Saturday, December 2, 2023
ദദാമി ബുദ്ധിയോഗം തം
എല്ലാ ഭക്തന്മാരുടെയും മനോഭാവം ഇതായിരിക്കണം. പരമദിവാത്തമപുരുഷനായ ഭഗവാൻ ഒരു ഭക്തനെ അംഗീകരിക്കുമ്പോൾ അവിടുന്ന് അവന് ബുദ്ധി നൽകുകയും, ഭഗവദ്‌ധാമത്തിലേക്ക് മടങ്ങിപ്പോകേണ്ടത് എങ്ങനെയെന്ന് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. ഭഗവദ്ഗീത(10.10) യിൽ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്:
തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂർവകം
ദദാമി ബുദ്ധിയോഗം തം യേന മാം ഉപയാന്തി തേ
“പ്രേമഭക്തിയോടെ എന്നെ സദാ ആരാധിക്കുന്നവർക്ക് എന്നെ പ്രാപിക്കാനുതകുന്ന ബുദ്ധിവിശേഷം ഞാൻ നൽകും." ഭഗവാൻ്റെ പ്രേമഭരിതസേവനത്തിൽ മുഴുകുന്നതിനുള്ള അവസരം എല്ലാവർക്കും ലഭ്യമാണ്, എന്തുകൊണ്ടെന്നാൽ ഓരോ ജീവൻ്റേയും സ്വരൂപാവസ്ഥ ഭഗവദ്ദാസ്യമാണ്. ഭഗവദ്സേവനത്തിൽ വ്യാപൃതനാകുകയെന്നത് ജീവന്റെ സ്വാഭാവികാവസ്ഥയാണ്. പക്ഷേ അവൻ മായാശക്തിയുടെ സ്വാധീനത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ഇത് വളരെ പ്രയാസമേറിയ പ്രവൃത്തിയാണെന്ന് അവൻ വിചാരിക്കുന്നു. എന്നാൽ അവൻ ഒരാദ്ധ്യാത്മികഗുരുവിൻ്റെ മാർഗ്ഗനിർദ്ദേശത്തിന് വിധേയനായി ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നപക്ഷം, അന്തര്യാമിയായ ഭഗവാൻ തനിക്ക് സേവനം ചെയ്യേണ്ടതെങ്ങനെയെന്ന് അവന് നിർദ്ദേശം നൽകുന്നു (ദദാമി ബുദ്ധി-യോഗം തം). അപ്രകാരം ഭക്തൻ്റെ ജീവിതം പരിപൂർണ്ണമാകുന്നു. ഒരു പരിശുദ്ധഭക്തൻ എന്തൊക്കെ ചെയ്യുന്നുവോ അതെല്ലാം പരമോന്നതനായ ഭഗവാന്റെ ആജ്ഞ പ്രകാരമാണ്.
(ശ്രീ ചൈതന്യ ചരിതാമൃതം / ആദി-ലീല 8.78 ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്