Home

Wednesday, April 3, 2024

നാല് യഥാർഥ ഗുരു ശിഷ്യ സമ്പ്രദായങ്ങളുടെ പ്രാധാന്യം



ഭാഗവതധർമം ഏറ്റവും ഗുഹ്യമായ ധാർമിക തത്ത്വമാണെന്ന് ഭഗവദ് ഗീതയിൽ കൃഷ്ണഭഗവാൻ പ്രസ്താവിക്കുന്നു (സർവ-ഗുഹ്യതമം, ഗുഹ്യാദ് ഗുഹ്യതരം). കൃഷ്‌ണൻ അർജുനനോട് പറഞ്ഞു, "നീ എൻ്റെ ആത്മമിത്രമായതിനാൽ ഏറ്റവും ഗോപ്യമായ ഈ ധർമം ഞാൻ നിനക്കു വിശദീകരിച്ചു തരുന്നു." സർവ ധർമാൻ പരിത്യജ്യ മാം ഏകം ശരണം വ്രജു മറ്റെല്ലാ ധർമങ്ങളും ഉപേക്ഷിച്ച് എന്നെ ശരണം പ്രാപിക്കുക. മനസിലാക്കാൻ പ്രയാസമുളളതാണ് ഈ ധർമമെങ്കിൽ ഇതുകൊണ്ടുളള പ്രയോജനമെന്തെന്ന് ഒരുവൻ ചോദിച്ചേക്കാം. ഇതിനുള്ള മറുപടിയിൽ യമരാജൻ ഇവിടെ ഇങ്ങനെ പറയുന്നു, ബ്രഹ്മദേവൻ, മഹാദേവൻ, നാല് കുമാരന്മാർ എന്നിവരുടെയും നിലവാരമുള്ള മറ്റ് പ്രാമാണികരുടെയും പാരമ്പര്യ സമ്പ്രദായം പിന്തുടരുന്നവർക്ക് ഈ ധാർമിക തത്ത്വം മനസിലാക്കാൻ കഴിയും. ഗുരുശിഷ്യ പാരമ്പര്യത്തിൻ്റെ നാല് സമ്പ്രദായങ്ങളുണ്ട്. ഒന്ന് ബ്രഹ്മദേവനിൽ നിന്നും, ഒന്ന് ശിവനിൽ നിന്നും, ഒന്ന് ഭാഗ്യദേവതയായ ലക്ഷ്‌മിയിൽ നിന്നും, ഒന്ന് നാല് കുമാരന്മാരിൽ നിന്നും. ബ്രഹ്മാവിൽ നിന്നുള്ള ഗുരു ശിഷ്യ സമ്പ്രദായം ബ്രഹ്മസമ്പ്രദായമെന്നും, ശിവനി(ശംഭു)ൽ നിന്നുളളത് രുദ്രസമ്പ്രദായമെന്നും, ഭാഗ്യദേവതയായ ലക്ഷ്‌മിയിൽ നിന്നുളള സമ്പ്രദായം ശ്രീ-സമ്പ്രദായമെന്നും, കുമാരന്മാരിൽ നിന്നുള്ളത് കുമാര സമ്പ്രദായമെന്നും വിളിക്കപ്പെടുന്നു. അങ്ങേയറ്റം ഗുഹ്യമായ ധാർമിക തത്ത്വം ഗ്രഹിക്കുന്നതിന് ഒരുവൻ ഈ നാല് സമ്പ്രദായങ്ങളിൽ ഏതെങ്കിലും ഒന്നിനെ നിർബന്ധമായും ശരണം പ്രാപിക്കണം. പദ്‌മപുരാണത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു, സമ്പ്രദായ-വിഹീന യേ മന്ത്രാസ് തേ നിഷ്ഫലാ മതാഃ ഒരാൾ ഈ നാല് അംഗീകൃത സമ്പ്രദായങ്ങളിൽ ഏതെങ്കിലുമൊന്ന് പിന്തുടരാത്തപക്ഷം അയാളുടെ മന്ത്രങ്ങൾ, അഥവാ ദീക്ഷസ്വീകരണം ഉപയോഗശൂന്യമാകും. ഇന്ന് അയഥാർത്ഥങ്ങളായ, അഥവാ പ്രാമാണികരായ ബ്രഹ്മദേവൻ, മഹാദേവൻ, കുമാരന്മാർ, ലക്ഷ്‌മി എന്നിവരോടൊന്നും യാതൊരു ബന്ധവുമില്ലാത്ത ധാരാളം അപസമ്പ്രദായങ്ങളുണ്ട്. അത്തരം സമ്പ്രദായങ്ങളാൽ ജനങ്ങൾ തെറ്റായി മാർഗദർശനം ചെയ്യപ്പെടുന്നു. അത്തരം സമ്പ്രദായങ്ങളിൽ ആരംഭം കുറിക്കുന്നത് ഉപയോഗരഹിതവും സമയം പാഴാക്കലുമാണെന്ന് ശാസ്ത്രങ്ങൾ പറയുന്നു, എന്തുകൊണ്ടെന്നാൽ അവ യഥാർത്ഥ ധാർമിക തത്ത്വങ്ങൾ മനസിലാക്കാൻ ഒരുവനെ അർഹനാക്കുന്നില്ല. (ശ്രീമദ് ഭാഗവതം 6.3.20-21 /ഭാവാർത്ഥം )


ബ്രഹ്മ-മധ്വ-ഗൗഡീയ-സമ്പ്രദായം


ബ്രഹ്മദേവൻ നാരദമുനിയുടെ ഗുരുവാകുന്നു, നാരദമുനി വ്യാസദേ വൻ്റെ ഗുരുവാകുന്നു. വ്യാസദേവൻ മധ്വാചാര്യരുടെയും. ആ വിധത്തിലാണ് നാരദമുനിയിൽ നിന്നുള്ള ഗൗഢീയ-മാധ്വ-ഗുരുശിഷ്യ സമ്പ്രദായം. ഈ ഗുരുശിഷ്യ സമ്പ്രദായത്തിലെ അംഗങ്ങൾ - മറ്റു വാക്കുകളിൽ, കൃഷ്ണാവബോധ പ്രസ്ഥാനത്തിലെ അംഗങ്ങൾ ഹരേ കൃഷ്ണ‌, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്‌ണ, ഹരേ ഹരേ/ഹരേ രാമ, ഹരേ രാമ, രാമ രാമ, ഹരേ ഹരേ അതീന്ദ്രിയ സ്‌പന്ദനം ജപിച്ച് നാരദമുനിയുടെ തൃപ്പാദങ്ങളെ അനുഗമിക്കണം. അവർ ഹരേ കൃഷ്‌ണ മന്ത്ര ജപത്തിലൂടെയും, ഭഗവദ്ഗീത, ശ്രീമദ്ഭാഗവതം, ചൈതന്യ ചരിതാമൃതം എന്നിവകളിലെ ഉപദേശങ്ങളിലൂടെയും പതിതാത്മാക്കളെയും മോചിപ്പിക്കുവാൻ ലോകത്തിൽ എല്ലായിടത്തും പോകണം. അത് പരമദിവ്യോത്തമപുരുഷനായ ഭഗവാനെസംതൃപ്തനാക്കും. വാസ്‌തവത്തിൽ ഒരുവന് നാരദമുനിയുടെ ഉപദേശ ങ്ങൾ പിന്തുടരുന്നപക്ഷം ആദ്ധ്യാത്മികമായി ഔന്നത്യമാർജിക്കാൻ കഴിയും. ഒരുവന് നാരദമുനിയെ സംപ്രീതനാക്കുന്നപക്ഷം പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ ഹൃഷീകേശനും സംതൃപ്‌തനാകും (യസ്യ പ്രസാ ദാദ് ഭഗവദ്-പ്രസാദഃ). നാരദമുനിയുടെ പ്രതിനിധി തൽക്ഷണത്തിലുളള ആദ്ധ്യാത്മികഗുരുവാണ്; ഒരുവൻ്റെ ഇപ്പോഴുള്ള ആദ്ധ്യാത്മികഗുരുവിന്റെ യും നാരദമുനിയുടെയും ഉപദേശങ്ങൾ തമ്മിൽ യാതൊരു വ്യത്യാസവുമില്ല. നാരദമുനിയും ഇപ്പോഴത്തെ ആദ്ധ്യാത്മികഗുരുവും പറയുന്നത് ഭഗവദ്ഗീതയിൽ (18.65-66) പറഞ്ഞിട്ടുള്ള അതേ കൃഷ്‌ണൻ്റെ ഉപദേശങ്ങളാണ്:


മൻ മനാ ഭവ മദ്-ഭക്തോ മദ്-യാജീ മാം നമസ്‌കുരു

മാം ഏവൈഷ്യസി സത്യം തേ പ്രതിജാനേ പ്രിയോ സി മേ 

സർവ-ധർമാൻ പരിത്യജ്യ മാം ഏകം ശരണം വ്രജ 

അഹം ത്വാം സർവ-പാപേഭോ മോക്ഷയിഷ്യാമി മാ ശുചഃ


“എല്ലായ്പ്പോഴും എന്നെ സ്‌മരിക്കുകയും എന്റെ ഭക്തനായിത്തീരുകയും ചെയ്യുക. എന്നെ ആരാധിക്കുകയും എനിക്കായി ആദരങ്ങൾ അർപ്പിക്കുകയും ചെയ്യുക. അങ്ങനെ ചെയ്‌താൽ വീഴ്‌ച കൂടാതെ നീ എന്നെപ്രാപിക്കും. ഞാൻ നിനക്കിത് വാഗ്ദാനം ചെയ്യുന്നു, എന്തുകൊണ്ടെന്നാൽഎൻ്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് നീ. സർവ ധർമങ്ങളും ത്യജിച്ച് എനിക്കായി ആത്മാർപ്പണം ചെയ്യുക. ഞാൻ നിന്നെ എല്ലാ പാപപ്രതികരണങ്ങളിൽ നിന്നും മോചിപ്പിച്ചുകൊളളാം. ഭയപ്പെടേണ്ട.”

(ശ്രീമദ് ഭാഗവതം 6.5.22 /ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

No comments:

Post a Comment