ക്ഷേത്രത്തിലെ വിഗ്രഹാരാധനയ്ക്ക് വ്യത്യസ്തങ്ങളായ അറുപത്താറ് ശാസനങ്ങളുണ്ട്. വില കൂടിയതും കുറഞ്ഞതുമായ ഒട്ടേറെ വസ്തുക്കൾ വിഗ്രഹത്തിൽ സമർപ്പിക്കാറുണ്ട്. ഭഗവദ്ഗീതയിൽ അതിന്റെ നിർദേശമുണ്ട്. “ ഒരു ഭക്തൻ ചെറിയ ഒരു പുഷ്പമോ, ഒരിലയോ, അൽപം ജമോ, ചെറിയൊരു ഫലമോ സമർപ്പിച്ചാൽ ഞാനതു സ്വീകരിക്കും." ഭഗവാനോടുളള പ്രേമ ഭക്തി പ്രകടിപ്പിക്കുകയാണ് പ്രഥമ ലക്ഷ്യം, അർപ്പണങ്ങൾക്ക് രണ്ടാം സ്ഥാനമേയുളളു. ഭഗവാനോട് പ്രേമഭക്തി വളർത്തിയിട്ടില്ലാത്ത വ്യക്തി നാനാതരങ്ങളിലുള്ള ഭക്ഷണപദാർത്ഥങ്ങളും ഫലങ്ങളും പുഷ്പങ്ങളും മറ്റും യഥാർത്ഥ ഭക്തിയില്ലാതെ സമർപ്പിച്ചാൽ അവ ഭഗവാനാൽ സ്വീകരിക്കപ്പെടില്ല. ദിവ്യോത്തമപുരുഷനായ ഭഗവാന് കൈക്കുലികൊടുക്കാൻ നമുക്കാവില്ല. അദ്ദേഹത്തിന്റെ മഹത്വത്തിനു മുമ്പിൽ നമ്മുടെ കോഴകൾക്ക് യാതൊരു വിലയുമില്ല. സ്വയം സമ്പൂർണനാകയാൽ ഒന്നിനും ക്ഷാമമില്ലാത്ത ഭഗവാന് എന്തു സമർപ്പിക്കാൻ കഴിയും നമുക്ക്. എല്ലാം ഉൽപാദിപ്പിക്കപ്പെടുന്നത് അദ്ദേഹത്താലാകുന്നു. നമ്മൾ വെറുതെ നമ്മുടെ ഭക്തിയും കൃതജ്ഞതയും അർപ്പിച്ചാൽ മതിയാകും.
എല്ലാ ജീവസത്തകളിലും ഭഗവാൻ ജീവിക്കുന്നു എന്നറിയുന്ന പരിശുദ്ധ ഭക്തൻ ഈ ഭക്തിയും കൃതജ്ഞതയും അദ്ദേഹത്തിനു സമർപ്പിക്കും. അതേപോലെ, ക്ഷേത്രാരാധനയുടെ അവശ്യാവശ്യങ്ങളിൽ പ്രസാദ വിതരണവും ഉൾപ്പെടും. ഒരാൾ തന്റെ സ്വകാര്യ പാർപ്പിടത്തിലോ മുറിയിലോ ഒരു ക്ഷേത്രം സജ്ജമാക്കുകയും ഭഗവാന് എന്തെങ്കിലുമൊന്ന് സമർപ്പിച്ചെന്നു വരുത്തിയിട്ട് ഭക്ഷിക്കുകയും ചെയ്യുന്നവർ മൃഗങ്ങൾക്ക് തുല്യരാണ്. അവർ ഭഗവാനുമായുള്ള തങ്ങളുടെ ബന്ധം മനസിലാക്കാതെ വെറുതെ പാചകം ചെയ്ത് ഭക്ഷിക്കുന്നതിനേക്കാൾ ഭഗവാന് സമർപ്പിച്ച് ഭക്ഷിക്കുന്നതാണ് അതിൽ ഭേദം. പക്ഷേ ധാരണയുടെ അത്യുന്നത തലത്തിലേക്ക് സ്വയം ഉയർത്താൻ ആഗ്രഹിക്കുന്ന ഭക്തൻ, സമസ്ത ജീവസകളിലും ഭഗവദ്സാന്നിദ്ധ്യമുണ്ടെന്ന് അറിഞ്ഞിരിക്കുകയും, മുൻ ശ്ലോകത്തിൽ വിവരിച്ചിട്ടുള്ളതുപോലെ മറ്റു ജീവികളോട് സഹാനുഭൂതിയുള്ളവനായിരിക്കുകയും വേണം, ഭക്തൻ, അജ്ഞനോട് അനുകമ്പയിലും, തന്റെ നിലവാരത്തിലുളളവരോട് സൗഹൃദത്തിലും പെരുമാറുന്നതിലൂടെ പരമോന്നതനായ ഭഗവാനെ ആരാധിക്കണം. പ്രസാദ വിതരണത്തിലൂടെ ഒരാൾക്ക് അജ്ഞരായ ജീവസത്തകളോട് അനുകമ്പ പ്രകടിപ്പിക്കാം. അജ്ഞരായ ജന വൃന്ദത്തിന് പ്രസാദവിതരണം നടത്തേണ്ടത്, ദിവ്യോത്തമപുരുഷന് സമർപ്പണങ്ങൾ ചെയ്യുന്ന വ്യക്തികളെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്തതാണ്.
യഥാർത്ഥ ഭക്തിയും പ്രേമവും ഭഗവാനാൽ സ്വീകരിക്കപ്പെടും. ഒരു മനുഷ്യന് വിശപ്പില്ലാത്തപ്പോൾ ഒരുപാട് വിലയുളള ഭക്ഷണപദാർത്ഥങ്ങൾ സമ്മാനിച്ചാലും, അയാളെ സംബന്ധിച്ച് അവയൊക്ക് അപ്പോൾ ഉപയോഗശൂന്യങ്ങളായിരിക്കും. അതേപോലെ, നമ്മൾ ക്ഷേത്രത്തിലെ വിഗ്രഹത്തിന് ധാരാളം അമൂല്യ വസ്തുക്കൾ സമ്മാനിച്ചെന്നു വയ്ക്കുക, പക്ഷേ നമുക്ക് ഭക്തിയുടെയും ഭഗവാന്റെ സർവവ്യാപകത്വത്തിന്റെയും യഥാർത്ഥ ബോധമില്ലാത്തപക്ഷം, അപ്പോൾ നമ്മൾ ഭക്തിയുതസേവനത്തിന്റെ അഭാവമുളളവരും, അജ്ഞതയുടെ അത്തരമൊരവസ്ഥയിൽ ഭഗവാന് സ്വീകാര്യമായതൊന്നും സമർപ്പിക്കാൻ കഴിയാത്തവരുമായിത്തീരും.
( ശ്രീമദ് ഭാഗവതം 3/29/24/ഭാവാർത്ഥം )