Home

Saturday, June 3, 2023

സ്നാന യാത്ര


 

സ്നാന യാത്ര


 

സ്നാന യാത്ര



 ജഗന്നാഥ ഭഗവാന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ജ്യേഷ്ഠ മാസത്തിലെ പൂർണിമയിൽ ആഘോഷിക്കുന്ന ഒരു സ്നാന ഉത്സവമാണ് സ്നാന യാത്ര എന്ന് അറിയപ്പെടുന്ന ദേവസ്നാന പൂർണിമ. വൈഷ്ണവ കലണ്ടർ പ്രകാരം  ഭഗവാൻ ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര ദേവി, സുദർശൻ, മദൻമോഹൻ എന്നിവരെ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി സ്നാന ബേദിയിലേക്ക് ആനയിക്കുന്ന ആദ്യ സന്ദർഭം.


സ്കന്ദപുരാണം അനുസരിച്ച്, രാജാ ഇന്ദ്രദ്യുമ്നൻ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചപ്പോൾ, അദ്ദേഹം ഈ സ്നാന അനുഷ്‌ഠാനം ക്രമീകരിച്ചു. അന്ന് മുതൽ ഈ ദിവസം ആഘോഷിക്കപ്പെടുന്നു. പുരിയിൽ ഈ ദിനത്തിൽ ആയിരക്കണക്കിന് ഭക്തർ എത്തിച്ചേരുമ്പോൾ, ലോകത്തിലെ മറ്റു ഭാഗങ്ങളിലും ഈ ഉത്സവം ആഘോഷിക്കപ്പെടുന്നു. ജഗന്നാഥ പുരി ക്ഷേത്രത്തിലെ രത്ന സിംഹാസനത്തിൽ നിന്ന് ഭഗവാൻ ജഗന്നാഥൻ, ദേവി സുഭദ്ര, ബലഭദ്ര സ്വാമി എന്നിവരെ അതിരാവിലെ തന്നെ പുറത്തെത്തിക്കുകയും ക്ഷേത്രപരിസരത്തിന് പുറത്തുള്ള "സ്നാന ബേഡി" അല്ലെങ്കിൽ സ്നാന യജ്ഞവേദിയിൽ സ്ഥാപിക്കുകയും ചെയ്യുന്നു.


മൂന്ന് വിഗ്രഹങ്ങളെയും സ്നാനം ചെയ്യിക്കുവാൻ ഉപയോഗിക്കുന്ന ജലം ജഗന്നാഥ ക്ഷേത്രത്തിനുള്ളിലെ കിണറ്റിൽ നിന്നാണ് എടുക്കുന്നത്. ദേവസ്നാന പൂർണ്ണിമയിൽ സ്നാന കർമ്മതിന് മുമ്പ്, പൂജാരിമാർ ചില പൂജകളും ചടങ്ങുകളും നടത്തുന്നു. ഈ അഭിഷേകത്തിനായി ഔഷധങ്ങളടങ്ങിയതും സുഗന്ധ പൂർണവുമായ 108 കുടം ജലം ഉപയോഗിക്കുന്നു.



ആചാരപരമായ സ്നാന വേളയിൽ വിഗ്രഹങ്ങൾ "സാദാ ബേഷയിൽ" അണിയിക്കുകയും, സ്നാനത്തിന് ശേഷം  "ഹാത്തി ബേഷ" അല്ലെങ്കിൽ ഗണപതിയുടെ രൂപത്തിൽ അലങ്കരിക്കുകയും ചെയ്യുന്നു.


രാത്രിയിൽ ഭഗവാൻ ജഗന്നാഥൻ, ബലദേവൻ, സുഭദ്ര ദേവി എന്നിവർ - അനസാർ ഭവനത്തിലേക്ക് വിരമിക്കുന്നു. ഈ അനസാര കാലയളവിൽ, ഭക്തർക്ക് ദർശനം അനുവദിക്കുന്നതല്ല. 15 ദിവസങ്ങൾക്ക് ശേഷം, പ്രസിദ്ധമായ രഥയാത്രയുടെ തൊട്ടുമുമ്പുള്ള ദിവസം പൊതുജനങ്ങൾക്കായി ദർശനത്തിനായി തുറക്കുകയും ചെയ്യുന്നു.


ദേവസ്നാന പൂർണ്ണിമയിൽ ഭഗവാനെ ദർശിക്കുന്നതിലൂടെ, ഭക്തർ അവരുടെ എല്ലാ പാപങ്ങളിൽ നിന്നും സ്വയം മോചിതരാകുകയും സന്തോഷകരമായ ജീവിതം നയിക്കുകയും ചെയ്യുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆