Home

Saturday, October 21, 2023

ഉദാത്തമായ ധർമനിഷ്ഠമായ അനുഷ്ഠാനങ്ങൾ ഒരുവനെ സകല പാപ പ്രതികരണങ്ങളിൽനിന്നും മുക്തനാക്കുന്നു



യത്കീർതനം യത്സ്മരണം യദീക്ഷണം 

യദ്വന്ദനം യച്ഛ്രവണം യദർഹണം 

ലോകസ്യ സദ്യോ വിധുനോതി കല്മേഷം 

തസ്മൈ സുഭദ്രശ്രവസേ നമോ നമഃ



വിവർത്തനം


സർവമംഗളകരനായ ശ്രീകൃഷ്ണ ഭഗവാനെ ഞാൻ സാദരം പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ഗുണവർണനത്തിനും, സ്മരണത്തിനും, ദർശനത്തിനും, ശ്രവണത്തിനും, പ്രാർഥനകൾക്കും, ആരാധനയ്ക്കും നിവർത്തകന്റെ സകല പാപഫലങ്ങളെയും ഉടൻ പവിത്രമാക്കാൻ കഴിയും.


ഭാവാർഥം


ധർമനിഷ്ഠമായ അനുഷ്ഠാനങ്ങളുടെ ഉദാത്തമായ രൂപം ഒരുവനെ സകല പാപപ്രത്യാഘാതങ്ങളിൽനിന്നും മുക്തനാക്കുകയാണെന്ന് മഹാപ്രാമാണികനായ ശ്രീ ശുകദേവ ഗോസ്വാമി ഇതിൽ നിർദേശിച്ചിരിക്കുന്നു. ഭഗവദ്ഗീതയിലും, ശ്രീമദ് ഭാഗവതത്തിലും സൂചിപ്പിച്ചിരിക്കുന്നതുപോലെ, സ്മരണം, ഭഗവദ്ദർശനത്തിനായുള്ള ക്ഷേത്ര സന്ദർശനം, പ്രാർഥനകൾ, ഭഗവദ്സങ്കീർത്തനശവണം തുടങ്ങിയ യഥോചിതമായ നിരവധി മാർഗങ്ങളിലൂടെ കീർത്തനം, അഥവാ ഭഗവദ്ഗുണവർണനം ഫലപദമായി അനുഷ്ഠിക്കാൻ സാധ്യമാണ്. താളാത്മകമായ സംഗീതത്തിന്റെ അകമ്പടിയോടെ ഭഗവദ് മാഹാത്മ്യങ്ങളെ ആലപിക്കുക, ശ്രീമദ് ഭാഗവതവും, ഭഗവദ്ഗീതയും പോലെയുള്ള ധർമശാസ്ത്രങ്ങളുടെ കഥനം എന്നീ രണ്ടു രീതികളിൽ കീർത്തനം സാധ്യമാണ്.


ഭഗവാനുമായി കൂട്ടിച്ചേർക്കപ്പെട്ടിട്ടില്ലെന്ന് ഭക്തർ വിചാരിച്ചേക്കാമെന്നാൽത്തന്നെയും, ഭൗതികമായ ഭഗവദ് അഭാവത്താൽ ഭക്തർ നിരാശപ്പെടേണ്ടതില്ല. ജപം, ശ്രവണം, സ്മരണം, കീർത്തനം, മുതലായ ഭക്തിയുത സേവനപ്രക്രിയ മുഴുവനായോ, അവയിൽ ചിലതിന്റെയോ, ഏതെങ്കിലും


ഒന്നിന്റെയോ, മുകളിൽ പ്രസ്താവിച്ച രീതിയിലുള്ള അതീന്ദ്രിയ ഭഗവദ് പ്രേമ നിർവഹണത്തിന്, ഭഗവാനുമായി സന്ധിക്കുന്ന അഭികാമ്യമായ ഫലം നമുക്ക് പ്രദാനം ചെയ്യാൻ കഴിയും. ശ്രീകൃഷ്ണ ഭഗവാന്റെയും, രാമന്റെയും പരിശുദ്ധ നാമശബ്ദത്തിനുപോലും അന്തരീക്ഷത്തെ തൽക്ഷണം ആത്മീയമായി പൂരിതമാക്കാൻ കഴിയും. അത്തരം പരിശുദ്ധ അതീന്ദ്രിയ സേവനം നിർവഹിക്കപ്പെടുന്ന എവിടെയും ഭഗവദ്സാന്നിധ്യം ഉണ്ടാകുമെന്ന് നാം നിശ്ചയമായും അറിയണം. അപ്രകാരം, അപരാധനിർമുക്തമായ കീർത്തനത്തിന്റെ നിവർത്തകന് ഭഗവാനുമായി സ്പഷ്ടമായ സംസർഗം ഉണ്ടായിരിക്കും. അതുപോലെ, വിദഗ്ധമായ മാർഗനിർദേശത്തിനു കീഴിൽ സ്മരണം, പ്രാർഥനകൾ എന്നിവയെ യഥാവണ്ണം നിർവഹിക്കുന്നപക്ഷം അവയ്ക്കും അഭികാമ്യമായ ഫലം പ്രദാനം ചെയ്യാൻ കഴിയും. ഭക്തിയുതസേവനരൂപങ്ങളെ ഒരുവൻ ഒരിക്കലും കെട്ടിച്ചമയ്ക്കത്. ഒരുവന് ക്ഷേത്രത്തിലെ ഭഗവദ്രൂപങ്ങളെ ആരാധിക്കാം. അല്ലെങ്കിൽ ഭക്തിനിർഭരമായ പ്രാർഥനകൾ അവ്യക്തിഗതമായി ഭഗവാന് സമർപ്പിക്കാം. ക്ഷേത്രത്തിലോ, ദേവാലയത്തിലോ, മസ്ജിദിലോ ചെന്ന് പ്രാർഥിച്ച്, പാപഫലങ്ങളിൽനിന്നും മുക്തനായിത്തീരാമെന്ന ലാഘവബുദ്ധിയോടെ പാപങ്ങൾ ചെയ്യാതിരിക്കുന്നവൻ സകല പാപഫലങ്ങളിൽനിന്നും മുക്തനായി തീരുമെന്നത് സുനിശ്ചിതമാണ്. ഭക്തിയുക്തസേവനത്തിന്റെ ബലത്തിൽ മനപൂർവം അപരാധം പ്രവർത്തിക്കുന്ന മനോഭാവത്തെ 'നാമ്നോ ബലാദ് യസ്യ ഹി പാപബുദ്ധിഃ' എന്ന് വിശേഷിപ്പിക്കുന്നു. ഭക്തിയുസേവനനിർവ ഹണത്തിൽ മഹാപരാധം ഇതാകുന്നു. ആകയാൽ, അത്തരം അപരാധങ്ങളുടെ നിഗൂഢ വിപത്തുകൾക്കെതിരെ ഒരുവന് സ്വയം സംരക്ഷിക്കുവാൻ ജാഗരൂകനാകുന്നതിന് ശ്രവണം അത്യന്താപേക്ഷിതമാകുന്നു. ശ്രവണപക്രിയക്ക് സവിശേഷ പ്രാധാന്യം കൊടുക്കുന്നതിന് ശ്രീ ഗോസ്വാമി സർവമംഗളകരമായ ഭാഗധേയത്തെ ആവാഹിക്കുന്നു.


(ശ്രീമദ് ഭാഗവതം 2/4/15 )




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്