മാംസഭക്ഷണത്തിൽ ആസക്തനാകുന്നത് അജ്ഞാനത്താൽത്തന്നെയെന്നു വേണം മനസ്സിലാക്കാൻ. അങ്ങനെ ചെയ്യുന്നവർ ഭാവിയെ സ്വയം അന്ധകാരമയമാക്കുകയാണ്. ജന്തുഹിംസകളിൽവെച്ച് ഗോഹത്യയാണ് ഏറ്റവും ദുഷ്ടമായത്. പാൽ തരുന്നതുകൊണ്ട് പശു നമുക്ക് സർവ്വ സുഖങ്ങളും നൽകുകയാണ് ചെയ്യുന്നത്. കടുത്ത അജ്ഞാനത്തിലുള്ള ഒരു പ്രവ്യത്തിയാണ് ഗോവധം. 'ഗോഭിഃ പ്രീണിത മത്സരം' എന്ന ഋഗ്വേദസൂക്തം (9.4.64) നോക്കുക. പാൽ കുടിച്ച് പൂർണ്ണ സംതൃപ്തനായ ഒരാൾ പശുവിനെ ഹിംസിക്കുവാനാഗ്രഹിക്കുന്നത് കടുത്ത തമോഗുണത്താലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വൈദിക സാഹിത്യത്തിലെ ഒരു പ്രാർത്ഥന ഇപ്രകാരം പറയുന്നു.
“നമോ ബഹ്മണ്യ ദേവായ
ഗോ(ബാഹ്മണ ഹിതായ ച
ജഗത് ഹിതായ കൃഷ്ണാ യ
ഗോവിന്ദായ നമോ നമഃ “
(വിഷ്ണു പുരാണം 1.19.65)
“ഭഗവാൻ പശുക്കളുടേയും ബാഹ്മണരുടേയും അഭ്യുദയ കാംക്ഷിയാണ്;ലോകത്തിനും മാനവസമൂഹത്തിനാകെത്തന്നെയും അഭ്യദയകാംക്ഷിയാണ്”. ഈ സ്തുതിയിൽ പശുക്കളുടേയും ബ്രാഹ്മണരുടേയും സംരക്ഷണത്തെക്കുറിച്ച് പ്രത്യേകം പറയുന്നുണ്ട്. കാരണം (ബാഹ്മണർ ആദ്ധ്യാത്മിക സംസ്കാരത്തിന്റേയും പശുക്കൾ അതിവിശിഷ്ടമായ ആഹാരത്തിന്റേ(പാൽ)യും പ്രതീകങ്ങളാണെന്നതാണ്. (ബാഹ്മണർക്കും ഗോക്കൾക്കും സർവ്വസംരക്ഷണവും നൽകണം. അതാണ് സംസ്കാരത്തിന്റെ യഥാർത്ഥ പുരോഗതി. ആധുനിക മാനവസമൂഹത്തിൽ ആദ്ധ്യാത്മികസംസ്കാരം അവഗണിക്കപ്പെടുന്നു. ഗോവധത്തെ പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യവർഗ്ഗം തെറ്റായ വഴിക്കാണ് മുന്നേറുന്നതെന്നും അതിന്റെ തന്നെ നാശത്തിനു വഴിവെയ്ക്കുകയാണെന്നും ഇതിൽ നിന്നും മനസ്സിലാക്കാം. പ്രജകളേവരും ജന്മങ്ങളിൽ മൃഗങ്ങളാക്കാൻ സഹായിക്കുന്ന സാമൂഹ്യസംസ്കാരം തീർച്ചയായും മനുഷ്യരുടേതല്ല. ഇന്നത്തെ മാനവസംസ്കാരം രജസ്തമോഗുണങ്ങളാൽ അങ്ങേയറ്റം വഴിപിഴപ്പിക്കപ്പെട്ടതാണ്. ആപത്കരമാണ് ഈ കാലം. മനുഷ്യവർഗ്ഗത്തെ ഒരു മഹാവിപത്തിൽ നിന്നും രക്ഷിക്കാൻവേണ്ടി സുലളിതമായ കൃഷ്ണാവബോധപ്രകിയയിലേയ്ക്ക് നയിക്കാൻ എല്ലാ രാഷ്ട്രടങ്ങളും ശ്രദ്ധിക്കണം.
( ഭഗവദ് ഗീതാ യഥാരൂപം 14.16 - ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .