Home

Tuesday, July 18, 2023

ഒരു സാക്ഷിയായി ഭഗവാൻ ഏവരുടെയും ഹൃദയാന്തരത്തിൽ കുടികൊള്ളുന്നു.



ഒരു സാക്ഷിയായി ഭഗവാൻ ഏവരുടെയും ഹൃദയാന്തരത്തിൽ കുടികൊള്ളുന്നുവെന്ന് ഭഗവദ്ഗീത സമർഥിക്കുന്നു. ആ നിലയ്ക്ക്, അധികാരം നൽകലിനെ സംബന്ധിക്കുന്ന പരമ അധികാരി അദ്ദേഹമാകുന്നു. അധികാരി കർമഫലങ്ങളുടെ ഭോക്താവല്ല. എന്തുകൊണ്ടെന്നാൽ, ഭഗവദ് അനുമതി കൂടാതെ ആർക്കും ആസ്വദിക്കുവാൻ സാധിക്കുകയില്ല. ദൃഷ്ടാന്തമായി, മദ്യനിരോധിത മേഖലയിൽ, സ്വഭാവേന സ്ഥിരം മദ്യപാനിയായ ഒരു വൻ, മദ്യം പാനം ചെയ്യുവാനുള്ള അനുവാദം തരണമെന്ന ഒരപേക്ഷ അതിന്റെ അധികാരിക്ക് സമർപ്പിക്കുമ്പോൾ, അവന്റെ നിസ്സഹായാവസ്ഥ കണക്കിലെടുത്ത് അധികാരി ഒരു നിശ്ചിത അളവ് മദ്യം കഴിക്കുവാനുള്ള അനുമതി അവന് നൽകുന്നു. അതുപോലെ, സമ്പൂർണ ലോകവും മദ്യപാനികളാൽ പരിപൂരിതമായിരിക്കുന്നു. ആ അർഥത്തിൽ, ഓരോ ജീവസ യ്ക്കും ആനന്ദിക്കുവാനായി എന്തെങ്കിലുമൊക്കെ മനസ്സിലുണ്ട്. മാത്രവുമല്ല, ഏവരും അവരുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി അത്യന്തം തീക്ഷ്ണമായി ആഗ്രഹിക്കുകയും ചെയ്യുന്നു. സർവശക്തനായ ഭഗവാൻ, പിതാവ് പുത്രനോടെന്നപോലെ ജീവസത്തകളോട് വളരെയധികം കൃപയുള്ളവനാകയാൽ അവരുടെ ബാലിശമായ ആനന്ദത്തിനു വേണ്ടി ജീവസത്തകളുടെ ആവശ്യം സഫലീകരിച്ചുകൊടുക്കുന്നു. മനസിൽ അത്തരത്തിലുള്ള ആഗ്രഹങ്ങളുള്ളപക്ഷം ജീവസത്തെ യഥാർഥത്തിൽ ആസ്വദിക്കുന്നില്ല. നേരെമറിച്ച്, യാതൊരു നേട്ടവുമില്ലാതെ അവൻ ശരീരസംബന്ധമായ ചാപല്യങ്ങളെ വ്യർഥമായും അനാവശ്യമായും സേവിക്കുന്നു. മദ്യപാനത്തിൽനിന്നും മദ്യപാനിക്ക് യാതൊരുവിധ നേട്ടവും ലഭിക്കുന്നില്ല. എന്നാൽ, മദ്യപാനശീലത്തിന് അടിമയായിക്കഴിഞ്ഞതിനാൽ, അതിൽ നിന്നും പുറത്തുവരാൻ അവൻ ഇഷ്ടപ്പെടുന്നില്ല. തന്നിമിത്തം അവന്റെ അത്തരം ആഗ്രഹങ്ങളെ പൂർത്തികരിക്കുന്നതിനായി, കൃപാലുവായ ഭഗവാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു.


ഒരുവൻ "നിഷ്കാമൻ' ആകണമെന്ന് നിരാകാരവാദികളും, ആഗ്രഹങ്ങളെ മുഴുവനായും ത്യജിക്കണമെന്ന് മറ്റുള്ളവരും നിർദേശിക്കുന്നു. അത് അസാധ്യം തന്നെയാണ്. അഭിലാഷം എന്നത് ജീവലക്ഷണമാകുന്നു. അക്കാരണത്താൽ, ആർക്കും തന്നെ അഭിലാഷങ്ങളെ മുഴുവനായും ത്യജിക്കുവാൻ കഴിയുകയില്ല. ആഗ്രഹങ്ങൾ ഉണ്ടായിരിക്കാത്തപക്ഷം ഒരു ജീവസത്തെ "മൃതൻ' ആകുമായിരുന്നു. എന്നാൽ അവൻ അതല്ല. ആകയാൽ, ജീവാവസ്ഥയും ആഗ്രഹങ്ങളും ഒരുമിച്ച് നയിക്കപ്പെടണം. ഒരുവൻ ഭഗവാനെ സേവിക്കുവാൻ ആഗ്രഹിക്കുമ്പോൾ ആഗ്രഹങ്ങളുടെ പരിപൂർണത ആർജിക്കാവുന്നതാകുന്നു. അനന്തരം, ഓരോ ജീവസത്തയും സ്വകീയമായ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ച് ഭഗവദ് ആഗ്രഹങ്ങളോട് സഹകരിച്ചു പ്രവർത്തിക്കണമെന്ന് ഭഗവാനും ആഗ്രഹിക്കുന്നു. ഭഗവദ്ഗീതയിലെ അവസാന നിർദേശം അതാണ്. ബ്രഹ്മാവ് ഈ നിർദേശത്തോട് യോജിക്കുകയും, അപ്രകാരം, ശൂന്യമായ പ്രപഞ്ചത്തിൽ പുരുഷാന്തരങ്ങളെ സൃഷ്ടിക്കുന്ന ഉത്തരവാദിത്വമുള്ള പദവി അദ്ദേഹത്തിന് നൽകുകയും ചെയ്തു. ആയതിനാൽ, ഭഗവാനുമായുള്ള ഏകത്വമെന്നാൽ, ഒരുവന്റെ ആഗ്രഹങ്ങൾ പരമോന്നത ഭഗവാന്റെ ആഗ്രഹങ്ങളുമായി കൃത്യമായ രീതിയിലുള്ള സമന്വയമാണ്. അതാണ് ആഗ്രഹങ്ങളുടെ പരമമായ ഔന്നത്യം.


ഭഗവാൻ സർവ ജീവജാലങ്ങളുടെയും ഹൃദയത്തിലെ പരമാത്മാവാകയാൽ ഓരോ ജീവസത്തയുടെയും മനസ്സിൽ എന്താണെന്ന് അദ്ദേഹത്തിന് ശരിക്കും അറിയാം. ഹൃദയാന്തരായുള്ള ഭഗവാന്റെ അറിവോ, സമ്മതമോ കൂടാതെ ആർക്കും ഒന്നും ചെയ്യാൻ കഴിയുകയില്ല. അദ്ദേഹത്തിന്റെ അതിശയനീയമായ ബുദ്ധിസാമർഥ്യത്താൽ ഏവർക്കും അവരവരുടെ ആഗ്രഹങ്ങളെ പൂർണതോതിൽ നിർവഹിക്കുന്നതിനുള്ള അവസരം ഭഗവാൻ നൽകുന്നു. മാത്രവുമല്ല, അതിന്റെ അനന്തരഫലമായ പ്രതിപ്രവർത്തനങ്ങൾ സമ്മാനിക്കുന്നതും ഭഗവാൻ തന്നെയാണ്.


(ശ്രീമദ് ഭാഗവതം 2/9/25/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 





എല്ലാം ഭഗവാനല്ലാതെ മറ്റൊന്നുമല്ലെങ്കിൽ എന്തിന് ഭഗവാനെ ആരാധിക്കണം?



സകലതും ഭഗവാനല്ലാതെ മറ്റൊന്നുമല്ല എന്നാകുമ്പോൾ, ഭഗവാന ആരാധിക്കുന്നത് വ്യർഥമാണെന്ന് വ്യക്തിശൂന്യവാദികൾ വാദിക്കുന്നു. എന്നാലും, വ്യക്തിഗതവാദികൾ ഭഗവാനെ അത്യന്തം കൃതജ്ഞതാബോധത്തോടെയും, ഭഗവദ്ശരീരത്തിൽനിന്നും ആവിർഭവിച്ച ഘടകങ്ങളെ ഉപയോഗപ്പെടുത്തിയും ആരാധിക്കുന്നു. ഫലങ്ങളും, പൂക്കളും ഭൂമിദേവിയുടെ ശരീരത്തിൽനിന്നും ലഭിക്കുന്നവയാണ്.  എങ്കിലും, വിവേകിയായ ഭക്തൻ, ഭൂമിയിൽ നിന്നും ലഭിച്ച (ഉൽപത്തിയായ) ഘടകപദാർഥങ്ങളാൽ ഭൂമിമാതാവിനെ ആരാധിക്കുന്നു. അതുപോലെ, ഗംഗാമാതാവിനെ ഗംഗാ ജലത്താലും ആരാധിക്കുന്നു. എന്നിരുന്നാലും, ഉപാസകൻ അത്തരം ആരാധനാഫലങ്ങളെ അനുഭവിക്കുന്നു. ഭഗവദ് ശരീരത്തിൽനിന്നും ഉൽപത്തിയായ ഘടകങ്ങളാലാണ് ഭഗവദ് ആരാധനയും നിർവഹിക്കപ്പെടുന്നത്. എന്നിരുന്നാലും, സ്വയം ഭഗവദ്ശരീരത്തിന്റെ ഒരു അംശമായ ആരാധകൻ ഭഗവദ് ഭക്തിയുതസേവനത്തിന്റെ ഫലം പ്രാപ്തമാക്കുന്നു. അതേ സമയം അവ്യക്തിഗതവാദി സ്വയം ഭഗവാനായി തെറ്റായി അനുമാനിക്കുന്നു. വ്യക്തിഗതവാദി അത്യന്തം കൃതജ്ഞതയാൽ ഭക്തിയുതസേവനത്തിൽ ഭഗവാനെ ആരാധിക്കുകയും, ഭഗവാനിൽനിന്നും യാതൊന്നും വിഭിന്നമല്ലെന്ന് പൂർണമായും മനസ്സിലാക്കുകയും ചെയ്യുന്നു. ആകയാൽ, എല്ലാം ഭഗവദ് സേവനത്തിൽ അർപ്പിക്കാൻ ഭക്തൻ യത്നിക്കുന്നു, എന്തെന്നാൽ, സർവവും ഭഗവാന്റെ ഉടമസ്ഥതയിലുള്ളതാണെന്നും, ആർക്കും ഒന്നുംതന്നെ തന്റേതെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും അവൻ അറിയുന്നു. ഏകത്വം (അദ്വൈത ഭാവം) എന്ന പൂർണാഭിജ്ഞമായ സങ്കൽപ്പം ആരാധകനെ ഭഗവദ്പ്രേമയുതസേവനത്തിൽ വ്യാപൃതനായിരിക്കുവാൻ സഹായിക്കുന്നു. അതേസമയം, അവ്യക്തിഗതവാദി അനനുയോജ്യമായ ഗർവുള്ളവനാകയാൽ ഭഗവാനാൽ സ്വീകരിക്കപ്പെടാതെ എന്നെത്തേക്കും അഭക്തനായിത്തന്നെ നിലകൊള്ളുന്നു.


(ശ്രീമദ് ഭാഗവതം 2/6/23/ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്