ന ഹി പ്രപശ്യാമി മമാപനുദ്യ-
അവാപ്യ ഭൂമാവസപത്നമൃദ്ധം
രാജ്യം സുരാണാപി ചാധിപത്യം
ഇന്ദ്രിയങ്ങളെ അലട്ടുന്ന ഈ ദുഃഖത്തെ ശമിപ്പിക്കാൻ ഒരു ഉപായവും ഞാൻ കാണുന്നില്ല. ഈ ഭൂമിയിൽ സമ്പത്സമൃദ്ധവും എതിരാളി കൾ ഇല്ലാത്തതും ദേവന്മാർക്ക് സ്വർഗ്ഗത്തിലുള്ളതുപോലെ പരമാധി കാരത്തോടെയുമുള്ള സാമ്രാജ്യം ലഭിച്ചാൽപ്പോലും എനിക്ക് ഈ ദുഃഖത്തെ അകറ്റാൻ സാധിക്കുകയില്ല.
ഭാവാർത്ഥം;
മതസിദ്ധാന്തങ്ങളേയും നീതിശാസ്ത്രങ്ങളേയും മുൻനിർത്തിക്കൊണ്ടുള്ള വാദമുഖങ്ങൾ ഒട്ടേറെ ഉന്നയിക്കുന്നുണ്ടെ ങ്കിലും ആത്മീയഗുരുവായ കൃഷ്ണന്റെ സഹായം കൂടാതെ തന്റെ യഥാർത്ഥ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ അർജുനന് സാധിച്ചില്ല എന്നു കാണാം. ജീവിതത്തിലെ ചുട്ടു നീറ്റുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് തന്റെ ജ്ഞാനംകൊണ്ടാവില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. കൃഷ്ണനെപ്പോലുള്ള ഒരു ആദ്ധ്യാത്മികാചാര്യന്റെ സഹായമില്ലാതെ ഇവയ്ക്കു പരിഹാരം കാണാൻ സാധിക്കുന്നതല്ല. പാണ്ഡിത്യം, ജ്ഞാനം, ഉന്നതസ്ഥാനം ഇവയെല്ലാം പ്രശ്നപരിഹാരത്തിൽ ഉപയോഗശൂന്യമായിത്തീരുന്നു. കൃഷ്ണനെപ്പോലുള്ള ഒരു ആത്മീയാചാര്യനു മാത്രമേ ഇക്കാര്യത്തിൽ സഹായിക്കാൻ കഴിയൂ. അപ്പോൾ നൂറു ശതമാനവും കൃഷ്ണാവബോധമുള്ള ഒരു ആത്മീയഗുരു മാത്രമാണ് വിശ്വാസ്യനെന്നും, അദ്ദേഹത്തിനേ ജീവിത്രപശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാൻ കഴിയൂ എന്നും വരുന്നു. സമൂഹത്തിലെ സ്ഥാനമാനങ്ങൾ പരിഗണിക്കാതെ കൃഷ്ണാവബോധശാസ്ത്രത്തിൽ നൈപുണ്യ മാർജ്ജിച്ച ഒരു വ്യക്തിക്കല്ലാതെ മറ്റാർക്കും ഒരു യഥാർത്ഥ ആത്മീയ ഗുരുവാകാൻ സാദ്ധ്യമേയല്ല, എന്ന് ശ്രീചൈതന്യ മഹാപ്രഭു പറയുന്നു.
കിബാ വിപ്ര, കിബാ ന്യാസി, ശൂദ്ര കേനേ നയ
യേയ് കൃഷ്ണതത്ത്വവേത്താ സേയ് ഗുരു ഹയ
'ഒരാൾ ബ്രാഹ്മണനാകട്ടെ, ശൂദ്രനാകട്ടെ, സംന്യാസിയാകട്ടെ, കൃഷ്ണാവബോധശാസ്ത്രത്തിൽ നിപുണനെങ്കിൽ അദ്ദേഹം പരിപൂർണ്ണ വിശ്വാസ്യനായൊരു ആത്മീയഗുരുവായിരിക്കും.' (ചൈതന്യ ചരിത്രാമൃതം, മദ്ധ്യം 8.128)
അതുകൊണ്ട് കൃഷ്ണാവബോധ ശാസ്ത്രത്തിൽ നിപുണനാ കാതെ ആർക്കും വിശ്വാസ്യനായ ഒരു ആത്മീയഗുരുവാകാൻ സാധി ക്കുകയില്ല. വൈദികശാസ്ത്രത്തിൽ ഇപ്രകാരം പറയുന്നു.
സത്കർമനിപുണോ വിപ്രോ മന്ത്രതന്ത്രവിശാരദഃ
അവൈഷ്ണവോ ഗുരൂർ ന സ്യാദ് വൈഷ്ണവഃ ശ്വപചോ ഗുരുഃ
'കൃഷ്ണാവബോധ ശാസ്ത്രത്തിൽ നൈപുണ്യമാർജ്ജിക്കാത്ത അഥവാ ഒരു വൈഷ്ണവനല്ലാത്ത വ്യക്തി, അയാൾ പണ്ഡിത്രബാഹ്മ ണനും സർവജ്ഞനും വേദാന്തിയും ആയിരുന്നാൽക്കൂടി ഒരു ആത്മീയ ഗുരുവാകാൻ അയോഗ്യനത്രേ . എന്നാൽ നീചകുലത്തിൽ പിറന്നവനായാലും കൃഷ്ണാവബോധത്ത്വമുൾക്കൊള്ളുന്നുവെങ്കിൽ അഥവാ വൈഷ്ണവനാണെങ്കിൽ അദ്ദേഹത്തിന് ആത്മീയാചാര്യനാകാം.' (പദ്മപുരാണം).
ജനനം, വാർദ്ധക്യം, രോഗം, മരണം എന്നിങ്ങനെ ഭൗതികജീവിത സംബന്ധികളായ പ്രശ്നങ്ങളൊന്നും ധനാർജ്ജനംകൊണ്ടോ സാമ്പത്തികാഭിവൃദ്ധികൊണ്ടോ പരിഹരിക്കാവുന്നതല്ല. അർത്ഥസമ്പത്തുക്കളാൽ വികസിച്ചതും ജീവിതസൗകര്യങ്ങളുമെല്ലാം ഉള്ളതുമായ അനേകം രാജ്യങ്ങൾ ഈ ഭൂമുഖത്തുണ്ട്. എന്നാൽ അവിടേയും ഭൗതികമായ ജീവിത്രപ്രശ്നങ്ങൾ നിലനിൽക്കുന്നു. മനുഷ്യർ വിവിധ മാർഗ്ഗങ്ങളിലൂടെ സമാധാനം തേടി അലയുകയാണ്, യഥാർത്ഥമായ ആനന്ദം നേടണമെങ്കിൽ അവർ ഭഗവാൻ കൃഷ്ണനെ, അല്ലെങ്കിൽ കൃഷണസിദ്ധാന്തമുൾക്കൊള്ളുന്ന ഭഗവദ്ഗീത, ഭാഗവതം എന്നീ ഗ്രന്ഥങ്ങളെ, കൃഷ്ണനെ പ്രതിനിധീകരിക്കുന്ന കൃഷ്ണാവബോധം ലഭിച്ച വ്യക്തിയിൽക്കൂടി സമീപിക്കുകതന്നെ വേണം.
ഗാർഹികം, സാമൂഹികം, രാഷ്ട്രീയം, അന്താരാഷ്ട്രീയം എന്നിവകളാൽ ഉളവാകുന്ന മനഃക്ലേശങ്ങൾ ഒഴിവാക്കാൻ സാമ്പത്തികാഭിവൃദ്ധിക്കോ, സുഖഭോഗങ്ങൾക്കോ കഴിയുകയില്ല. അങ്ങനെ സാധിക്കുമായിരുന്നെങ്കിൽ ഭൂലോകത്തിന്റെ സമഗ്രാധിപത്യമോ ദേവന്മാർക്ക് സ്വർഗ്ഗലോകത്തിലുള്ളതുപോലുള്ള പരമാധികാരമോ ലഭിച്ചാലും ഈ ദുഃഖം, തന്നെ വിട്ടൊഴിയില്ല എന്ന് അർജുനൻ പറയു മായിരുന്നില്ല. അതുകൊണ്ടാണദ്ദേഹം കൃഷ്ണാവബോധത്തെ ശരണം പ്രാപിച്ചത്. സമാധാനത്തിലേയ്ക്കും ഒത്തൊരുമയിലേയ്ക്കുമുള്ള മാർഗ്ഗം അതുതന്നെ. സാമ്പത്തികാഭിവൃദ്ധിക്കും ലോകാധിപത്യത്തിനും പ്രകൃതിവിക്ഷോഭങ്ങൾ ഏതു നിമിഷവും അറുതി വരുത്തിയേയ്ക്കാം. ആളുകൾ ചന്ദ്രനിൽ പര്യവേക്ഷണം നടത്തുന്നതുപോലെ ഉപരിഗ്രഹ ങ്ങളിലേയ്ക്കുള്ള ഉയർച്ചയും ഒറ്റയടിക്ക് ഇല്ലാതാവാം. ഇത് ഭഗവദ്ഗീത ഊന്നിപ്പറയുന്നുണ്ട്. ക്ഷീണേ, പുണ്യേ മർത്ത്യ ലോകം വിശന്തി ' സത്കർമ്മങ്ങളുടെ ഫലമവസാനിക്കുമ്പോൾ ജീവാത്മാക്കൾ ആനന്ദത്തിന്റെ കൊടുമുടിയിൽ നിന്ന് വീണ്ടും ജീവിതത്തിന്റെ പടു കുഴിയിലേയ്ക്ക് വീഴുന്നു.' ലോകത്തിൽ അസംഖ്യം രാഷ്ട്രീയ നേതാ ക്കൾ അങ്ങനെ വീണിട്ടുണ്ട്. ആ വീഴ്ചകൾ പിന്നീടുള്ള വിലാപങ്ങൾക്ക് കാരണങ്ങളായിത്തീരുന്നു.
അതുകൊണ്ട് ദുഃഖങ്ങളെ എന്നെന്നേക്കുമായി അവസാനി പ്പിക്കണമെങ്കിൽ അർജുനൻ ചെയ്യുന്നതുപോലെ കൃഷ്ണനെ സർവ്വാത്മനാ ആശയിക്കുകതന്നെ വേണം. തന്റെ പ്രശ്നങ്ങൾക്ക് വ്യക്തമായ പരിഹാരമുണ്ടാക്കണമെന്ന് അർജുനൻ കൃഷ്ണനോടപേക്ഷിച്ചു. ഇതാണ് കൃഷ്ണാവബോധത്തിന്റെ വഴി.
( ഭഗവദ് ഗീതാ യഥാരൂപം - 2.8 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆