Home

Sunday, July 23, 2023

എന്തുകൊണ്ടാണ് ഭഗവാൻ മനുഷ്യനെപ്പോലെ ജന്മമെടുക്കുന്നത്?

 



ഭഗവാൻ ഭൗതികരൂപത്തിൽ കാണപ്പെടുന്നത് അഥവാ മനുഷ്യജന്മമെടുത്ത് എന്തുകൊണ്ടെന്നതിന് അക്രൂരൻ രണ്ടു കാരണങ്ങൾ പ്രസ്താവിക്കുന്നു. കൃഷ്ണൻ ലീലകളാടുമ്പോൾ ഭഗവാന്റെ പ്രിയഭക്തർ അവിടുന്നിനെ തങ്ങളുടെ പ്രിയസന്താനമോ സുഹൃത്തോ കാമുകനോ ആയികരുതുന്നു. ഇങ്ങനെ സ്നേഹം പങ്കുവെക്കുന്നതിന്റെ ആനന്ദനിർവൃതിയിൽ അവർ കൃഷ്ണനെ ദൈവമായി കരുതുകയില്ല. ഉദാഹരണത്തിന് കാട്ടിൽ പോയ കൃഷ്ണന് അപകടമുണ്ടാകുമെന്ന് അസാധാരണമായ സ്നേഹ വാത്സല്യത്തിൽ യശോദ വേവലാതിപ്പെടുന്നു. ഇങ്ങനെ യശോദ വിഷമിക്കണമെന്നത് കൃഷ്ണന്റെ ആഗ്രഹമാണെന്നത് "നികാമം' എന്ന പദം വ്യക്തമാക്കുന്നു. ഭഗവാൻ ഭൗതികമായി കാണപ്പെടുന്നുവെന്നതിന് രണ്ടാമത്തെ കാരണം അവിവേകഃ എന്ന പദത്തിലുണ്ട്. വിവേചനബുദ്ധിയില്ലാത്ത അജ്ഞത മൂലം മാത്രം ഒരുവൻ ഭഗവാന്റെ അവസ്ഥയെ തെറ്റിദ്ധരിച്ചേയ്ക്കാം. ശ്രീമദ്ഭാഗവതം പതിനൊന്നാം സ്കന്ധത്തിൽ ശ്രീ ഉദ്ധവരുമായുള്ളചർച്ചയിൽ ബന്ധനത്തിനും മുക്തിക്കുമപ്പുറത്തുള്ള തന്റെ അതീന്ദ്രിയാവസ്ഥയെക്കുറിച്ച് ഭഗവാൻ വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. വേദങ്ങൾ പ്രസ്താവിക്കുന്നു: ദേഹദേഹി വിഭാഗോയം നേശ്വരേ വിദ്യതേ ക്വചിത് “പരമപുരുഷനെ സംബന്ധിച്ചിടത്തോളം ആത്മാവും ശരീരവും തമ്മിൽ വ്യത്യാസമില്ല” എന്നർത്ഥം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭഗവാന്റെ ശരീരം ശാശ്വതവും സർവ്വജ്ഞവും സർവ്വാനന്ദ സംഭരണിയുമാകുന്നു.


(ശ്രീമദ് ഭാഗവതം 10/48/22/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 





ആത്മീയ ബന്ധത്തെ പുനഃസ്ഥാപിക്കുക



ആയുർഹരതി വൈപുംസാമുദ്ദ്യന്നസ്തം ച യന്നസൗ

തസ്യർതേ യത്ക്ഷണോ നീത ഉത്തമശ്ളോക-വാർത്തയാ


വിവർത്തനം


💠💠💠💠💠💠


സർവാംശത്തിനും നല്ല പരമ ദിവ്യോത്തമപുരുഷന്റെ വിഷയങ്ങളിൽ സംവദിച്ച്  സമയം വിനിയോഗിക്കുന്നവരൊഴികെ ഏവരുടെയും ആയുസ്സ് ഉദയാസ്തമന ങ്ങളിലൂടെ സൂര്യൻ ചുരുക്കുന്നു.

 

ഭാവാർത്ഥം


💠💠💠💠💠💠💠


പരമ പുരുഷനുമായുള്ള നമ്മുടെ വിസ്മൃത ബന്ധത്തെ അഥവാ നമുക്ക് നഷ്ടപ്പെട്ട ബന്ധത്തെ ഭക്തിയുത സേവന ത്വരയാൽ അനുഭവ സിദ്ധം ആക്കാൻ മനുഷ്യ ജീവിതത്തെ  വിനിയോഗിക്കാത്തതിന്റെ പ്രാധാന്യം ഈ ശ്ളോകംപരോക്ഷമായി പറയുന്നു. സമയവും കാലവും അവസരങ്ങളും ഒന്നും ആർക്കുവേണ്ടിയും കാത്തുനിൽക്കുന്നില്ല .സൂചിപ്പിക്കുന്ന ആത്മീയ മൂല്യങ്ങളുടെ സാക്ഷാത്കാരത്തിനായി യഥോചിതം വിനിയോഗിക്കാതെ പക്ഷം അത് വ്യർത്ഥമായി തീരും. ആയുസ്സിനെ ഒരംശം പാഴാക്കി കളഞ്ഞാൽ എത്ര തൂക്കം സ്വർണ്ണം പകരം വെച്ചാലും അതിനു തുല്യം ആവില്ല ആ നഷ്ടം നികത്താൻ സാധ്യമല്ലാതെയായി തീരും. ആത്മീയ മൂല്യങ്ങളെ തിരിച്ചറിയാനും അപ്രകാരം സന്തോഷ് ത്തിൻറെ നിത്യമായ ഉറവിടത്തെ സാക്ഷാത്കരിക്കാനുമാണ് ജീവസത്തകൾക്ക് മാനവ ജീവിതം സമ്മാനിച്ചിരിക്കുന്നത്. ഒരു ജീവ സത്ത വിശേഷിച്ചും മനുഷ്യൻ ആനന്ദം കണ്ടെത്തുന്നു. എന്തെന്നാൽ ജീവ സത്തയുടെ സഹജമായ അവസ്ഥയാണ് ആനന്ദം. എന്നാൽ അവൻ ലൗകീകാന്തരീക്ഷത്തിൽ വ്യർത്ഥമായി ആനന്ദം തിരയുന്നു. ജീവസത്ത വ്യവസ്ഥാപിതമായി പരമ പരിപൂർണ്ണന്റെ ആത്മ സ്ഫുലിംഗം ആണ് .ആത്മീയ കർമ്മങ്ങളിൽ അവൻറെ ആനന്ദം പരിപൂർണ്ണമായി ദർശിക്കാൻ കഴിയും. ഭഗവാന്റെ പരിപൂർണ്ണ തേജസ്സാകുന്നു. മാത്രവുമല്ല അദ്ദേഹത്തിൻറെ നാമം, ഗുണം, രൂപം, ലീലകൾ ,പാർഷദർ, വ്യക്തിത്വം എല്ലാം അദ്ദേഹത്തിൽനിന്നും അഭിന്നമാണ്. ഭക്തിയുടെ സേവനത്തിന് യഥായോഗ്യം ആയ പാതയിൽ മുകളിൽ സൂചിപ്പിച്ച ഭഗവത് ശക്തികളിൽ ഏതെങ്കിലുമൊന്നിൽ ഒരിക്കൽ സമ്പർക്കത്തിൽ ആകുന്ന വ്യക്തിക്ക് സാക്ഷാത്കാരത്തിലേക്ക് ഉള്ള കവാടം തൽക്ഷണം തുറക്കപ്പെടുന്നു .ഭഗവത്ഗീത (2. 40 )അത്തരം ബന്ധത്തെ ഭഗവാൻ ഇപ്രകാരം വിശദമാക്കിയിട്ടുണ്ട് .ഉദ്യമങ്ങളിൽ നഷ്ടമോ  ലോപമോ ഇല്ല ഈ വഴിക്കുള്ള ചെറിയൊരു മുന്നേറ്റം പോലും മഹാ ഭയങ്ങളിൽ നിന്ന് രക്ഷ നൽകുന്നു. ഞരമ്പുകളിൽ കുത്തിവയ്ക്കുന്ന ശക്തിയേറിയ മരുന്ന് തൽക്ഷണം ശരീരത്തിൽ മുഴുവൻ പ്രവർത്തിക്കുന്നതുപോലെ പരിശുദ്ധ ഭക്തൻ ശ്രവണേന്ദ്രിയം കൂടി ആക്ഷേപം ചെയ്യപ്പെടുന്ന ഭഗവദ് വിഷയങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നു. ഒരു വൃക്ഷത്തിൻറെ ഏതെങ്കിലും ഒരു ഭാഗം എന്നാൽ മുഴുവനായും കായ്ച്ചു എന്ന് അർത്ഥമാക്കുന്നത് പോലെ അതീന്ദ്രിയ സന്ദേശങ്ങളുടെ ശ്രവണേന്ദ്രങ്ങളിലൂടെ യുള്ള സാക്ഷാത്കാരം സമ്പൂർണ്ണ സാക്ഷാത്ക്കാരം അർത്ഥമാക്കുന്നു. ശ്രീ ശുകദേവ ഗോസ്വാമിയെ പോലുള്ള ഒരു പരിശുദ്ധ പരിശുദ്ധ ഭക്തരുടെ സംസാരത്തിൽ ഒരു നിമിഷത്തേക്ക് ഉള്ള ഈ സാക്ഷാത്കാരം ഒരു സമ്പൂർണ ജീവിതത്തെയും നിത്യയ്ക്ക് വേണ്ടി തയ്യാർ ചെയ്യുന്നു പരിശുദ്ധ ഭക്തിയുതസേവനത്തിൽ എത്രത്തോളം വ്യാപൃതനായിരിക്കുന്നുവോ അത്രത്തോളം പരിശുദ്ധഭക്തന്റെ ആയുസ്സ് അപഹരിക്കുന്നതിൽ സൂര്യൻ പരാജയപ്പെടുന്നു. ജീവാത്മാവിന്റെ ലൗകിക ദൂഷണത്തിന്റെ ലക്ഷണമാണ് മരണം. ലൗകിക ദൂഷണം എന്ന ഏക കാരണത്താലാണ് ദിവസത്തേക്ക് ജനനം, മരണം, വാർദ്ധക്യം,രോഗം എന്നീ നിയമങ്ങൾക്ക് വിധേയമാകേണ്ടി വരുന്നത്.


(ഭാവാർത്ഥം/ ശ്രീമദ് ഭാഗവതം.2.3.17)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 





ആത്മാവും ഇന്ദ്രിയങ്ങളും

 


ആത്മാനം രഥിനം വിദ്ധി ശരീരം രഥമേവതു

ബുദ്ധിം തു സാരഥിം വിദ്ധി മനഃ പ്രഗ്രഹമേവ ച


ഇന്ദിയാണി ഹയാനാഹുർവിഷയാം സ്തേഷു ഗോചരാൻ

ആത്മേന്ദ്രിയമനോയുക്തം ഭോക്തേത്യാഹുർ മനീഷിണഃ


    "ഭൗതികദേഹമാകുന്ന രഥത്തിലെ തേരാളിയാണ് ജീവാത്മാവ്. ബുദ്ധിയാണതിനെ നയിക്കുന്ന സാരഥി, മനസ്സ് കടിഞ്ഞാണും, ഇന്ദ്രിയ ങ്ങൾ കുതിരകളുമത്രേ. ഇന്ദ്രിയങ്ങളുടേയും മനസ്സിന്റേയും സമ്പർക്കത്താൽ ജീവൻ സുഖദുഃഖങ്ങളനുഭവിക്കുന്നു. അഭിജ്ഞരായവർ ഇത് മനസ്സിലാക്കുന്നു." മനസ്സിന് വഴികാട്ടേണ്ടതാണ് ബുദ്ധി. എങ്കിലും തന്റെ വാശിയും ബലവുംകൊണ്ട് പലപ്പോഴും അത് ബുദ്ധിയെ കീഴടക്കുന്നു. കടുത്തരോഗബാധ ഔഷധങ്ങളുടെ ശക്തിയെ തോല്പിക്കുന്നതുപോലെ. അങ്ങനെ വഴക്കമില്ലാത്ത ഒരു മനസ്സിനെ യോഗചര്യ കൊണ്ട് നിയന്ത്രിക്കപ്പെടേണ്ടതാണ്. പക്ഷേ, അർജുനനെപ്പോലുള്ള ഒരു പ്രാപഞ്ചികന് അത് സാദ്ധ്യമല്ല. ആധുനിക മനുഷ്യരെക്കുറിച്ച് പിന്നെന്തു പറ യാനാണ് ! സമുചിതമായൊരുപമയാണിവിടെ ഉപയോഗിച്ചിട്ടുള്ളത്. ആഞ്ഞടിക്കുന്ന കാറ്റിനെ പിടിച്ചുനിർത്താൻ ആർക്കും കഴിയില്ല. പ്രക്ഷുബ്ധമായ മനസ്സിനെ പിടിച്ചുനിർത്താൻ അതിലുമധികം പ്രയാസമുണ്ട്. ചൈതന്യമഹാപ്രഭു നിർദ്ദേശിക്കുന്നതുപ്പോലെ 'ഹരേ കൃഷ്ണ’ എന്ന മോക്ഷദായക മഹാമന്ത്രം ഏറ്റവും വിനയത്തോടെ ജപിക്കുക മാത്രമാ ണ് മനോനിയന്ത്രണത്തിന് ഏറ്റവും പ്രയാസം കുറഞ്ഞ ഉപായം. സവൈ മനഃ കൃഷ്ണ പദാരവിന്ദയോഃ എന്നതാണ് ഇതിന് നിർദ്ദിഷ്ടമായ പദ്ധതി. തന്റെ മനസ്സ് പൂർണ്ണമായി കൃഷ്ണണനിലർപ്പിക്കുക, എന്നാൽ മാത്രമേ മ നസ്സിനെ അലട്ടുന്ന മറ്റു പ്രവൃത്തികളെല്ലാം ഇല്ലാതാവുകയുള്ളൂ.



കഠോപനിഷത്ത് 1.3.3-4


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്