നരസിംഹദേവന്റെ മഹാഭക്തനായ പ്രഹ്ലാദ മഹാരാജാവിന്റെ സംഭവ ചരിതം ശ്രീമദ് ഭാഗവതം സപ്‌തമസ്‌കന്ധത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഭഗവാന്റെ പരിശുദ്ധ ഭക്തനായിരുന്നുവെന്ന ഏകകാരണത്താൽ, കേവലം അഞ്ച് വയസ്സ് മാത്രം പ്രായമായിരുന്നപ്പോൾത്തന്നെ പ്രഹ്ലാദ മഹാരാജാവ്, തന്റെ അതിശക്തനായ പിതാവ് ഹിരണ്യകശിപുവിന്റെ അസൂയക്കും കോപത്തിനും പാത്രമായി. രാക്ഷസരാജാവായ അദ്ദേഹത്തിന്റെ പിതാവ്, കൈവശമുള്ള സമസ്‌ത ആയുധങ്ങളും പ്രഹ്ലാദനെ വധിക്കുവാനായി പ്രയോഗിച്ചുവെങ്കിലും, ഭഗവദ്കൃപയാൽ ഹിരണ്യകശിപുവിന്റെ ഈ എല്ലാവിധ അത്യാപത്കരമായ പ്രവൃത്തികളിൽനിന്നും അദ്ദേഹം പരിരക്ഷിക്കപ്പെട്ടു. അദ്ദേഹം അഗ്നിയിൽ എറിയപ്പെട്ടു. തിളച്ച എണ്ണയിലും, ഗിരിശൃംഗങ്ങളിൽനിന്നും, കരിവീരന്മാരുടെ പാദങ്ങളുടെ അടിയിലും വലിച്ചെറിയപ്പെട്ടു. മാത്രവുമല്ല, അദ്ദേഹത്തിന് വിഷവും നൽകപ്പെട്ടു. എന്നിട്ടും അദ്ദേഹത്തെ ഹനിക്കാൻ കഴിയാതെ വരുകയാൽ, അവസാനം പിതാവ് സ്വയം പ്രഹ്ലാദനെ വധിക്കുവാനായി വാളെടുത്തു. അപ്പോൾനരസിംഹദേവൻ പ്രത്യക്ഷപ്പെടുകയും, നിഷ്‌ഠൂരനായ പിതാവിനെ, പുത്രന്റെ സാന്നിധ്യത്തിൽ വധിക്കുകയും ചെയ്‌തു.
(ശ്രീമദ് ഭാഗവതം 1/15/16/ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment