Friday, December 1, 2023
നാമജപത്തിലുണ്ടാകുന്ന ഉത്തമലക്ഷണങ്ങളാണ്.
ശ്രീചൈതന്യമഹാപ്രഭു തൻ്റെ ശിക്ഷാഷ്‌ടകത്തിൽ ഇപ്രകാരം പ്രാർത്ഥിക്കുന്നു:
യുഗായിതം നിമേഷേണ ചക്ഷുഷാ പ്രാവൃഷായിതം
ശൂന്യായിതം ജഗദ് സർവ്വം ഗോവിന്ദ-വിരഹേണ മേ
"അല്ലയോ ഗോവിന്ദ! അങ്ങയുടെ വേർപാടനുഭവിക്കവേ ഒരു നിമിഷം ഒരു യുഗമോ അതിലധികമോ ആയി എനിക്ക് തോന്നുന്നു. എൻ്റെ നേത്രങ്ങളിൽ നിന്ന് പെരുമഴപോലെ കണ്ണുനീർ പ്രവഹിക്കുന്നു. അങ്ങയുടെ സാന്നിദ്ധ്യമില്ലാതെ ഈ ലോകമെല്ലാം ശൂന്യമായിഎനിക്കനുഭവപ്പെടുന്നു." ഹരേ കൃഷ്‌ണ മഹാമന്ത്രം ജപിക്കുമ്പോൾ നയനങ്ങളിൽ അശ്രുക്കൾ നിറയണമെന്നും, ശബ്ദമിടറണമെന്നും, ഹൃദയത്തുടിപ്പ് അനുഭവപ്പെടണമെന്നുമാണ് ഒരു ഭക്തന്റെ അഭിലാഷം. ഇവ നാമജപത്തിലുണ്ടാകുന്ന ഉത്തമലക്ഷണങ്ങളാണ്. ആദ്ധ്യാത്മിക ഭാവാവസ്ഥയിൽ ഗോവിന്ദൻ്റെ സാന്നിദ്ധ്യമില്ലാത്ത ലോകം ശൂന്യമായി ഭക്തന്നനുഭവപ്പെടുന്നു. ഇത് ഭഗവാനിൽ നിന്നുള്ള വിരഹത്തിൻ്റെ ലക്ഷണമാണ്. ഭൗതിക ജീവിതത്തിൽ നാമെല്ലാം ഗോവിന്ദനിൽ നിന്നും വേർപെട്ട് ഭൗതികമായ ഇന്ദ്രിയാസ്വാദനത്തിൽ വ്യാപൃതരായിരിക്കുകയാണ്. അതിനാൽ ഇന്ദ്രിയങ്ങൾ ആത്മീയവിതാനത്തിലെത്തുമ്പോൾ ഒരു ഭക്തൻ ഗോവിന്ദ ദർശനത്തിന് ആകാംക്ഷാഭരിതനാകുകയും ഗോവിന്ദൻ്റ സാന്നിദ്ധ്യത്തിൽ ലോകം മുഴുവൻ അദ്ദേഹത്തിന് ശൂന്യമായി അനുഭവപ്പെടുകയും ചെയ്യുന്നു.
(ശ്രീ ചൈതന്യ ചരിതാമൃതം / ആദി-ലീല 7.81 ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്