Home

Friday, February 23, 2024

നിത്യാനന്ദ പ്രഭുവിന്റെ കാരുണ്യം - ഇന്ദ്രിയപ്രീണനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മരുന്ന്



ഇന്ദ്രിയപ്രീണനത്തിനായുള്ള പ്രവർത്തനങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മരുന്ന് ദിവ്യാനുഭൂതിയിൽ മഗ്നരാവുകയെന്നതാണ്. അതിന് തീവ്രമായ ആഗ്രഹം വേണം. കുറച്ചു നാളുകൾ കൊണ്ടോ കുറേ മാസങ്ങൾ കൊണ്ടോ കുറേ വർഷങ്ങൾ കൊണ്ടോ നമുക്ക് നിത്യാനന്ദ പ്രഭുവിനെ വിശ്വസിപ്പിക്കാൻ കഴിയണം: "അങ്ങയുടെ പക്കൽ വരികയെന്നതല്ലാതെ എനിക്ക് വേറൊരാഗ്രഹവുമില്ല. ആകയാൽ അങ്ങയുടെ കാരുണ്യത്തിന്റെ ഒരു തുള്ളി ദയവായി എനിക്ക് നൽകണം".


കാരണം നിത്യാനന്ദ പ്രഭു അതീവകാരുണ്യവാനാണ്. നിങ്ങൾ യോഗ്യനാണോ അല്ലയോ എന്ന് അവിടുന്ന് നോക്കുന്നതേയില്ല. കാരുണ്യം ചൊരിയുന്നതിൽ അദ്ദേഹം വളരെ വിശാലമനസ്കനാണ്. കാരുണ്യം ആഗ്രഹിക്കുന്ന ഏതൊരുവനും നിത്യാനന്ദപ്രഭു അതു നൽകുമെന്ന് ഏവർക്കും അറിയാം. അതുകൊണ്ട് നിത്യാനന്ദപ്രഭുവിൽ വിശ്വാസമർപ്പിക്കുന്നത് വളരെ ആശാവഹമായ കാര്യമാണ്. അവിടുത്തെ പാദാരവിന്ദങ്ങളിൽ കാരുണ്യത്തിന് പാത്രമാവാനുള്ള പ്രതീക്ഷകൾ അർപ്പിച്ച്, അതിൽ നാം വിജയിച്ചാൽ കാര്യങ്ങൾ വളരെ എളുപ്പമാണ്. അത്തരുണത്തിൽ ഭൗതികമായ ആനന്ദം വളരെ തുച്ഛമാണെന്ന അനുഭവം നമുക്കുണ്ടാവുന്നു.


ഭൗതികവാദികളുമായുള്ള സംഗം മാത്രമേ നാം ഒഴിവാക്കേണ്ടതുള്ളൂ. അവർ നമ്മെ മേഘാവൃതമായതുപോലെയുള്ള അവസ്ഥയിലേക്ക് നയിക്കുമ്പോൾ നാം നമ്മുടെ ആത്മീയമായ വീക്ഷണം മറക്കുന്നു. അങ്ങനെ നാം യാന്ത്രികമായി ഭൗതികതയുടെ തലത്തിൽ പ്രവർത്തിക്കാൻ തുടങ്ങുന്നു. അവ്വിധത്തിലുള്ള സംഗം നാം തീർച്ചയായും ഒഴിവാക്കണം. നിത്യാനന്ദ പ്രഭുവിൻ്റെ കാരുണ്യത്തിൻ്റെ ആ ഒരു തുള്ളിയുമായി നാം ഭക്തിയുതസേവനത്തിൽ തുടരണം. അതാണ് എല്ലാ ഭക്തന്മാരും കാംക്ഷിക്കുന്നത്. "കൃപ ബിന്ദു ദിയാ” കൃപയുടെ ഒരു തുള്ളി എനിക്കു തന്നാലും - നിത്യാനന്ദ പ്രഭുവിൻ്റെ കാരണ്യത്തിൻ്റെ ആ ഒരു തുള്ളി. 🔅


- സംപൂജ്യ ജയപതാക സ്വാമി, വൈഷ്‌ണവ വാണി എന്ന പുസ്‌തകത്തിൽ നിന്ന്


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

No comments:

Post a Comment