Home

Monday, March 25, 2024

സ്വർണ്ണ അവതാരം ( ഭാഗം 1) - ചൈതന്യ മഹാപ്രഭുവിന്റെ അവതാരം - ശാസ്ത്ര പ്രമാണങ്ങൾ



 സ്വർണ്ണ അവതാരം ( ഭാഗം 1)

ചൈതന്യ മഹാപ്രഭുവിന്റെ അവതാരം - ശാസ്ത്ര പ്രമാണങ്ങൾ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


കൃഷ്ണവർണം ത്വിഷാകൃഷ്ണം സാംഗോപാംഗാസ്ത്രപാർഷദം

യജ്ഞഃ സങ്കീർത്തനപ്രായൈർയജന്തി ഹി സുമേധസഃ


വിവർത്തനം


കലിയുഗത്തിൽ സുബുദ്ധിയുള്ളവർ, നിരന്തരം കൃഷ്‌ണനാമങ്ങൾ ആലാപനം ചെയ്യുന്ന ഭഗവാൻ്റെ അവതാരത്തെ ആരാധിക്കുന്നതിന്, സങ്കീർ ത്തനങ്ങൾ നടത്തുന്നു. അദ്ദേഹത്തിൻ്റെ വർണം കറുപ്പല്ലെങ്കിലും അദ്ദേഹം കൃഷ്ണൻ തന്നെയാണ്. അദ്ദേഹം തൻ്റെ സഹചരന്മാരാലും, സേവകന്മാ രാലും, ആയുധങ്ങളാലും, വിശ്വസ്‌തരായ സഖാക്കളാലും അകമ്പടി സേവി ക്കപ്പെടുന്നു.


ഭാവാർത്ഥം


ഇതേ ശ്ലോകം കൃഷ്‌ണദാസ കവിരാജൻ ചൈതന്യ ചരിതാമൃതം, ആദിലീല, മൂന്നാം അധ്യായം 52-ാം ശ്ലോകമായി ഉദ്ധരിച്ചിട്ടുണ്ട്. ദിവ്യപൂജ്യഎ. സി ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ ഈ ശ്ലോകത്തിന് ഇപ്രകാരം വ്യാഖ്യാനം നൽകിയിരിക്കുന്നു. "ഈ ശ്ലോകം ശ്രീമദ് ഭാഗവതത്തിൽ നിന്നു ളളതാണ് (11.5.32). ശ്രീല ജീവ ഗോസ്വാമി, ക്രമസന്ദർഭം എന്നറിയപ്പെടുന്ന അദ്ദേഹത്തിൻ്റെ ഭാഗവത വ്യാഖ്യാനത്തിൽ ഈ ശ്ലോകത്തിന് നൽകിയിട്ടുളള വിശദീകരണത്തിൽ, കൃഷ്‌ണൻ സ്വർണ വർണത്തിലും പ്രത്യക്ഷപ്പെടുന്നു എന്നു പറഞ്ഞിരിക്കുന്നു. ആ സുവർണ ഭഗവാൻ കൃഷ്ണൻ, സുമേധസുകളായ മനുഷ്യരാൽ ഈ യുഗത്തിൽ ആരാധിക്കപ്പെടുന്ന ചൈതന്യ ഭഗവാനാണ്. ഇത് ശ്രീമദ്ഭാഗവതത്തിൽ ഗർഗ മുനിയാൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഉണ്ണികൃഷ്‌ണൻ കാർവർണനായിരുന്നെങ്കിലും അദ്ദേഹം മറ്റുമൂന്നു വർണങ്ങളിൽ കൂടി - ചുവപ്പ്, വെളുപ്പ്, മഞ്ഞ - പ്രത്യക്ഷപ്പെടുന്നു എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം തൻ്റെ ശുഭ്ര വർണവും രക്തവർണവും യഥാക്രമം സത്യ, ത്രേതാ യുഗങ്ങളിൽ പ്രദർശിപ്പിച്ചു. അദ്ദേഹത്തിന്റെ മറ്റരു നിറമായ പീതം അഥവാ സ്വർണവർണം, ഗൗരഹരി എന്നറിയപ്പെടുന്ന ചൈതന്യ ഭഗവാനായി പ്രത്യക്ഷപ്പെടുന്നതു വരെ പ്രദർശിപ്പിച്ചിരുന്നില്ല.


കൃഷ്ണവർണം എന്നാൽ ശ്രീകൃഷ്‌ണ ചൈതന്യൻ എന്നാണർഥമെന്ന് ശ്രീല ജീവ ഗോസ്വാമി വിശദീകരിക്കുന്നു. കൃഷ്‌ണവർണവും കൃഷ്ണ ചൈതന്യനും തുല്യാർഥകമാണ്. കൃഷ്‌ണൻ എന്ന നാമം ഭഗവാൻ കൃഷ്ണനൊപ്പവും ഭഗവാൻ ചൈതന്യ കൃഷ്‌ണനൊപ്പവും വരുന്നു. ഭഗവാൻ ശ്രീ ചൈതന്യ മഹാപ്രഭു പരമദിവ്യോത്തമപുരുഷനായ ഭഗവാനാണ്, പക്ഷേ അദ്ദേഹം എല്ലായ്‌പോഴും കൃഷ്‌ണനെപ്പറ്റി പറയുന്നതിൽ മുഴുകുകയും, അപ്രകാരം തൻ്റെ നാമവും രൂപവും സ്‌മരിക്കുകയും കീർത്തിക്കുകകയും ചെയ്യുന്നതിലൂടെ അതീന്ദ്രിയാനന്ദം ആസ്വദിക്കുകയും ചെയ്യുന്നു. ഏറ്റവും ഉന്നതമായ തത്ത്വം പ്രചാരം ചെയ്യുന്നതിന് ഭഗവാൻ കൃഷ്ണൻ സ്വയം ഭഗവാൻ ചൈതന്യനായി ആവിർഭവിക്കുന്നു. വർണയതി എന്നാൽ 'ഉച്ചരിക്കുക', അഥവാ 'വിവരിക്കുക' എന്നാണർഥം. ചൈതന്യ ഭഗവാൻ എല്ലായ്പ്പോഴും കൃഷ്‌ണൻ്റെ ദിവ്യനാമം കീർത്തിക്കുകയും അതെക്കുറിച്ച് വിവരിക്കുകയും ചെയ്യുന്നു. അതുപോലെ, അദ്ദേഹം സ്വയം കൃഷ്‌ണനായിരുന്നതിനാൽ അദ്ദേഹത്തെ കണ്ടുമുട്ടുന്നവരെല്ലാം കൃഷ്ണൻ്റെ ദിവ്യ നാമം ജപിക്കുകയും പിന്നീട് അതെക്കുറിച്ച് 'മറ്റുളളവരോട് വിവരിക്കുകയും ചെയ്തിരുന്നു. കീർത്തനം ചെയ്യുന്നവനെ അതീന്ദ്രിയാനന്ദത്തിൽ അലിയിക്കുന്ന അതീന്ദ്രിയമായ കൃഷ്‌ണാവബോധം അദ്ദേഹം ഓരോരുത്തരിലും സന്നിവേശിപ്പിച്ചു. അങ്ങനെ എല്ലാ അർഥത്തിലും അദ്ദേഹം എല്ലാവർക്കും മുന്നിൽ കൃഷ്‌ണനായി പ്രത്യക്ഷപ്പെട്ടു, ഒന്നുകിൽ വ്യക്തിയായോ അല്ലെങ്കിൽ ശബ്ദമായോ. ചൈതന്യ ഭഗവാനെ കാണുന്ന മാത്രയിൽ ഒരുവൻ കൃഷ്ണ ഭഗവാനെ സ്‌മരിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തെ വിഷ്ണുതത്ത്വമായി സ്വീകരിക്കാം. മറ്റു വാക്കുകളിൽ, ചൈതന്യമഹാപ്രഭു കൃഷ് ണഭഗവാൻ തന്നെയാണ്.


“സാംഗോപാംഗാസ്ത്ര-പാർഷദം എന്ന വാക്കും ശ്രീചൈതന്യൻ കൃഷ്ണഭഗവാൻ തന്നെയാണെന്ന് കൂടുതൽ വെളിവാക്കുന്നു. അദ്ദേഹത്തിൻ്റെ ശരീരം എല്ലായ്പ്‌പോഴും ചന്ദന ആഭരണങ്ങളാലും ചന്ദനക്കുഴമ്പിനാലും അലങ്കരിക്കപ്പെട്ടതാണ്. അദ്ദേഹത്തിൻ്റെ പരമോൽകൃഷ്ടമായ സൗന്ദര്യത്താൽ അദ്ദേഹം ഈ യുഗത്തിലെ എല്ലാ ജനങ്ങളെയും കീഴടക്കുന്നു. മറ്റ് അവതാരങ്ങളിൽ ഭഗവാൻ അസുരന്മാരെ പരാജയപ്പെടുത്തുന്നതിന് അദ്ദേഹത്തിൻ്റെ ആയുധങ്ങൾ ഉപയോഗിച്ചു, പക്ഷേ ഈ കലിയുഗത്തിൽ ഭഗവാൻ ചൈതന്യ മഹാപ്രഭു എന്ന സർവാകർഷണീയമായ രൂപത്താൽ അവരെ പരാജയപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ സൗന്ദര്യമാണ് അസുരന്മാരെ കീഴടക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ അസ്ത്രം അഥവാ ആയുധം എന്ന് ശ്രീല ജീവ ഗോസ്വാമി വിശദീകരിക്കുന്നു. അദ്ദേഹം സർവാകർഷണീയനായിരുന്നതിനാൽ എല്ലാ ദേവന്മാരും അദ്ദേഹത്തോടൊപ്പം സഖാക്കളായി ജീവിച്ചിരുന്നുവെന്ന് മനസ്സിലാക്കണം. അദ്ദേഹത്തിന്റെ പ്രവൃത്തികൾ അസാധാരണവും സഹചരന്മാർ ഉത്കൃഷ്ടരുമായിരുന്നു. സങ്കീർത്തന പ്രസ്ഥാനം പ്രചരിപ്പിച്ചപ്പോൾ, അദ്ദേഹം ധാരാളം മഹാപണ്ഡിതന്മാരെയും ആചാര്യന്മാരെയും, പ്രത്യേകിച്ചും ബംഗാളിലും ഒറീസയിലുമുളളവരെ,ആകർഷിച്ചു. ചൈതന്യഭഗവാൻ എല്ലായ്പ്‌പോഴും നിത്യാനന്ദൻ, അദ്വൈതൻ, ഗദാധരൻ, ശ്രീവാസൻ എന്നിവരെപ്പോലുള്ള അദ്ദേഹത്തിൻ്റെ ശ്രേഷ്‌ഠരായ സഹചരന്മാരാൽ അകമ്പടി സേവിക്കപ്പെടുന്നു.


യാഗങ്ങളോ, ആചാര ചടങ്ങുകളോ അനുഷ്‌ഠിക്കേണ്ട ആവശ്യമില്ലെന്ന് പ്രസ്ത‌ാവിക്കുന്ന ഒരു ശ്ലോകം വൈദിക സാഹിത്യത്തിൽ നിന്ന് ജീവഗോസ്വാമി എടുത്തു കാട്ടുന്നുണ്ട്. അത്തരം ബാഹ്യമായ ആഡംബര പ്രദർശനത്തിൽ മുഴുകുന്നതിനു പകരം, ജാതി, വർണ, വർഗഭേദങ്ങളില്ലാതെ എല്ലാ ജനങ്ങൾക്കും ചൈതന്യഭഗവാനെ ആരാധിക്കുന്നതിന് ഒത്തുചേരാനും ഹരേ കൃഷ്‌ണ മഹാമന്ത്രം ജപിക്കാനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. കൃഷ്‌ണ-വർണം ത്വിഷാകൃഷ്ണം എന്നീ പദങ്ങൾ കൃഷ്ണൻഎന്ന നാമത്തിന് പ്രാമുഖ്യം നൽകണമെന്ന് ധ്വനിപ്പിക്കുന്നു. ചൈതന്യമഹാപ്രഭു കൃഷ്ണ‌ാവബോധം പഠിപ്പിക്കുകയും കൃഷ്ണന്റെ നാമം കീർത്തിക്കുകയും ചെയ്‌തു. അതുകൊണ്ട് ചൈതന്യഭഗവാനെ ആരാധിക്കുന്നതിന് എല്ലാവരും ഒന്നിച്ചു ചേർന്ന് - ഹരേ കൃഷ്‌, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ, ഹരേ ഹരേ/ ഹരേ രാമ, ഹരേ രാമ, രാമ രാമ, ഹരേ ഹരേ എന്ന മഹാമന്ത്രം സങ്കീർത്തനം ചെയ്യണം. പള്ളികളിലും, ക്ഷേത്രങ്ങളിലും, മസ്‌ജിദുകളിലും ഉള്ള ആരാധന പ്രചരിപ്പിക്കുന്നത് സാധ്യമല്ല, എന്തുകൊണ്ടെന്നാൽ ജനങ്ങൾക്ക് അതിലുള്ള താത്പര്യം നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷേ എവിടെയും എല്ലായിടത്തും ജനങ്ങൾക്ക് ഹരേ കൃഷ്ണ കീർത്തനം ചെയ്യാൻ കഴിയും. അപ്രകാരം ചൈതന്യഭഗവാനെ ആരാധിക്കുന്നതിലൂടെ അവർക്ക് അത്യുന്നതമായ കർമം അനുഷ്ഠിക്കാനും പരമോന്നതനായ ഭഗവാനെ സംതൃപ്‌തനാക്കുക എന്ന അത്യുന്നതമായ ധാർമിക ലക്ഷ്യം നിറവേറ്റാനും സാധിക്കും.


"ചൈതന്യഭഗവാൻ്റെ പ്രശസ്‌തനായ ഒരു ശിഷ്യൻ ശ്രീല സാർവഭൗമ ഭട്ടാചാര്യർ ഇങ്ങനെ പറഞ്ഞു: 'ഭക്തിയുതസേവനത്തിന്റെ തത്ത്വം നഷ്ടപ്പെട്ടപ്പോൾ, ഭക്തി പ്രക്രിയയെ വീണ്ടും നൽകുന്നതിന് ശ്രീകൃഷ്ണ ചൈതന്യൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അദ്ദേഹം പരമ ദയാലുവായതിനാൽ കൃഷ് ണപ്രേമം വിതരണം ചെയ്യുന്നു. മൂളിപ്പാടുന്ന തേനീച്ചകൾ ഒരു താമര പുഷ് പത്തിലേക്ക് ആകർഷിക്കപ്പെടുന്നതു പോലെ എല്ലാവരും അദ്ദേഹത്തിന്റെ പാദപത്മങ്ങളിലേക്ക് കൂടുതൽ കൂടുതൽ ആകർഷിക്കപ്പെടണം.'


ചൈതന്യ മഹാപ്രഭുവിൻ്റെ അവതാരം, മഹാഭാരതത്തിൻ്റെ 189-ാം അധ്യായമായ ദാനധർമപർവത്തിൽ വരുന്ന ശ്രീ വിഷ്‌ണു സഹസ്ര നാമ്മത്തിലും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ശ്രീല ജീവ ഗോസ്വാമി ഈ പരാമർശം ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: സുവർണവർണോ ഹേമാംഗോ വരാംഗശ്ച ന്ദനാംഗദീ. “അദ്ദേഹത്തിൻ്റെ ആദിലീലകളിൽ അദ്ദേഹം സ്വർണ വർണത്തോടു കൂടിയ ഒരു ഗൃഹസ്ഥനായി കാണപ്പെടുന്നു. അദ്ദേഹം സർവാംഗ സുന്ദരനാണ്, ചന്ദനലേപനം ചെയ്ത്‌ അദ്ദേഹത്തിന്റെ ശരീരം ഉരുക്കിയ സ്വർണം പോലെ കാണപ്പെടുന്നു." അദ്ദേഹം ഇതും ഉദ്ധരിച്ചിട്ടുണ്ട്, സന്ന്യാ സ-കൃച്ഛമഃ ശാന്തോ നിഷ്‌ഠാ-ശാന്തി-പരായണഃ “അദ്ദേഹത്തിന്റെ പിന്നീടുള ലീലകളിൽ അദ്ദേഹം സന്ന്യാസ ക്രമം സ്വീകരിക്കുന്നു, അദ്ദേഹം സമചിത്തനും ശാന്തനുമാണ്. ശാന്തിയുടേയും ഭക്തിയുടേയും അത്യുന്നത ധാമമായ അദ്ദേഹം അവ്യക്തിഗതവാദികളായ അഭക്തരെ നിശ്ശബ്‌ദരാക്കുന്നു.”


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

No comments:

Post a Comment