ഒരുവൻ ഒരു തീർഥഘട്ടം സന്ദർശിക്കുന്നത് പുണ്യസ്‌നാനം ചെയ്യാൻ മാത്രം ആയിരിക്കരുത് എന്നതും, മൈത്രേയ മുനിയെപ്പോലെ അവിടെ യുള്ള മഹാമുനിമാരെയും സന്യാസിമാരെയും കണ്ടുപിടിച്ച് അവരുടെ ഉപ ദേശനിർദേശങ്ങൾ തേടേണ്ടതാണ് എന്നതും, ഓർമിച്ചിരിക്കേണ്ട അർഥ വത്തായൊരു കാര്യമാണ്. ഒരുവൻ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, തീർഥ കേന്ദ്രങ്ങളിലേക്കുള്ള അവൻ്റെ യാത്രകൾ വൃഥാ സമയം പാഴാക്കലാകും.
ഈ യുഗത്തിൽ കാലം വളരെ മാറിയിട്ടുള്ളതിനാൽ, ആത്മാർഥതയു ള്ളൊരു വ്യക്തിക്ക് ഇന്നത്തെ തീർഥകേന്ദ്രങ്ങളിൽ വസിക്കുന്നവരുടെ പെരുമാറ്റം മതിപ്പുളവാക്കാൻ ഇടയില്ലാത്തതിനാൽ അവിടങ്ങളിലേക്ക് പോകരുതെന്ന്, വൈഷ്‌ണവ വിഭാഗത്തിലെ ഒരു മഹാചാര്യനായിരുന്ന നരോത്തമദാസ ഠാക്കൂറ വിലക്കിയിട്ടുണ്ട്.
അത്തരം തീർഥഘട്ടങ്ങളിൽ ഓടിനടന്ന് കുഴപ്പങ്ങളിൽ ചാടുന്നതിനു പകരം, ഒരുവൻ തന്റെ ചിത്തം ഗോവിന്ദനിൽ ഏകാഗ്രമാക്കുകയാണ് വേണ്ടതെന്നും, അതവന് ആദ്ധ്യാ ത്മികോന്നമനത്തിന് സഹായകമാകുമെന്നും അദ്ദേഹം ശിപാർശ ചെയ്യുന്നു. തീർച്ചയായും, ഏതു സ്ഥലത്തു വച്ചായാലും, ഗോവിന്ദനിൽ മനസ് ഏകാഗ്രമാക്കുന്നത്, ആദ്ധ്യാത്മികമായി വളരെയധികം പുരോഗതി ആർജിച്ചിട്ടുള്ളവരെ ഉദ്ദേശിച്ചുള്ള മാർഗമാണ്.
സാധാരണ ജനങ്ങൾ പക്ഷേ ഇപ്പോഴും പ്രയാഗ, മഥുര, വൃന്ദാവനം, ഹരിദ്വാർ തുടങ്ങിയ വിശുദ്ധ സ്ഥലങ്ങൾ സന്ദർശിച്ച് പ്രയോജനം നേടാനാണിഷ്ടപ്പെടുന്നത്.
(ശ്രീമദ് ഭാഗവതം 3.20.4 - ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment