വളരെ വിശുദ്ധനും ധാർമികനുമായ വ്യക്തിക്കുപോലും ജീവിതത്തിൽ ചിലപ്പോഴൊക്കെ വിപരീതാനുഭവങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. അത്തരം അനുഭവങ്ങളെ വിധിയുടെ നിശ്ചയമായി, അഥവാ, ഈശ്വരന്റെ നിശ്ചയമായി കണക്കാക്കണം. സന്തോഷമില്ലാതിരിക്കാൻ മതിയായ കാരണങ്ങളുളളപ്പോൾപ്പോലും അത്തരം വിപരീതങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ നാം ഒഴിവാക്കണം, എന്തുകൊണ്ടെന്നാൽ, അത്തരം വിപരീതങ്ങളെ പരിഹരിക്കാൻ കൂടുതൽ ശ്രമിക്കുതോറും നാം ഭൗതികമായ ഉൽകണ്ഠകളുടെ കൂടുതൽ കൂടുതൽ ഇരുണ്ട മേഖലകളിലേക്ക് കടക്കുകയേയുളളു. ഭഗവാൻ കൃഷ്ണനും ഇക്കാര്യത്തിൽ നമ്മെ ഉപദേശിച്ചിട്ടുണ്ട്. വികാരം കൊളളുന്നതിനുപകരം വിപരീതങ്ങളെ വിവേകത്തോടെ സഹിക്കുകയാണ് നാം ചെയ്യേണ്ടത്.
(ശ്രീമദ് ഭാഗവതം 4 .19. 34 / ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment