ഭൗതികലോകത്തിൽ ഓരോരുത്തരും ഏതെങ്കിലും തരത്തിലുള ഭൗതികസുഖം നേടുന്നതിനായി പരിശ്രമിക്കുന്നു. പക്ഷേ ഭൗതികസുഖം ലഭ്യമായാൽ അതിനൊപ്പം ദുഃഖവുമുണ്ടായിരിക്കും. ഭൗതികലോകത്തിൽ കലർപ്പറ്റ സന്തോഷം അനുഭവിക്കാൻ ആർക്കുമാവില്ല. ഏതുതരത്തിലുളള സന്തോഷവും ദുഃഖത്തിന്റെ കലർപ്പുളളതായിരിക്കും. ഉദാഹരണത്തിന്, നമ്മൾ പാൽ കുടിക്കാൻ ആഗ്രഹിക്കുന്നപക്ഷം, സമൃദ്ധിയായി പാൽ തരുവാൻ കഴിയുന്നവിധം ഒരു പശുവിനെ പരിപാലിച്ചു വളർത്തുവാനുള്ള ക്ലേശവും സഹിക്കണം. പാൽ പാനം ചെയ്യുന്നത് ഹൃദ്യമാണ്. സന്തോഷകരവും. പക്ഷേ അതനുഭവിക്കുന്നതിനൊപ്പം പശുവിനെ വളർത്തുന്നതിന്റെ ക്ലേശങ്ങളും അനുഭവിക്കണം. ഇവിടെ ഭഗവാനാൽ പ്രസ്താവികപ്പെട്ടിട്ടുളള യോഗസമ്പ്രദായം എല്ലാവിധ ഭൗതിക സന്തോഷങ്ങൾക്കും ദുഃഖങ്ങൾക്കും വിരാമമിടാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. ഭഗവദ് ഗീതയിൽ കൃഷ്ണൻ പഠിപ്പിച്ചിട്ടുള്ള ഭക്തിയോഗയാണ് ഏറ്റവും ശ്രേഷ്ടമായ യോഗം ഒരുവൻ, ഭൗതികമായ സന്തോഷത്താലോ ദുഃഖത്താലോ കുഴപ്പങ്ങളിൽ അകപ്പെടാതെ സഹിഷ്ണുതയുള്ളവനാകാൻ ശ്രമിക്കണമെന്ന് ഭഗവദ്ഗീതയിലും നിർദേശമുണ്ട്. ഭൗതിക സന്തോഷങ്ങൾ തന്നെ ശല്യം ചെയ്യുന്നില്ലെന്ന് തീർച്ചയായും ഒരുവൻ പറഞ്ഞേക്കാം. പക്ഷേ ഭൗതികമായ സന്തോഷമെന്നുപറയപ്പെടുന്നതിന്റെ ആസ്വാദനത്തിനു തൊട്ടുപിന്നാലേ ദുഃഖങ്ങൾ വരുന്നുണ്ടെന്ന് അവനറിയുന്നില്ല. ഭൗതികലോകത്തിന്റെ നിയമമാണിത്. യോഗ സമ്പ്രദായം ആദ്ധ്യാത്മിക ശാസ്ത്രമാണെന്ന് കപില ഭഗവാൻ സ്ഥാപിക്കുന്നു. ആദ്ധ്യാത്മിക തലത്തിൽ പരിപൂർണത ആർജിക്കുവാനാണ് ഒരുവൻ യോഗ പരിശീലിക്കുന്നത്. ഭൗതികമായ സന്തോഷത്തിനയോ ദുഃഖത്തിന്റെയോ ചോദ്യമേ ഇവിടെ ഉദിക്കുന്നില്ല.
എങ്ങനെ അതിനു കഴിയുമെന്ന് ഇവിടെ വിശദീകരിക്കുന്നു: ഒരുവൻ അവന്റെ മനസും അവബോധവും പരിശുദ്ധമാക്കണം. ഭക്തിയോഗ സമ്പ്രദായത്താൽ ഇതിനു കഴിയും. ഒരുവന്റെ മനസും ഇന്ദ്രിയങ്ങളും പരിശുദ്ധീകരിക്കപ്പെടണമെന്ന് (തത്- പരത്വേന നിർമലം) നാരദ പഞ്ചരാത്രത്തിലും വിശദീകരിച്ചിട്ടുണ്ട്. ഒരുവന്റെ ഇന്ദ്രിയങ്ങൾ നിശ്ചയമായും ഭഗാവന്റെ ഭക്തിയുതസേവനത്തിൽ മുഴുകിയരിക്കണം. അതാണ് പ്രക്രിയ. മനസിന് പല ഏർപ്പാടുകളുമുണ്ടായിരിക്കും. മനസിനെ ശൂന്യമാക്കുവാൻ ആർക്കും കഴിയില്ല. മനസിനെ ചിന്താശൂന്യമാക്കുവാൻ തീർച്ചയായും ധാരാളം വിഡ്ഢിത്തത്തെ സംരംഭങ്ങൾ അരങ്ങേറാറുണ്ടെങ്കിലും അതിനു കഴിയാറില്ല. മനസിനെ സദാ കൃഷ്ണനിൽ മുഴുകാൻ പരിശുദ്ധമാക്കുകയാണ് ഒരേയൊരു പ്രക്രിയ, മനസ് എപ്പോഴും മുഴുകിയിരിക്കണം. നാം നമ്മുടെ മനസിനെ സദാസമയവും കൃഷ്ണനിൽ മുഴുകിക്കുന്നപക്ഷം സ്വാഭാവികമായും അവബോധം പൂർണമായും പരിശുദ്ധമാക്കപ്പെടുകയും, അപ്പോൾ ഭൗതികമായ കാമാർത്തികൾക്ക് ഉള്ളിൽ പ്രവേശിക്കാൻ അവസരം ലഭിക്കാതാവുകയും ചെയ്യും.
( ശ്രീമദ് ഭാഗവതം 3/25/13 & 16 ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .