Home

Monday, July 3, 2023

പുരുഷോത്തമയോഗം

 



ശ്രീ ഭഗവാനുവാച

ഉയർധ്വമൂലമധഃ ശാഖമശ്വത്ഥം പഠഹരവ്യയം

ചന്ദാമസി യസ്യ പർണാനി യസ്തം വേദ വേദ വിത്

  

    പരമദിവ്യോത്തമപുരുഷൻ പറഞ്ഞു : വേരുകൾ മേൽപ്പോട്ടും, ശാഖകൾ കീഴ്ചപ്പോട്ടുമായിട്ട് അക്ഷയമായൊരു അശ്വത്ഥമുണ്ട്. അതിന്റെ ഇലകളാണ് വേദമന്ത്രങ്ങൾ, വൃക്ഷമെന്തെന്ന് അറിയുന്നവനത്രേ വേദജ്ഞൻ.

 

ശ്ലോകം 2

അധശ്ചോർധ്വം പ്രസൃതാസ്തസ്യ  ശാഖാ

ഗുണപ്രവൃദ്ധാ വിഷയപ്രവാലാഃ

അധശ്ച മൂലാന്യനുസന്തതാനി

കർമാനുബന്ധീനി മനുഷ്യലോകേ

 

    വൃക്ഷത്തിന്റെ ശാഖകൾ ഭൗതികപ്രകൃതിയുടെ തിഗുണങ്ങളാൽ പോഷിപ്പിക്കപ്പെട്ട് താഴോട്ടും മേലോട്ടും പടർന്നുകിടക്കുന്നു. ഇന്ദ്രിയവിഷയങ്ങളാണതിന്റെ ചില്ലകൾ. വൃക്ഷത്തിന് താഴേയ്ക്കിറങ്ങുന്ന വേരുകളുമുണ്ട്, ഇവ മനുഷ്യസമുദായത്തിന്റെ ഫലോദ്ദിഷ്ട കർമ്മങ്ങളോട് ബന്ധപ്പെട്ടവയത്രേ.

 

ശ്ലോകങ്ങള്‍ 3-4

രൂപമസ്യേഹ തഥോപലഭ്യതേ

നാന്തോ ചാദിർ സംപ്രതിഷ്ഠാ

അശ്വത്ഥമേനം സുവിരൂഢമൂലം-

അസങ്ഗശസ്ത്രേണ ദൃഢേന ഛിത്ത്വാ

തതഃ പദം തത്പരിമാർഗിതവ്യം

യസ്മിൻ ഗതാ നിവർതന്തി ഭൂയഃ

തമേവ ചാദ്യം പുരുഷം പ്രപദ്യേ

യത്രഃ പ്രവൃത്തിഃ പ്രസൃതാ പുരാണി

 

     വൃക്ഷത്തിന്റെ യഥാർത്ഥ രൂപം ലോകത്തിൽ കാണുകയില്ല. അതിന്റെ ആരംഭമോ അവസാനമോ അടിസ്ഥാനമോ കണ്ടെത്താനാവില്ല. വേരുറച്ചുയർന്ന വൃക്ഷത്തെ ദൃഢനിശ്ചയത്തോടെ വിരക്തിയാകുന്ന ആയുധത്താൽ ഛേദിച്ചുകളയണം. എന്നിട്ട് എവിടെച്ചെന്നാൽ തിരിച്ചുവരവില്ലയോ, ദിവ്യപദം പൂകി സ്മരണാതീത കാലം മുതൽക്കേയുള്ള എല്ലാറ്റിന്റേയും ഉറവിടമായ പരമപുരുഷന് സ്വയം സമർപ്പിക്കണം.

 

ശ്ലോകം 5

നിർമാനമോഹാ ജിതസങ്ഗദോഷാ

അധ്യാത്മനിത്യാ വിനിവൃത്തകാമാഃ

ദ്വന്ദ്വൈർവിമുക്താഃ സുഖദുഃഖ സംജ്ഞൈർ

ഗച്ഛന്ത്യമൂഢാഃ പദമവ്യയം തത്

 

    മിഥ്യാഭിമാനം, മായാമോഹം, ദുഃസംസർഗ്ഗം എന്നീ ദോഷങ്ങളൊഴിഞ്ഞ് ഭൗതികതൃഷ്ണയിൽപ്പെടാതെ സനാതനതത്ത്വത്തെ അറിഞ്ഞ്, സുഖദുഃഖാദികളായ ദ്വന്ദ്വങ്ങളിൽ നിന്നും മോചിതരായി വിഭ്രാന്തരാകാതെ പരമപുരുഷന് സ്വയം സമർപ്പിക്കുന്നതെങ്ങനെയെന്ന് അറിയാവുന്നവർ പരമമായ ശാശ്വത സാമ്രാജ്യം പ്രാപിക്കും.

 

ശ്ലോകം 6

തദ്ഭാസയതേ സൂര്യോ ശശാങ്കോ പാവകഃ

യദ് ഗത്വാ നിവർതന്തേ  തദ്ധാമ പരമം മമ

 

   പരമമായ എന്റെ ആവാസസ്ഥാനത്ത് സൂര്യചന്ദ്രന്മാരോ അഗ്നിയോ വൈദ്യുതിയോ വെളിച്ചം വീശുന്നില്ല. അവിടെ ചെന്നെത്തിയവർ ഒരിക്കലും ഭൗതികലോകത്തിലേയ്ക്ക് തിരിച്ചുവരില്ല.

 

ശ്ലോകം 7

മമൈവാംശോ ജീവലോകേ ജീവഭൂതഃ സനാതനഃ

മനഃ ഷഷ്ഠാനീന്ദ്രിയാണി പ്രകൃതിസ്ഥാനി കർഷതി

 

     എന്റെ ശാശ്വതാംശങ്ങളാണ് ലോകത്തിലുള്ള ബദ്ധരായ സകല ജീവസത്തകളും. ബദ്ധമായ ജീവിതം നയിക്കുകയാൽ മനസ്സുൾപ്പടെയുള്ള ആറ് ഇന്ദ്രിയങ്ങളും ഉപയോഗിച്ച് അവർ കഠിനാദ്ധ്വാനംചെയ്യുകയാണ്.

 

ശ്ലോകം 8

ശരീരം യദവാപ്നോതി യഛാപ്യുത്ക്രാമതീശ്വരഃ

ഗൃഹീത്വൈതാനി സംയാതി വായുർഗന്ധാനിവാശയാത്

 

    ഭൗതികലോകത്തിലെ ജീവസത്ത, കാറ്റ് ഗന്ധങ്ങളെ എന്ന പോലെ ജീവിതസങ്കല്പങ്ങളെ ഒരു ശരീരത്തിൽ നിന്ന് മറ്റൊന്നിലേയ്ക്ക് കൊണ്ടുപോകുന്നു. അങ്ങനെ ഒരു തരത്തിലുള്ള ശരീരം ഉപേക്ഷിച്ച് മറ്റൊരു തരത്തിലുള്ള ശരീരം സ്വീകരിക്കുന്നു.

 

ശ്ലോകം 9

ശ്രോത്രം ചക്ഷുഃ സ്പർശനം രസനം ഘ്രാണമേവ

അധിഷ്ഠായ മനശ്ചായം വിഷയാനുപസേവതേ

 

      ഇപ്രകാരം മറ്റൊരു സ്ഥമൂലശരീരം കൈക്കൊള്ളുന്ന ജീവസത്ത മനസ്സിനിണങ്ങിയ അഞ്ചിന്ദ്രിയങ്ങൾ - കണ്ണ്, ചെവി, നാവ്, മൂക്ക്, ത്വക്ക് എന്നിവ സ്വീകരിക്കുകയും അവയിലൂടെ ഒരു കൂട്ടം ഇന്ദിയവിഷയങ്ങളെ ആസ്വദിക്കുകയുംചെയ്യുന്നു.

 

ശ്ലോകം 10

ഉത്ക്രാമന്ത്രം സ്ഥിതം  വാപി  ഭുഞ്ജാനം വാ ഗുണാന്വിതം

വിമൂഢാ നാനുപശ്യന്തി പശ്യന്തിജ്ഞാനചക്ഷുഷഃ

 

         ജീവാത്മാവ് എങ്ങനെ ശരീരം വിട്ടുപോകുന്നുവെന്നോ ഗുണങ്ങളുടെ ആകർഷണത്തിന് വഴിപ്പെട്ട ഏതുതരം ശരീരത്തെയാണ് സ്വീകരിച്ചനുഭവിക്കുന്നതെന്നോ മൂഢന്മാർക്കറിയാൻ വയ്യ. ജ്ഞാനത്തിന്റെ അകക്കണ്ണ് തെളിഞ്ഞവർക്ക് ഇതെല്ലാം പ്രത്യക്ഷമാകുന്നു.

 

ശ്ലോകം 11

യതന്തോ യോഗിനശ്ചൈനം പശ്യന്ത്യാത്മന്യവസ്ഥിതം

യതന്തോഽപ്യകൃതാത്മാനോ നൈനം പശ്യന്ത്യചേതസഃ

 

    ആത്മസാക്ഷാത്കാരം ലഭിച്ച് എപ്പോഴും യത്നിച്ചുകൊണ്ടേയിരിക്കുന്ന അതീന്ദ്രിയവാദികൾക്ക് ഇതെല്ലാം വ്യക്തമായി കാണാൻ കഴിയും. മനോവികാസം പ്രാപിക്കാത്തവർക്കും ആത്മസാക്ഷാത്കാരം ലഭിക്കാത്തവർക്കും ശ്രമിച്ചാലും എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ കഴിയില്ല.

 

ശ്ലോകം 12

യദാദിത്യഗതം തേജോ ജഗദ്ഭാസയതേഽഖിലം

യഛന്ദ്രമസി യഛാഗ്നൗ തത്തേജോ വിദ്ധി മാമകം

   

     പ്രപഞ്ചത്തിലെ അന്ധകാരമത്രയും നീക്കി അതിനെ ശോഭായമാനമാക്കുന്ന സൂര്യന്റെ തേജസ്സ് എന്നിൽ നിന്നാണ് വരുന്നത്. ചന്ദ്രന്റേയും അഗ്നിയുടേയും തേജസ്സുകളും എന്നിൽ നിന്നുതന്നെ വരുന്നവയാണ്.

 

ശ്ലോകം 13

ഗാമാവിശ്യ ഭൂതാനി ധാരയാമ്യഹമോജസാ

പുഷ്ണാമി ചൗഷധീഃ സർവാഃ സോമോ ഭുത്വാ രസാത്മകഃ

  

    ഞാൻ ഓരോ ഗ്രഹത്തിലും ഉൾപ്പുകി അവയെ എന്റെ ശക്തി കൊണ്ട് ഭ്രമണപഥത്തിൽ നിലനിർത്തുന്നു. ഞാൻ തന്നെ ചന്ദ്രനായിത്തീർന്ന്, എല്ലാ സസ്യങ്ങൾക്കും ജീവരസം പകരുന്നു.

 

ശ്ലോകം 14

അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ

പ്രാണാപാനസമായുക്തഃ  പഛാമ്യന്നം ചതുർവിധം

 

         സകല ജീവികളിലുമുള്ള ദഹനാഗ്നിയാണ് ഞാൻ. ഉൾക്കൊള്ളുന്നതും പുറത്തു തള്ളുന്നതുമായ പ്രാണവായുവിനോട് ചേർന്ന് ഞാൻ നാലുവിധത്തിലുള്ള ആഹാരങ്ങളേയും ദഹിപ്പിക്കുന്നു.

 

ശ്ലോകം 15

സർവസ്യ ചാഹം ഹൃദി സന്നിവിഷ്ടോ

മത്തഃ സ്മൃതിർജ്ഞാനമപോഹനം

വേദൈശ്ച സർവൈരഹമേവ വേദ്യോ

വേദാന്തകൃദ് വേദവിദേവ ചാഹം.

       സർവ്വജീവികളുടേയും ഹൃദയത്തിൽ ഞാൻ വാഴുന്നു. സ്മര ണയും ജ്ഞാനവും മറവിയും എന്നിൽ നിന്നാണുളവാകുന്നത്. എല്ലാ വേദങ്ങളിലൂടേയും അറിയേണ്ടത് എന്നെത്തന്നെ. വേദാന്തമുണ്ടാക്കിയതും വേദങ്ങളെ അറിയുന്നതും ഞാനാണ്.

 

ശ്ലോകം 16

ദ്വാവിമൗ പുരുഷൗ ലോകേ ക്ഷാരശ്ചാക്ഷര ഏവ

ക്ഷരഃ സർവാണി ഭൂതാനി കൂടസ്ഥോഽക്ഷര ഉച്യതേ

 

        പുരുഷന്മാർ രണ്ടു വിധം, തെറ്റു പറ്റാവുന്നവരും അല്ലാത്തവരും. ഭൗതികലോകത്തിലെ ജീവാത്മാക്കളെല്ലാം തെറ്റു പറ്റാവുന്നവരാകുന്നു. ആദ്ധ്യാത്മികലോകത്തിലുള്ള ജീവാത്മാക്കൾക്ക് തെറ്റുപറ്റുകയില്ല.

 

ശ്ലോകം 17

ഉത്തമഃ പുരുഷസ്ത്വന്യഃ  പരമാത്മേത്യുദാഹൃതഃ

യോ ലോകത്രയമാവിശ്യ ബിഭർത്യവ്യയ ഈശ്വരഃ

 

    ഇവരെക്കൂടാതെ, പരമപുരുഷനായ, പരമാത്മാവ് എന്നറിയപ്പെടുന്ന അവ്യയനായ ഭഗവാനുണ്ട്. അദ്ദേഹം മൂന്ന് ലോകങ്ങളിലും അന്തർഗതനായി അവയെ പുലർത്തിപ്പോരുന്നു.

 

 

 

ശ്ലോകം 18

യസ്മാത്ക്ഷരമതീതോ ഽഹമക്ഷരാദപി ചോത്തമഃ

അതോ ഽസ്മി ലോകേ വേദേ പ്രഥിതഃ പുരുഷോത്തമഃ

 

       ഞാൻ ഇന്ദിയാതീതനും, ക്ഷരങ്ങൾക്കും അക്ഷരങ്ങൾക്കും അതീതനും, സർവ്വശ്രേഷ്ഠനുമായതുകൊണ്ട് ലോകരും വേദങ്ങളും എന്നെ പുരുഷോത്തമനെന്ന് പുകഴ്ത്തുന്നു.

 

 

ശ്ലോകം 19

യോ മാമേവമസംമൂഢോ ജാനാതി പുരുഷോത്തമം

സർവവിദ് ഭജതി മാം സർവഭാവേന ഭാരത.

   

    എന്നെ പരമദിവ്യോത്തമപുരുഷനായ ഭഗവാനെന്ന് നിസ്സംശയം അറിയുന്നവർ എല്ലാം അറിയുന്നവരാണ്. ഹേ ഭാരതാ, അതുകൊണ്ട് അവർ എന്റെ ഭക്തിയുതസേവനത്തിൽ പൂർണ്ണമായും മുഴുകിയിരിക്കുന്നു.

 

ശ്ലോകം 20

ഇതി ഗുഹ്യതമം ശാസ്ത്രമിദമുക്തം മയാനഘ

ഏതദ് ബുദ്ധ്വാ ബുദ്ധിമാൻ സ്യാത് കൃതകൃത്യശ്ച ഭാരത

 

     ഹേ പാപരഹിതാ, ഞാൻ ഇപ്പോൾ ഉപദേശിച്ച ജ്ഞാനം വേദഗ്രന്ഥങ്ങളിലെ അതിരഹസ്യമായ ഭാഗമാണ്, ഇതറിയുന്നവർ ബുദ്ധിശാലികളാവും. അവരുടെ പ്രയത്നങ്ങൾക്ക് പൂർണ്ണത


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆



കൈവരും.