Home

Saturday, August 5, 2023

ഭഗവാന്റെ സ്വത്ത് ചുഷണം ചെയ്യാനും, അതേസമയം തന്നെ ആത്മസാക്ഷാത്കാരത്തിൽ മുന്നേറാനും സാധ്യമല്ല.



ഭഗവദ് ശക്തിയിലും ഉടമസ്ഥതയിലും നിലനിൽക്കുന്നതെല്ലാം അദ്ദേഹത്തിന്റെ സ്നേഹപൂർണമായ സേവനത്തിനായി ഉദ്ദേശിക്കപ്പെട്ടിട്ടുളതാണ്. ഭൗതിക വസ്തുക്കളെ ഭഗവാനിൽനിന്ന് വേറിട്ടതായി കാണുന്നതിനെയും, അപ്രകാരം അവയെ സ്വന്തമാക്കാനും ആസ്വദിക്കാനും ഉദ്ദേശിക്കപ്പെട്ടവയായി കരുതുന്നതിനെയും വൈകൽപ്പികം ഭ്രമം, ദ്വന്ദ്വത്തിന്റെ മായ എന്നുവിളിക്കുന്നു. ഒരുവൻ, ഭക്ഷണം, വസ്ത്രം, വസതി, വാഹനം തുടങ്ങി തന്റെ വ്യക്തിപരമായ ആസ്വാദനത്തിനുളള വസ്തുക്കൾ തിരഞ്ഞടുക്കുമ്പോൾ അവയുടെ ആപേക്ഷികമായ ഗുണമേന്മ പരിഗണിക്കുന്നു. പരിണതഫലമായി, ഭൗതിക ജീവിതത്തിൽ തന്റെ സുഖത്തിനായി ഏറ്റവും മുന്തിയ ഇന്ദ്രിയാസ്വാദനം നേടാൻ ശ്രമിച്ചുകൊണ്ട് നിരന്തരമായ ഉത്കണ്ഠയിലാണ്. എന്നാൽ എല്ലാം ഭഗവാന്റെ സ്വത്തുക്കളാണെന്ന് ഒരുവൻ സാക്ഷാത്ക്കരിക്കുന്നപക്ഷം, എല്ലാം ഭഗവാന്റെ സന്തുഷ്ഠിക്കായി ലക്ഷ്യ മാക്കിയിട്ടുള്ളതാണെന്ന് അവൻ കാണും. അവന് വ്യക്തിപരമായ ഉത്കണ്ഠ ഉണ്ടാവില്ല, കാരണം, ഭഗവാന്റെ സ്നേഹപൂർണമായ സേവനത്തിൽ മുഴുകുന്നതുകൊണ്ട് മാത്രം അവൻ സംതൃപ്തനാണ്. ഭഗവാന്റെ സ്വത്ത് ചുഷണം ചെയ്യാനും, അതേസമയം തന്നെ ആത്മസാക്ഷാത്കാരത്തിൽ മുന്നേറാനും സാധ്യമല്ല.


(ശ്രീമദ്‌ ഭാഗവതം 11/22/57/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്