Home

Sunday, October 22, 2023

ഭഗവദ്സേവനത്തിന്റെ മാഹാത്മ്യം



പരമദിവോത്തമപുരുഷനെ ഭഗവദ്ഗീതയിൽ അത്യന്തം പരിശുദ്ധനും, പരമോന്നതനും, നിരപേക്ഷ സത്യവുമായി വർണിച്ചിരിക്കുന്നു. ഭഗവദ് സ്വരൂപത്തിൽ ഭൗതികച്ഛായയുടെ യാതൊരു സൂചകാവശിഷ്ടം പോലുമില്ല. ആകയാൽ, ഭൗതിക അഭിനിവേശത്തിന്റെ ലവലേശമായ ഛായയുളള ഒരുവന് ഭഗവാനെ സമീപിക്കാൻ സാധ്യമല്ല. കുറഞ്ഞപക്ഷം, രാജസികവും താമസികവുമായ രണ്ടുവിധ ഭൗതികഗുണങ്ങളിൽനിന്നും ഒരാൾ എപ്പോൾ സ്വതന്ത്രനാകുന്നുവോ, അപ്പോൾ മുതൽ ഭക്തിയുത സേവനം ആരംഭിക്കുന്നു. കാമം (ഇന്ദ്രിയാസക്തി), ലോഭം (അത്യാശ) എന്നിവയിൽനിന്നും സ്വതന്ത്രനാക്കപ്പെട്ടതിന്റെ സൂചനാപ്രദർശനം അനന്തരഫലമായി സംഭവിക്കുന്നതാണ്. അതായത്, ഒരാൾ ഇന്ദ്രിയസംതൃപ്തിവാണ് വാഞ്ഛയിൽനിന്നും, ഇന്ദ്രിയാസ്വാദന ലോഭമോഹങ്ങളിൽ നിന്നും സ്വതന്ത്രനാകണം. സമീകൃതമായ പ്രകൃതിഗുണം സ്വാതികമാകുന്നു. സർവവിധ ഭൗതിക ഛായയിൽനിന്നും സ്വതന്ത്രമാകുകയെന്നാൽ, സാത്വികഗുണത്തിൽ നിന്നും സ്വതന്ത്രമാകുകയെന്നത്ഥം. വിജനമായ വനത്തിൽ ഭഗവദ് ശ്രോതാക്കളെ അന്വേഷിക്കുന്നതിനെ സാത്വിക ഗുണമായി നിരുപിക്കുന്നു. ആത്മീയ പരിപൂർണതയ പ്രാപ്തമാക്കാനായി ഒരാൾ വനത്തിലേക്ക് ഗമിക്കണം. എന്നാൽ, അവിടെ അവന് ഭഗവാനെ സ്വയം ദർശിക്കാൻ സാധ്യമാകും എന്ന് അതിനർത്ഥമില്ല. സർവ ഭൗതിക അഭിനിവേശങ്ങളിൽ നിന്നും പരിപൂർണമായും സ്വതന്ത്രമായി, അതീന്ദ്രിയ തലത്തിൽ നിവിഷ്ടമാകണം. എങ്കിൽ മാത്രമേ ഒരു ഭക്തന് പരമദിവ്യോത്തമപരുഷനെ സ്വയം ദർശിച്ച് അനുഭവവേദ്യമാക്കാൻ സാധിക്കുകയുളളൂ. അതിനുളള ശ്രേഷ്ഠവും ഉചിതവുമായ മാർഗമാണ് ഭഗവാന്റെ അതീന്ദ്രിയ സ്വരൂപത്തെ ആരാധിക്കുന്ന സ്ഥലത്ത് വസിക്കുക എന്നത്. ഭഗവദ് ക്ഷേത്രം അതീന്ദ്രിയ സ്ഥലവും, നേരെമറിച്ച് വനം തത്ത്വത്തിൽ ശ്രേഷ്ഠ വസതിയുമാകുന്നു. ഒരു പുതുഭക്തൻ കാനനത്തിൽ ഗമനം നടത്തി ഭഗവാനെ അന്വേഷിച്ചു കണ്ടെത്തുന്നതിനേക്കാൾ, ഭഗവദ്വിഗ്രഹത്തെ (അർച്ചന) ഉപാസിക്കുന്നതാണ് ഉത്തമം. ആരണ്യത്തിൽ അലസഗമനം നടത്തുന്നതിനേക്കാൾ ശ്രേഷ്ഠമാണ് ഭക്തിയുതസേവനത്തിന് പ്രാരംഭം കുറിക്കുന്ന അർച്ചനാപ്രക്രിയ സർവവിധ ഭൗതിക അഭിലാഷങ്ങളിൽനിന്നും പരിപൂർണമായി സ്വതന്ത്രമാക്കപ്പെട്ട ഈ വർത്തമാന ജീവിതത്തിൽ ശ്രീ നാരദമുനി കാനനസഞ്ചാരം നടത്തിയില്ല. എങ്കിൽത്തന്നെയും, അദ്ദേഹത്തിന്റെ സാന്നിധ്യം ഒന്നുകൊണ്ടു മാത്രം സർവയിടങ്ങളും വൈകുണ്ഠമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിയുന്നു. മനുഷ്യർ, സുരന്മാർ, കിന്നരന്മാർ, ഗന്ധർവ്വന്മാർ, ഋഷികൾ, മുനിമാർ എന്നിവരെയും, മറ്റെല്ലാവരെയും ഭഗവദ്ഭക്തരാക്കി രൂപാന്തരപ്പെടുത്താൻ അദ്ദേഹം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കുന്നു. അദ്ദേഹം തന്റെ പ്രവർത്തനത്താൽ പ്രഹ്ലാദ മഹാരാജാവ്, ധ്രുവ മഹാരാജാവ് എന്നിവരെപ്പോലെയുള്ളവരെയും, മറ്റ് നിരവധി പേരെയും ഭഗവാന്റെ അതീന്ദ്രിയ സേവനത്തിൽ നിയുക്തമാക്കി. ആകയാൽ, ഭഗവാന്റെ ശുദ്ധഭക്തന്മാർ, നാരദൻ, പ്രഹ്ലാദൻ എന്നിവരെപ്പോലുളള മഹാഭക്തരുടെ കാലടികളെ പിന്തുടർന്ന് കീർത്തന പ്രക്രിയയാൽ ഭഗവദ് മാഹാത്മ്യങ്ങളെ പ്രകീർത്തിക്കുവാൻ നമ്മുടെ സമ്പൂർണ സമയവും വിനിയോഗിക്കണം. അവ്വിധമുള്ള പ്രചാ രണപ്രവർത്തനം സർവ ഭൗതിക ഗുണങ്ങൾക്കും അതീന്ദ്രിയമാണ്.


(ശ്രീമദ് ഭാഗവതം 1/6/21/ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


ഭഗവദ്രൂപം ദർശിക്കാൻ യാതൊരു യാന്ത്രിക പ്രക്രിയയുമില്ല. അത് പൂർണമായും ഭഗവാന്റെ അഹൈതുക കൃപയെ ആശ്രയിച്ചാണിരിക്കുന്നത്.

 


ഭഗവദ്രൂപം ദർശിക്കാൻ യാതൊരു യാന്ത്രിക പ്രക്രിയയുമില്ല. അത് പൂർണമായും ഭഗവാന്റെ അഹൈതുക കൃപയെ ആശ്രയിച്ചാണിരിക്കുന്നത്. നാം ആഗ്രഹിക്കുമ്പോഴൊക്കെ സൂര്യൻ ഉദിക്കണമെന്ന് ആജ്ഞാനിബദ്ധമായി ആവശ്യപ്പെടാൻ സാധ്യമല്ലാത്തതുപോലെ, നമ്മുടെ ദൃഷ്ടിക്ക് പ്രത്യക്ഷീഭവിക്കണമെന്ന് നമുക്ക് ഭഗവാനോട് ആജ്ഞാനിബദ്ധമായി ആവശ്യപ്പെടാൻ സാധ്യമല്ലതന്നെ. സൂര്യദേവൻ അദ്ദേഹത്തിന് സമ്മതമുളളപ്പോൾ മാത്രം സ്വേച്ഛയാൽ ഉദിക്കുന്നു. അതുപോലെ, ഭഗവാന്റെ അഹൈതുക കാരുണ്യത്താൽ മാത്രമേ, പ്രത്യക്ഷനാകാൻ ഭഗവാൻ പ്രസാദിക്കുകയുള്ളൂ. അനുകൂലമായ നിമിഷത്തെ ഒരുവൻ പ്രതീക്ഷിക്കുകയും, ഭഗവാന്റെ ഭക്തിയസേവനത്തിലുള്ള അവന്റെ നിർദിഷ്ട കർത്തവ്യ ഉദ്യമം തുടരുകകയും വേണം. പ്രഥമ ഉദ്യമം വിജയകരമാകയാൽ, അതേ യാന്ത്രിക പ്രക്രിയയാൽ വീണ്ടും ഭഗവാനെ ദർശിക്കാനാവുമെന്ന് ശ്രീ നാരദമുനി വിചാരിച്ചു. സർവ ബാധ്യതകളിൽ നിന്നും ഭഗവാൻ പരിപൂർണ സ്വതന്ത്രനാണ്. നിഷ്കളങ്ക ഭക്തിയുതസേവനത്താൽ മാത്രമേ ഭഗവാനെ ബന്ധിക്കാൻ സാധ്യമാകൂ. നമ്മുടെ ഭൗതിക ഇന്ദ്രിയങ്ങളാൽ ഭഗവാനെ ദർശിക്കാനോ, ഗ്രഹിക്കുവാനാ സാധ്യമല്ല. ഭഗവാൻ പ്രസാദിക്കുമ്പോൾ, ഭഗവദ് കൃപയെ പരിപൂർണമായും ആശ്രയിച്ച്, ഭക്തിയുതസേവനത്തിന്റെ ആത്മാർത്ഥ ഉദ്യമത്തിൽ സംപ്രീതനാകുമ്പോൾ, ഭഗവാൻ സ്വമേധയാ പ്രത്യക്ഷനാകുന്നു.


(ശ്രീമദ്‌ ഭാഗവതം 1/6/19/ ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്