Home

Monday, March 25, 2024

സ്വർണ്ണ അവതാരം ( ഭാഗം 1) - ചൈതന്യ മഹാപ്രഭുവിന്റെ അവതാരം - ശാസ്ത്ര പ്രമാണങ്ങൾ



 സ്വർണ്ണ അവതാരം ( ഭാഗം 1)

ചൈതന്യ മഹാപ്രഭുവിന്റെ അവതാരം - ശാസ്ത്ര പ്രമാണങ്ങൾ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


കൃഷ്ണവർണം ത്വിഷാകൃഷ്ണം സാംഗോപാംഗാസ്ത്രപാർഷദം

യജ്ഞഃ സങ്കീർത്തനപ്രായൈർയജന്തി ഹി സുമേധസഃ


വിവർത്തനം


കലിയുഗത്തിൽ സുബുദ്ധിയുള്ളവർ, നിരന്തരം കൃഷ്‌ണനാമങ്ങൾ ആലാപനം ചെയ്യുന്ന ഭഗവാൻ്റെ അവതാരത്തെ ആരാധിക്കുന്നതിന്, സങ്കീർ ത്തനങ്ങൾ നടത്തുന്നു. അദ്ദേഹത്തിൻ്റെ വർണം കറുപ്പല്ലെങ്കിലും അദ്ദേഹം കൃഷ്ണൻ തന്നെയാണ്. അദ്ദേഹം തൻ്റെ സഹചരന്മാരാലും, സേവകന്മാ രാലും, ആയുധങ്ങളാലും, വിശ്വസ്‌തരായ സഖാക്കളാലും അകമ്പടി സേവി ക്കപ്പെടുന്നു.


ഭാവാർത്ഥം


ഇതേ ശ്ലോകം കൃഷ്‌ണദാസ കവിരാജൻ ചൈതന്യ ചരിതാമൃതം, ആദിലീല, മൂന്നാം അധ്യായം 52-ാം ശ്ലോകമായി ഉദ്ധരിച്ചിട്ടുണ്ട്. ദിവ്യപൂജ്യഎ. സി ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ ഈ ശ്ലോകത്തിന് ഇപ്രകാരം വ്യാഖ്യാനം നൽകിയിരിക്കുന്നു. "ഈ ശ്ലോകം ശ്രീമദ് ഭാഗവതത്തിൽ നിന്നു ളളതാണ് (11.5.32). ശ്രീല ജീവ ഗോസ്വാമി, ക്രമസന്ദർഭം എന്നറിയപ്പെടുന്ന അദ്ദേഹത്തിൻ്റെ ഭാഗവത വ്യാഖ്യാനത്തിൽ ഈ ശ്ലോകത്തിന് നൽകിയിട്ടുളള വിശദീകരണത്തിൽ, കൃഷ്‌ണൻ സ്വർണ വർണത്തിലും പ്രത്യക്ഷപ്പെടുന്നു എന്നു പറഞ്ഞിരിക്കുന്നു. ആ സുവർണ ഭഗവാൻ കൃഷ്ണൻ, സുമേധസുകളായ മനുഷ്യരാൽ ഈ യുഗത്തിൽ ആരാധിക്കപ്പെടുന്ന ചൈതന്യ ഭഗവാനാണ്. ഇത് ശ്രീമദ്ഭാഗവതത്തിൽ ഗർഗ മുനിയാൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഉണ്ണികൃഷ്‌ണൻ കാർവർണനായിരുന്നെങ്കിലും അദ്ദേഹം മറ്റുമൂന്നു വർണങ്ങളിൽ കൂടി - ചുവപ്പ്, വെളുപ്പ്, മഞ്ഞ - പ്രത്യക്ഷപ്പെടുന്നു എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം തൻ്റെ ശുഭ്ര വർണവും രക്തവർണവും യഥാക്രമം സത്യ, ത്രേതാ യുഗങ്ങളിൽ പ്രദർശിപ്പിച്ചു. അദ്ദേഹത്തിന്റെ മറ്റരു നിറമായ പീതം അഥവാ സ്വർണവർണം, ഗൗരഹരി എന്നറിയപ്പെടുന്ന ചൈതന്യ ഭഗവാനായി പ്രത്യക്ഷപ്പെടുന്നതു വരെ പ്രദർശിപ്പിച്ചിരുന്നില്ല.


കൃഷ്ണവർണം എന്നാൽ ശ്രീകൃഷ്‌ണ ചൈതന്യൻ എന്നാണർഥമെന്ന് ശ്രീല ജീവ ഗോസ്വാമി വിശദീകരിക്കുന്നു. കൃഷ്‌ണവർണവും കൃഷ്ണ ചൈതന്യനും തുല്യാർഥകമാണ്. കൃഷ്‌ണൻ എന്ന നാമം ഭഗവാൻ കൃഷ്ണനൊപ്പവും ഭഗവാൻ ചൈതന്യ കൃഷ്‌ണനൊപ്പവും വരുന്നു. ഭഗവാൻ ശ്രീ ചൈതന്യ മഹാപ്രഭു പരമദിവ്യോത്തമപുരുഷനായ ഭഗവാനാണ്, പക്ഷേ അദ്ദേഹം എല്ലായ്‌പോഴും കൃഷ്‌ണനെപ്പറ്റി പറയുന്നതിൽ മുഴുകുകയും, അപ്രകാരം തൻ്റെ നാമവും രൂപവും സ്‌മരിക്കുകയും കീർത്തിക്കുകകയും ചെയ്യുന്നതിലൂടെ അതീന്ദ്രിയാനന്ദം ആസ്വദിക്കുകയും ചെയ്യുന്നു. ഏറ്റവും ഉന്നതമായ തത്ത്വം പ്രചാരം ചെയ്യുന്നതിന് ഭഗവാൻ കൃഷ്ണൻ സ്വയം ഭഗവാൻ ചൈതന്യനായി ആവിർഭവിക്കുന്നു. വർണയതി എന്നാൽ 'ഉച്ചരിക്കുക', അഥവാ 'വിവരിക്കുക' എന്നാണർഥം. ചൈതന്യ ഭഗവാൻ എല്ലായ്പ്പോഴും കൃഷ്‌ണൻ്റെ ദിവ്യനാമം കീർത്തിക്കുകയും അതെക്കുറിച്ച് വിവരിക്കുകയും ചെയ്യുന്നു. അതുപോലെ, അദ്ദേഹം സ്വയം കൃഷ്‌ണനായിരുന്നതിനാൽ അദ്ദേഹത്തെ കണ്ടുമുട്ടുന്നവരെല്ലാം കൃഷ്ണൻ്റെ ദിവ്യ നാമം ജപിക്കുകയും പിന്നീട് അതെക്കുറിച്ച് 'മറ്റുളളവരോട് വിവരിക്കുകയും ചെയ്തിരുന്നു. കീർത്തനം ചെയ്യുന്നവനെ അതീന്ദ്രിയാനന്ദത്തിൽ അലിയിക്കുന്ന അതീന്ദ്രിയമായ കൃഷ്‌ണാവബോധം അദ്ദേഹം ഓരോരുത്തരിലും സന്നിവേശിപ്പിച്ചു. അങ്ങനെ എല്ലാ അർഥത്തിലും അദ്ദേഹം എല്ലാവർക്കും മുന്നിൽ കൃഷ്‌ണനായി പ്രത്യക്ഷപ്പെട്ടു, ഒന്നുകിൽ വ്യക്തിയായോ അല്ലെങ്കിൽ ശബ്ദമായോ. ചൈതന്യ ഭഗവാനെ കാണുന്ന മാത്രയിൽ ഒരുവൻ കൃഷ്ണ ഭഗവാനെ സ്‌മരിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തെ വിഷ്ണുതത്ത്വമായി സ്വീകരിക്കാം. മറ്റു വാക്കുകളിൽ, ചൈതന്യമഹാപ്രഭു കൃഷ് ണഭഗവാൻ തന്നെയാണ്.


“സാംഗോപാംഗാസ്ത്ര-പാർഷദം എന്ന വാക്കും ശ്രീചൈതന്യൻ കൃഷ്ണഭഗവാൻ തന്നെയാണെന്ന് കൂടുതൽ വെളിവാക്കുന്നു. അദ്ദേഹത്തിൻ്റെ ശരീരം എല്ലായ്പ്‌പോഴും ചന്ദന ആഭരണങ്ങളാലും ചന്ദനക്കുഴമ്പിനാലും അലങ്കരിക്കപ്പെട്ടതാണ്. അദ്ദേഹത്തിൻ്റെ പരമോൽകൃഷ്ടമായ സൗന്ദര്യത്താൽ അദ്ദേഹം ഈ യുഗത്തിലെ എല്ലാ ജനങ്ങളെയും കീഴടക്കുന്നു. മറ്റ് അവതാരങ്ങളിൽ ഭഗവാൻ അസുരന്മാരെ പരാജയപ്പെടുത്തുന്നതിന് അദ്ദേഹത്തിൻ്റെ ആയുധങ്ങൾ ഉപയോഗിച്ചു, പക്ഷേ ഈ കലിയുഗത്തിൽ ഭഗവാൻ ചൈതന്യ മഹാപ്രഭു എന്ന സർവാകർഷണീയമായ രൂപത്താൽ അവരെ പരാജയപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ സൗന്ദര്യമാണ് അസുരന്മാരെ കീഴടക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ അസ്ത്രം അഥവാ ആയുധം എന്ന് ശ്രീല ജീവ ഗോസ്വാമി വിശദീകരിക്കുന്നു. അദ്ദേഹം സർവാകർഷണീയനായിരുന്നതിനാൽ എല്ലാ ദേവന്മാരും അദ്ദേഹത്തോടൊപ്പം സഖാക്കളായി ജീവിച്ചിരുന്നുവെന്ന് മനസ്സിലാക്കണം. അദ്ദേഹത്തിന്റെ പ്രവൃത്തികൾ അസാധാരണവും സഹചരന്മാർ ഉത്കൃഷ്ടരുമായിരുന്നു. സങ്കീർത്തന പ്രസ്ഥാനം പ്രചരിപ്പിച്ചപ്പോൾ, അദ്ദേഹം ധാരാളം മഹാപണ്ഡിതന്മാരെയും ആചാര്യന്മാരെയും, പ്രത്യേകിച്ചും ബംഗാളിലും ഒറീസയിലുമുളളവരെ,ആകർഷിച്ചു. ചൈതന്യഭഗവാൻ എല്ലായ്പ്‌പോഴും നിത്യാനന്ദൻ, അദ്വൈതൻ, ഗദാധരൻ, ശ്രീവാസൻ എന്നിവരെപ്പോലുള്ള അദ്ദേഹത്തിൻ്റെ ശ്രേഷ്‌ഠരായ സഹചരന്മാരാൽ അകമ്പടി സേവിക്കപ്പെടുന്നു.


യാഗങ്ങളോ, ആചാര ചടങ്ങുകളോ അനുഷ്‌ഠിക്കേണ്ട ആവശ്യമില്ലെന്ന് പ്രസ്ത‌ാവിക്കുന്ന ഒരു ശ്ലോകം വൈദിക സാഹിത്യത്തിൽ നിന്ന് ജീവഗോസ്വാമി എടുത്തു കാട്ടുന്നുണ്ട്. അത്തരം ബാഹ്യമായ ആഡംബര പ്രദർശനത്തിൽ മുഴുകുന്നതിനു പകരം, ജാതി, വർണ, വർഗഭേദങ്ങളില്ലാതെ എല്ലാ ജനങ്ങൾക്കും ചൈതന്യഭഗവാനെ ആരാധിക്കുന്നതിന് ഒത്തുചേരാനും ഹരേ കൃഷ്‌ണ മഹാമന്ത്രം ജപിക്കാനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. കൃഷ്‌ണ-വർണം ത്വിഷാകൃഷ്ണം എന്നീ പദങ്ങൾ കൃഷ്ണൻഎന്ന നാമത്തിന് പ്രാമുഖ്യം നൽകണമെന്ന് ധ്വനിപ്പിക്കുന്നു. ചൈതന്യമഹാപ്രഭു കൃഷ്ണ‌ാവബോധം പഠിപ്പിക്കുകയും കൃഷ്ണന്റെ നാമം കീർത്തിക്കുകയും ചെയ്‌തു. അതുകൊണ്ട് ചൈതന്യഭഗവാനെ ആരാധിക്കുന്നതിന് എല്ലാവരും ഒന്നിച്ചു ചേർന്ന് - ഹരേ കൃഷ്‌, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ, ഹരേ ഹരേ/ ഹരേ രാമ, ഹരേ രാമ, രാമ രാമ, ഹരേ ഹരേ എന്ന മഹാമന്ത്രം സങ്കീർത്തനം ചെയ്യണം. പള്ളികളിലും, ക്ഷേത്രങ്ങളിലും, മസ്‌ജിദുകളിലും ഉള്ള ആരാധന പ്രചരിപ്പിക്കുന്നത് സാധ്യമല്ല, എന്തുകൊണ്ടെന്നാൽ ജനങ്ങൾക്ക് അതിലുള്ള താത്പര്യം നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷേ എവിടെയും എല്ലായിടത്തും ജനങ്ങൾക്ക് ഹരേ കൃഷ്ണ കീർത്തനം ചെയ്യാൻ കഴിയും. അപ്രകാരം ചൈതന്യഭഗവാനെ ആരാധിക്കുന്നതിലൂടെ അവർക്ക് അത്യുന്നതമായ കർമം അനുഷ്ഠിക്കാനും പരമോന്നതനായ ഭഗവാനെ സംതൃപ്‌തനാക്കുക എന്ന അത്യുന്നതമായ ധാർമിക ലക്ഷ്യം നിറവേറ്റാനും സാധിക്കും.


"ചൈതന്യഭഗവാൻ്റെ പ്രശസ്‌തനായ ഒരു ശിഷ്യൻ ശ്രീല സാർവഭൗമ ഭട്ടാചാര്യർ ഇങ്ങനെ പറഞ്ഞു: 'ഭക്തിയുതസേവനത്തിന്റെ തത്ത്വം നഷ്ടപ്പെട്ടപ്പോൾ, ഭക്തി പ്രക്രിയയെ വീണ്ടും നൽകുന്നതിന് ശ്രീകൃഷ്ണ ചൈതന്യൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അദ്ദേഹം പരമ ദയാലുവായതിനാൽ കൃഷ് ണപ്രേമം വിതരണം ചെയ്യുന്നു. മൂളിപ്പാടുന്ന തേനീച്ചകൾ ഒരു താമര പുഷ് പത്തിലേക്ക് ആകർഷിക്കപ്പെടുന്നതു പോലെ എല്ലാവരും അദ്ദേഹത്തിന്റെ പാദപത്മങ്ങളിലേക്ക് കൂടുതൽ കൂടുതൽ ആകർഷിക്കപ്പെടണം.'


ചൈതന്യ മഹാപ്രഭുവിൻ്റെ അവതാരം, മഹാഭാരതത്തിൻ്റെ 189-ാം അധ്യായമായ ദാനധർമപർവത്തിൽ വരുന്ന ശ്രീ വിഷ്‌ണു സഹസ്ര നാമ്മത്തിലും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ശ്രീല ജീവ ഗോസ്വാമി ഈ പരാമർശം ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: സുവർണവർണോ ഹേമാംഗോ വരാംഗശ്ച ന്ദനാംഗദീ. “അദ്ദേഹത്തിൻ്റെ ആദിലീലകളിൽ അദ്ദേഹം സ്വർണ വർണത്തോടു കൂടിയ ഒരു ഗൃഹസ്ഥനായി കാണപ്പെടുന്നു. അദ്ദേഹം സർവാംഗ സുന്ദരനാണ്, ചന്ദനലേപനം ചെയ്ത്‌ അദ്ദേഹത്തിന്റെ ശരീരം ഉരുക്കിയ സ്വർണം പോലെ കാണപ്പെടുന്നു." അദ്ദേഹം ഇതും ഉദ്ധരിച്ചിട്ടുണ്ട്, സന്ന്യാ സ-കൃച്ഛമഃ ശാന്തോ നിഷ്‌ഠാ-ശാന്തി-പരായണഃ “അദ്ദേഹത്തിന്റെ പിന്നീടുള ലീലകളിൽ അദ്ദേഹം സന്ന്യാസ ക്രമം സ്വീകരിക്കുന്നു, അദ്ദേഹം സമചിത്തനും ശാന്തനുമാണ്. ശാന്തിയുടേയും ഭക്തിയുടേയും അത്യുന്നത ധാമമായ അദ്ദേഹം അവ്യക്തിഗതവാദികളായ അഭക്തരെ നിശ്ശബ്‌ദരാക്കുന്നു.”


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ(1486 - 1533 A D) (47½ വയസ്സ്)


 

ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ(1486 - 1533 A D) (47½ വയസ്സ്)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഫെബ്രുവരി 18, 1486 - ഭഗവാൻ മായാപൂരിൽ ജനിച്ചു


ആഗസ്റ്റ് 1486(6 മാസം പ്രായം) - അന്നപ്രാശനം(ചോറൂണ്), കൂടെ നാണയങ്ങളോ ശ്രീമദ് ഭാഗവതമോ സമർപ്പിക്കുന്ന ചടങ്ങും നടന്നു. അദ്ദേഹം ശ്രീമദ് ഭാഗവതം തിരഞ്ഞെടുത്തു.


1494(വയസ്സ് 8) - അദ്ദേഹം ഗംഗാ ദാസ് പണ്ഡിറ്റിന്റെ കീഴിയിൽ വിദ്യാഭ്യാസം തുടങ്ങി


1496(വയസ്സ് 10) - അദ്ദേഹം ഒരു പണ്ഡിതനാകുന്നു, അദ്ദേഹത്തിന്റെ സഹോദരൻ വിശ്വരൂപൻ സന്യാസം സ്വീകരിക്കുന്നു.


1500(വയസ്സ് 14) - ശ്രീമതി ലക്ഷ്മി പ്രിയയെ കല്യാണം കഴിക്കുന്നു.


1502(വയസ്സ് 16) - അദ്ദേഹം വ്യാകരണം പഠിപ്പിക്കുവാനായി സ്വന്തമായി വിദ്യാലയം തുടങ്ങുന്നു.


1503(വയസ്സ് 17) - അദ്ദേഹം ഗയയിലേക്ക് യാത്ര ചെയ്ത് ഈശ്വര പുരിയിൽ നിന്നും ദീക്ഷ സ്വീകരിക്കുന്നു.


1509(വയസ്സ് 23) - സങ്കീർത്തന പ്രസ്ഥാനത്തെ നയിക്കുന്നു, ചാന്ദ് കാസിക്ക് മുക്തി നൽകുന്നു.


1510(വയസ്സ് 24) - അദ്ദേഹം സന്യാസം സ്വീകരിക്കുന്നു


ഫെബ്രുവരി 1510(വയസ്സ് 25) - ഒഡിഷയിലെ പുരിയിലേക്ക് യാത്ര നടത്തുന്നു, സാക്ഷി ഗോപാല വിഗ്രഹം സന്ദർശിക്കുന്നു 


മാർച്ച് 1510 - സർവഭൗമ ഭട്ടാചാര്യനെ കണ്ടുമുട്ടുകയും അദ്ദേഹത്തെ പരിവർത്തനം നടത്തുകയും ചെയ്തു.


ഏപ്രിൽ 1510 - അദ്ദേഹം ദക്ഷിണ ഭാരതത്തിലേക്ക് യാത്ര തുടരുന്നു, രാമാനന്ദ രായരെ കണ്ടുമുട്ടുന്നു


ആഗസ്റ്റ് - നവംബർ 1510 - അദ്ദേഹം ചാതുർ മാസം രംഗ ക്ഷേത്രത്തിൽ ചിലവഴിക്കുന്നു.


ജൂൺ 1511(വയസ്സ് 25) - അദ്ദേഹം ജഗന്നാഥ പുരിയിൽ തിരികെ എത്തുന്നു.


ഒക്ടോബർ 1514(വയസ്സ് 28) - ബംഗാളിലേക്ക് യാത്ര ചെയ്ത് രൂപ സനാതന ഗോസ്വാമിമാരെ കണ്ടുമുട്ടുന്നു.


ജൂണ് 1515(വയസ്സ് 29) - ശാന്തിപുരം വഴി പുരിയിലേക്ക് മടങ്ങുന്നു; വൃന്ദാവനത്തിലേക്ക് യാത്ര ആരംഭിക്കുന്നു.


ജനുവരി 1516(വയസ്സ് 29) - അദ്ദേഹം അലഹബാദിലേക്ക് യാത്ര ചെയ്യുവാനായി വൃന്ദാവനത്തിൽ നിന്നും മടങ്ങുന്നു, രൂപ ഗോസ്വാമിയെ കണ്ടുമുട്ടുന്നു.


ഫെബ്രുവരി 1516 - അദ്ദേഹം രൂപ ഗോസ്വാമിയെ വൃന്ദാവനത്തിലേക്ക് അയക്കുന്നു, ബനാറസിലേക്ക് യാത്ര തിരിക്കുന്നു.


ഏപ്രിൽ 1516(വയസ്സ് 30) - അദ്ദേഹം പുരിയിലേക്ക് മടങ്ങിയെത്തുകയും അവസാനത്തെ 17½ വർഷം അവിടെ തന്നെ സ്ഥിരം വസിക്കുകയും ചെയ്യുന്നു(1533 വരെ)


1516 - 1522 - അദ്ദേഹം പുരിയിൽ നിന്നുകൊണ്ട് സജീവമായി പ്രചരണം നടത്തുന്നു.


മാർച്ച് 1517(വയസ്സ് 31) -  രൂപ ഗോസ്വാമി വൃന്ദാവനത്തിൽ നിന്നും സന്ദർശനം നടത്തുന്നു, ശേഷം സനാതന ഗോസ്വാമിയും.


ജൂലൈ 1517 - രഘുനാഥ ഗോസ്വാമി കുടുംബത്തിൽ നിന്നും മോചിതനാവുകയും പുരിയിലേക്ക് മടങ്ങുകയും ചെയ്യുന്നു.


മാർച്ച് 1518(വയസ്സ് 32) - സനാതന ഗോസ്വാമിയെ വൃന്ദാവനത്തിലേക്ക് അയക്കുന്നു, വല്ലഭാചര്യൻ സന്ദർശനം നടത്തുന്നു.


1520(വയസ്സ് 34) - ഹരിദാസ് ഠാക്കൂറിന്റെ തിരോഭാവ ഉത്സവം നടത്തുന്നു.


1532(വയസ്സ് 46) - അദ്ദേഹത്തിൽ ശ്രീ കൃഷ്ണ ഭഗവാനുമായുള്ള വിരഹം വർദ്ധിക്കുന്നു.


1533(വയസ്സ് 47½) - തോട്ടാ ഗോപിനാഥ ക്ഷേത്രത്തിൽ ഭഗവാന്റെ തിരോഭാവ ലീല.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

Thursday, March 14, 2024

ആധികാരികമായവയിൽ നിന്ന് മാത്രം ഭാഗവതം ശ്രവിക്കുന്നത്



പരമദിവ്യോത്തമപുരുഷനാൽ അര ഡസനോളം ശ്ലോകങ്ങളാൽ ഏറ്റവും രത്നച്ചുരുക്കമായി അരുളിചെയ്യപ്പെട്ട ഭാഗവതം ഭഗവാന്റെ ശക്തമായ പ്രതിനിധീകരണമാണ്. അദ്ദേഹം പരം, അഥവാ പരിപൂർണൻ ആകയാൽ, ഭഗവദ്ശാസ്ത്രം, അഥവാ ഭാഗവതത്തിൽനിന്നും അഭിന്നനാണ്. ബ്രഹ്മാവ്, ഭഗവാനിൽനിന്നും നേരിട്ട് ഈ ഭഗവദ്ശാസ്ത്രം (ഭാഗവതജ്ഞാനം) സ്വീകരിക്കുകയും, അത് യഥാരൂപത്തിൽ നാരദന് പകർന്നുനൽകുകയും ചെയ്തു. അനന്തരം ബ്രഹ്മാവിൽനിന്നും പകർന്നുകിട്ടിയ ഭാഗവതത്തെ വിസ്തരിപ്പിക്കാൻ ശ്രീ നാരദൻ, ശ്രീ വ്യാസദേവനോട് നിർദേശിച്ചു. ആകയാൽ, വാദപ്രതിവാദം നടത്തുന്ന ഭൗതികവാദികളുടെ, അഥവാ ലൗകികരായ വഴക്കാളികളുടെ മാനസിക ഊഹാപോഹങ്ങളല്ല പരമപുരുഷൻ്റെ, അഥവാ പരമോന്നത ഭഗവാനെ സംബന്ധിക്കുന്ന അതീന്ദ്രിയ ജ്ഞാനം, നേരെമറിച്ച്, ഭൗതിക ഗുണങ്ങളുടെ അധികാരപരിധിക്കപ്പുറുത്തുള്ള പരിശുദ്ധവും ശാശ്വതവും പരിപൂർണവുമായ ജ്ഞാനമാണത്. ആയതിനാൽ, ഭാഗവത പുരാണം, അതീന്ദ്രിയ ശബ്‌ദരൂപത്തിലുള്ള ഭഗവാൻ്റെ പ്രത്യക്ഷ അവതാരമാകുന്നു. മാത്രവുമല്ല, ഭഗവാനിൽനിന്നും ബ്രഹ്മാവിലേക്കും, ശ്രീ ബ്രഹ്മദേവനിൽനിന്നും നാരദനിലേക്കും, ശ്രീ നാരദനിൽനിന്നും വ്യാസദേവനിലേക്കും, വ്യാസദേവനിൽനിന്നും ശുകദേവ ഗോസ്വാമിയിലേക്കും, ശ്രീ ശുകദേവ ഗോസ്വാമിയിൽനിന്നും മറ്റുള്ളവരിലേക്കും അവരോഹണം ചെയ്യുന്ന ഗുരുശിഷ്യപരമ്പരയിലുള്ള യഥാർഥ ഭഗവദ്പ്രതിനിധിയിൽനിന്നും ഒരുവൻ ഈ അതീന്ദ്രിയ ജ്ഞാനം സ്വീകരിക്കണം. വേദവൃക്ഷത്തിൻ്റെ പരിപക്വമായ ഫലം, ഉയർന്ന വൃക്ഷശാഖയിൽനിന്നും പൊടുന്നനെ ഭൂമിയിൽ നിപതിച്ച് ചിന്നഭിന്നമാകാതെ, ഒരുകൈയിൽനിന്ന് മറ്റൊന്നിലേക്ക് പതിയെ കൈമാറ്റം ചെയ്‌താണ് ഭൂമിയിൽ അവതരിച്ചിട്ടുള്ളത്. അക്കാരണത്താൽ, മുകളിൽ പ്രസ്‌താവിച്ചപോലെ, ഭഗവദ്ശാസ്ത്രം, അഥവാ ഭാഗവതജ്ഞാനം ഗുരുശിഷ്യശ്രേണിയിലുള്ള യഥാർഥ പ്രതിനിധിയിൽനിന്നും ശ്രവിക്കാത്തപക്ഷം, ഭഗവദ്ശാസ്ത്രത്തിന്റെ, ഭാഗവതജ്ഞാനത്തിൻ്റെ സാരം ഗ്രഹിക്കുകയെന്നത് ഒരുവന് പ്രയാസമേറിയ കർമമായി അനുഭവപ്പെടും. ശ്രോതാക്കളുടെ  ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തി ജീവനോപായം കണ്ടെത്തുന്ന ഭാഗവത പ്രഭാഷകരിൽനിന്നും ഭാഗവതം ഒരിക്കലും ശ്രവിക്കരുത്.


(ശ്രീമദ് ഭാഗവതം 2/7/51/ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

എന്തുകൊണ്ടാണ് ഭൗതിക ലോകം ഭഗവാൻ സൃഷ്ടിച്ചത്



ഭരണപദ്ധതിയിൽ കാരാഗൃഹം നിർമിക്കുന്ന ഒരു രാജാവിനെ ഒരുവൻ കുറ്റപ്പെടുത്തരുത്. അതുപോലെ, ദുരിതപൂർണമായ, അഥവാ ക്ലേശഭരിതമായ ഈ ലോകം സൃഷ്‌ടിച്ചതിൽ ഒരുവൻ പരമോന്നത ഭഗവാനോട് കഠിനമായ വിസമ്മതം പ്രകടിപ്പിക്കരുത്. ഭരണകൂടത്തിന്റെ നിയമങ്ങൾ ലംഘിക്കുന്നവരെ പാർപ്പിക്കാനുള്ള, സർക്കാരിന് ആവശ്യമായ ആലയമാണ് കാരാഗൃഹം. അതുപോലെ, മിഥ്യയായ ആവിഷ്‌കരണത്തെ അടക്കിഭരിക്കുവാൻ യത്നിക്കുന്നവർക്കും, ഭഗവാനെ വിസ്‌മരിച്ചവർക്കും വേണ്ടിയുള്ള ഭഗവാന്റെറെ താൽക്കാലികമായ സൃഷ്‌ടിയാണ് ദുരിതപൂർണമായ ഈ ഭൗതികലോകം. എങ്കിലും, പതിതാത്മാക്കളെ സ്വഭവനത്തിലേക്ക്, പരമപുരുഷന്റെ അടുത്തേക്ക് തിരികെ വിളിക്കുന്നതിലേക്ക് അദ്ദേഹം സതതം ഉത്സുകനാണ്. ഇതിനുവേണ്ടി അദ്ദേഹം ബദ്ധാത്മാക്കൾക്ക്, ആധികാരികമായ ഗ്രന്ഥങ്ങളിലൂടെയും, അദ്ദേഹത്തിന്റെ പ്രതിനിധികളിലൂടെയും, സ്വന്തം അവതാരങ്ങളിലൂടെയുമൊക്കെ അനവധി അവസരങ്ങൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന് ഈ ഭൗതിക ലോകവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലായ്കയാൽ, അതിന്റെ സൃഷ്ടിക്ക് അദ്ദേഹത്തെ കുറ്റപ്പെടുത്തുവാനാവുകയില്ല.


(ശ്രീമദ് ഭാഗവതം 2/7/50/ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

Saturday, March 9, 2024


 

വികാരം കൊള്ളുകയോ ഉൽകണ്‌ഠപ്പെടുകയോ ചെയ്യരുത്


വളരെ വിശുദ്ധനും ധാർമികനുമായ വ്യക്തിക്കുപോലും ജീവിതത്തിൽ ചിലപ്പോഴൊക്കെ വിപരീതാനുഭവങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. അത്തരം അനുഭവങ്ങളെ വിധിയുടെ നിശ്ചയമായി, അഥവാ, ഈശ്വരന്റെ നിശ്ചയമായി കണക്കാക്കണം. സന്തോഷമില്ലാതിരിക്കാൻ മതിയായ കാരണങ്ങളുളളപ്പോൾപ്പോലും അത്തരം വിപരീതങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ നാം ഒഴിവാക്കണം, എന്തുകൊണ്ടെന്നാൽ, അത്തരം വിപരീതങ്ങളെ പരിഹരിക്കാൻ കൂടുതൽ ശ്രമിക്കുതോറും നാം ഭൗതികമായ ഉൽകണ്ഠകളുടെ കൂടുതൽ കൂടുതൽ ഇരുണ്ട മേഖലകളിലേക്ക് കടക്കുകയേയുളളു. ഭഗവാൻ കൃഷ്ണ‌നും ഇക്കാര്യത്തിൽ നമ്മെ ഉപദേശിച്ചിട്ടുണ്ട്. വികാരം കൊളളുന്നതിനുപകരം വിപരീതങ്ങളെ വിവേകത്തോടെ സഹിക്കുകയാണ് നാം ചെയ്യേണ്ടത്.


(ശ്രീമദ്‌ ഭാഗവതം 4 .19. 34 / ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

Thursday, March 7, 2024

മഹാദേവൻ കൃഷ്ണ നാമം ജപിക്കുന്നു


 

മഹാദേവൻ കൃഷ്ണ നാമം ജപിക്കുന്നു

ബ്രഹ്മ - വൈവർത പുരാണം 1.17.33-35


ശ്രീകൃഷ്ണ ഭഗവാന്റെ നാമം ജപിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ചു മഹാദേവൻ ദേവന്മാരോട് പറയുന്നു:


"അധുനാ പഞ്ച വക്ത്രേണ യൻ നാമ ഗുണ കീർത്തനം

ഗായൻ ഭ്രമാമി സർവത്ര നിഹ്സ്പൃഹ സർവ കർമസു" 


ഞാൻ എല്ലായിടത്തും പര്യടനം ചെയ്യുമ്പോഴും യാതൊന്നിലും നിമഗ്നമാകാതെ എന്റെ അഞ്ചു മുഖങ്ങൾ കൊണ്ട് ഭഗവാന്റെ നാമങ്ങളും ഗുണങ്ങളും ജപിക്കുന്നു.



"മത്തോ യാതി ച മൃത്യുസ് ച യൻ നാമ ഗുണ കീർത്തനം 

ശാശ്വജ ജപന്തം തൻ നാമ ധൃഷ്ടവാ മൃത്യു പലായതെ"


ഞാൻ നിരന്തരമായി ഭഗവാന്റെ നാമവും, ഗുണങ്ങളും ജപിക്കുന്നതിനാൽ, മരണം എന്നിലേക്ക് വരുന്നില്ല. ഭഗവാന്റെ നാമം ജപിക്കുന്നവരിൽ നിന്നും മരണം ഓടി മറയുന്നു.


"സർവ ബ്രഹ്മാണ്ഡ സംഹർതാപി അഹം മൃത്യുഞ്ജയാബിധാ

സുചിരം തപസാ യസ്യ ഗുണ നാമാനുകീർത്തനാത്"


കാലങ്ങളായി തപസ്സുകൾ അനുഷ്ഠിക്കുമ്പോൾ ഭഗവാന്റെ നാമങ്ങളും ഗുണങ്ങളും കീർത്തിക്കുന്നത് വഴി ഞാൻ എല്ലാ പ്രപഞ്ചങ്ങളും സംഹരിക്കുവാനുള്ള ശക്തിയും മരണത്തെ കീഴടക്കുകയും ചെയ്തിരിക്കുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

Wednesday, March 6, 2024

മഹാദേവൻ, പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ ഭക്തനെ സ്നേഹിക്കുന്നു.



പറഞ്ഞിരിക്കുന്നു, വൈഷ്ണവാനാം യഥാ ശംഭുഃ മഹാദേവൻ എല്ലാ ഭക്തന്മാരിലും ശ്രേഷ്‌ഠനാണ്. ആകയാൽ കൃഷ്‌ണഭഗവാന്റെ എല്ലാ ഭക്തരും മഹാദേവന്റെയും ഭക്തരാണ്. വൃന്ദാവനത്തിൽ ഗോപീശ്വരം എന്ന് പേരുളള ശിവക്ഷേത്രമുണ്ട്. ഗോപികമാർ പതിവായി മഹാദേവനെ മാത്രമല്ല, കാർത്യായനി, അഥവാ ദുർഗയെയും ആരാധിക്കാറുണ്ട്, പക്ഷേ കൃഷ്ണനെ പ്രാപിക്കുകയാണ് അവരുടെ ലക്ഷ്യം. കൃഷ്ണഭഗവാന്റെ ഒരു ഭക്തൻ ഒരിക്കലും മഹാദേവനെ അനാദരിക്കില്ല, പക്ഷേ അവർ കൃഷ്ണ ഭഗവാന്റെ ഏറ്റവും ഉന്നതനായ ഭക്തനെന്ന നിലയിലാണ് മഹാദേവനെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്. പരിണിതഫലമായി ഒരു ഭക്തൻ മഹാദേവനെ ആരാധിക്കുമ്പോൾ കൃഷ്‌ണൻ്റെ അനുഗ്രഹം ലഭ്യമാക്കണമെന്നാണ് പ്രാർത്ഥിക്കാറുള്ളത്, ഭൗതികമായ ഒരു നേട്ടവും അവൻ അഭ്യർത്ഥിക്കാറില്ല. ജനങ്ങൾ പൊതുവെ ദേവന്മാരെ ആരാധിക്കുന്നത് ഭൗതിക പ്രയോജനങ്ങൾക്കുവേണ്ടിയാണെന്ന് ഭഗവദ്ഗീത(7.20)യിൽ പറയുന്നു. കാമൈസ് തൈസ് തൈർ ഹൃത-ജ്ഞാനാഃ ഭൗതികാർത്തിയാൽ പായിക്കപ്പെടുന്ന അവർ ദേവന്മാരെ ആരാധിക്കുന്നു, പക്ഷേ ഒരു ഭക്തൻ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ല, എന്തുകൊണ്ടെന്നാൽ അവൻ ഭൗതികാർത്തിയാൽ നെട്ടോട്ടം ഓടിക്കപ്പെടുന്നില്ല. മഹാദേവനോടുളള ഒരുഭക്തന്റെ ബഹുമാനവും ഒരസുരൻ്റെ ബഹുമാനവും തമ്മിലുള്ള വ്യത്യാസം അതാണ്. അസുരൻ മഹാദേവനെ എന്തെങ്കിലും വരത്തിനുവേണ്ടി ആരാധിക്കുകയും, വരം ലഭിച്ചു കഴിയുമ്പോൾ അത് ദുരുപയോഗപ്പെടുത്തുകയും, അവസാനം അവൻ മോക്ഷദായകനായ പരമദിവ്യോത്തമപുരുഷൻ ഭഗവാനാൽ വധിക്കപ്പെടുകയും ചെയ്യുന്നു.


മഹാദേവൻ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ മഹാഭക്തനാകയാൽ അദ്ദേഹം പരമോന്നതനായ ഭഗവാൻ്റെ എല്ലാ ഭക്തന്മാരെയും സ്നേഹിക്കുന്നു. പ്രചേതാക്കൾ പരമോന്നതനായ ഭഗവാന്റെ ഭക്തന്മാരാകയാൽ താനവരെ വളരെയധികം സ്നേഹിക്കുന്നതായി മഹാദേവൻ അവരോടു പറഞ്ഞു. മഹാദേവന് പ്രചേതാക്കളോട് മാത്രമായിരുന്നില്ല കനിവും പ്രിയവുമുണ്ടായിരുന്നത്, പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ ഭക്തനായ ഏതൊരുവനോടുമുണ്ടായിരുന്നു. അതുപോലെ, പരമോന്നതനായ ഭഗവാന്റെ ഭക്തന്മാരും കൃഷ്‌ണഭഗവാൻ്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തനെന്ന നിലയിൽ മഹാദേവനെ ആരാധിക്കുന്നു. ദിവ്യോത്തമപുരുഷനായ ഭഗവാന്റെ പ്രത്യേക വ്യക്തിത്വമായി അവർ അദ്ദേഹത്തെ ആരാധിക്കില്ല. ഹരിയുടെ നാമം ജപിക്കുന്നതും ഹരൻ്റെ, ശിവൻ്റെ നാമം ജപിക്കുന്നതും ഒരേ പോലെയാണെന്ന് ചിന്തിക്കുന്നത് അപരാധമാണെന്ന് നാമ-അപരാധങ്ങളുടെ പട്ടികയിൽ പറയുന്നു. വിഷ്ണുഭഗവാനാണ് പരമദിവ്യോത്തമ പുരുഷനായ ഭഗവാനെന്നും, മഹാദേവൻ അദ്ദേഹത്തിൻ്റെ ഭക്തനാണെന്നും ഭക്തന്മാർ എപ്പോഴും അറിഞ്ഞിരിക്കണം. ഒരു ഭക്തൻ പരദിവ്യോത്തമപുരുഷനായ ഭഗവാനുതുല്യം, ചിലപ്പോൾ അതിലധികം ആദരിക്കപ്പെടണം. ദിവ്യോത്തമപുരുഷൻ ഭഗവാൻ തന്നെയായിരുന്ന ഭഗവാൻ രാമൻ തീർച്ചയായും ചിലപ്പോഴൊക്കെ മഹാദേവനെ ആരാധിച്ചിരുന്ന ഒരു ഭക്തൻ ഭഗവാനാൽ ആരാധിക്കപ്പെടുമെങ്കിൽ, എന്തുകൊണ്ട് മറ്റു ഭക്തന്മാരാൽ ഭഗവാന്റെ തലത്തിൽ ആരാധിക്കപ്പെട്ടുകൂട? അതാണ് അന്തിനിർണയം. മഹാദേവൻ അസുരന്മാരെ അനുഗ്രഹിക്കുന്നത് വെറും ഉപചാരമാണെന്ന് ഈ ശ്ലോകത്തിൽ കാണപ്പെടുന്നു. അദ്ദേഹം വാസ്‌തവത്തിൽ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ ഭക്തനെ സ്നേഹിക്കുന്നു.


(ശ്രീമദ് ഭാഗവതം 4/24/30/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

ശിവോ അഹം - ഞാൻ ശിവനാകുന്നു



ഭഗവാൻ ശിവൻ, ആഡംബര വസ്ത്രവും പൂമാലയും ആഭരണവും സുഗന്ധലേപനവും ഒരിക്കലും സ്വീകരിക്കുകയില്ല. പക്ഷേ, ശരീരാലങ്കാരങ്ങൾക്ക് അടിമകളായവർ, അവസാനം ശ്വാനന്മാർക്ക് ഭോജ്യമാകുന്ന ശരീരത്തെ ആത്മാവെന്നു കരുതി ആഡംബരപൂർണമായി പരിപാലിക്കുന്നു. അത്തരം വ്യക്തികൾക്ക് ഭഗവാൻ ശിവനെ മനസ്സിലാവുകയില്ല. അവർ ഭൗതിക സുഖങ്ങൾക്കാവശ്യമായ ആഡംബരങ്ങൾക്കു വേണ്ടി അദ്ദേഹത്തെ സമീപിക്കുന്നു. ശിവഭഗവാൻ്റെ രണ്ടു തരം ഭക്തന്മാരുണ്ട്. ശരീര സുഖം മാത്രം കാംക്ഷിക്കുന്ന അമിത ഭൗതികമോഹികളായ ആദ്യത്തെ കൂട്ടർ അതിനു വേണ്ടി അദ്ദേഹത്തെ സമീപിക്കുന്നു. മറ്റേ കൂട്ടർ അദ്ദേഹത്തിൽ ചേരാൻ ആഗ്രഹിക്കുന്നു. അധികവും നിർവ്യക്തികരായ അവർ 'ശിവോ അഹം' എന്ന ജപത്തിന് മുൻഗണന നൽകുന്നവരാണ്. “ഞാൻ ശിവനാകുന്നു', അല്ലെങ്കിൽ 'മോചനത്തിനുശേഷം ഞാൻ ശിവനോടു ചേരും' എന്നാണ് അതിനർഥം. മറ്റുവാക്കുകളിൽ പറഞ്ഞാൽ, കർമികളും ജ്ഞാനികളും പൊതുവേ ശിവഭക്തന്മാരാണ്. പക്ഷേ, ജീവിതത്തിൽനിന്ന് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്താണെന്ന് അവർ ശരിയായി മനസ്സിലാക്കുന്നില്ല. ചില സന്ദർഭങ്ങളിൽ ഭഗവാൻ ശിവൻ്റെ പ്രഹസന ഭക്തർ വിഷം കലർന്ന ഉന്മാദക ദ്രവങ്ങൾ പാനം ചെയ്‌ത്‌ അദ്ദേഹത്തെ അനുകരിക്കും. ഭഗവാൻ ശിവൻ ഒരിക്കൽ വിഷത്തിൻ്റെ ഒരു സമുദ്രം പാനം ചെയ്യുകയും, അതുമൂലം അദ്ദേഹത്തിൻ്റെ കണ്ഠം നീലിക്കുകയും ചെയ്തു. അനുകരണ ശിവന്മാർ വിഷം കുടിച്ച് അദ്ദേഹമായി അഭിനയിക്കുകയും കുഴപ്പത്തിലാവുകയും ചെയ്യുന്നു. ആത്മാവിൻ്റെ ആത്മാവായ ഭഗവാൻ കൃഷ്ണനെ സേവിക്കുക എന്നതാണ് ഭഗവാൻ ശിവൻ്റെ യഥാർഥ ഉദ്ദേശ്യം. മനോഹരങ്ങളായ വസ്ത്രങ്ങൾ, പുഷ്‌പഹാരങ്ങൾ, ആഭരണങ്ങൾ, ചമയങ്ങൾ മുതലായ ആഡംബര വസ്‌തുക്കളെല്ലാം ഭഗവാൻ കൃഷ്ണന് സമർപ്പിക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. കാരണം, കൃഷ്ണനാണ് യഥാർഥ ആസ്വാദകൻ. അത്തരം ആഡംബര ഇനങ്ങളെല്ലാം കൃഷ്‌ണന് ഉദ്ദേശിക്കപ്പെട്ടവയാകയാൽ ശിവൻ അവ സ്വയം നിരസിക്കുന്നു. ഭഗവാൻ ശിവന്റെ ഈ ഉദ്ദേശ്യം അറിവില്ലാത്ത വിഡ്ഢ‌ികളായ വ്യക്തികൾ ഒന്നുകിൽ അദ്ദേഹത്തെ പരിഹസിക്കുകയോ, അല്ലെങ്കിൽ പ്രയോജനരഹിതമായി അനുകരിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നു.


(ശ്രീമദ്‌ ഭാഗവതം 3/14/28/ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്