭഗവാൻറെ പരമാധികാരത്തെ വർണ്ണിക്കുകയുണ്ടായി. ബലി മഹാരാജാവ് എല്ലാം ഭഗവാന് സമർപ്പിച്ചതിനാൽ അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടി അവർ പ്രാർത്ഥിച്ചു . ഒരു അഭക്തന്റെ സമ്പത്ത് ആപത്താണെന്നും ഭഗവാൻറെ അനുഗ്രഹമാണ് ഭക്തന്റെ ഐശ്വര്യം എന്നും ഭഗവാൻ അപ്പോൾ വിവരിച്ചു. അനന്തരം ബലി മഹാരാജാവിൽ പ്രസാദിച്ച പരമോന്നതനായ ഭഗവാൻ അദ്ദേഹത്തിന് എല്ലായിപ്പോഴും തൻറെ സുദർശനചക്രത്താൽ ഉള്ള സംരക്ഷണവും താൻ എപ്പോഴും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കുമെന്നും വാഗ്ദാനം നൽകി.


(സംഗ്രഹം/ശ്രീമദ് ഭാഗവതം.8.22)

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



ഭഗവാൻ ബലിമഹാരാജാവിനെ ബന്ദിയാക്കിക്കുന്നു



ഭഗവാൻ ബലിമഹാരാജാവിനെ ബന്ദിയാക്കിക്കുന്നു


തന്റെ രണ്ടാമത്തെ ചുവടു വെയ്പ്പിനാൽ പരമ ദിവ്യോത്തമ പുരുഷനായ ഭഗവാൻ അത്യുന്നത ഗ്രഹമായ ബ്രഹ്മലോകത്തിലും എത്തി. അദ്ദേഹത്തിൻറെ കാൽ നഖങ്ങളുടെ തേജസ്സിനാൽ ബ്രഹ്മ ലോകത്തിൻറെ സൗന്ദര്യം നിഷ്പ്രഭമായി. ബ്രഹ്മദേവൻ മരീചിയെ പോലുള്ള മഹർഷി മാരുടെയും എല്ലാ ഉന്നത ഗ്രഹങ്ങളുടെയും അധിഷ്ഠാന ദേവന്മാരുടെയും അകമ്പടിയോടെ ഭഗവാന് വിനീതപൂർണ്ണമായ പ്രാർത്ഥനകളും ആരാധനയും സമർപ്പിച്ചു. അവർ ഭഗവാൻറെ പാദങ്ങൾ കഴുകി. എല്ലാ അനുസാരി കളോടെയും അദ്ദേഹത്തെ ആരാധിച്ചു .ഋഷരാജൻ, ജാംബവാൻ അദ്ദേഹത്തിൻറെ കാഹളമൂതി ഭഗവാൻറെ മഹത്വങ്ങൾ സ്പന്ദിപ്പിച്ചു. ബലി മഹാരാജാവിന്റെ സമ്പത്തുകളെല്ലാം നഷ്ടപ്പെട്ടതോടെ അസുരൻമാർ അങ്ങേയറ്റം കുപിതരായി ബലി മഹാരാജാവ് വിലക്കിയിട്ടും അവർ വിഷ്ണുഭഗവാനെതിരെ ആയുധങ്ങളെടുത്തു. എങ്ങിനെ തന്നെയായാലും വിഷ്ണു ഭഗവാൻറെ സന്തതസഹചാരികളാൽ അവർ പരാജിതരാക്കപ്പെട്ടു. തുടർന്ന് ബലി മഹാ രാജാവിൻറെ ആജ്ഞ പ്രകാരം അവർ അധോഗ്രഹങ്ങളിൽ പ്രവേശിച്ചു. വിഷ്ണുഭഗവാൻ ഉദ്ദേശം മനസ്സിലാക്കിയ അദ്ദേഹത്തിൻറെ വാഹകനായ ഗരുഡൻ തൽക്ഷണം ബലി മഹാരാജാവിനെ പിടികൂടി വരുണ പാശത്താൽ ബന്ധിച്ചു. ബലി മഹാരാജാവ് അപ്രകാരം നിസ്സഹായാവസ്ഥയിലായപ്പോൾ, വിഷ്ണുഭഗവാൻ അദ്ദേഹത്തോട് മൂന്നാമത്തെ ചുവടു് ഭൂമി ആവശ്യപ്പെട്ടു. ബലി മഹാരാജാവിന്റെ ദൃഢനിശ്ചയത്തേയും ധർമ്മ നീതിയെയും വിഷ്ണുഭഗവാൻ അഭിനന്ദിച്ചതിനാൽ മഹാരാജാവിന് വാഗ്ദാനം നിറവേറ്റാൻ കഴിയാതെ വന്നപ്പോൾ, സ്വർഗ്ഗത്തേക്കാൾ മികച്ച സുതലം ആണ് ബലി മഹാരാജാവിനു ഉള്ള സ്ഥലം എന്ന് വിഷ്ണുഭഗവാൻ നിശ്ചയിച്ചു.


(സംഗ്രഹം/ശ്രീമദ് ഭാഗവതം.8.21)

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



ബലി മഹാരാജാവ് ത്രിലോകങ്ങളും ഭഗവാന് സമർപ്പിക്കുന്നു


 

ബലി മഹാരാജാവ് ത്രിലോകങ്ങളും ഭഗവാന് സമർപ്പിക്കുന്നു


ശുക്രാചാര്യരുടെ ഉപദേശ നിർദേശങ്ങൾ ശ്രവിച്ച ബലി മഹാരാജാവ് ചിന്താധീനനായി. ധർമാർത്ഥകാമങ്ങൾ സംരക്ഷിക്കേണ്ടത് ഗൃഹസ്ഥന്റെ കടമയാകയാൽ ബ്രഹ്മചാരിക്ക് നൽകിയ വാഗ്ദാനം പിൻവലിക്കുന്നത് അനുചിതമാണെന്ന് ബലി മഹാരാജാവ് ചിന്തിച്ചു. കള്ളം പറയുന്നത് അല്ലെങ്കിൽ ഒരു ബ്രഹ്മചാരി ക്ക് നൽകിയ വാക്ക് അനാദരിക്കുന്നത് ഒരിക്കലും ശരിയാകില്ല, കാരണം കള്ളം പറയുന്നതാണ് ഏറ്റവും പാപകരമായ പ്രവൃത്തി. കള്ളം പറയുന്നതിന്റെ പാപ പ്രതികരണങ്ങൾ എല്ലാവരും ഭയപ്പെടണം. എന്തെന്നാൽ, പാപിയായ ഒരു അസത്യവാദിയുടെ ഭാരം താങ്ങാൻ ഭൂമി മാതാവിന് പോലുമാവില്ല . ഒരു രാജ്യത്തിൻറെ, അല്ലെങ്കിൽ സാമ്രാജ്യത്തിന്റെ വ്യാപനം താൽക്കാലികമാണ്. പൊതുജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ലെങ്കിൽ അത്തരം വികാസങ്ങൾ മൂല്യരഹിതമാണ് .മുൻപ് രാജാക്കന്മാരും ചക്രവർത്തിമാരും അവരുടെ രാജ്യങ്ങൾ വികസിപ്പിച്ചിരിക്കുന്നത് പൊതു ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയായിരുന്നു .തീർച്ചയായും പൊതുജനങ്ങളുടെ പ്രയോജനത്തിന് വേണ്ടിയുള്ള അത്തരം പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നതിനിടയിൽ മഹനീയരായ ആളുകൾ ചിലപ്പോൾ അവരുടെ ജീവൻ പോലും ത്യജിച്ചിട്ടുണ്ട് .മഹനീമായ കർമ്മങ്ങൾ ചെയ്യുന്ന വ്യക്തി ചിരഞ്ജീവി ആകുമെന്നും അവന് മരണമില്ലെന്നും പറയപ്പെടുന്നു. അതുകൊണ്ട് യശസ്സ് ആയിരിക്കണം ജീവിതത്തിൻറെ ലക്ഷ്യം, സൽകീർത്തി നേടുന്നതിന് വേണ്ടി ഒരുവൻ ദരിദ്രൻ ആകേണ്ടി വന്നാൽ പോലും അതൊരു നഷ്ടമല്ല. ഒരു ഈ ബ്രഹ്മചാരി, വാമനദേവൻ , വിഷ്ണുഭഗവാൻ ആണെങ്കിൽ പോലും അദ്ദേഹം തൻറെ ദാനം സ്വീകരിക്കുകയും, പിന്നീട് വീണ്ടും തന്നെ ബന്ധനസ്ഥനാക്കുകയും ചെയ്താലും തനിക്ക് അദ്ദേഹത്തോട് ദേഷ്യം ഉണ്ടാകില്ലെന്ന് മഹാരാജാവ് തീർച്ചപ്പെടുത്തി. ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത ബലിമഹാരാജാവ് തൻറെ അധീനതയിലുണ്ടായിരുന്നതെല്ലാം ദാനം ചെയ്തു.

വാമനദേവൻ തൽക്ഷണം ഒരു വിശ്വരൂപം ആയി സ്വയം വിസ്തരിച്ചു. വാമന ദേവൻറെ കാരുണ്യത്താൽ ഭഗവാൻ സർവ്വവ്യാപിയാണ് എന്നതും എല്ലാം അദ്ദേഹത്തിൽ വിശ്രമിക്കുന്നു എന്നും കണ്ടറിയാൻ ബലി മഹാരാജാവിന് കഴിഞ്ഞു.വാമനദേവനെ കിരീടം, പീതാംബരം, ശ്രീവത്സം,കൗസ്തുഭ രത്നം പുഷ്പഹാരം, ഇവ ധരിച്ചവനും സർവാഭരണവിഭൂഷിതനായ പരമോന്നതനൂമായ വിഷ്ണുവായി ദർശിക്കുവാൻ മഹാരാജാവിനെ സാധിച്ചു. ഭഗവാൻ ക്രമേണ ഭൂതലം മുഴുവനും തൻറെ ശരീരം വിസ്തരിച്ച് ആകാശവും വ്യാപിപ്പിച്ചു.അദ്ദേഹത്തിൻറെ രണ്ടാമത്തെ ചുവടുവെപ്പിൽ കരങ്ങൾ കൊണ്ട് നാനാദിക്കുകളും വ്യാപിച്ച അദ്ദേഹം തൻറെ രണ്ടാമത്തെ ചുവടുവെപ്പിൽ ഉന്നത ഗ്രഹങ്ങളും കീഴടക്കി. അതോടെ അദ്ദേഹത്തിന് മൂന്നാമത്തെ ചുവടു വെയ്ക്കാൻ സ്ഥലമില്ലാതായി.

(സംഗ്രഹം/ ശ്രീമദ് ഭാഗവതം.8.20)

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



വാമനമൂർത്തി ബലി മഹാരാജാവിനോട് ദാനം യാചിക്കുന്നു


 

വാമനമൂർത്തി ബലി മഹാരാജാവിനോട് ദാനം യാചിക്കുന്നു


ഒരു ബ്രാഹ്മണ പുത്രനാണെന്ന് ചിന്തിച്ച് ബലി മഹാരാജാവ് അദ്ദേഹത്തിന് ഇഷ്ടമുള്ളതെന്തും ആവശ്യപ്പെട്ടു കൊള്ളാൻ പറഞ്ഞു. വാമനദേവൻ ഹിരണ്യകശിപുവിനെയും ഹിരണ്യാക്ഷനേയും അവരുടെ വീരകർമ്മങ്ങളുടെ പേരിൽ പുകഴ്ത്തി ത്തിയിട്ട് ,ബലി മഹാരാജാവ് പിറന്ന അവരുടെ കുടുംബത്തെയും പ്രശംസിച്ചു . അതിനുശേഷം അദ്ദേഹം രാജാവിനോട് മൂന്നു് ചുവട് ഭൂമി യാചിച്ചു.തീരെ നിസ്സാരമായ ഇത് ദാനമായി നൽകാമെന്ന് മഹാരാജാവ് സമ്മതിച്ചു. പക്ഷേ വാമനദേവൻ ദേവന്മാരുടെ മിത്രമായ വിഷ്ണുവാണ് എന്ന് മനസ്സിലാക്കിയ ശുക്രാചാര്യർ ഭൂമി നൽകുന്നതിൽ നിന്ന് ബലി മഹാരാജാവിനെ വിലക്കി. തൻറെ വാഗ്ദാനം പിൻവലിക്കാൻ ശുക്രാചാര്യർ ബലി മഹാരാജാവിനെ ഉപദേശിച്ചു .മറ്റുള്ളവരെ തോൽപ്പിക്കുക,തമാശ പറയുക , അപകടത്തോട് പ്രതികരിക്കുക, അന്യരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുക, തുടങ്ങിയ സന്ദർഭങ്ങളിൽ ഒരുവന് മറ്റൊരാൾക്ക് നൽകിയ വാഗ്ദാനംപൂർത്തീകരിക്കാതെ ഇരിക്കാം എന്നും നിരസിക്കാം എന്നും,അതിൽ തെറ്റില്ല എന്നും ശുക്രാചാര്യൻ വിശദീകരിച്ചു. ഈ തത്ത്വശാസ്ത്രം പറഞ്ഞ് വാമന ദേവന് ഭൂമി ദാനം ചെയ്യുന്നതിൽ നിന്ന് ബലി മഹാരാജാവിനെ പിന്തിരിപ്പിക്കാൻ ശുക്രാചാര്യർ ശ്രമിച്ചു.


(സംഗ്രഹം/ ശ്രീമദ് ഭാഗവതം.8.19)

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



വാമനാവതാരവർണ്ണനം

 


വാമനാവതാരവർണ്ണനം


ഭഗവാൻ വാമന ദേവൻ അദിതിയുടെ ഗർഭപാത്രത്തിൽ നിന്ന് ശംഖ്, ചക്രം, ഗദ, പദ്മം ഇവകളോടുകൂടി സമ്പൂർണ്ണ സജ്ജമായിട്ടാണ് ഈ ലോകത്തിൽ പ്രത്യക്ഷപ്പെട്ടത് .പീതാംബര ധാരി ആയിരുന്ന അദ്ദേഹത്തിൻറെ ശരീരവർണ്ണം കറുപ്പാന്നർതായിരുന്നു . ശ്രാവണ ദ്വാദശിയിൽ അഭിജിത്ത് നക്ഷത്രം ഉദിച്ചുയർന്ന ശുഭ മുഹൂർത്തത്തിലായിരുന്നു വിഷ്ണുഭഗവാന്റെ ആവിർഭാവം. ഭഗവാൻറെ ആവിർഭാവം മൂലം ഈ സമയത്ത് ത്രിലോകങ്ങളും( ഉന്നത ഗൃഹ സംവിധാനങ്ങളും, ശൂന്യാകാശ വും ഈ ഭൂമിയും ഉൾപ്പെടെ )എല്ലാ ദേവന്മാരും പശുക്കളും, ബ്രാഹ്മണരും പോലും അത്യന്തം സന്തോഷത്തിലായിരുന്നു . അതിനാൽ ഈ മംഗള ദിനത്തെ വിജയാ എന്ന് വിളിക്കുന്നു. സച്ചിദാനന്ദ ശരീരമുള്ള പരമ ദിവ്യ പുരുഷനായ ഭഗവാൻ തങ്ങളുടെ പുത്രനായി പ്രത്യക്ഷപ്പെട്ടതിൽ അദ്ദേഹത്തിൻറെ മാതാപിതാക്കളായ കശ്യപ മുനിയും അദിതിയും വളരെ ആശ്ചര്യ ഭരിതരായി .പ്രത്യക്ഷപ്പെട്ടതിന് ശേഷം ഭഗവാൻ ഒരു വാമനരൂപം സ്വീകരിച്ചു .എല്ലാ മഹാമുനിമാരും അവരുടെ ആഹ്ലാദം പ്രകടിപ്പിച്ചു.കശ്യപമുനിയെ മുൻനിർത്തി അവർ ഭഗവാൻ വാമനദേവന്റെ ജന്മദിനം ആഘോഷിച്ചു. ഭഗവാൻ വാമനദേവൻ അദ്ദേഹത്തിൻറെ ഉപനയന ദിവസത്തിൽ സൂര്യദേവൻ, ബ്രഹസ്പതി ,ഭൂമിയുടെ അധിഷ്ഠാനദേവത, സ്വർഗ്ഗീയ ഗ്രഹങ്ങളുടെ മൂർത്തി. അദ്ദേഹത്തിന്റെ മാതാവ് ,ബ്രഹ്മദേവൻ , കുബേരൻ, സപ്തർഷികൾ തുടങ്ങിയവരാൽ ആദരിക്കപ്പെട്ടു. ഭഗവാൻ വാമദേവൻ പിന്നീട് നർമദാ നദിയുടെ ഉത്തര ഭാഗത്തുള്ള ഭൃഗുകുലത്തിലെ ബ്രാഹ്മണർ യജ്ഞങ്ങൾ അനുഷ്ഠിക്കുന്ന ഭൃഗുകച്ചം എന്നറിയപ്പെടുന്ന സ്ഥലത്തുള്ള യജ്ഞശാല സന്ദർശിച്ചു . അരയിൽ മുഞ്ജകയർ കൊണ്ടുള്ള കച്ചയും, മാൻതോൽ കൊണ്ടുള്ള ഉത്തരീയവും, പൂണുനൂലും, ധരിച്ച് കൈകളിൽ ദണ്ഡും, കുടയും,കമണ്ഡലവുമായി, ഭഗവാൻ വാമന ദേവൻ ബലി മഹാരാജാവിന്റെ യജ്ഞശാലയിൽ പ്രത്യക്ഷപ്പെട്ടു .അദ്ദേഹത്തെ അതീന്ദ്രിയ തേജസ് മൂലം എല്ലാ പുരോഹിതന്മാരുടെയും തേജസ് മങ്ങുകയും അവർ തങ്ങളുടെ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് ഭഗവാൻ വാമന ദേവന് പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു .മഹാദേവൻ പോലും ഭഗവാൻ വാമനദേവൻറെ കാൽ വിരലിൽ നിന്ന് ഉത്ഭവിച്ച ഗംഗാജലം സ്വന്തം ശിരസ്സിൽ സ്വീകരിക്കുന്നു .അതിനാൽ ബലി മഹാരാജാവ് ഭഗവാൻറെ പാദങ്ങൾ കഴുകിയ ഉടൻ ആ ജലം തന്റെ ശിരസ്സിൽ സ്വീകരിച്ചു .അതുമൂലം താനും തൻറെ പൂർവികരും മഹത്വംമുള്ളവരായതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു . അതിനുശേഷം ഭഗവാൻ വാമന ദേവന്റെ ക്ഷേമാന്വേഷണം നടത്തിയ ബലി മഹാരാജാവ്, ധനമോ ,ആഭരണങ്ങളോ, അദ്ദേഹം ഇച്ഛിക്കുന്നത് എന്തും ആവശ്യപ്പെട്ടു കൊള്ളാൻ അഭ്യർത്ഥിച്ചു.

(സംഗ്രഹം/ ശ്രീമദ് ഭാഗവതം.8.18)

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



ഭഗവാൻ അദിതിയുടെ പുത്രത്വം സ്വീകരിക്കുന്നു



ഭഗവാൻ അദിതിയുടെ പുത്രത്വം സ്വീകരിക്കുന്നു


അദിതി12 ദിവസം തുടർച്ചയായി പയോവ്രത ചടങ്ങ് ആചരിച്ചു കഴിഞ്ഞപ്പോൾ തീർച്ചയായും അവളിൽ വളരെ സംപ്രീതനായ ഭഗവാൻ പീതാംബര ധാരിയും, ചതുർഭുജനുമായി അവളുടെ മുന്നിൽ പ്രത്യക്ഷനായി. പരമ ദിവ്യോത്തമപുരുഷനായ ഭഗവാൻ തൻറെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് കണ്ടയുടനെ അദിതി എഴുന്നേറ്റു.ഭഗവാനോടുള്ള ഭക്ത്യാതിരേകത്തോടെ അദ്ദേഹത്തിന് നമസ്കാരങ്ങൾ അർപ്പിക്കാൻ ഭൂമിയിലേക്ക് വീണു. അദിതിയുടെ കണ്ഠം ഇടറുകയും ശരീരം പ്രകമ്പനം കൊള്ളുകയും ചെയ്തു. ഭഗവാന് ഉചിതമായ പ്രാർത്ഥനകൾ സമർപ്പിക്കാൻ ആഗ്രഹിച്ചെങ്കിലും അവൾ ഒന്നും ചെയ്യാൻ കഴിയാതെ കുറെ സമയത്തേക്ക് നിശബ്ദയായി നിന്നു പോയി. പിന്നീട് ആശ്വാസം അനുഭവപ്പെട്ടപ്പോൾ അവൾ ഭഗവാൻറെ സൗന്ദര്യം നിരീക്ഷിക്കുകയും അദ്ദേഹത്തിന് പ്രാർഥനകൾ അർപ്പിക്കുകയും ചെയ്തു. എല്ലാ ജീവസത്തക്കളുടെയും പരമാത്മാവ് , അവളിൽ വളരെ സന്തുഷ്ടനാവുകയും ഒരു സമഗ്ര വിസ്താരത്തിലൂടെ അവളുടെ പുത്രനായി അവതരിപ്പിക്കാം എന്ന് സമ്മതിക്കുകയും ചെയ്തു. കശ്യപ മുനിയുടെ തപസ്സചര്യകളിൽ നേരത്തെതന്നെ സംതൃപ്തനായിരുന്ന അദ്ദേഹം അവരുടെ പുത്രൻ ആകാമെന്നും ദേവന്മാരെ സംരക്ഷിച്ചു കൊള്ളാമെന്നും വാക്കു നൽകിയതിനുശേഷം അപ്രത്യക്ഷനായി. പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ ആജ്ഞയനുസരിച്ച് അദിതി, കശ്യപ മുനിയുടെ പരിചരണത്തിൽ വ്യാപൃതയായി.തന്റെ ഉള്ളിലുള്ള ഭഗവാനെ സമാധിയിൽ ദർശിക്കാൻ കഴിഞ്ഞ കശ്യപ മുനി സ്വന്തം രേതസ്സ് അദിതിയുടെ ഗർഭപാത്രത്തിൽ നിവേശിപ്പിച്ചു. പരമദിവ്യോത്തമപുരുഷനായ ഭഗവാൻ അതിഥിയുടെ ഗർഭപാത്രത്തിൽ പ്രവേശിച്ചത് ഹിരണ്യഗർഭൻ എന്ന് അറിയപ്പെടുന്ന ബ്രഹ്മദേവൻ മനസ്സിലാക്കി .അങ്ങനെ അദ്ദേഹം ഭഗവാന് പ്രാർത്ഥനകൾ സമർപ്പിച്ചു.

(സംഗ്രഹം/അദ്ധ്യായം 8.17)


നാളെ . . .

വാമനാവതാരവർണ്ണനം

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



പയോവ്രതാനുഷ്ഠാനം


 പയോവ്രതാനുഷ്ഠാനം


ദേവന്മാർ സ്വർഗ്ഗരാജ്യത്ത് അദൃശ്യരായപ്പോൾ അവരുടെ മാതാവ് അദിതി പുത്രന്മാരുടെ വിരഹം മൂലം അതീവ ദുഃഖിതരായിത്തീർന്നു .അനേകമനേകം വർഷങ്ങൾക്കുശേഷം ഒരുനാൾ കശ്യപൻ ധ്യാന സമാധിയിൽ നിന്നുണർന്ന് അദ്ദേഹത്തിൻറെ ആശ്രമത്തിലേക്ക് തിരിച്ചുവന്നപ്പോൾ,ആശ്രമത്തിന്റെ ശോഭ നഷ്ടപ്പെട്ടിരിക്കുന്നതും തന്റെ പത്നി അതീവ ദുഃഖിതരായി ഇരിക്കുന്നതും അദ്ദേഹം കണ്ടു. ആശ്രമത്തിൽ എവിടെയും ദുഃഖത്തിന് അടയാളങ്ങൾ ദർശിച്ച അദ്ദേഹം ആശ്രമത്തിന്റെ സുസ്ഥിതിയെ കുറിച്ചും ,അവളുടെ ദുഃഖത്തിന് കാരണമെന്തെന്നും പത്നിയോട് അന്വേഷിച്ചു. ആശ്രമത്തിലെ ക്ഷേമത്തെ കുറിച്ച് അറിയിച്ചശേഷം, തൻറെ പുത്രന്മാരുടെ അഭാവമാണ് തന്നെ ദു:ഖിപ്പിക്കുന്നതെന്ന അദിതി അദ്ദേഹത്തോട് പറഞ്ഞു. പുത്രന്മാർക്ക് എങ്ങനെ മടങ്ങിവരാനും അവരുടെ പദവികളിൽ പുനസ്ഥാപിക്കാനും കഴിയുമെന്ന് അറിയിക്കണമെന്ന് അനന്തരം ദേവി അഭ്യർത്ഥിച്ചു.അദിതി തന്റെ പുത്രൻമാർക്ക് എല്ലാ സൗഭാഗ്യങ്ങളും ആഗ്രഹിച്ചു. അദിതിയുടെ അഭ്യർത്ഥനയിൽ ദയാർദ്രനായ കശ്യപമുനി , ആത്മസാക്ഷാത്കാരത്തിന്റെ തത്ത്വ ശാസ്ത്രത്തെ കുറിച്ചും, ആത്മാവും പദാർത്ഥവും തമ്മിലുള്ള അന്തരത്തെക്കുറിച്ചും, ഭൗതിക നഷ്ടത്താൽ എങ്ങനെ ബാധിക്കപ്പെടാതിരിക്കാം എന്നതിനെക്കുറിച്ചും അവളെ ഉപദേശിച്ചു .പക്ഷേ ഈ ഉപദേശങ്ങൾ നൽകിയിട്ടും സംതൃപ്തയായില്ലെന്ന് കണ്ട കശ്യപ മുനി അവളോട് വാസുദേവനെ, ജനാർദ്ദനെ ആരാധിക്കാൻ ആവശ്യപ്പെട്ടു .ഭഗവാൻ വാസുദേവനു മാത്രമേ അവളെ സംതൃപ്തയാകാനും അവരുടെ എല്ലാ അഭിലാഷങ്ങളും പൂർത്തീകരിക്കാനും കഴിയുകയുള്ളൂ എന്ന് അദ്ദേഹം ഉറപ്പു കൊടുത്തു. അദിതി വാസുദേവ ഭഗവാനേ ആരാധിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, കശ്യപ പ്രജാപതി അവളോട് പന്ത്രണ്ട് ദിവസംകൊണ്ട് നിർവഹിക്കുന്ന പയോവ്രതം എന്നറിയപ്പെടുന്ന ആരാധന പ്രക്രിയയെ പറ്റി പറഞ്ഞു. ഈ പ്രക്രിയയിലൂടെ കൃഷ്ണ ഭഗവാനെ പ്രസാദിപ്പിക്കുന്നത് എങ്ങനെയെന്ന് ബ്രഹ്മദേവൻ അദ്ദേഹത്തിന് ഉപദേശിച്ചിരുന്നു .അപ്രകാരം അദ്ദേഹം അവൻറെ പത്നിയോട് ഈ വ്രതമനുഷ്ഠിക്കാനും അതിൻറെ വിധി മുറകൾ പാലിക്കാനും ഉപദേശിച്ചു .


(സംഗ്രഹം/ ശ്രീമദ് ഭാഗവതം 8 16)

നാളെ . . .


ഭഗവാൻ അദിതിയുടെ പുത്രത്വം സ്വീകരിക്കുന്നു

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്